palakkad express news

Local News

തിരുവനന്തപുരം സഖി വൺ സ്റ്റോപ്പ് സെന്ററിന് പുതിയ കെട്ടിടം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും

പൂജപ്പുരയിൽ വനിതാ ശിശു വകുപ്പ് കോംപ്ലക്സിനകത്ത് നിർമ്മിച്ച പുതിയ സഖി വൺ സ്റ്റോപ്പ് സെന്റർ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂൺ 9 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. 60 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമങ്ങൾ തടയുന്നതിനും അതിക്രമങ്ങൾ അതിജീവിച്ചവർക്ക് ആവശ്യമായ കൗൺസിലിംഗ്, വൈദ്യസഹായം, ചികിത്സ, നിയമസഹായം, പോലീസ് …

തിരുവനന്തപുരം സഖി വൺ സ്റ്റോപ്പ് സെന്ററിന് പുതിയ കെട്ടിടം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും Read More »

പരിസ്ഥിതി ദിനത്തിൽ സൈക്കിൾ യാത്ര; മാതൃകയായി പഞ്ചായത്ത് സെക്രട്ടറിയും സഹപ്രവർത്തകരും

സൈക്കിളിൽ ഓഫീസിലേക്ക് യാത്ര ചെയ്ത് പരിസ്ഥിതി ദിനാഘോഷം വേറിട്ടതാക്കി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഉദ്യോഗസ്ഥരും. ഒരു വലിയ ഇടവേളയ്ക്ക് ശേഷം സൈക്കിളിൽ യാത്ര ചെയ്തതിന്റെ ചെറിയ പ്രയാസങ്ങൾ ഉണ്ടായിരുന്നെങ്കിലും ഉള്ളിൽ സന്തോഷവും അതിലേറെ ആവേശവും ഉൾക്കൊണ്ടാണ് ഓഫീസ് വരെ സൈക്കിളിൽ യാത്ര ചെയ്തതെന്ന് എടത്തുരുത്തി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ വി സനീഷ് പറഞ്ഞു. പഞ്ചായത്ത് ഓഫീസ് ക്ലർക്ക്മാരായ സജീഷ്, രാഹുൽ, സീനിയർ ക്ലർക്ക് വിദ്യ, ഹെൽത്ത് ഇൻസ്പെക്ടർ ദേവു, ടെക്നിക്കൽ അസിസ്റ്റന്റ് അജ്മൽ എന്നിവരും സൈക്കിൾ യാത്രയ്ക്കായി ഒപ്പം …

പരിസ്ഥിതി ദിനത്തിൽ സൈക്കിൾ യാത്ര; മാതൃകയായി പഞ്ചായത്ത് സെക്രട്ടറിയും സഹപ്രവർത്തകരും Read More »

കോവിഡ് ബാധിച്ച് മരിച്ചു.

തിരുവില്ലാമല : പൂതനക്കര കിണറ്റിൻകര വീട്ടിൽ ശങ്കരനാരായണൻ ഉണ്ണി (80)സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കും മരിച്ചത്. കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രോട്ടോക്കോൾ അനുസരിച്ച് തിരുവില്ലാമല ഐവർ മഠത്തിൽ സംസ്കാരം നടത്തി. ഭാര്യ സരള മക്കൾ ഗീതാ, ഗിരീഷ്, ഗോപകുമാർ, ഗോകുൽ

ലോകമെമ്പാടുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി ബക്രീദ് ആശംസകൾ നേർന്നു

