palakkad express news

text news

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും നിയമം:

വയോജനങ്ങളോടുളള ചൂഷണത്തിനെതിരെ അവബോധം വളര്‍ത്തുക, ചൂഷണം എന്താണെന്ന് വയോജനങ്ങളെ ബോധവത്കരിക്കുക, അവരുടെ ക്ഷേമത്തിന്റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഐക്യാരാഷ്ട്ര സഭ മുതിര്‍ന്ന പൗരന്മാരോടുള്ള അക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണ ദിനമായി ജൂണ്‍ 15 ആചരിച്ചുവരുന്നത്.”അടിയന്തര ഘട്ടങ്ങളില്‍ പ്രായമായവര്‍ക്കുള്ള നീതിയും ബഹുമാനവും” എന്നതാണ്  ഈ വര്‍ഷത്തെ ദിനാചരണ പ്രമേയമെന്ന് ജില്ല സാമൂഹികനീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍ അറിയിക്കുന്നു. ഒപ്പം തന്നെ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും   സംരക്ഷണവും ക്ഷേമവും അന്തസ്സും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള സുപ്രധാന നിയമനിര്‍മ്മാണമാണ് 2007 …

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും നിയമം: Read More »

കാണ്മാനില്ല

കൊടുവായൂര്‍ ചാന്തുരുത്തി മേലെപുര ശ്രീജിത്തിന്റെ ഭാര്യ ഓമന(33) 2023 ജനുവരി 30 മുതല്‍ വീട്ടില്‍ നിന്നും കാണാതായതായി പുതുനഗരം പോലീസ് അറിയിച്ചു. കറുത്തനിറം, സാധാരണ വണ്ണം, കറുത്ത മുടി, 152 സെ.മീ ഉയരം. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പുതുനഗരം പോലീസ് സ്റ്റേഷന്‍ 04923 252255, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് 996520832, 9497933950, ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് 9497947217 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് പുതുനഗരം പോലീസ് അറിയിച്ചു

144 പേർ കൂടി എക്സൈസ് സേനയിൽ

ലഹരിവസ്തുക്കൾക്കെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കുമെന്ന് എക്സൈസ്- തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രി എം ബി രാജേഷ്. എക്‌സൈസ് വകുപ്പില്‍ വിവിധ ജില്ലകളില്‍ നിയമനം ലഭിച്ച 135 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും ഒമ്പത് വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാലയങ്ങൾക്ക് സമീപമുള്ള കടകളിൽ ലഹരി വസ്തുക്കൾ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള കർശന പരിശോധന നടത്തും. വിദ്യാലയ പരിസരങ്ങളിൽ തമ്പടിക്കുന്ന ഇത്തരം ശക്തികളെ നിരീക്ഷിക്കാനുള്ള സംവിധാനവും ഉണ്ടാകും. പോലീസ്, എക്സൈസ്, വിദ്യാഭ്യാസം, ഉന്നത …

144 പേർ കൂടി എക്സൈസ് സേനയിൽ Read More »

കൃഷ്ണപ്രിയയോടുള്ള വാഗ്ദാനം പാലിച്ച് മൃഗസംരക്ഷണ വകുപ്പ് മന്ത്രി

കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഓട്ടന്‍തുള്ളലില്‍ ഒന്നാം സ്ഥാനം നേടിയ തൃശൂര്‍ സ്വദേശി കൃഷ്ണപ്രിയയ്ക്ക് നല്‍കിയ വാഗ്ദാനം പാലിച്ച് മൃഗസംരക്ഷണ-ക്ഷീര വികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മത്സരത്തിനണിയാനുള്ള വേഷം വാങ്ങാന്‍ വീട്ടിലെ ഉപജീവനമാര്‍ഗമായ പശുവിനെ വിറ്റാണ് കൃഷ്ണപ്രിയ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയത്. ഈ വാര്‍ത്ത കണ്ടപ്പോള്‍ സമ്മാനവിതരണ വേദിയില്‍ വെച്ച് തന്നെ കൃഷ്ണപ്രിയയ്ക്ക് പശുവിനെ നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് വെറ്ററിനറി സര്‍വകലാശാലയില്‍ നിന്നും പശുവിനെ ഏര്‍പ്പാടാക്കി നല്‍കാന്‍ വൈസ് ചാന്‍സലറോട് മന്ത്രി നിര്‍ദ്ദേശിച്ചു. …

കൃഷ്ണപ്രിയയോടുള്ള വാഗ്ദാനം പാലിച്ച് മൃഗസംരക്ഷണ വകുപ്പ് മന്ത്രി Read More »

