palakkad express news

Local News

കോൺഗ്രസിൽ ചേരുന്ന പ്രാദേശിക നേതാക്കൾ പോലും പാണക്കാട്ടെ തങ്ങളെ വണങ്ങേണ്ട ഗതികേടിൽ: കെ.സുരേന്ദ്രൻ*

കോൺഗ്രസിൽ ചേരുന്ന പ്രാദേശിക നേതാക്കൾ പോലും പാണക്കാട് തങ്ങളെ കണ്ട് വണങ്ങേണ്ട ഗതികേടിലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാണക്കാട് എത്തി അനുഗ്രഹം വാങ്ങിയാൽ മാത്രമേ കോൺഗ്രസിൽ പ്രവർത്തിക്കാനാവുകയുള്ളൂവെന്നതാണ് അവസ്ഥ. എന്തുകൊണ്ടാണ് മറ്റ് മത സാമുദായിക ആചാര്യൻമാരെ നവാഗതർ കാണാത്തത്? എന്തുകൊണ്ടാണ് തട്ടിൽ പിതാവിനെയോ വെള്ളാപ്പളളിയേയോ സുകുമാരൻ നായരെയോ പുന്നലയേയും കാണാത്തത്? എന്തുകൊണ്ടാണ് ഓർത്തഡോക്സ്, യാക്കോബായ, ലത്തീൻ വിഭാഗങ്ങളെ കാണാത്തത്? എന്തുകൊണ്ടാണ് വിശ്വകർമ്മ നേതാക്കളെയോ മൂത്താൻ സമുദായ നേതാക്കളെയോ കാണാത്തത്? ചെട്ടി സമുദായത്തെയോ തേവർ സമുദായത്തെയോ കാണാൻ …

കോൺഗ്രസിൽ ചേരുന്ന പ്രാദേശിക നേതാക്കൾ പോലും പാണക്കാട്ടെ തങ്ങളെ വണങ്ങേണ്ട ഗതികേടിൽ: കെ.സുരേന്ദ്രൻ* Read More »

പാലക്കാട് സരിൻ തരംഗം, വിജയമുറപ്പിച്ച് കൊട്ടിക്കലാശത്തിനൊരുങ്ങി എൽഡിഎഫ്*

പാലക്കാട് ഉപതരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ അവസാന ലാപിലേക്കടുക്കുമ്പോൾ ഇടതുപക്ഷത്തിന്റെ വികസന കാഴ്ചപ്പാടുകളെ മണ്ഡലത്തിലെ ജനങ്ങൾ ഏറ്റെടുത്തതിന്റെ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് കൊട്ടിക്കലാശത്തിലേക്ക് കടക്കുന്നത്. ഞായറാഴ്ച കണ്ണാടിയിലും ഒലവക്കോടും സുൽത്താൻപേട്ടയിലും തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സംസാരിച്ച മുഖ്യമന്ത്രി കോൺഗ്രസിനെയും ലീഗിനെയും ബിജെപിയെയും ഒരുപോലെ കടന്നാക്രമിച്ചു. താൽക്കാലിക വിജയത്തിനായി ഏത് വർഗീയശക്തികളോടും കൂട്ടുകൂടുന്ന നിലയിലേക്ക് കോൺഗ്രസ് അധപ്പതിച്ചിരിക്കുന്നുവെന്നും ന്യൂനപക്ഷ സംരക്ഷണം എന്നത് ലീഗിൻ്റെ കപട മുഖമാണെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. ആർഎസ്എസിൽ നിന്നും യാതൊരു രാഷ്ട്രീയ മനംമാറ്റവുമില്ലാതെ വന്ന വ്യക്തിയെ കോൺഗ്രസ് സ്വീകരിച്ചതിന്റെ …

പാലക്കാട് സരിൻ തരംഗം, വിജയമുറപ്പിച്ച് കൊട്ടിക്കലാശത്തിനൊരുങ്ങി എൽഡിഎഫ്* Read More »

സ്ഥാനാർത്ഥിക്ക് വിവാഹ വേദിയിൽ ജയ് വിളികളുമായി വരവേൽപ്പ്.

