palakkad express news

വെറ്ററിനറി സര്‍ജന്മാരുടേയും അറ്റന്റന്റുമാരുടേയും കരാര്‍ നിയമനം

തൃശ്ശൂര്‍ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ വിവിധ ബ്ലോക്കുകളില്‍ രാത്രികാലങ്ങളില്‍ കര്‍ഷകന്റെ വീട്ടുപടിക്കല്‍ അത്യാഹിത മൃഗചികിത്സ സേവനം നല്‍കുന്നതിനായി (വൈകീട്ട് 6 മുതല്‍ രാവിലെ 6 മണിവരെ, മതിലകം, പഴയന്നൂര്‍ ബ്ലോക്കുകളില്‍ രാത്രി 8 മണി മുതല്‍ തൊട്ടടുത്ത ദിവസം രാവിലെ 9 മണി വരെ) ഓരോ വെറ്ററിനറി സര്‍ജന്മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. നിയമനം 90ല്‍ കുറഞ്ഞ ദിവസത്തേയ്ക്കായിരിക്കും. വെറ്ററിനറി സര്‍ജനായി നിയമിക്കപ്പെടുന്നതിനുള്ള യോഗ്യത വെറ്ററിനറി സയന്‍സില്‍ ബിരുദം വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വേതനം നല്‍കും.

കൂടാതെ ബ്ലോക്കുകള്‍ തോറും രാത്രികാല വെറ്ററിനറി ഡോക്ടര്‍മാരുടെ സഹായികളായി ഓരോ ഡ്രൈവര്‍ കം അറ്റന്റന്റുമാരേയും നിയമിക്കുന്നു. ഡ്രൈവര്‍ കം അറ്റന്റന്റായി തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള യോഗ്യത എസ്എസ്എല്‍സി വിജയമാണ്. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് ഉള്ളവമായിരിക്കണം. മൃഗപരിപാലനത്തിലുള്ള പരിചയം അഭിലഷണീയ യോഗ്യതയായി കണക്കാക്കും.

താല്‍പ്പര്യമുള്ളവര്‍ തൃശ്ശൂര്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷന്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ 2024 ഒക്ടോബര്‍ 7, രാവിലെ 10.30 ന് വെറ്ററിനറി ഡോക്ടര്‍മാര്‍ക്കായുള്ള അഭിമുഖത്തിനും അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിയ്ക്ക് ഡ്രൈവര്‍ കം അറ്റന്റന്റുമാര്‍ക്കുള്ള അഭിമുഖത്തിനായും ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകേണ്ടതാണ്. ഫോണ്‍ നമ്പര്‍ -0487 2361216

Leave a Comment

Your email address will not be published. Required fields are marked *