റെയില്‍വേ ക്രോസ് അടച്ചിടും

വല്ലപ്പുഴ – കുലുക്കല്ലൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ക്കിടയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 11ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ പട്ടാമ്പി – ചെര്‍പ്പുളശ്ശേരി റോഡിലെ ലെവല്‍ ക്രോസ് അടച്ചിടും. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ പട്ടാമ്പി-യാറം-മുളയങ്കാവ്-ചെര്‍പ്പുളശ്ശേരി വഴി പോകണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. വാടാനാംകുറിശ്ശി-വല്ലപ്പുഴ റെയില്‍വേ സ്റ്റേഷനുകളില്‍ക്കിടയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 10ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ വല്ലപ്പുഴ – പൊയിലൂര്‍ റോഡിലെ ലെവല്‍ ക്രോസ് അടച്ചിടും. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ വല്ലപ്പുഴ-ചൂരക്കോട്-പൊയ്ലൂര്‍ …

റെയില്‍വേ ക്രോസ് അടച്ചിടും Read More »

വിത്ത് യാത്രയ്ക്ക് തുടക്കമായി

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അകത്തേത്തറ ഗ്രാമപഞ്ചായത്തും ജൈവപരിപാലന സമിതിയും ചേര്‍ന്ന് വിത്ത് യാത്രകള്‍ക്ക് തുടക്കം കുറിക്കുന്നു. അകത്തേത്തറ ദേശത്തെ തനത് മരങ്ങളെ ഉള്‍ക്കൊള്ളിച്ച് പരിസ്ഥിതി സംരക്ഷണവും ജൈവ പരിപാലനവും ഉറപ്പാക്കുന്നതിനുള്ള യാത്രകളാണിത്. പഞ്ചായത്ത് പ്രസിഡന്റ് സുനിതാ അനന്ദകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മോഹനന്‍, പഞ്ചായത്ത് അംഗം മഞ്ജു മുരളി, ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി അംഗം അഡ്വ.ലിജോ പനങ്ങാടന്‍, തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ അണിചേര്‍ന്നു.നഷ്ടപ്പെട്ട കരിമ്പന സംസ്‌കാരം തിരിച്ചുപിടിക്കുക എന്ന ഉദ്ദേശലക്ഷ്യവും …

വിത്ത് യാത്രയ്ക്ക് തുടക്കമായി Read More »

തൃശൂർ ലോക്സഭാ മണ്ഡലം: സുരേഷ് ഗോപിക്ക് വിജയം

സുരേഷ് ഗോപി ഭൂരിപക്ഷം – 74686 വോട്ടുകൾ  *സ്ഥാനാര്‍ഥി (പാര്‍ട്ടി), ലഭിച്ച വോട്ട് എന്നിവ ക്രമത്തില്‍* സുരേഷ് ഗോപി -ഭാരതീയ ജനതാ പാര്‍ട്ടി) – 412338  അഡ്വ. വി.എസ് സുനില്‍കുമാര്‍ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) – 337652 കെ. മുരളീധരന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – 328124 അഡ്വ. പി.കെ നാരായണന്‍ (ബഹുജന്‍ സമാജ് പാര്‍ട്ടി) – 2019 സുനില്‍കുമാര്‍ (സ്വതന്ത്രന്‍) – 1952 ദിവാകരന്‍ പള്ളത്ത് (ന്യൂ ലേബര്‍ പാര്‍ട്ടി) – 819 പ്രതാപന്‍ …

തൃശൂർ ലോക്സഭാ മണ്ഡലം: സുരേഷ് ഗോപിക്ക് വിജയം Read More »

വോട്ടെണ്ണല്‍, പോസ്റ്റല്‍ ബാലറ്റുകള്‍ രാവിലെ 8ന് എണ്ണിത്തുടങ്ങും,ഗവ.വിക്ടോറിയ കോളെജ് വോട്ടെണ്ണല്‍ കേന്ദ്രം

2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് (ജൂണ്‍ 4) ഗവ. വിക്ടോറിയ കോളെജില്‍ നടക്കും. പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെട്ട പട്ടാമ്പി, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് നിയമസഭാമണ്ഡലങ്ങളിലെ 1329 പോളിങ് സ്റ്റേഷനുകളിലേത് വിക്ടോറിയ കോളെജിലെ പുതിയ ബ്ലോക്കിലാണ് എണ്ണുക. ആലത്തൂര്‍ ലോക്സഭാമണ്ഡലത്തിലെ ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍, ചേലക്കര, കുന്നംകുളം, വടക്കഞ്ചേരി നിയമസഭാമണ്ഡലങ്ങളിലെ 1156 പോളിംങ് സ്റ്റേഷനുകളിലേത് പഴയ ബ്ലോക്കിലും എണ്ണും. പാലക്കാട് പത്തും ആലത്തൂര്‍ അഞ്ചും സ്ഥാനാര്‍ത്ഥികളാണ് ഉളളത്. രാവിലെ 8ന് പോസ്റ്റല്‍ …

