
കുളപ്പുള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന കലാസാംസ്കാരിക വേദി സപ്തസ്വര മ്യൂസിക്കിന്റെ പതിനേഴാമത് വാർഷിക ആഘോഷത്തിന്റെ ഉദ്ഘാടനം ഏപ്രിൽ ആറിന് വൈകിട്ട് 5 മണിക്ക് പാലക്കാട് എംപി വികെ ശ്രീകണ്ഠൻ നിർവഹിക്കും ഉച്ചയ്ക്ക് നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം ലീലാ കുളപ്പുള്ളി നിർവഹിക്കും രാവിലെ 10 മണിക്ക് നമ്പിയത്ത് നഗർ സ്കൂളിൽ നടക്കുന്ന പതാക ഉയർത്തലിന്റെ ഉദ്ഘാടനം സപ്തസ്വര പ്രസിഡന്റ് അബ്ദുൾ റഹ്മാൻ നിർവഹിക്കും ഉച്ചക്ക് സപ്തസ്വര വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും വൈകിട്ട് 8 മണിക്ക് ഗാനമേളയും നടക്കും.