
മായന്നൂർ : 2025 ഏപ്രിൽമാസം 13-തിയതി ഞായറാഴ്ച നടക്കുന്ന മായന്നൂർ ശ്രീ കുറുബ ഭഗവതി ക്ഷേത്രം തിരുഉത്സവ താലപ്പൊലി ആഘോഷം ചിട്ടയായും, ഭംഗിയായും , ശുചിത്വപരമായും ആചാരപരമായും നടത്തുന്നതിന്റെ ഭാഗമായി എം.എൽ.എ യു.ആർ പ്രദീപ് റവന്യു, പോലീസ്, ഗ്രാമപഞ്ചായത്ത്, തുടങ്ങിയ വകുപ്പുകളിലെ ഉദ്ധ്യേഗസ്ഥരുടേയും ജന പ്രതിനിധികളുടേയും, ദേശ കമ്മിറ്റി ഭാരവാഹികളുടേയും യോഗം ക്ഷേത്രം അഗ്രശാലഹാളിൽ വിളിച്ച് ചേർത്തു. താലപ്പെലി ഉത്സവത്തിനേടനുബന്ധിച്ച് 50 ഓളം വളണ്ടിയർമാരുടെ നിയോഗിക്കുന്നതിനും , ക്ഷേത്രപരിസരത്ത് കുടിവെള്ള സൌകര്യം ഏർപ്പെടുത്തുന്നതിനും , ശുദ്ധജല സ്രോതസുകൾ ക്ലോറിനേഷൻ ചെയ്യുന്നതിനും യോഗത്തിൽ തീരുമാനിച്ചു. കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ മാസ്റ്റർ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി .പ്രശാന്തി, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പേലീസ് കുന്ദംകുളം സന്തോഷ്, തലപ്പിള്ളി തഹസിൽദാർ രാജേഷ് എം.ആർ, മായന്നൂർ ദേശ താലപ്പൊലി കമ്മിറ്റി പ്രസിഡന്റ് സി.എം ശശിധരൻ, കൊണ്ടാഴി ദേശ താലപ്പൊലി കമ്മിറ്റി പ്രസിഡന്റ് എം.പി മുളീധരൻ, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് നാരായണൻ, കൊണ്ടാഴി കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ സതീഷ് പരമേശ്വരൻ, കൊണ്ടാഴി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രോഹിണി. എം.എസ്, അബു.എം അസിസ്റ്റന്റ് എഞ്ചിനീയർ കേരള വാട്ടർ അതോറിറ്റി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പഴയന്നൂർ എ.ആർ സുരേഷ് കുമാർ , ആസാദ് പി.വി ഫുഡ്സേഫ്റ്റി ഓഫീസർ തുടങ്ങിയ വകുപ്പ് ഉദ്ധ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു .