palakkad express news

ബ്രോഷർ പ്രകാശനം ചെയ്തു

വെങ്ങിണിശ്ശേരി നാരായണാശ്രമതപോവനവും പാർളിക്കാട് ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാനും സംയുക്തമായി സംഘടിപ്പിയ്ക്കുന്ന 23 മത് ശ്രീമദ് ഭാഗവത തത്ത്വസമീക്ഷാ സത്രത്തിന്റെ ബ്രോഷർ ദേശമംഗലം ഓങ്കാരാശ്രമം മഠാധിപതിയും ശ്രീമദ്ഭാഗവത തത്ത്വസമീക്ഷാസത്രസമിതി സെക്രട്ടറി സ്വാമി നിഗമാനന്ദതീർത്ഥപാദർ പാർളിക്കാട് നൈമിഷാരണ്യം സഭാനികേതനിൽ വച്ച് നിർവഹിച്ചു. ഇ.കെ.പരമേശ്വരൻ ആദ്യ പ്രതി സ്വീകരിച്ചു. യോഗത്തിൽ സ്വാമി നിഗമാനന്ദതീർത്ഥപാദർ സത്രത്തിന്റെ മംഗളകരമായ നിർവഹണത്തിനു വേണ്ടതായ നിർദേശങ്ങൾ ധർമ്മസേവകർക്ക് നല്കി.ഹിന്ദ് നവോത്ഥാനപ്രതിഷ്ഠാൻ സെക്രട്ടറിയും ശ്രീമദ് ഭാഗവത തത്ത്വസമീക്ഷാ സത്രസമിതി വൈസ് പ്രസിഡണ്ടുമായ പ്രൊഫ. സാധു പി.എസ്.പദ്മനാഭൻ ആമുഖഭാഷണം നടത്തി. ശോഭനാചന്ദ്രൻ പ്രാർത്ഥനയും എ.കെ.ഗോവിന്ദൻ സ്വാഗതവും നിർവഹിച്ചു. കെ.വിജയൻ മേനോൻ തുടർന്നു നടന്ന ചർച്ച നിയന്ത്രിച്ചു. ബാബുരാജ് കേച്ചേരി കൃതജ്ഞത പറഞ്ഞു. ഡിസമ്പർ മാസം 20 മുതൽ 29 കൂടിയാണ് സത്രം നടക്കുന്നത്.20ന് കൊല്ലം രാമകൃഷ്ണമഠം അധിപതി സ്വാമി ആപ്തലോകാനന്ദ 23മത് സത്രം ഉദ്ഘാടനം ചെയ്യും. നാരായണാശ്രമതപോവനം മാനേജിങ് ട്രസ്റ്റിയും ഹിന്ദ് നവോത്ഥാനപ്രതിഷ്ഠാൻ പ്രസിഡണ്ടുമായ സ്വാമി ഭൂമാനന്ദതീർത്ഥ അദ്ധ്യക്ഷത വഹിയ്ക്കും. ഉദ്ഘാടനസഭയിൽ വച്ച് സ്വാമി ഭൂമാനന്ദതീർഥ രചിച്ച ‘വളരും തലമുറയ്ക്ക്’എന്ന ഗ്രന്ഥം സുപ്രസിദ്ധ സംസ്കൃതപണ്ഡിതനും ഗ്രന്ഥകർത്താവുമായ ഡോ. പി.വി. വിശ്വനാഥൻ നമ്പൂതിരി പ്രകാശനം ചെയ്യും. ആദ്യപ്രതി സ്വീകരിയ്ക്കുന്നത് വിദ്യാഭ്യാസവിചക്ഷണയായ ഡോ. വി. ബിന്ദു ആണ്. വിദ്യാർത്ഥികൾക്കുള്ള സമൂഹ വിഷ്ണുസഹസ്രനാമജപയജ്ഞവും മത്സരവിജയികൾക്കുള്ള സമ്മാനദാനവും 26 ന് രാവിലെയും വിഷ്ണുസഹസ്രനാമ സമൂഹാർച്ചന സമാപനദിവസമായ 29 നുമാണ്.ശ്രീകൃഷ്ണവിഗ്രഹം, ധ്വജം, ഗ്രന്ഥം എന്നിവ വഹിച്ചു കൊണ്ടുളള രഥയാത്രകൾ 16 ന് ആരംഭിയ്ക്കും.

Leave a Comment

Your email address will not be published. Required fields are marked *