കണ്ണാടി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പര്യടനത്തിന് ഇടയിൽ കൊടക്കാട് പ്രദേശത്ത് എത്തിയപ്പോള്‍ പാടത്ത് കൃഷി പണി ചെയ്യുന്ന തൊഴിലാളികളെ കണ്ടതും, അവരെ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാനായി രാഹുല്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി. അവരെ നേരില്‍ കാണുക മാത്രമല്ല അവരോടൊപ്പം കൃഷിയിടത്തിലേക്കിറങ്ങി ഞാറ് നടുകയും ചെയ്തു. ഇതിന് ഇടയിൽ കർഷകർ അവരുടെ പ്രശ്നങ്ങൾ രാഹുലിനോട് പങ്കുവെച്ചു. നെല്ലിന് താങ്ങുവില ലഭിക്കുന്നില്ലെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരു സഹായവും നൽകുന്നില്ലെന്നും അവർു സ്ഥാനാർഥിയോട് പറഞ്ഞു. നെൽക്കൃഷിയിൽ തുടരുന്നത് വലിയ ബുദ്ധിമുട്ട് ഉള്ള കാര്യമാണെന്നും ഉപേക്ഷിക്കേണ്ട സാഹചര്യമാണെന്നും അവർ പറഞ്ഞു. കർഷകർക്കുവേണ്ടി നിയമസഭയിലും പുറത്തും ഇടപെടലുകൾ ഉണ്ടാകുമെന്ന ഉറപ്പ് നൽകിയാണ് രാഹുൽ മാങ്കൂട്ടത്തില്‍ അവിടെ നിന്നും മടങ്ങിയത്.