

ഒറ്റപ്പാലം:ഇന്നലെ രാത്രി ഒറ്റപ്പാലം മീറ്റ്നെയിലാണ് സംഭവം ഒറ്റപ്പാലം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ രാജു നാരായണനെ മൂർച്ചയുള്ള ഓട് കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച രണ്ടുപേരെ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം മീറ്റ്നാ സ്വദേശികളായ താഴെത്തേതിൽ വീട്ടിൽ വിവേക്ക്, വടക്കേ പുത്തൻവീട്ടിൽ ഷിബു എന്നിവരാണ് അറസ്റ്റിലായത്. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത് കോടതിയിൽ ഹാജരാക്കും. പരിക്കേറ്റ എസ് ഐ വള്ളുവനാട് ഹോസ്പിറ്റലിൽ ചികിത്സയിലാണ്