palakkad express news

Local News

പുതിയ പാഠപുസ്തകത്തിനനുസരിച്ചുള്ള ഫസ്റ്റ്‌ബെൽ ക്ലാസുകൾ ജൂലൈ 9 മുതൽ കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ

തിരുവനന്തപുരം,:മാറിയ പാഠപുസ്തകത്തിനനുസരിച്ച് ഒന്ന് മുതൽ 10 വരെ ക്ലാസുകൾക്കുള്ള ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകൾ ജൂലൈ 9 മുതൽ കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കുട്ടികൾക്കുള്ള അധിക പിന്തുണ എന്ന തരത്തിലാണ് ഈ ക്ലാസുകൾ തയ്യാറാക്കിയിട്ടുള്ളത്. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക് മോണിറ്ററിംഗ് പ്ലാറ്റ്‌ഫോമുകൾ പരിചയപ്പെടുത്താൻ കൈറ്റിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും നടന്ന ഹൈസ്‌കൂൾ പ്രഥമാധ്യാപക ശില്പശാലയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിക്കുകയായിരുന്നു മന്ത്രി. കൈറ്റ് സി.ഇ.ഒ കെ. അൻവർ …

പുതിയ പാഠപുസ്തകത്തിനനുസരിച്ചുള്ള ഫസ്റ്റ്‌ബെൽ ക്ലാസുകൾ ജൂലൈ 9 മുതൽ കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ Read More »

ബഡ്സ് വിദ്യാലയങ്ങൾ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു : ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്; ഉന്നത വിജയം നേടിയ ഭിന്നശേഷി കുട്ടികളെ ആദരിച്ചു

ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ബഡ്‌സ് വിദ്യാലയങ്ങൾ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം. ഓമല്ലൂർ ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘കലക്ടേർസ് റസിലിയൻസ് ആൻഡ് എക്സലൻസ് ‘ അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ വിദ്യാർത്ഥിയ്ക്കും വ്യത്യസ്തമായ അഭിരുചിയുണ്ട്. ഭിന്നശേഷി കുട്ടികളെ വിദ്യാഭ്യാസത്തിലും കലയിലും മുൻപന്തിയിൽ എത്തിക്കാൻ പ്രയത്നിക്കുന്ന മാതാപിതാക്കളും അധ്യാപകരും അഭിനന്ദനം അർഹിക്കുന്നുവെന്നും പ്രസിഡൻറ് പറഞ്ഞു. 2024-25 അധ്യയന വർഷം പത്താം തരത്തിൽ മികച്ച വിജയം കൈവരിച്ച …

ബഡ്സ് വിദ്യാലയങ്ങൾ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു : ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്; ഉന്നത വിജയം നേടിയ ഭിന്നശേഷി കുട്ടികളെ ആദരിച്ചു Read More »

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍: മന്ത്രി വീണാ ജോര്‍ജ്

മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു*വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍ സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരാണ്. പാലക്കാട്, മലപ്പുറം ജില്ലയിലുള്ളവര്‍ക്കാണ് നിപ സംശയിച്ചത്. മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നടത്തിയ പരിശോധനയില്‍ നിപ കണ്ടെത്തിയതിനെ തുടര്‍ന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ …

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍: മന്ത്രി വീണാ ജോര്‍ജ് Read More »

മുൻകരുതലുകൾ ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

കോട്ടയം മെഡിക്കൽ കോളേജിലുണ്ടായതുപോലുള്ള ദൗർഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും സർക്കാർ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണപ്പെട്ട ബിന്ദുവിന്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും. അവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. സർക്കാരിന്റെ സഹായങ്ങളും പിന്തുണയും അവർക്കുണ്ടാകും. ആരോഗ്യമേഖലയെ കൂടുതൽ കരുത്തോടെ സർക്കാർ മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് 3 ജില്ലകളിൽ ജാഗ്രതാ നിർദേശം: മന്ത്രി വീണാ ജോർജ്

മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നുരണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇവർ പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവരാണ്. മലപ്പുറം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിൽ നിപ കണ്ടെത്തിയതിനെ തുടർന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിപ സ്ഥിരീകരണത്തിനായി സാമ്പിളുകൾ അയച്ചിട്ടുണ്ട്. സ്ഥിരീകരണം വരുന്നതിന് മുമ്പ് തന്നെ പ്രോട്ടോകോൾ അനുസരിച്ച് പ്രതിരോധ നടപടികൾ ശക്തമാക്കാൻ നിർദേശം നൽകി.മെഡിക്കൽ കോളേജുകളിൽ പരിശോധന …

രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് 3 ജില്ലകളിൽ ജാഗ്രതാ നിർദേശം: മന്ത്രി വീണാ ജോർജ് Read More »

പുതിയ വോട്ടർമാർക്കായി ‘ലെറ്റസ് വോട്ട്’ ഗെയിം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഉദ്ഘാടനം ചെയ്തു

വിദ്യാർഥികളെ വോട്ടിങ് പ്രക്രിയ പരിചയപ്പെടുത്താനും പോളിംഗ് ബൂത്തിലേക്ക് പോകുന്ന പുതിയ വോട്ടർമാർക്ക് ആശയക്കുഴപ്പമില്ലാതെ വോട്ട് രേഖപ്പെടുത്താനും ജില്ലയിൽ രൂപകൽപ്പന ചെയ്ത വോട്ടർ ബോധവൽക്കരണ ഗെയിം ‘ലെറ്റ്സ് വോട്ട്’ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു.കേൽകർ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സബ് കലക്ടർ കാർത്തിക് പാണിഗ്രഹിയുടെ നേതൃത്വത്തിൽ തലശ്ശേരി എൻജിനിയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗവുമായി സഹകരിച്ചാണ് വെർച്വൽ ഇലക്ഷൻ ഗെയിം തയ്യാറാക്കിയത്. ഇലക്ഷൻ നടപടി ക്രമങ്ങളിലേക്ക് യുവതലമുറയെ ആകർഷിക്കുന്നതിന് ഇത്തരം ഗെയിമുകൾ സഹായിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. …

പുതിയ വോട്ടർമാർക്കായി ‘ലെറ്റസ് വോട്ട്’ ഗെയിം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഉദ്ഘാടനം ചെയ്തു Read More »

യുവതി തൂങ്ങിമരിച്ച നിലയിൽ

തൃക്കടീരി പഞ്ചായത്തിലെ കീഴൂരിലാണ് ഇന്ന് രാവിലെ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കീഴൂർ കല്ലുവെട്ട് കുഴി സുർജിത്തിന്റെ ഭാര്യ സ്നേഹ(22) മരിച്ചത് കോതകുറിശ്ശിയിലെ സ്വകാര്യ ക്ലിനിക്കിലെ നേഴ്സ് ആണ് മരിച്ച സ്നേഹ

രണ്ട് കോടി രൂപയ്ക്ക് പുതിയ കെട്ടിടവും ലാബും: നവീകരിച്ച ചേലക്കര എസ് എം ടി സ്കൂൾ കെട്ടിടം നാടിനു സമർപ്പിച്ചു

ചേലക്കര ശ്രീമൂലം തിരുനാൾ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിട സമുച്ചയത്തിൻ്റെയും കമ്പ്യൂട്ടർ ലാബിൻ്റെയും ഉദ്ഘാടനം കെ. രാധാകൃഷ്ണൻ എം.പി നിർവഹിച്ചു.ഭൗതിക സാഹചര്യങ്ങളുടെ വളർച്ചയ്ക്ക് ഒപ്പം കുട്ടികളുടെ ലഹരി ഉപയോഗം അടക്കമുള്ള കാര്യങ്ങൾ തടയുന്നതിന് നടപടി വേണമെന്നും സാമൂഹിക ഉത്തരവാദിത്തമുള്ളവരായി കുട്ടികളെ വളർത്താൻ കഴിഞ്ഞില്ലെങ്കിൽ വിദ്യാഭ്യാസം കൊണ്ടുള്ള നേട്ടങ്ങൾ സമൂഹത്തിന് ഗുണമുള്ളതായി മാറില്ലെന്നും കെ രാധാകൃഷ്ണൻ എം.പി പറഞ്ഞുപൊതുവിദ്യാഭ്യാസ വകുപ്പ് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപയ്ക്കാണ് പുതിയ കെട്ടിടം നിർമിച്ചത്. …

രണ്ട് കോടി രൂപയ്ക്ക് പുതിയ കെട്ടിടവും ലാബും: നവീകരിച്ച ചേലക്കര എസ് എം ടി സ്കൂൾ കെട്ടിടം നാടിനു സമർപ്പിച്ചു Read More »

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഒറ്റപ്പാലം യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം നടത്തി

ഒറ്റപ്പാലം : അടച്ചു പൂട്ടുന്ന ചെറുകിട വ്യാപാരികളുടെ പ്രശനങ്ങൾ പഠിക്കാൻ സർക്കാർ വിദഗ്ദ്ധ സമിതിയെ നിയമിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ബാബു കോട്ടയിൽ ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഒറ്റപ്പാലം യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ഉത്‌ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം ജില്ലാ പ്രസിഡണ്ട് ബാബു കോട്ടയിൽ ഉത്‌ഘാടനം ചെയ്തു . ഒറ്റപ്പാലം വ്യാപാര ഭവനിൽ നടന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് പി …

