palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

text news

പാലക്കാട് കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ആരാണ് .

വിനോദ് പഴയന്നൂർ കെ മുരളീധരൻ പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി ആക്കണമെന്ന് നാലുമാസം മുൻപ് തന്നെ ഡിസിസിയിൽ ധാരണ ഉണ്ടായിരുന്നു,കെ. മുരളീധരനെ മത്സരിപ്പിക്കാൻ കെപിസിസി നേതൃത്വം ഇതുമായി ബന്ധപ്പെട്ട നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് നാലുമാസം മുൻപ് തന്നെ പാലക്കാട് എക്സ്പ്രസ് ന്യൂസ് ലേഖകനോട് കോൺഗ്രസ് വൃത്തങ്ങൾ സൂചന നൽകിയിരുന്നു കെ മുരളീധരനും ഇക്കാര്യത്തിൽ പൂർണ്ണ ഉറപ്പ് ഉണ്ടായിരുന്നു എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നപ്പോൾ ഏറ്റവുമധികം ഞെട്ടിൽ ഉണ്ടായത് പാലക്കാട് ഡിസിസിയിൽ ആണ് യാതൊരു കൂടിയാലോചനകളും നടത്താതെ ഡിസിസി നൽകിയ പട്ടിക …

പാലക്കാട് കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ആരാണ് . Read More »

പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ 1,94,706 വോട്ടര്‍മാര്‍

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 1,94,706 വോട്ടര്‍മാരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസ്സുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ആണ്. 229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം.പെരുമാറ്റ ചട്ട ലംഘനം: പരാതി പരിഹാര കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പുമായി …

പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ 1,94,706 വോട്ടര്‍മാര്‍ Read More »

ചേലക്കര  ഉപതെരഞ്ഞെടുപ്പ്9 സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി

ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചു. ഇതു വരെ 9 പേര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. യു.ആര്‍ പ്രദീപ് (സി.പി.ഐ.എം), സുനിത (സി.പി.ഐ.എം), പി.എം രമ്യ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), കെ. ബാലകൃഷ്ണന്‍ (ബി.ജെ.പി), എം.എ രാജു (ബി.ജെ.പി), സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി ഹരിദാസന്‍, പന്തളം രാജേന്ദ്രന്‍, എന്‍.കെ സുധീര്‍ എന്നിവര്‍ ഉപ വരണാധികാരിയായ തലപ്പിള്ളി തഹസില്‍ദാര്‍ (ലാന്റ് റെക്കോര്‍ഡ്‌സ്) ടി.പി കിഷോര്‍ മുമ്പാകെയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കെ.ബി ലിന്റേഷ് വരണാധികാരിയായ സര്‍വ്വെയും ഭൂരേഖയും വകുപ്പ് …

ചേലക്കര  ഉപതെരഞ്ഞെടുപ്പ്9 സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി Read More »

 ഇറച്ചിക്കടയുടെ മുന്നില്‍ പട്ടി നില്‍ക്കുന്നതുപോലെ മാധ്യമപ്രവര്‍ത്തകര്‍ പോയി നില്‍ക്കുമെന്നാണ് അദ്ദേഹം രോഷാകുലനായി പറഞ്ഞത്.എന്‍ എന്‍ കൃഷ്ണദാസ്​ മാപ്പ്​ പറയണം: കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകരെ അധി​ക്ഷേപിക്കുകയും തട്ടിക്കയറുകയും ചെയ്ത സിപിഎം നേതാവും മുന്‍ എംപിയുമായ എന്‍ എന്‍ കൃഷ്ണദാസിന്‍റെ നടപടി അങ്ങേയറ്റം അപലപനീയമെന്ന്​ കേരള പത്രപ്രവർത്തക യൂണിയൻ. സാക്ഷര കേരളത്തിനു നിരക്കാത്ത രീതിയിൽ മുതിർന്ന രാഷ്ട്രീയ നേതാവ്​ നടത്തിയ നിലവാരം കുറഞ്ഞതും അസഭ്യം കലര്‍ന്നതുമായ പ്രസ്താവനയിലും പെരുമാറ്റത്തിലും യൂണിയൻ സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഹീനമായ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയാന്‍ കൃഷ്ണദാസ്​ തയാറാകണമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്‍റ്​ കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ്​ എടപ്പാളും ആവശ്യപ്പെട്ടു. മുതിര്‍ന്ന …