കൊടുന്തിരിപ്പുള്ളി സ്വദേശി കെ.വി.പത്മനാഭൻ്റെയും പാർവ്വതി പത്മനാഭൻ്റയും മകൾ ശ്രീരഞ്ജനി യും കെ.എസ്.നാരായണ സ്വാമിയുടേയും പാർവ്വതി നാരായണസ്വാമിയുടെയും മകൻ സുബ്രഹ്മണിയും തമ്മിലുള്ള വിവാഹ ചടങ്ങിന് ആശംസകളുമായി എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണ കുമാർ എത്തിയപ്പോഴാണ് ബന്ധുക്കൾ ഭാരത് മാതാ കീ ജയ് വിളികളുമായി ബന്ധുക്കൾ വരവേറ്റത്.പാലക്കാട് വടക്കും തറയിലെ അശ്വതി കല്യാണ മണ്ഡപത്തിലായിരുന്നു വിവാഹം.

പരസ്യ പ്രചാരണം നവംബര്‍ 18 വൈകിട്ട് ആറു വരെ; മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം- ജില്ലാ കളക്ടർ

നിശ്ശബ്ദ പ്രചാരണ കാലയളവില്‍ ബള്‍ക്ക് എസ്.എം.എസ്, തിയേറ്റര്‍ പരസ്യങ്ങള്‍ വഴിയുള്ള പ്രചാരണം പാടില്ലപാലക്കാട് നിയമസഭാ ഉപ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന്റെ സമയപരിധി നാളെ (നവംബര്‍ 18) വൈകിട്ട് ആറിന് അവസാനിക്കുമെന്നും എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര അറിയിച്ചു. നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ അവസാന 48 മണിക്കൂറില്‍ നിയമവിരുദ്ധമായി ആളുകള്‍ കൂട്ടം ചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യാന്‍ പാടില്ല. ഉച്ചഭാഷിണികള്‍ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ല.തിരഞ്ഞെടുപ്പ് …

പരസ്യ പ്രചാരണം നവംബര്‍ 18 വൈകിട്ട് ആറു വരെ; മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം- ജില്ലാ കളക്ടർ Read More »

മാധ്യമങ്ങൾ കാണാത്ത ഇന്ത്യ” – സംവാദം നടത്തി.

ഒറ്റപ്പാലം :ഏട്ടാമത് ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോട് അനുബന്ധിച്ച് ‘മാധ്യമങ്ങൾ കാണാത്ത ഇന്ത്യ’ എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. നവംബർ 17 ഞായറാഴ്ച ഒറ്റപ്പാലം സി എസ് എൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ മുതിർന്ന മാധ്യമപ്രവർത്തകനും, എഴുത്തുകാരനുമായ വെങ്കിട്ടേഷ് രാമകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. കെ. എ നിധിൻ നാഥ് ആണ് സംവാദം മോഡറേറ്റ് ചെയ്തത്. ഒറ്റപ്പാലം മുനിസിപ്പൽ ചെയർപേഴ്സൺ ജാനകി ദേവി അധ്യക്ഷത വഹിച്ച യോഗത്തിന് ജിതിൻ കെ സി സ്വാഗതവും ശ്രീവ്യാസൻ നന്ദിയും പറഞ്ഞു. …

മാധ്യമങ്ങൾ കാണാത്ത ഇന്ത്യ” – സംവാദം നടത്തി. Read More »

ഇടതുപക്ഷത്തിന് മാത്രമേ ഇന്ത്യയിൽ വർഗ്ഗീയ ശക്തികളെ രാഷ്ട്രീയമായി എതിർത്ത് തോൽപ്പിക്കാൻ കഴിയു : മുഖ്യമന്ത്രി*

