palakkad express news

റിപ്പബ്ലിക് ദിന പരിപാടിയിൽ പഴയന്നൂർ സ്വദേശിനിയും

77 മത് റിപ്പബ്ലിക് ദിനപരിപാടിയിൽ കേരളത്തിന്റെ ഫ്ലോട്ടിനൊപ്പം നൃത്ത ചുവടുകൾ വയ്ക്കാൻ പഴയന്നൂർ സ്വദേശി മീനാക്ഷി രാജ് ഡൽഹി ഇന്റർനാഷണൽ അക്കാദമി ഓഫ് മോഹിനിയാട്ടത്തിലെ 14 വിദ്യാർത്ഥികൾക്ക് ഒപ്പമാണ് മീനാക്ഷിരാജ് പരമ്പരാഗതമായ നാടോടി നൃത്ത വേഷത്തിൽ പങ്കെടുക്കുക കേരളം അവതരിപ്പിക്കുന്ന ടാബ്ലോ വാട്ടർ മെട്രോ 100% ഡിജിറ്റൽ ലിറ്റർ സിയും. പിആർഡി ഡെപ്യൂട്ടി ഡയറക്ടർ വി ആർ സന്തോഷിന്റെ വരികൾക്ക് മോഹൻ സിത്താര ഈണമിട്ട ഗാനത്തിന് ചവിടുകൾ ചിട്ടപ്പെടുത്തിയത് ഡൽഹി ഇന്റർനാഷണൽ അക്കാദമി ഓഫ് മോഹിനിയാട്ടത്തിലെ ഗുരു ജയപ്രഭ മേനോൻ ആണ്.

പഴയന്നൂർ ചെറുകര ചാലയിൽ രാജുമോൻ്റെയും സിന്ധുവിൻ്റെയും മകളാണ് മീനാക്ഷി രാജ് ഇപ്പോൾ ഡൽഹി യൂണിവേഴ്സിറ്റിയിൽ ശ്യാമപ്രസാദ് മുഖർജ് കോളേജിൽ ജോഗ്രഫി ഓണേഴ്സ് മൂന്നാം വർഷ വിദ്യാർത്ഥി. ചേലക്കര എസ് എം ടി സ്കൂളിൽ പ്ലസ്ടു പഠനം, പത്താം ക്ലാസ്സു വരെ പഴയന്നൂർ ജിഎച്ച്എസ്സിൽ.

Leave a Comment

Your email address will not be published. Required fields are marked *