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഒറ്റപ്പാലം യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം നടത്തി Read More »

തോൾ വേദന മറന്ന് ഉസ്മാൻ അപൂർവ്വ നേട്ടവുമായി പി കെ ദാസ് മെഡിക്കൽ കോളേജ്

പാലക്കാട്: ഉസ്മാന്‍ മനസ്സറിഞ്ഞ് ചിരിക്കുകയാണ്. 15 വര്‍ഷത്തിലധികമായി ജീവിതം ദുഃസ്സഹമാക്കിയിരുന്ന കടുത്ത തോള്‍ വേദന ഇന്നില്ല. 70 വയസ്സുകാരനായ ഉസ്മാന് പുതുജീവിതം പകരുകയായിരുന്നു അപൂര്‍വ ശസ്ത്രക്രിയയിലൂടെ വാണിയംകുളം പി കെ ദാസ് മെഡിക്കല്‍ കോളേജ്. പാലക്കാട് ജില്ലയില്‍ തന്നെ അപൂര്‍വമായ റിവേഴ്‌സ് ഷോള്‍ഡര്‍ ആര്‍ത്രോപ്ലാസ്റ്റി എന്ന ശസ്ത്രക്രിയയാണ് ഉസ്മാന് നടത്തിയത്.ഇടതു തോളില്‍ അതിശക്തമായ വേദനയായിരുന്നു പ്രവാസിയായ ഉസ്മാന്. പിന്‍വശംവരെ വേദന വ്യാപിച്ച അവസ്ഥയില്‍ ഒട്ടേറെ ആശുപത്രികളില്‍ ധാരാളം ചികില്‍സകള്‍ നടത്തി. പക്ഷേ വേദന മാത്രം മാറിയില്ല. തുടര്‍ന്നാണ് …

തോൾ വേദന മറന്ന് ഉസ്മാൻ അപൂർവ്വ നേട്ടവുമായി പി കെ ദാസ് മെഡിക്കൽ കോളേജ് Read More »

എലിപ്പനി പെട്ടെന്ന് തീവ്രമാകുന്നതിനാൽ വളരെ ശ്രദ്ധിക്കണം: മന്ത്രി വീണാ ജോർജ്

മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ ഡോക്സിസൈക്ലിൻ കഴിക്കണംമഴ തുടരുന്നതിനാൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എലിപ്പനിയ്ക്കെതിരെ വളരെ ശ്രദ്ധിക്കണം. എലിപ്പനി ബാധിച്ചാൽ പെട്ടെന്ന് തീവ്രമാകുമെന്നതിനാൽ പ്രത്യേക ശ്രദ്ധ വേണം. ഏതെങ്കിലും സാഹചര്യത്തിൽ മണ്ണുമായോ, മലിനജലവുമായോ സമ്പർക്കത്തിൽ വന്നിട്ടുള്ളവർക്ക് പനി ബാധിക്കുന്നെങ്കിൽ ഉടനടി ചികിത്സ തേടി ഡോക്ടറോട് അക്കാര്യം പറയേണ്ടതാണ്. മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കേണ്ടതാണ്. എലിപ്പനി ഒരു മാരക രോഗമാണെങ്കിലും കൃത്യമായ …

എലിപ്പനി പെട്ടെന്ന് തീവ്രമാകുന്നതിനാൽ വളരെ ശ്രദ്ധിക്കണം: മന്ത്രി വീണാ ജോർജ് Read More »

ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് യൂണിഫോം, സുരക്ഷാ ഉപകരണങ്ങള്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വിതരണം നടത്തി

കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് യൂണിഫോം, സുരക്ഷാ ഉപകരണങ്ങള്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവയുടെ വിതരണോത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി പ്രേമ നിര്‍വഹിച്ചു. ഒരു ലക്ഷം രൂപ ചിലവഴിച്ചാണ് ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് യൂണിഫോമും സുരക്ഷാ ഉപകരണങ്ങളും വാങ്ങിയത്. വൈസ് പ്രസിഡന്റ് എം. ആറുമുഖന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‌പേഴ്‌സണ്‍ന്മാരായ പി എന്‍ ശബരീശന്‍, മഞ്ജു സച്ചിദാനന്ദന്‍, പി. ശാന്തകുമാരി, ഭരണസമിതി അംഗങ്ങളായ കാജാ ഹുസൈന്‍, പി ആര്‍ സുനില്‍, എന്‍ അബ്ബാസ്, കെ മണികണ്ഠന്‍, കെ രാജന്‍, …

ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് യൂണിഫോം, സുരക്ഷാ ഉപകരണങ്ങള്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വിതരണം നടത്തി Read More »

എസ്എസ്എല്‍സി പ്ലസ്ടൂ പരിക്ഷയില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയവരെ അനുമോദിച്ചു

പാലക്കാട്: കൊടുവായൂർ ഗ്രാമപഞ്ചായത്ത്, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ സമ്പൂര്‍ണ എ പ്ലസ് കിട്ടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. കെ. ബാബു എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. കൊടുവായൂരില്‍ എസ്.എസ് എല്‍.സി യില്‍ 38 പേരും പ്ലസ്ടുവില്‍ 14 പേരെയും കൊല്ലങ്കോട് ഗ്രാമപഞ്ചായത്തില്‍ എസ്എസ്എല്‍സിയില്‍ 25 പേരും, പ്ലസ് ടു വില്‍ 14 പേരെയും ആണ് അനുമോദിച്ചത്. കൊടുവായൂര്‍ ഗ്രാമ പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രേമ സുകുമാരന്‍, വൈസ് പ്രസിഡന്റ് എം മനോജ്, …

എസ്എസ്എല്‍സി പ്ലസ്ടൂ പരിക്ഷയില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയവരെ അനുമോദിച്ചു Read More »

കർഷക സംഘം പഴയന്നൂർ മേഖലാ സമ്മേളനം നടത്തി

പഴയന്നൂർ: കേരള കർഷക സംഘം പഴയന്നൂർ മേഖലാ സമ്മേളനത്തിന്റെ ഉദ്ഘാടനം, വടക്കേ തറ എൻഎസ്എസ് സ്ക്കൂൾ ഹാളിൽ കർഷക സംഘം തൃശൂർ ജില്ലാ വൈസ് പ്രസിഡണ്ട് . പി എ. ബാബു നിർവഹിച്ചു സംഘം മേഖലാ പ്രസിഡണ്ട് സിജി ജോൺ അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി . കെ പി . ശ്രീജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയാ പ്രസിഡണ്ട് പ്രഭാകരൻ ആശംസാപ്രസംഗം നടത്തി. മികച്ച കർഷകരായ . ഉണ്ണിമേനോൻ കുന്നം പുള്ളി, . ചന്ദ്രൻ പൊറ്റ എന്നിവരെ ആദരിച്ചു. …

കർഷക സംഘം പഴയന്നൂർ മേഖലാ സമ്മേളനം നടത്തി Read More »

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: 75.27 ശതമാനം പോളിങ്

നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ 75.27 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ 2,32,057 വോട്ടര്‍മാരില്‍ 1,74,667 പേര്‍ പോളിങ് ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു. 1,13,299 പുരുഷ വോട്ടര്‍മാരില്‍ 81,007 ഉം 1,18,750 സ്ത്രീകളില്‍ 93,658 ഉം എട്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സില്‍ രണ്ട് പേരുമാണ് വോട്ടവകാശം വിനിയോഗിച്ചത്.വോട്ടെണ്ണല്‍ 23 ന് തിങ്കളാഴ്ച ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. വ്യാഴാഴ്ച വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം 263 പോളിങ് സ്‌റ്റേഷനുകളിലെയും വോട്ടിയങ് യന്ത്രങ്ങള്‍ ചുങ്കത്തറയില്‍ എത്തിച്ച് രാഷ്ട്രീയ പ്രതിനിധികള്‍, തെരഞ്ഞെടുപ്പ് നിരീക്ഷകന്‍, …

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: 75.27 ശതമാനം പോളിങ് Read More »

സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രഖ്യാപിച്ചു

മാധ്യമരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാർ നൽകുന്ന സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2021, 2022, 2023 വർഷങ്ങളിലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2021 ലെ പുരസ്‌കാരത്തിന് കെ. ജി. പരമേശ്വരൻ നായരും, 2022ലെ പുരസ്‌കാരത്തിന് ഏഴാച്ചേരി രാമചന്ദ്രനും, 2023ലെ പുരസ്‌കാരത്തിന് എൻ. അശോകനും അർഹരായതായി പി. ആർ. ഡി ഡയറക്ടർ ടി. വി. സുഭാഷ് അറിയിച്ചു. 2025 ജൂൺ 26ന് വൈകിട്ട് 5.30ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ …

സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രഖ്യാപിച്ചു Read More »