ഇടതുപക്ഷത്തിന് മാത്രമേ ഇന്ത്യയിൽ വർഗ്ഗീയ ശക്തികളെ രാഷ്ട്രീയമായി എതിർത്ത് തോൽപ്പിക്കാൻ കഴിയുകയുള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ഉപതെരഞ്ഞെടുപ്പിൻ്റെ ഭാഗമായി മണ്ഡലത്തിൽ വിവിധയിടങ്ങളിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മാസത്തിലേറെ നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപിലേക്ക് കടക്കുമ്പോൾ ഇടതുപക്ഷ പ്രവർത്തകരെയും അണികളെയും ആവേശത്തിലാക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പരിപാടി. ശനിയാഴ്ച മേപ്പറമ്പ്, മാത്തൂർ, കൊടുന്തിരപ്പുള്ളി മേഖലകളിൽ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത് സംസാരിച്ചു. പൊതുയോഗ വേദിയിലേക്ക് ഇരച്ചെത്തിയ ജനങ്ങൾ പാലക്കാട് മണ്ഡലത്തിൽ …

ഇടതുപക്ഷത്തിന് മാത്രമേ ഇന്ത്യയിൽ വർഗ്ഗീയ ശക്തികളെ രാഷ്ട്രീയമായി എതിർത്ത് തോൽപ്പിക്കാൻ കഴിയു : മുഖ്യമന്ത്രി* Read More »

ഉപതിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ വിഡി സതീശന് പ്രതിപക്ഷനേതൃസ്ഥാനം നഷ്ടമാവും: കെ.സുരേന്ദ്രൻ*

ഉപതിരഞ്ഞെടുപ്പ് ഫലം വന്നാൽ വിഡി സതീശന് പ്രതിപക്ഷ നേതൃസ്ഥാനം പോലും നഷ്ടമാവുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോയത് ഒരു ചലനവുമുണ്ടാക്കില്ല. സ്നേഹത്തിൻ്റെ കടയിൽ അദ്ദേഹത്തിന് വലിയ കസേരകൾ കിട്ടട്ടെയെന്ന് ആശംസിക്കുന്നതായും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ബിജെപി പ്രവർത്തകർ ഗ്രൗണ്ടിൽ പണിയെടുക്കുന്നവരാണെന്നും ആകാശത്ത് കൂടെ പറക്കുന്ന അപ്പൂപ്പൻ താടികളെ കണ്ട് ഭൂമിക്ക് ഗുരുത്വാകർഷണബലമില്ലെന്ന് കരുതരുത്. സന്ദീപിനെതിരെ നേരത്തെ നടപടിയെടുത്തത് ഫേസ്ബുക്ക് പോസ്റ്റിൻ്റെ പേരിലല്ല. അത് എന്തിനാണെന്ന് പറയാത്തത് രാഷ്ട്രീയ മര്യാദയാണെന്നും …

ഉപതിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ വിഡി സതീശന് പ്രതിപക്ഷനേതൃസ്ഥാനം നഷ്ടമാവും: കെ.സുരേന്ദ്രൻ* Read More »

വ്യാജ വോട്ട്; തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. വ്യാജ വോട്ടർമാരെ ഒഴിവാക്കിയാൽ 25000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും : സി കൃഷ്ണകുമാർ

പാലക്കാട് : പാലക്കാട് നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്നും വ്യാജ വോട്ടർമാരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയെ സമീപിക്കുമെന്ന് സ്ഥാനാർഥി സി കൃഷ്ണകുമാർ.ഏകദേശം ഇരുപത്തി അയ്യായിരത്തിൽ കൂടുതൽ വ്യാജ വോട്ടർമാരാണ് പാലക്കാട് നിയോജക മണ്ഡലത്തിൽ ഇടം പിടിച്ചിട്ടുള്ളത്. കൃത്യമായ തെളിവുകളും രേഖകളും നൽകിയിട്ടും തിരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ കലകട്ർ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്നും കൃഷ്ണ കുമാർ പറഞ്ഞു.കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ 1,68,000 വ്യാജ വോട്ടുകൾ സിപിഎമ്മും, കോൺഗ്രസ്സും, മുസ്ലിം …

