
ഒറ്റപ്പാലം പൂഴികുന്ന് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ തിരുഉത്സവത്തിന് ഇന്ന് വൈകിട്ട് കൊടി കയറി. രാത്രി എട്ട് മണിക്ക്, കൊടി മരത്തിൽ തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാട് കൊടിയേറ്റം നടത്തി. വിശേഷാൽ പൂജകളും മേളവും കൊണ്ട് ക്ഷേത്ര പരിസരം ഇനി പത്ത് ദിവസം ഉൽസവ ആഘോഷ നിറവിലാവും. ചെമ്പൈ സ്മൃതി മണ്ഡപത്തിൽ വിവിധ കലാപരിപാടികൾ രാവിലെ മുതൽ അരങ്ങേറും. ഭഗവാനെ പഴുക്കമണ്ഡപത്തിൽ എഴുന്നള്ളിപ്പ് , കാഴ്ച ശീവേലി, ശ്രീഭൂതബലി, നെയ്യ് ചുറ്റുവിളക്ക് നവകം പഞ്ചഗവ്യം എന്നിവ എല്ലാ ദിവസവും ഉണ്ടാവും.27ന് ഉത്സവബലിയും 28ന് പള്ളിവേട്ടയും ആണ്. 29ന് ആറാട്ടുബലി യോടെ ഉത്സവത്തിന് കൊടി ഇറങ്ങും.എല്ലാ ദിവസവും പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം രാത്രി ഭക്ഷണം ഉണ്ടാവും