
നവകേരളം കര്‍മ്മപദ്ധതി – ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ആലത്തൂര്‍ മണ്ഡലത്തില്‍ തുടക്കമായി. പദ്ധതിയുടെ വിതരണോദ്ഘാടനം കെ.ഡി. പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. ആലത്തൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ തിരഞ്ഞെടുത്ത 200 വിദ്യാര്‍ത്ഥികള്‍ക്കുള്ള മെന്‍സ്ട്രുവല്‍ കപ്പുകളാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്തത്. സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥിനികള്‍, നെറ്റ് സീറോ പഞ്ചായത്തുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ പി.സൈതലവി വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കണ്ണന്‍ അധ്യക്ഷനായി.വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കണ്ണന്‍, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വരുണ്‍, ഹരിത കേരളം മിഷന്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ പി.എ. വീരാസാഹിബ്, മറ്റ് ജനപ്രതിനിധികള്‍ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥിനികള്‍ എന്നിവര്‍ പങ്കെടുത്തു.
