നിലവിൽ നഗരസഭ പ്രദേശങ്ങളിലേക്ക് ജല അതോറിറ്റി വെള്ളം പമ്പിങ് ചെയ്യുന്ന സമയം രാത്രി നേരങ്ങളിൽ ആണ്. പകൽ സമയങ്ങളിൽ പമ്പിങ് ചെയ്താൽ വെള്ളം എല്ലായിടത്തേക്കും ലഭിക്കില്ല അത് കൊണ്ട് രാത്രി സമയങ്ങളിൽ പമ്പ് ചെയ്യുന്നു എന്നാണ് ജല അതോറിറ്റി ഉദ്യോഗസ്ഥറുടെ ന്യായീകരണം.അപ്പോൾ ജനങ്ങൾ രാത്രി ഉറക്കം ഒഴിച്ച് വെള്ളം പിടിക്കണം എന്നാണോ ജല അതോറിറ്റി പറയുന്നത്. പകൽ സമയത്ത് പമ്പിങ് ചെയ്താൽ വെള്ളം ലഭിക്കാത്ത പ്രശ്നം കണ്ടുപിടിക്കാൻ അറിയില്ലെങ്കിൽ ഉദ്യോഗസ്ഥർ ഇരിക്കുന്ന കസേരയിൽ നിന്നും ഇറങ്ങി പോയി പണി അറിയുന്നവരെ കൊണ്ടുവന്നു ഇരുത്തുക. അല്ലാതെ ഇരുട്ടിൽ തപ്പുന്ന ഈ പരിപാടി നടക്കില്ല… തടയണ നിറഞ്ഞു കവിഞ്ഞു നിൽക്കുമ്പോഴും വെള്ളം പമ്പിങ് ചെയ്ത് സമയബന്ധിതമായി നൽകുവാൻ കഴിയാത്തത് ഒറ്റപ്പാലം ജല അതോറിറ്റിയുടെ കെടുകാര്യസ്ഥതയും അലംഭാവവുമാണ്.രാത്രിയിൽ ജനങ്ങൾ കിടന്നുറങ്ങുമ്പോൾ പമ്പിങ് ചെയ്തു പൈപ്പുകൾ പൊട്ടിക്കുന്ന പരിപാടി നിർത്തി പകൽ സമയങ്ങളിൽ കൃത്യമായ ഇടവേളകളിൽ പമ്പിങ് ചെയ്തു പ്രദേശങ്ങളിലേക്ക് വെള്ളം എത്തിച്ചു പ്രശ്നം പരിഹരിച്ചില്ലെകിൽ ജനങ്ങളെ കൂട്ടിവന്നു കുത്തിയിരിപ്പ് സമരം നടത്തുവാനൊരുങ്ങുകയാണ് എന്നെ പോലുള്ള ജനപ്രതിനിധികൾ…
സജിത്ത് നഗരസഭ കൗൺസിലർ