വ്യാജ വോട്ട്; തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. വ്യാജ വോട്ടർമാരെ ഒഴിവാക്കിയാൽ 25000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും : സി കൃഷ്ണകുമാർ Read More »

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽവ്യത്യസ്തമായി ഡോക്ടർ പി സരിന്റെ ലൈവത്തോൺ*

പാലക്കാടിന്റെ വികസന പ്രശ്നങ്ങളിൽ പരിഹാര നിർദ്ദേശങ്ങളുമായി എൽ ഡി എഫ് സ്ഥാനാർഥി ഡോ. പി സരിൻ മണ്ഡലത്തിലുടനീളം സംഘടിപ്പിച്ച ലൈവത്തോൺ പരിപാടി വ്യത്യസ്തമായ പ്രചാരണമായി. വികസന സ്തംഭനം നേരിടുന്ന കേന്ദ്രങ്ങളിൽ ഓപ്പൺ കോൺക്ലേവ് നടത്തി വോട്ടർമാരുടെ പരാതി കേൾക്കുന്നതിനു വേണ്ടിയാണ് ലൈവത്തോൺ സംഘടിപ്പിച്ചത്. ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാൽ ഈ വികസനമുരടിപ്പിന് പരിഹാരം കാണുമെന്ന് ഓരോ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥി ജനങ്ങൾക്ക് ഉറപ്പുനൽകി. കാട് മൂടിക്കിടക്കുന്ന ടൗൺ ഹാളും മുൻസിപ്പൽ സ്റ്റേഡിയവും മുതൽ ഡിജിറ്റലൈസെഷൻ മുടങ്ങിക്കിടക്കുന്ന മോയൻസ് സ്കൂൾ വരെ ഇത്രയേറെ …

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽവ്യത്യസ്തമായി ഡോക്ടർ പി സരിന്റെ ലൈവത്തോൺ* Read More »

കുടുംബശ്രീ ‘CONNECT’ 24, തൊഴില്‍മേള സംഘടിപ്പിച്ചുവരുമാനദായകമായ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കേരളത്തിലെ സ്ത്രീകള്‍ മുന്നോട്ടുവരണം മന്ത്രി ബിന്ദു

വരുമാനദായകമായ തൊഴില്‍ സംരംഭങ്ങള്‍ സ്വയം ആരംഭിക്കാന്‍ തയ്യാറുള്ള വനിതകള്‍ കേരളത്തില്‍ ഉണ്ടാകണം. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ കടമകളില്‍ ഒന്ന് ഇത്തരത്തിലുള്ള സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് വനിതകള്‍ക്ക് പരിശീലനം നല്‍കി സംരംഭകരായി സ്ത്രീകളെ രൂപപ്പെടുത്തിയെടുക്കുക എന്നുള്ളതാണെന്ന് ഉന്നത വി വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പു മന്ത്രി ഡോ. ആര്‍  ബിന്ദു പറഞ്ഞു. കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ദീനദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡിഡിയു-ജികെവൈ), കേരള നോളെജ് ഇക്കോണമി മിഷന്‍ എന്നീ പദ്ധതികളുടെ ഭാഗമായി …

കുടുംബശ്രീ ‘CONNECT’ 24, തൊഴില്‍മേള സംഘടിപ്പിച്ചുവരുമാനദായകമായ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കേരളത്തിലെ സ്ത്രീകള്‍ മുന്നോട്ടുവരണം മന്ത്രി ബിന്ദു Read More »

റെയില്‍വേ ഗേറ്റ് അടച്ചിടും

റോഡ്പണി നടക്കുന്നതിനാല്‍ പട്ടാമ്പി പള്ളിപ്പുറം സ്റ്റേഷനുകള്‍ക്കിടയിലുള്ള റെയില്‍വേ ഗേറ്റ് നവംബര്‍ 19 ന് രാവിലെ 8 മണി മുതല്‍ നവംബര്‍ 21 രാവിലെ 8 മണി വരെ അടച്ചിടും. അതിനാല്‍ പട്ടാമ്പി-പള്ളിപ്പുറം റോഡ് ന് പകരം  കൊപ്പം- മുതലമട റോഡിലൂടെ ആയിരിക്കും ഗതാഗതം അനുവദിക്കുകയെന്ന് ഷൊര്‍ണൂര്‍ അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