മുഖ്യമന്ത്രി പിണറായി വിജയൻ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ബക്രീദ് ആശംസകൾ നേർന്നു. ത്യാഗത്തിന്റേയും സഹനത്തിന്റേയും ആത്മസമർപ്പണത്തിന്റെയും സ്മരണ പുതുക്കിക്കൊണ്ട് നാം ബക്രീദ് ആഘോഷിക്കുകയാണ്. ലോക മുസ്ലീങ്ങളുടെ പരിശുദ്ധ ആഘോഷമായ ബക്രീദ് മലയാളികളുടെ ബലി പെരുന്നാൾ അല്ലെങ്കിൽ വലിയ പെരുന്നാൾ ആണ്. വിശുദ്ധ ഹജ്ജ് കർമ്മത്തിന്റെ പരിസമാപ്തിയായ ബക്രീദ് മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്‌കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനം കൂടിയാണെന്ന് മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകകളാണ് ഓരോ ബക്രീദ് ആഘോഷവും. വിശ്വാസികൾ തങ്ങളുടെയത്രയും ശേഷിയില്ലാത്തവരെ ഓർക്കുന്നതും ചേർത്തുപിടിക്കുന്നതും …

ലോകമെമ്പാടുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി ബക്രീദ് ആശംസകൾ നേർന്നു Read More »

വിവരങ്ങള്‍ നല്‍കണം

കേരള ഷോപ്സ് & കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനായി എല്ലാ അംഗങ്ങളും രജിസ്‌ട്രേഷന്‍ ഡേറ്റ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി അപ്ലോഡ് ചെയ്യണം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, https://www.aiis.lc.kerala.gov.in മുഖേനയോ തൊഴിലാളികള്‍ക്ക് സ്വന്തമായോ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാം. ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കും നിലവില്‍ അംഗത്വം മുടങ്ങി കിടക്കുന്ന പെന്‍ഷന്‍കാര്‍ ഒഴികെയുള്ള തൊഴിലാളികളും വിവരങ്ങള്‍ നല്‍കണം. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍, ക്ഷേമനിധി …

വിവരങ്ങള്‍ നല്‍കണം Read More »

കേരളത്തിന്റെ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനെ അഭിനന്ദിച്ച് വിക്ടോറിയൻ പാർലമെന്റ് സമിതി

കേരളത്തിന്റെ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനെ അഭിനന്ദിച്ച് വിക്ടോറിയൻ പാർലമെന്റ് സമിതി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി സെക്രട്ടറിയേറ്റിൽ വച്ച് നടന്ന കൂടിക്കാഴ്ചയിലാണ് സമിതി കേരളത്തിന്റെ ആരോഗ്യ മേഖലയേയും പ്രത്യേകിച്ച് ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനേയും അഭിനന്ദിച്ചത്. ജനകീയ കാൻസർ ക്യാമ്പയിൻ മഹത്തരമെന്ന് അവർ അഭിപ്രായപ്പെട്ടു.കാൻസർ പ്രതിരോധത്തിനും ബോധവൽകരണത്തിനും ചികിത്സയ്ക്കുമായാണ് ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ ക്യാമ്പയിൻ ആരംഭിച്ചതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ലോക കാൻസർ ദിനമായ ഫെബ്രുവരി 4 …

കേരളത്തിന്റെ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനെ അഭിനന്ദിച്ച് വിക്ടോറിയൻ പാർലമെന്റ് സമിതി Read More »

കുഞ്ഞിനൊപ്പം തലമുറകള്‍ക്ക് സമ്മാനമായി വൃക്ഷതൈ

ലോക പരിസ്ഥിതി ദിനത്തില്‍ വേറിട്ട മാതൃകയുമായി ആരോഗ്യ വകുപ്പ്പ്രസവ ശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തിന് വൃക്ഷതൈ നല്‍കുന്ന പദ്ധതി ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് വനം വകുപ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലാണ് പദ്ധതിയ്ക്ക് തുടക്കമിടുന്നത്. പിന്നീട് കൂടുതല്‍ ആശുപത്രികളിലേക്ക് വ്യാപിപ്പിച്ച് സംസ്ഥാന വ്യാപകമാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രസവശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തെ മാതൃയാനം പദ്ധതിയിലൂടെ സൗജന്യ വാഹനം നല്‍കിയാണ് വീട്ടിലേക്ക് അയയ്ക്കുന്നത്. …

