തൊഴില്‍ നൈപുണ്യ പരിശീലനം; താല്‍പര്യപത്രം ക്ഷണിച്ചുതൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്കായി ‘കണ്‍വെന്‍ഷണല്‍ ആന്‍ഡ് സി.എന്‍.സി മെഷീനിസ്റ്റ്’ എന്ന കോഴ്‌സില്‍ തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്നതിന് യോഗ്യതയുള്ള സ്ഥാപനങ്ങളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. പരിശീലനം നല്‍കുന്ന സ്ഥാപനം ഗവണ്‍മെന്റ് രജിസ്‌ട്രേഷനുള്ളതും പരിശീലനം നല്‍കി മുന്‍ പരിചയം ഉള്ളവയും ഗുണമേന്മ ഉള്ളവയും ആയിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ട്രെയിനിംഗ് നല്‍കിയതിന്റെയും, പരിശീലനാര്‍ത്ഥികള്‍ക്ക് പ്ലേസ്‌മെന്റ് നല്‍കിയതിന്റെയും റിപ്പോര്‍ട്ട് അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷ തയ്യാറാക്കി സീല്‍ഡ് കവറില്‍ സെപ്തംബര്‍ 11 ന് വൈകീട്ട് 5 മണിക്ക് മുമ്പായി തൃശ്ശൂര്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2360381.
സൗജന്യ നേത്ര തിമിര ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാമ്പ്
സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ ജനറല്‍ ആശുപത്രി നേത്ര പരിശോധന മൊബൈല്‍ യൂണിറ്റിന്റെ സഹകരണത്തോടെ വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ആര്യംപാടം സായംപ്രഭ ഹോമിലെ മുതിര്‍ന്ന പൗരന്മാര്‍ക്കും ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട മുനിസിപ്പാലിറ്റിയിലെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത മുതിര്‍ന്ന പൗരന്മാര്‍ക്കുമായി സൗജന്യ നേത്ര തിമിര ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാമ്പ് ഇന്ന് (സെപ്തംബര്‍ 3, വ്യാഴാഴ്ച) നടക്കും. വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ആര്യംപാടം സായംപ്രഭ ഹോമില്‍ (പകല്‍വീട്) നടക്കുന്ന സൗജന്യ നേത്ര തിമിര ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാമ്പ് വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ മിനി അരവിന്ദന്‍ രാവിലെ 9.30 ന് ഉദ്ഘാടനം ചെയ്യും
.അധ്യാപക ഒഴിവ്
കുട്ടനെല്ലൂർ ശ്രീ. സി. അച്യുത മേനോന്‍ ഗവ. കോളേജില്‍ 2026-27 അധ്യയനവര്‍ഷത്തില്‍ കോമേഴ്സ് വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവുണ്ട്. ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കുള്ള ഉദ്യോഗാര്‍ഥികള്‍ക്കും നെറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസ്സല്‍രേഖകളും ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തില്‍ ഗസ്റ്റ് ലക്ചറര്‍ പോളില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റും സഹിതം സെപ്തംബര്‍ 15 ന് രാവിലെ 10.30 ന് കോളേജില്‍ എത്തിച്ചേരണം
.ലാബ് ടെക്‌നീഷ്യന്‍ നിയമനംതൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐസിടിസിയില്‍ അനുവദിച്ചിരിക്കുന്ന ലാബ് ടെക്‌നീഷ്യന്റെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. അഭിമുഖം സെപ്തംബര്‍ 15 ന് രാവിലെ 11 ന് സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കും. 21,000 രൂപ പ്രതിമാസ വേതനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ 2027 മാര്‍ച്ച് 21 വരെയാണ് നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്കായി ജനറല്‍ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2427778.
കേരള ലോകായുക്ത സിറ്റിംഗ്കേരള ലോകായുക്ത തൃശ്ശൂര്‍, മൂവാറ്റുപുഴ, കോട്ടയം എന്നിവിടങ്ങളില്‍ ക്യാമ്പ് സിറ്റിങ് നടത്തുന്നു. തൃശ്ശൂരില്‍ സെപ്തംബര്‍ 15 നും 16 നും രാവിലെ 10.30 മുതല്‍ തൃശ്ശൂര്‍ ഗവ. ഗസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും മൂവാറ്റുപുഴ സെപ്തംബര്‍ 17 ന് രാവിലെ 10.30 മുതല്‍ മൂവാറ്റുപുഴ വൈ.എം.സി.എ. കോണ്‍ഫറന്‍സ് ഹാളിലും കോട്ടയത്ത് സെപ്തംബര്‍ 18 ന് രാവിലെ 10.30 മുതല്‍ കോട്ടയം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും സിറ്റിങ് നടത്തും. ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍കുമാര്‍, ഉപ ലോകായുക്ത ജസ്റ്റിസ് അശോക് മേനോന്‍ എന്നിവര്‍ പരാതികള്‍ പരിഗണിക്കും. സിറ്റിങ് ദിവസങ്ങളില്‍ നിശ്ചിത ഫോമിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കുമെന്ന് ലോകായുക്ത രജിസ്ട്രാര്‍ അറിയിച്ചു.ഉജ്ജ്വല ബാല്യം പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചുകല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പ നിര്‍മ്മാണം, അസാമാന്യ ധൈര്യം പ്രകടിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിച്ച കുട്ടികളില്‍ നിന്നും വനിതാ ശിശുവികസന വകുപ്പ് നല്‍കുന്ന ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.ആറിനും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. ആറ്-11 വയസ്സ്, 12-18 വയസ്സ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഭിന്നശേഷിക്കാരായ കുട്ടികളെ പ്രത്യേക വിഭാഗമായി പരിഗണിക്കും. 2025 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ മികവ് തെളിയിച്ച കുട്ടികളെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുക.പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരം നേടിയവരെയും മുമ്പ് ഉജ്ജ്വല ബാല്യം പുരസ്‌കാരം ലഭിച്ചവരെയും വീണ്ടും പരിഗണിക്കില്ല. കഴിവ് തെളിയിച്ച മേഖലയിലെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പകര്‍പ്പ്, കലാപ്രകടനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സി.ഡി/ പെന്‍ഡ്രൈവ്, പത്രക്കുറിപ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കാം.സെപ്തംബര്‍ പത്ത് വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫോമുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കുമായി തൃശൂര്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റുമായി പ്രവൃത്തിസമയങ്ങളില്‍ ബന്ധപ്പെടുക. ഫോണ്‍: 0487 2364445
.തൃശ്ശൂര്‍ താലൂക്ക് വികസന സമിതി യോഗം സെപ്തംബര്‍ അഞ്ചിന്
താലൂക്ക് വികസന സമിതിയുടെ സെപ്തംബര്‍ മാസസത്തെ യോഗം സെപ്തംബര്‍ അഞ്ചിന് (ശനിയാഴ്ച) രാവിലെ 11 ന് തൃശ്ശൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ബന്ധപ്പെട്ട ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കേണ്ടതാണെന്ന് താലൂക്ക് വികസനസമിതി കണ്‍വീനറായ തൃശ്ശൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.