വോട്ടെണ്ണല്‍, പോസ്റ്റല്‍ ബാലറ്റുകള്‍ രാവിലെ 8ന് എണ്ണിത്തുടങ്ങും,ഗവ.വിക്ടോറിയ കോളെജ് വോട്ടെണ്ണല്‍ കേന്ദ്രം Read More »

വര്‍ണാഭമായി തൃശൂര്‍ ജില്ലാതല പ്രവേശനോത്സവം

തൃശൂര്‍ ജില്ലാതല പ്രവേശനോത്സവം നടവരമ്പ് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു നിര്‍വഹിച്ചു. കുതിരപുറത്ത് ഏറിയ വിദ്യാര്‍ഥിയും കുട്ടികളുടെ ബാന്റ് വാദ്യവും വിവിധ കലാരൂപങ്ങളുടെ വേഷപകര്‍ച്ചയിലുള്ള വിദ്യാര്‍ഥികളും തെയ്യവും നാടന്‍ കലാരൂപങ്ങളുമായി പ്രവേശനോത്സവത്തിന് മുന്നോടിയായി വര്‍ണാഭമായി റാലിയും ഒരുക്കിയിരുന്നു. കൂടാതെ വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ റോബോട്ടിക്ക് ആനയും ഒട്ടകവും സ്‌കൂള്‍ കവാടത്തില്‍ തന്നെ ഉണ്ടായിരുന്നു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് അധ്യക്ഷനായി. ടി.എന്‍ പ്രതാപന്‍ എം പി മുഖ്യാതിഥി. …

വര്‍ണാഭമായി തൃശൂര്‍ ജില്ലാതല പ്രവേശനോത്സവം Read More »

448 പേര്‍ കൂടി പോലീസ് സേനയിലേയ്ക്ക്; മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശ്ശൂരില്‍ അഭിവാദ്യം സ്വീകരിച്ചു

പരിശീലനം പൂര്‍ത്തിയാക്കിയ 448 പോലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിച്ചു. തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയില്‍ ഇന്നലെ (ജൂണ്‍ 2 ന്) വൈകീട്ട് നടന്ന ചടങ്ങില്‍ കേരള ആംഡ് വനിതാ പോലീസ് ബറ്റാലിയനിലെ 290 വനിതകളും കെ.എ.പി അഞ്ചാം ബറ്റാലിയനിലെ 158 പുരുഷന്മാരുമാണ് സത്യപ്രതിജ്ഞ ചെയ്ത് സേനയുടെ ഭാഗമായത്. ശ്രീക്കുട്ടി എം.എസ് പരേഡ് കമാന്ററും അമല്‍ രാജു സെക്കന്റ് കമാന്ററും ആയിരുന്നു. മികച്ച ഇന്‍ഡോര്‍ കേഡറ്റായി രേണുക എം.എസ്, അമിത്ത് …

448 പേര്‍ കൂടി പോലീസ് സേനയിലേയ്ക്ക്; മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശ്ശൂരില്‍ അഭിവാദ്യം സ്വീകരിച്ചു Read More »

ലോക പുകയിലരഹിത ദിനാചരണം നടത്തി

പുകയിലക്കമ്പനികളുടെ ഇടപെടലില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന സന്ദേശവുമായി ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, പഴമ്പാലക്കോട് ഗവ. പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക പുകയിലരഹിത ദിനാചരണം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ആര്‍ വിദ്യ ഉദ്ഘാടനം ചെയ്തു. പഴമ്പാലക്കോട് ഗവ. പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ചടങ്ങില്‍ ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ.എ.കെ അനിത അധ്യക്ഷയായി. പഴമ്പാലക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ.എസ്.കെ ദീപക് പുകയിലരഹിത ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലയിലെ …

ലോക പുകയിലരഹിത ദിനാചരണം നടത്തി Read More »