കുഞ്ഞിനൊപ്പം തലമുറകള്‍ക്ക് സമ്മാനമായി വൃക്ഷതൈ Read More »

ഒരു തൈ നടാം…. ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷവൽക്കരണ ദൗത്യവുമായി ഹരിതകേരളം മിഷൻ

തിരുവനന്തപുരം: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ഒരു തൈ നടാം ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിന് ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് തുടക്കം കുറിക്കും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് അങ്കണത്തിൽ വൃക്ഷത്തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകുന്നേരം 3.30 ന് നടക്കുന്ന ചടങ്ങിൽ നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സണുമായ ഡോ. ടി.എൻ. സീമ, …

ഒരു തൈ നടാം…. ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷവൽക്കരണ ദൗത്യവുമായി ഹരിതകേരളം മിഷൻ Read More »

അങ്കണവാടി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥ പരിഷ്‌കരിക്കും : മന്ത്രി വീണാ ജോര്‍ജ്

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍മാരുടെ സേവന വേതന വ്യവസ്ഥ പരിഷ്‌കരിക്കാന്‍ പ്രത്യേകം കമ്മിറ്റി രൂപീകരിച്ചതായി ആരോഗ്യ വനിതാ ശിശു വികസനവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം മെഴുവേലി മുള്ളന്‍വാതുക്കല്‍ 72 – ാം നമ്പര്‍ അങ്കണവാടിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കമ്മിറ്റി റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കും. അങ്കണവാടി ജീവനക്കാര്‍ക്ക് കൂടുതല്‍ വേതനം നല്‍കുന്നത് കേരളത്തിലാണ്.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രാധാന്യം നല്‍കുന്നതിനാണ് വനിതാ ശിശു വികസന വകുപ്പ് സര്‍ക്കാര്‍ പ്രത്യേകമായി രൂപീകരിച്ചത്.സംസ്ഥാനത്തെ 33,120 അങ്കണവാടികളിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. കുട്ടിയുടെ …

അങ്കണവാടി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥ പരിഷ്‌കരിക്കും : മന്ത്രി വീണാ ജോര്‍ജ് Read More »

ഉപ്പുമാവിന് പകരം ബിരിയാണി മാത്രമല്ല; ശങ്കുവിന്റെ ആഗ്രഹം സാധിച്ച് മന്ത്രി വീണാ ജോർജ്

അങ്കണവാടി കുട്ടികളുടെ ഭക്ഷണ മെനു പരിഷ്‌കരിച്ചുഅങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്റെ ആഗ്രഹം സാധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മന്ത്രി മുൻപേ പറഞ്ഞത് പ്രകാരം അങ്കണവാടി കുട്ടികൾക്കുള്ള ഭക്ഷണ മെനു വനിത ശിശുവികസന വകുപ്പ് പരിഷ്‌ക്കരിച്ചു. പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരം വളർച്ചയ്ക്ക് സഹായകമായ ഊർജവും പ്രോട്ടീനും ഉൾപ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്‌ക്കരിച്ചത്. അങ്കണവാടി കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, ജനറൽ …

ഉപ്പുമാവിന് പകരം ബിരിയാണി മാത്രമല്ല; ശങ്കുവിന്റെ ആഗ്രഹം സാധിച്ച് മന്ത്രി വീണാ ജോർജ് Read More »

ജില്ലാ തല സ്കൂൾ പ്രവേശനോത്സവം; മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിച്ചു ജില്ലയിൽ കാൽ ലക്ഷം കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്നു