 ഇറച്ചിക്കടയുടെ മുന്നില്‍ പട്ടി നില്‍ക്കുന്നതുപോലെ മാധ്യമപ്രവര്‍ത്തകര്‍ പോയി നില്‍ക്കുമെന്നാണ് അദ്ദേഹം രോഷാകുലനായി പറഞ്ഞത്.എന്‍ എന്‍ കൃഷ്ണദാസ്​ മാപ്പ്​ പറയണം: കെ.യു.ഡബ്ല്യു.ജെ Read More »

മതേതര വോട്ട്: കോൺഗ്രസും സിപിഎമ്മും നിലപാട് വ്യക്തമാക്കണം: കെ.സുരേന്ദ്രൻ

മതേതര വോട്ട് എന്താണെന്ന കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു വിഭാഗത്തിൻ്റെ വോട്ട് മാത്രം മതേതരവും മറ്റുള്ളവരുടേത് വർഗീയവുമാകുന്നതെങ്ങനെയാണെന്നും പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സ്വന്തം പാർട്ടിക്ക് വോട്ട് ചെയ്തവരെയാണ് സിപിഎം വർഗീയവാദികളാക്കുന്നത്. കോടതിയിൽ പിപി ദിവ്യയ്ക്ക് വേണ്ടി സിപിഎം അവതരിപ്പിച്ച വാദങ്ങളെല്ലാം എഡിഎം നവീൻ ബാബുവിനെ അപകീർത്തിപ്പെടുത്തുന്നതാണ്. ഒരേസമയം ഇരയ്ക്കൊപ്പവും വേട്ടക്കാരനൊപ്പവും നിലകൊള്ളുകയാണ് സിപിഎം ചെയ്യുന്നത്. ദിവ്യയെ സർക്കാർ സംരക്ഷിക്കുകയാണ്.  50 കോടി രൂപ കൊടുത്ത് കേരളത്തിൽ …

മതേതര വോട്ട്: കോൺഗ്രസും സിപിഎമ്മും നിലപാട് വ്യക്തമാക്കണം: കെ.സുരേന്ദ്രൻ Read More »

എല്‍.ഡി.എഫ് എം.എല്‍.എയ്ക്ക് എതിരായ 100 കോടിയുടെ കോഴ ആരോപണത്തില്‍ മുഖ്യമന്ത്രി എന്ത് നടപടി എടുത്തു? സംഘ്പരിവാറിലേക്ക് ആളെ കൂട്ടാന്‍ ശ്രമിച്ചതു കൊണ്ട് ഭയന്നാണോ നടപടി എടുക്കാത്തത്

ബി.ജെ.പി സഖ്യത്തിലുള്ള അജിത്പവാറിന്റെ എന്‍.സി.പിയിലേക്ക് ചേരുന്നതിന് വേണ്ടി എല്‍.ഡി.എഫ് എം.എല്‍.എയാണ് അവരുടെ തന്നെ രണ്ട് എം.എല്‍.എമാര്‍ക്ക് ഓഫര്‍ നല്‍കിയത്. ഇക്കാര്യം അറിഞ്ഞിട്ടും മുഖ്യമന്ത്രി എന്ത് നടപടിയാണ് എടുത്തത്? നടപടി എടുക്കാതെ മുഖ്യമന്ത്രി അതിന് കൂട്ടുനില്‍ക്കുകയായിരുന്നോ? മുഖ്യമന്ത്രിക്ക് മാത്രം അറിയാവുന്ന രഹസ്യമായതു കൊണ്ടാണ് തോമസ് കെ. തോമസിനെ മന്ത്രിയാക്കാതിരുന്നതെന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നത്. സംഘ്പരിവാര്‍ പക്ഷത്തേക്ക് ആളെ കൂട്ടാനാണ് എം.എല്‍.എ ശ്രമിച്ചത്. അതുകൊണ്ട് ഭയന്നാണോ മുഖ്യമന്ത്രി നടപടി എടുക്കാതിരുന്നത്?  ബി.ജെ.പിക്ക് ഒപ്പമുള്ള കൃഷ്ണന്‍കുട്ടിയുടെ പാര്‍ട്ടി മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടല്ലോ. ബി.ജെ.പിക്ക് …

