വയോജനങ്ങള്‍ക്ക് ഉല്ലാസയാത്ര നടത്തി
തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു. തച്ചനാട്ടുകര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം രൂപ ചെലവിലാണ് ഉല്ലാസയാത്ര നടത്തിയത്. 120 ഓളം വയോജനങ്ങള്‍ പങ്കെടുത്തു. കോഴിക്കോട് സയന്‍സ് പാര്‍ക്ക്, പ്ലാനറ്റേറിയം, ബോട്ടുയാത്ര, ഹൈലൈറ്റ് മാള്‍ എന്നിവിടങ്ങളിലേക്കാണ് യാത്ര. തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ സി.പി സുബൈര്‍, ജനപ്രതിനിധികളായ ആറ്റ ബീവി, എം.സി രമണി, കെ.പി ഇല്യാസ്, കെ. …