തൃശ്ശൂർ : കളിചിരികളുടെ ആരവങ്ങളും പുത്തൻ പ്രതീക്ഷകളുമായി വിദ്യാലയമുറ്റത്ത് അക്ഷരമധുരം നുകരാൻ അവരെത്തി. മാതാപിതാക്കളെ വിട്ടുപിരിഞ്ഞ നോവും പരിഭവവും മാറ്റി കളിക്കോപ്പുകളുടെയും പുസ്തകങ്ങളുടെയും നിറക്കാഴ്ചകളിൽ ഒന്നുചേർന്ന് അവർ ഒന്നാം തരത്തിലേക്കുള്ള പ്രവേശനം ആഘോഷമാക്കി. പുതിയ അധ്യയന വർഷത്തിൽ ജില്ലയിലെ സ്കൂളുകളിൽ കാൽ ലക്ഷം കുട്ടികളാണ് ഒന്നാം ക്ലാസിൽ ചേർന്നത്. കുഞ്ഞുങ്ങളെ ചേർത്തു നിർത്താനൊരുങ്ങിയ വിദ്യാലയങ്ങളിലെല്ലാം ഇന്നലെ പ്രവേശനോത്സവം നടന്നു. ജില്ലാ തല പ്രവേശനോത്സവം റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ …

ജില്ലാ തല സ്കൂൾ പ്രവേശനോത്സവം; മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിച്ചു ജില്ലയിൽ കാൽ ലക്ഷം കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്നു Read More »

ചത്ത നായയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നയാൾക്കെതിരെ കേസ് എടുത്തു.

പഴയന്നൂർ : ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം മായന്നൂർ സ്വദേശി ഉണ്ണികൃഷ്ണനാണ് ചത്ത നായയെ കാറിൽ കയറ്റി പഴയന്നൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ച് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. തെരുവിൽ അലഞ്ഞു തിരിയുന്ന നായ എങ്ങനെയാണ് ചത്തത് എന്നാണ് ഉണ്ണികൃഷ്ണന് അറിയേണ്ടത് നായയെ കൊണ്ടുവന്ന കാർ പോലീസ് സ്റ്റേഷൻ സമീപത്തുള്ള സ്റ്റിക്കർ കടയുടെ സമീപത്ത് നിർത്തുകയും കാറിൽ നിന്ന് ദുർഗന്ധം വിമിക്കുകയും നായയുടെ വായിൽ നിന്നും നുരയും പതയും വരുന്നുണ്ട് എന്ന് പറഞ്ഞതിനെ തുടർന്ന് നായക്ക് മറ്റ് സംക്രമികരോഗങ്ങൾ …

ചത്ത നായയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നയാൾക്കെതിരെ കേസ് എടുത്തു. Read More »

ബഡ്ജറ്റ് അവതരിപ്പിച്ചു.

ഒറ്റപ്പാലം എൻ.എസ്.എസ് കരയോഗ യൂണിയൻ 71 മത് വാർഷിക പൊതുയോഗത്തിൽ 1.25 കോടി രൂപയുടെ ബഡ്‌ജറ്റ് അവതരിപ്പിച്ചു. യൂണിയൻ ശദാബ്‌ദി ഹാളിൽ എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പറും യൂണിയൻ പ്രസിഡാന്റുമായ പി. നാരായണന്റെ ആദ്ധ്യക്ഷതയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ യൂണിയൻ സെക്രട്ടറി കെ.ബി.ജയചന്ദ്രൻ 2024-25 വർഷത്തെ വരവ് ചിലവ് കണക്കുകളും 205-26 വർഷത്തെ ബഡ്‌ജറ്റും അവതരിപ്പിച്ചു. കാരുണ്യ വർഷം എന്ന പദ്ധതിയിലൂടെ യൂണിയന്റ സഹായ പ്രവർത്തനങ്ങൾ സമുദായ അംഗങ്ങളിൽ എത്തിക്കുക എന്നതാണ് ഈ ബഡ്‌ജറ്റിലൂടെ ലക്ഷ്യമിടുന്നത് എന്ന് …

ബഡ്ജറ്റ് അവതരിപ്പിച്ചു. Read More »

ബ്‌ളോക്ക്പഞ്ചായത്ത് വാർഡ് വിഭജനം : കരട് വിജ്ഞാപനമായി.