എല്‍.ഡി.എഫ് എം.എല്‍.എയ്ക്ക് എതിരായ 100 കോടിയുടെ കോഴ ആരോപണത്തില്‍ മുഖ്യമന്ത്രി എന്ത് നടപടി എടുത്തു? സംഘ്പരിവാറിലേക്ക് ആളെ കൂട്ടാന്‍ ശ്രമിച്ചതു കൊണ്ട് ഭയന്നാണോ നടപടി എടുക്കാത്തത് Read More »

പെരുമാറ്റച്ചട്ട ലംഘനം: പൊതുജനങ്ങള്‍ക്ക് സി-വിജില്‍ ആപ്പുവഴി പരാതി നല്‍കാം

തിരഞ്ഞെടുപ്പ് ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങള്‍ക്ക് സി-വിജില്‍ (cVIGIL) ആപ്പ് വഴി അറിയിക്കാം. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുളള സംവിധാനമാണിത്. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലിലെ പ്ലേ സ്റ്റോറില്‍/ ആപ്പ് സ്റ്റോറില്‍ cVIGIL എന്ന് സെര്‍ച്ച് ചെയ്താല്‍ ആപ്പ് ലഭ്യമാവും.ക്യാമറയും മികച്ച ഇന്റര്‍നെറ്റ് കണക്ഷനും ജി.പി.എസ് സൗകര്യവുമുള്ള ഏത് സ്മാര്‍ട്ട് ഫോണിലും സി-വിജില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. പരാതി ലഭിച്ച് 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിച്ച് മറുപടി ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം.മദ്യം, പണം എന്നിവയുടെ …

പെരുമാറ്റച്ചട്ട ലംഘനം: പൊതുജനങ്ങള്‍ക്ക് സി-വിജില്‍ ആപ്പുവഴി പരാതി നല്‍കാം Read More »

ചേലക്കര ഉപതെരഞ്ഞെടുപ്പ്; ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കണം

ചേലക്കര ഉപ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജീവനക്കാരെ ഡ്യൂട്ടിക്കു നിയോഗിക്കുന്നതിനായി ഓര്‍ഡര്‍ സോഫ്‌റ്റ്വെയര്‍ (https://order.ceo.kerala.gov.in) സജ്ജമായി. വടക്കാഞ്ചേരി, കുന്ദംകുളം, തൃശ്ശൂര്‍ നിയോജകമണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന 17 ലോക്കല്‍ബോഡി സെക്രട്ടറിമാര്‍ മുഖേനയാണ് ഇതിനായുള്ള ഡാറ്റ കളക്ഷന്‍ പുരോഗമിക്കുന്നത്. ഇനിയും ഓര്‍ഡര്‍ സോഫ്‌റ്റ്വെയര്‍ മുഖേന ജീവനക്കാരുടെ പേരുവിവരങ്ങള്‍ അപ്ലോഡ് ചെയ്യാത്ത സ്ഥാപന മേധാവികള്‍ ഇന്ന് (ഒക്ടോബര്‍ 24) ഉച്ചയ്ക്ക് 12 നകം അപ്ലോഡ് ചെയ്യണം. തൃശ്ശൂര്‍ കോര്‍പ്പറേഷന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ 75 ശതമാനം ഡാറ്റ എന്‍ട്രി ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. അതാത് ലോക്കല്‍ബോഡി സെക്രട്ടറിമാര്‍ …

ചേലക്കര ഉപതെരഞ്ഞെടുപ്പ്; ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കണം Read More »

