പറളി – ലക്കിടി റെയല്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലക്കിടി റെയില്‍വെ ഗേറ്റ് ( നം 164 എ) ഫെബ്രുവരി ഏഴിന് രാവിലെ ആറ് മുതല്‍ രാവിലെ പത്ത് വരെയും ഫെബ്രുവരി എട്ടിന് രാവിലെ എട്ട് മുതല്‍ ഫെബ്രുവരി പത്തിന് വൈകീട്ട് ആറു വരെ അടച്ചിടും. ഈ ദിവസങ്ങളില്‍ വാഹനങ്ങള്‍ ലക്കിടി- മായന്നൂര്‍- തിരുവില്വാമല വഴിയോ ലക്കിടി – മങ്കര- കോട്ടായി- പെരിങ്ങോട്ടുകുറിശ്ശി- തിരുവില്വാമല വഴിയോ പോകേണ്ടതാണെന്ന് അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.