സംസ്ഥാനത്തെ 152 ബ്ളോക്ക്പഞ്ചായത്തുകളിലെ വാർഡുകൾ പുനർവിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂൺ ഏഴ് വരെ കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ, ജില്ലാ കളക്ടർക്കോ നേരിട്ടോ രജിസ്‌ടേർഡ് തപാലിലോ ആക്ഷേപങ്ങൾ നൽകാം. ആക്ഷേപങ്ങൾക്കൊപ്പം ഏതെങ്കിലും രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നൽകണം.ഡീലിമിറ്റേഷൻ കമ്മീഷന്റെ വിലാസം : സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ, കോർപ്പറേഷൻ ബിൽഡിംഗ് നാലാം നില, വികാസ്ഭവൻ പിഒ, തിരുവനന്തപുരം-695033 ഫോൺ:0471-2335030. നിർദ്ദിഷ്ട ബ്‌ളോക്ക്പഞ്ചായത്ത് വാർഡിൽ ഉൾപ്പെടുന്ന …

ബ്‌ളോക്ക്പഞ്ചായത്ത് വാർഡ് വിഭജനം : കരട് വിജ്ഞാപനമായി. Read More »

കേരളത്തിൽ കാലവർഷക്കെടുതി : വൻ നാശനഷ്ടം, വിവിധ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

തിരുവനന്തപുരം : സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാലവർഷം വൻതോതിൽ നാശനഷ്ടം വിതച്ചതായി റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അടുത്ത അഞ്ച് ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ തുടരുമെന്നും വ്യാപക മഴയ്ക്ക് സാധ്യതയുള്ളതിനാലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മെയ് 31 മുതൽ ജൂൺ 5 വരെ എല്ലാ ജില്ലകളിലും ശക്തമായ മഴയും ജൂൺ 6 മുതൽ 12 വരെ സാധാരണ മഴയും പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. …

കേരളത്തിൽ കാലവർഷക്കെടുതി : വൻ നാശനഷ്ടം, വിവിധ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. Read More »

നമുക്ക് ഒരുക്കാം അവർ പഠിക്കട്ടെ..

പഴയന്നൂർ: വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ സംസ്ഥാനതെ എല്ലാ സ്കൂളും വൃത്തിയാക്കുന്നതിന്റെ ഭാഗമായി പഴയന്നൂർ സ്കൂളിൽ ഡിവൈഎഫ്ഐ പഴയന്നൂർ മേഖല കമ്മിറ്റി യുടെ നേതൃത്വത്തിൽ സ്കൂൾ പരിസരവും ക്ലാസ്സ്‌ റൂമുകളും വൃത്തിയാക്കി കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കി കൊടുത്തു. വർഷങ്ങളായി സ്കൂളിൽ ശുചികരണ പ്രവർത്തനം നടത്താറുണ്ടെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം എൻ അമൽരാജ് പറഞ്ഞു. ഡിവൈഎഫ്ഐ മേഖല സെക്രട്ടറി എ ബി നൗഫൽ.പി കെ അനീഷ്.കെ എ അജ്മൽ. ദിൽഷാദ് നിസാം. ബി …

നമുക്ക് ഒരുക്കാം അവർ പഠിക്കട്ടെ.. Read More »

പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18 ന് ആരംഭിക്കും

മുഖ്യഘട്ട അലോട്ട്മെന്റുകൾ പൂർത്തിയാക്കി 2025-26 അധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18 ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈനായി ആകെ ലഭിച്ച 4,62,768 അപേക്ഷകളിലെ ഓപ്ഷനുകൾ പരിഗണിച്ചുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിരുന്നു. തിരുത്തലുകൾക്കും ആവശ്യമെങ്കിൽ ഓപ്ഷനുകൾ പുന:ക്രമീകരിക്കുന്നതിനുമുള്ള അവസരവും അപേക്ഷകർക്ക് നൽകി.സർക്കാർ,എയിഡഡ് സ്‌കൂളുകളിലെ മെറിറ്റ് ക്വാട്ടയിലെ 3,16,000 സീറ്റുകളിലേക്കാണ് അലോട്ട്മെന്റ് നടക്കുന്നത്. എയിഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്മെന്റ് ക്വാട്ട,അൺ-എയ്ഡഡ് ക്വാട്ട സീറ്റുകൾ ഉൾപ്പടെ ആകെ 4,42,012 …

പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18 ന് ആരംഭിക്കും Read More »

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും കോവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് ചെയ്യാം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും (85 വയസിനു മുകളിൽ പ്രായമുള്ളവർ) കോവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് (ആബ്സൈന്റി വോട്ടിംഗ്/ഹോം വോട്ടിംഗ്) ചെയ്യാൻ അവസരമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു. കോവിഡ് സംശയിക്കപ്പെടുന്നവർക്കും സ്ഥിരീകരിച്ചവർക്കും ഇത്തരത്തിൽ വോട്ട് ചെയ്യാം. തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിച്ചു കൊണ്ടാകും ഇവർക്ക് വോട്ടവകാശം വിനിയോഗിക്കാനാവുക. പ്രസ്തുത വിവരം ഇലക്ഷൻ കമ്മീഷന്റെ 2025 മേയ് 26 ലെ 52/2025/SDR/Vol.II നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്.

ചേലക്കര നിയോജകമണ്ഡലം – നവ കേരള സദസ്സിൽ വന്ന അഞ്ചു പ്രവർത്തികൾക്ക് ഏഴു കോടി രൂപ അനുവദിച്ചു.- യു.ആർ പ്രദീപ് എം.എൽഎ .

ചേലക്കര നിയോജക മണ്ഡലത്തിൽ കഴിഞ്ഞവർഷം നടന്ന നവ കേരള സദസ്സിൽ വന്ന അഞ്ച് പ്രധാന പ്രവർത്തികൾക്ക് തുക അനുവദിച്ചതായി യു.ആർ. പ്രദീപ് എം.എൽ.എ അറിയിച്ചു. ചേലക്കര പഞ്ചായത്തിലെ തോന്നൂർക്കര – തൊട്ടേക്കാട് റോഡ് നിർമ്മാണം 350 ലക്ഷം രൂപ, മുള്ളൂർക്കര പഞ്ചായത്തിലെ കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണം പൂർത്തീകരണം 100 ലക്ഷം രൂപ. പാഞ്ഞാൾ പഞ്ചായത്തിലെ പോലമ്മകാവ് – കീഴില്ലം റോഡ് നിർമ്മാണം 100 ലക്ഷം രൂപ ,ദേശമംഗലം പഞ്ചായത്തിലെ തൃക്കേകുളം പുനരുദ്ധാരണം 100 ലക്ഷം …

ചേലക്കര നിയോജകമണ്ഡലം – നവ കേരള സദസ്സിൽ വന്ന അഞ്ചു പ്രവർത്തികൾക്ക് ഏഴു കോടി രൂപ അനുവദിച്ചു.- യു.ആർ പ്രദീപ് എം.എൽഎ . Read More »

കടലിൽ നിന്നുള്ള മത്സ്യം കഴിക്കാം, ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി സജി ചെറിയാൻ

ജൂൺ 9 മുതൽ ജൂലൈ 31 വരെ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം #കേരളതീരത്ത് കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ ഏറെയും അടിസ്ഥാനരഹിതമാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത മതിയെന്നും ഫിഷറീസ്- സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും ട്രോൾ നിരോധനത്തെക്കുറിച്ച് അറിയിക്കുന്നത്തിനുമായി വിളിച്ചുചേർത്ത യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. വിഷാംശമുള്ള മാലിന്യങ്ങളാണ് കടൽത്തീരത്ത് അടിഞ്ഞതെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ അപകടകരമായ സാഹചര്യം എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം, …

കടലിൽ നിന്നുള്ള മത്സ്യം കഴിക്കാം, ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി സജി ചെറിയാൻ Read More »