സ്‌കൂൾ പരിസരങ്ങളിൽ വ്യാപക ഭക്ഷ്യ സുരക്ഷാ പരിശോധന

7 കടകളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു; 325 സ്ഥാപനങ്ങൾക്കെതിരെ നടപടിസ്‌കൂൾ പരിസരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ വിൽക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് കർശന നടപടികൾ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജൂൺ 18, 19 തീയതികളിൽ സംസ്ഥാന വ്യാപകമായി സ്‌കൂൾ പരിസരങ്ങളിലുള്ള 1502 സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി. വിവിധ കാരണങ്ങളാൽ ഏഴ് കടകളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. പരിശോധനയിൽ 227 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് നൽകി. 98 കടകളിൽ നിന്നും പിഴ ഈടാക്കുന്നതിനുള്ള നടപടികൾ …

സ്‌കൂൾ പരിസരങ്ങളിൽ വ്യാപക ഭക്ഷ്യ സുരക്ഷാ പരിശോധന Read More »

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ജൂൺ 23ന്

നിലമ്പൂർ നിയമസഭാമണ്ഡലത്തിലെ വോട്ടെണ്ണൽ ജൂൺ 23ന് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു. രാവിലെ 7.30ന് സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ സ്‌ട്രോംഗ് റൂം തുറക്കും. തുടർന്ന് 8 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും.14 ടേബിളുകളിലായി 19 റൗണ്ടുകളിൽ വോട്ടെണ്ണൽ നടക്കും. പോസ്റ്റൽ ബാലറ്റുകൾ, ഇ.ടി.ബി.എസ് ഉൾപ്പെടെ, എണ്ണുന്നതിനായി 5 ടേബിളുകൾ സജ്ജീകരിച്ചിട്ടുണ്ട്. ആദ്യം പോസ്റ്റൽ ബാലറ്റുകളും പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ (ഇ.വി.എം) വോട്ടുകളും എണ്ണും. തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകരുടെയും സ്ഥാനാർഥികൾ/ഏജന്റുമാരുടെയും …

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ജൂൺ 23ന് Read More »

റേഷൻ മണ്ണെണ്ണ വിതരണം ജൂൺ 21 മുതൽ ആരംഭിക്കും: മന്ത്രി ജി ആർ അനിൽ

സംസ്ഥാനത്ത് റേഷൻകടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിനുള്ള നടപടികൾ പൂർത്തിയായതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൂൺ 21 മുതൽ വിതരണം ആരംഭിക്കും. എ.എ.വൈ കാർഡുകാർക്ക് 1 ലിറ്ററും മറ്റുകാർഡുകാർക്ക് അര ലിറ്റർ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക. ലിറ്ററിന് 61 രൂപയാണ് വില. വൈദ്യുതി കണക്ഷൻ ഇല്ലാത്ത കാർഡുകൾക്ക് (NE കാർഡ്) (ഏത് വിഭാഗമായാലും) 6 ലിറ്റർ മണ്ണെണ്ണ ലഭിക്കും. മണ്ണെണ്ണ മൊത്തവ്യാപാരികളുടെയും റേഷൻ വ്യാപാരികളുടെയും സംഘടനാ പ്രതിനിധികളുമായി നടന്ന ചർച്ചയിൽ ഇതുസംബന്ധിച്ച …

റേഷൻ മണ്ണെണ്ണ വിതരണം ജൂൺ 21 മുതൽ ആരംഭിക്കും: മന്ത്രി ജി ആർ അനിൽ Read More »

ഫ്രഞ്ച് അംബാസിഡർ തിയെറി മതൗ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡർ തിയെറി മതൗ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. ഭാഷയടക്കം പരിശീലിപ്പിച്ച് നഴ്‌സുമാർക്ക് ഫ്രാൻസിലേക്ക് തൊഴിലവസരം ലഭ്യമാക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലൂ ഇക്കോണമിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഫിഷറീസ് വകുപ്പുമായി ചേർന്ന് നടപടിയെടുക്കും. ഈ വിഷയത്തിൽ സെപ്റ്റംബറിൽ നടക്കുന്ന കോൺക്ലേവിൽ ഫ്രാൻസിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.കേരളത്തിൽ ഫ്രഞ്ച് സഹകരണത്തോടെ പ്രവർത്തിക്കുന്ന മാനെ കാൻകോർ പോലുള്ള സംരഭങ്ങളുണ്ട്. അതുപോലെ ഫ്രഞ്ച് കമ്പനികളിൽ നിന്നുള്ള നിക്ഷേപങ്ങൾ ശക്തിപ്പെടുത്തും. വ്യവസായ വകുപ്പു മന്ത്രി പി. …

ഫ്രഞ്ച് അംബാസിഡർ തിയെറി മതൗ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി Read More »