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കണം: ആരോഗ്യ വകുപ്പ്

പാലക്കാട്  ജില്ലയില്‍ മഞ്ഞപ്പിത്തം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കരളിനെ ബാധിക്കുന്ന രോഗമായ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റീസ്  എ) വളരെ പെട്ടന്ന് തന്നെ മറ്റുളളവരിലേക്ക് പകരും. ശരീരത്തില്‍ വൈറസ് പ്രവര്‍ത്തിക്കുന്നത് മൂലം കരളിലെ  കോശങ്ങള്‍ നശിക്കുകയും കരളിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്യും. പനി, ക്ഷീണം, വിശപ്പില്ലായ്മ, വയറിളക്കം, മഞ്ഞനിറത്തിലുളള മൂത്രം, ചര്‍മ്മത്തിലും കണ്ണിലും മഞ്ഞനിറം, ഇരുണ്ടനിറത്തിലുളള മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗബാധിതനായ ഒരാളുടെ മലം മൂലം മലിനമായ …

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കണം: ആരോഗ്യ വകുപ്പ് Read More »

മൂന്നു പേര്‍ പത്രിക സമര്‍പ്പിച്ചു

പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് ഇന്ന് (ഒക്ടോബര്‍ 24) മൂന്നു പേര്‍ പത്രിക സമര്‍പ്പിച്ചു. എന്‍. ശശികുമാര്‍ (സ്വതന്ത്രന്‍), ഡോ. പി സരിന്‍ (എല്‍.ഡി.എഫ്), രാഹുല്‍ മാങ്കൂട്ടത്തില്‍ (യു.ഡി.എഫ്) എന്നിവരാണ് ഇന്ന് പാലക്കാട് ആര്‍.ഡി.ഒ എസ്. ശ്രീജിത്ത് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇതോടെ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം ഏഴായി. പത്രിക സമര്‍പ്പിച്ചവരുടെ സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് വരണാധികാരിയുടെ നോട്ടീസ് ബോര്‍ഡിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://affidavit.eci.gov.in/ ലും ലഭിക്കും

എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ നാമനിര്‍ദ്ദേശ പത്രികസമര്‍പ്പിച്ചു

പാലക്കാട്: എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ നാമനിര്‍ദ്ദേശ പത്രികസമര്‍പ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.07നാണ് പാലക്കാട് ആര്‍ഡിഒ എസ്. ശ്രീജിത്ത് മുമ്പാകെ നാല് സെറ്റ് പത്രിക സമര്‍പ്പിച്ചത്. മേലാമുറി പച്ചക്കറി കച്ചവടസംഘം ജില്ലാ പ്രസിഡന്റ് സി.ഗുരുവായൂരപ്പന്‍, സെക്രട്ടറി നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്. അഡ്വ.ഇ.കൃഷ്ണദാസ്, അഡ്വ.ജി. ജയചന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡന്റ് സി. മധു, പാലക്കാട് മണ്ഡലം പ്രസിഡന്റ് കെ.ബാബു വെണ്ണക്കര എന്നിനരാണ് പിന്താങ്ങിയത്.   ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍,നഗരസഭ അധ്യക്ഷ പ്രമീള …

എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ നാമനിര്‍ദ്ദേശ പത്രികസമര്‍പ്പിച്ചു Read More »

എൽഡിഎഫും യുഡിഎഫും പൊതു സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാലും പാലക്കാട് എൻഡിഎ ജയിക്കും

എൽഡിഎഫും യുഡിഎഫും പൊതു സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാലും പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ ജയിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എൽഡിഎഫ് വോട്ട് യുഡിഎഫിന് പോയെന്ന് എകെ ബാലൻ സമ്മതിച്ചു. ഈ കാര്യത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ തിരുത്തണ്ടായെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇ.ശ്രീധരൻ ജയിക്കേണ്ടതായിരുന്നു. അതില്ലാതാക്കിയത് അവിശുദ്ധ സഖ്യമാണ്. അത് തുറന്ന് സമ്മതിച്ചതിന് എകെ ബാലനെ അഭിനന്ദിക്കുന്നുവെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. 2021ലെ നയം തന്നെയാണോ സിപിഎം തുടരുന്നതെന്ന് മാത്രം ഇനി അറിഞ്ഞാൽ മതി. …

എൽഡിഎഫും യുഡിഎഫും പൊതു സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാലും പാലക്കാട് എൻഡിഎ ജയിക്കും Read More »