എല്‍.ശ്രീലത

പാലക്കാട് സീനിയര്‍ ഡയറക്ടര്‍ (ഐ.ടി) എല്‍. ശ്രീലത വിരമിച്ചു. 1988ല്‍ കോയമ്പത്തൂര്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററില്‍ ജില്ലാ ഇന്‍ഫോര്‍മാറ്റിക് ഓഫീസര്‍ ആയാണ് സേവനം ആരംഭിച്ചത്. 1997ല്‍ പാലക്കാട് ജില്ലാ ഇന്‍ഫോര്‍മാറ്റിക് സെന്ററില്‍ ഡെപ്യൂട്ടി ഡയറക്ടറായും 2005ല്‍ ജോയിന്റ് ഡയറക്ടറായും 2010ല്‍ ഡയറക്ടറായും 2015ല്‍ സീനിയര്‍ ഡയറക്ടറായും സ്ഥാനക്കയറ്റം ലഭിച്ചു. സേവനകാലയളവില്‍ ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റ്, കലക്ട്രേറ്റിന്റെയും വിവിധ താലൂക്കുകളുടെയും കമ്പ്യൂട്ടര്‍വത്ക്കരണം എന്നിവയ്ക്ക് നേതൃത്വം നല്‍കി. റവന്യൂ വിഭാഗത്തിന്റെ ലാന്റ് റവന്യൂ റെക്കോര്‍ഡ്‌സ് സൂക്ഷിക്കുന്നതിനുളള  ‘റെലിസ്’ വെബ്സൈറ്റ് സംസ്ഥാന …

എല്‍.ശ്രീലത Read More »

സര്‍വ്വീസില്‍ നിന്ന് വിരമിച്ചു

പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പി.വി മനോജ് കുമാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. 1988 ജൂണ്‍ 13 മലപ്പുറം ജില്ലയിലെ കുറുമ്പലങ്ങോട് ഗവ യു.പി സ്‌കൂളില്‍ പ്രൈമറി അധ്യാപകനായാണ് സര്‍വീസ് ആരംഭിച്ചത്.1989 മുതല്‍ ഹൈസ്‌കൂള്‍ അധ്യാപകനായി വയനാട് ,കോഴിക്കോട്, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ജോലി ചെയ്തു. 2009 മുതല്‍ 2019 വരെ തൃശ്ശൂര്‍ രാമവര്‍മ്മപുരം ഗവ ഹിന്ദി അധ്യാപക പരിശീലന കേന്ദ്രത്തിന്റെ പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചു. 2020 ജൂണ്‍ 25ന് ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ഓഫീസറായി നിയമിതനായി. 2021 ജൂലായില്‍ …

സര്‍വ്വീസില്‍ നിന്ന് വിരമിച്ചു Read More »

ഗാർഹിക പീഡനക്കേസുകൾ വർധിക്കുന്നതിൽ ആശങ്ക : വി. ആർ. മഹിളാമണി*

ഗാർഹിക പീഡനക്കേസുകൾ വർധിക്കുന്നതിൽ  ആശങ്കയുണ്ടെന്ന് വനിതാ കമ്മിഷൻ അംഗം വി.ആർ. മഹിളാമണി പറഞ്ഞു. പാലക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിംഗിനു  ശേഷം  സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അംഗം.   അദാലത്തിൽ വന്ന പരാതികളിൽ അധികവും ഗർഹിക പീഡനവുമായി ബന്ധപ്പെട്ടതാണ്. ഗാർഹിക പീഡനത്തിനെതിരെ പരാതിപ്പെടാൻ സ്ത്രീകൾ മുന്നോട്ട് വരുന്നു എന്നത് ആശാവഹമാണ്. തുടർച്ചയായി നടത്തുന്ന നിയമബോധവത്കരണ ക്ലാസുകളുടെയും സെമിനാറുകളുടെയും ഫലമായാണിത്. വിവിധ സർക്കാർ വകുപ്പുകളെ യോജിപ്പിച്ചു കൊണ്ട് ഈ പ്രവർത്തനം ഊർജിതപ്പെടുത്തും.    കുടുംബപ്രശ്നങ്ങളിൽ  സ്ത്രീകൾ കാണിക്കുന്ന …

ഗാർഹിക പീഡനക്കേസുകൾ വർധിക്കുന്നതിൽ ആശങ്ക : വി. ആർ. മഹിളാമണി* Read More »

ജൂണ്‍ 4ന് വോട്ടെണ്ണല്‍, രാവിലെ 8ന് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തുടക്കമിടും