സിപിഎമ്മിന്റെ വർഗ്ഗീയ ഒളിഅജണ്ട  ജനം തിരിച്ചറിയും:ആർ വൈ എഫ്

ബിജെപിയ്ക്ക് അനുകൂലമായി നടപ്പിലാക്കുന്ന ഒളിഅജണ്ട പാലക്കാട്ടെ ജനങ്ങൾ തിരിച്ചറിയുമെന്ന് ആർവൈഎഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹൻ പറഞ്ഞു. ആർവൈഎഫ് പാലക്കാട് നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങളെ ബാധിയ്ക്കുന്ന കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ ചർച്ച ചെയ്യാതിരിക്കാനാണ് ഉപതെരെഞ്ഞെടുപ്പിൽസിപിഎം- ബി ജെ പി നേതൃത്വം ശ്രമിയ്ക്കുന്നത്. കേരളത്തിൻ്റെ യുവജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വം സഹായകമാകുമെന്നുംഅദ്ധേഹം പറഞ്ഞു. ആർ വൈ എഫ് ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് ഇ. …

സിപിഎമ്മിന്റെ വർഗ്ഗീയ ഒളിഅജണ്ട  ജനം തിരിച്ചറിയും:ആർ വൈ എഫ് Read More »

പാലക്കാട് അസംബ്ലി മണ്ഡലം ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി സ. Dr പി സരിൻ കണ്ണാടി , കണ്ണനൂർ ജങ്ഷനുകളിൽ പൊതുജനങ്ങളെയും സ്ഥാപനങ്ങളിലെ ജീവനക്കാരെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്നു.

കണ്ണാടി പാത്തിക്കലിൽ വെച്ച് മുൻ മന്ത്രിയും സിപിഐ നേതാവുമായ സ. കെ.പി രാജേന്ദ്രൻ പാലക്കാട് അസംബ്ലി മണ്ഡലം ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി സ. Dr പി സരിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു

പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിൽ എം.എസ്.എം സംഘടിപ്പിച്ച ‘ഹൈസെക്’ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ സമ്മേളനത്തിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ സംസാരിക്കുന്നു. 

പാലക്കാട്‌ സെന്റ് റാഫേൽസ് കത്തീഡ്രലിലെത്തി റവ. ഫാ. ജോഷി പുലിക്കോട്ടിലിനെ സന്ദർശിച്ച് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ അനുഗ്രഹം തേടുന്നു.

പാലക്കാട്‌ സെന്റ് റാഫേൽസ് കത്തീഡ്രലിലെത്തി വോട്ടഭ്യർത്ഥന നടത്തുന്ന യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ReplyForwardAdd reaction

പാലപ്പിള്ളിയിലെ വന്യജീവി ശല്യം: നടപടികള്‍ക്കായി വനംവകുപ്പിന് നിര്‍ദേശം നല്‍കുമെന്ന് വനിതാ കമ്മീഷന്‍

തൃശ്ശൂര്‍പാലപ്പിള്ളി എസ്റ്റേറ്റ് മേഖലയിലെ വന്യജീവി ശല്യം തൊഴിലാളികളുടെ ജീവനും തൊഴിലിനും ഭീഷണിയാകുന്ന സാഹചര്യത്തില്‍ വനവകുപ്പുമായി സഹകരിച്ച് വേണ്ട നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്ന് കേരള വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍. പാലപ്പിള്ളി എസ്റ്റേറ്റ് മേഖലയില്‍ തോട്ടം  മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനായി കേരള വനിത കമ്മീഷന്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിങ് ഉദ്ഘാനം ചെയ്യുകയായിരുന്നു അഡ്വ. ഇന്ദിര രവീന്ദ്രന്‍.സമൂഹത്തിലെ വിവിധ മേഖലകളിലുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ നേരിട്ടുകണ്ടു മനസിലാക്കാന്‍ കഴിഞ്ഞവര്‍ഷം മുതല്‍ വനിതാ കമ്മീഷന്‍ …

പാലപ്പിള്ളിയിലെ വന്യജീവി ശല്യം: നടപടികള്‍ക്കായി വനംവകുപ്പിന് നിര്‍ദേശം നല്‍കുമെന്ന് വനിതാ കമ്മീഷന്‍ Read More »