ഗവ.വിക്ടോറിയ കോളെജ് വോട്ടെണ്ണല്‍ കേന്ദ്രം 2024 ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഗവ.വിക്ടോറിയ കോളെജില്‍ നടക്കും. പാലക്കാട് ലോക്സഭാമണ്ഡലത്തിലുള്‍പ്പെട്ട പട്ടാമ്പി, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് നിയമസഭാമണ്ഡലങ്ങളിലുള്‍പ്പെട്ട 1329 വീതം പോളിംഗ് സ്റ്റേഷനുകളിലേത് വിക്ടോറിയ കോളെജിലെ പുതിയ ബ്ലോക്കിലും ആലത്തൂര്‍ ലോക്സഭാമണ്ഡലത്തിലെ ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍, ചേലക്കര, കുന്നംകുളം, വടക്കഞ്ചേരി നിയമസഭാമണ്ഡലങ്ങളിലെ 1156 പോളിംഗ്സ്റ്റേഷനുകളിലേത് പഴയ ബ്ലോക്കിലുമായി എണ്ണും. പാലക്കാട് 10 , ആലത്തൂര്‍ അഞ്ച് വീതം സ്ഥാനാര്‍ത്ഥികളാണ് ഉളളത്. ജൂണ്‍ നാലിന് രാവിലെ …

ജൂണ്‍ 4ന് വോട്ടെണ്ണല്‍, രാവിലെ 8ന് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തുടക്കമിടും Read More »

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള  മഴ സാധ്യത പ്രവചനം റെഡ് അലർട്ട് 22-05-2024 :പത്തനംതിട്ട,  ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ  204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഓറഞ്ച് അലർട്ട് 22-05-2024:  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, …

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. Read More »

വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

തൃശൂർ: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. തൃശൂർ ഇരിങ്ങാലക്കുട കാറളം സ്വദേശിനിയായ 27കാരിയാണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്.  ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ വീട്ടിൽ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.  ഉടൻ ബന്ധുകൾ കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ഉടൻ …

വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ Read More »

അനധികൃത മത്സ്യബന്ധനം;  ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ട് പിടിച്ചെടുത്തു

അഴീക്കോട് തീരത്തോട് ചേർന്ന് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് വകുപ്പ് പിടികൂടി.  എറണാകുളം മുനമ്പം പള്ളിപ്പുറം ദേശത്ത് നിധീഷിന്റെ ഉടമസ്ഥതയിലുള്ള ‘ശ്രീശാസ്താ’  പിടിച്ചെടുത്തത്. നിയമപരമായ അളവിൽ അല്ലാതെ കണ്ട (12 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള) 800 കിലോ കിളിമീൻ ഇനത്തിൽപ്പെട്ട മത്സ്യമാണ് ബോട്ടിലുണ്ടായിരുന്നത്. ജില്ലയിലെ തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാൻറിങ് സെന്ററുകളിലും നടത്തിയ പ്രത്യേക കോമ്പിങ് ഓപ്പറേഷൻ്റെ ഭാഗമായാണ് നടപടി.   ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ …

അനധികൃത മത്സ്യബന്ധനം;  ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ട് പിടിച്ചെടുത്തു Read More »

*ഇത്‌ തൃശൂരിന്റെ ഓര്‍മ്മകളിലെ വേദന* 

ഭ്രാന്തെടുത്ത്‌ കൂകി വിളിച്ച്‌ ഓടുന്ന മകനു പിന്നാലെ ശുഷ്‌കിച്ചുണങ്ങിയ അമ്മയും ഓടിനടന്നു. പ്രായം ഏറെയായിട്ടും, തളര്‍ച്ചകള്‍ മാറ്റിവച്ച്‌ മകന്റെ രക്ഷക്കായി ആ അമ്മ ഓടിനടന്നു, മകന്റെ ഒരു നിഴല്‍ പോലെ….തൃശൂരിന്റെ തെരുവുകളില്‍.. വിശാലമായി കിടക്കുന്ന തേക്കിന്‍കാടു മൈതാനം മുഴുവനും… ഒരു കാലത്ത്‌ തൃശൂരിന്റെ നീറുന്ന വേദനയായിരുന്നു, അനാഥരായ ഈ അമ്മയും മകനും. ലക്ഷ്‌മി അമ്മാളും മനോരോഗിയായ മകന്‍ രാജുവും. ഉയര്‍ന്ന ബ്രാഹ്മണ കുലത്തില്‍ ജനിച്ച്‌ തെരുവില്‍ കിടന്നു മരിക്കുകയായിരുന്നു അമ്മയും മകനും. അറുപത്തേഴുകാരനായ രാജുവാണ്‌ ആദ്യം മരിക്കുന്നത്‌. …

*ഇത്‌ തൃശൂരിന്റെ ഓര്‍മ്മകളിലെ വേദന*  Read More »