കൈകോർത്ത് സന്ദീപ് വാര്യർ; കരുത്തോടെ യുഡിഎഫ്

പാലക്കാട്‌: വർഗീയതയും മതേതരത്വവും തമ്മിലുള്ള പാലക്കാട്ടെ പോരാട്ടത്തിന് പുതിയ രൂപവും ഭാവവും സമ്മാനിച്ച് സന്ദീപ് വാര്യർ. ഈ കാലമത്രയും പിന്തുടർന്ന വർഗീയ രാഷ്ട്രീയത്തെ ഉപേക്ഷിച്ചാണ് സന്ദീപ് വാര്യർ കോൺഗ്രസിന്റെ മതേതര ഭൂമികയിലേക്ക് കടന്നുവന്നത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ സന്ദീപിനെ കോൺഗ്രസിലേക്ക് സ്വീകരിച്ചു. രാജ്യത്ത് മതേതര മൂല്യങ്ങളെ മുറുകെ പിടിക്കുവാൻ കഴിയുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനം കോൺഗ്രസ് ആണെന്നും ആ തിരിച്ചറിവ് കൊണ്ട് പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന സന്ദീപിനെ ഹൃദയപൂർവ്വം സ്വീകരിക്കുന്നുവെന്നും കെപിസിസി പ്രസിഡന്റ് പ്രതികരിച്ചു. കോൺഗ്രസ് മുന്നോട്ടുവെക്കുന്ന …

കൈകോർത്ത് സന്ദീപ് വാര്യർ; കരുത്തോടെ യുഡിഎഫ് Read More »

യുഡിഎഫും എൽഡിഎഫും മതഭീകരവാദികളുമായി കൂട്ടുക്കെട്ടുണ്ടാക്കുന്നു: കെ.സുരേന്ദ്രൻ*

പാലക്കാട് തിരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിൽ എത്തിയതോടെ യുഡിഎഫും എൽഡിഎഫും വലിയ തോതിൽ വർഗീയ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തോൽവി മണത്ത ഇടത്-വലത് മുന്നണികൾ നാടിൻ്റെ സ്വൈര്യ ജീവിതം തകർക്കാൻ ശ്രമിക്കുകയാണെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. നിരോധിത ഭീകര സംഘടന പോപ്പുലർഫ്രണ്ടിൻ്റെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും യുഡിഎഫ് സഖ്യത്തിലാണ്. കോയമ്പത്തൂർ സ്ഫോടനത്തിൻ്റെ ആസൂത്രകനായ അബ്ദുൾ നാസർ മദനിയുടെ പിഡിപിയുമായാണ് എൽഡിഎഫിൻ്റെ സഖ്യം. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഡി …

യുഡിഎഫും എൽഡിഎഫും മതഭീകരവാദികളുമായി കൂട്ടുക്കെട്ടുണ്ടാക്കുന്നു: കെ.സുരേന്ദ്രൻ* Read More »

കോൺഗ്രസിന്റെ ആശയം ഇന്ത്യയുടെ ആശയമാണ്: സന്ദീപ് വാര്യർ

പാലക്കാട്‌: കോൺഗ്രസിന്റെ ആശയം ഇന്ത്യയുടെയും ആശയമാണെന്ന് സന്ദീപ് വാര്യർ. കോൺഗ്രസിൽ അംഗത്വം എടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറുപ്പ് ഉത്പാദിപ്പിക്കുന്നിടത്ത് സ്‌നേഹവും കരുതലും പ്രതീക്ഷിച്ചതാണ് തെറ്റ്. സ്‌നേഹത്തിന്റെ കടയില്‍ അംഗത്വം എടുക്കുന്നു. വെറുപ്പിന്റെ രാഷ്ട്രീയം വിട്ടതിന്റെ ആഹ്ലാദത്തിലാണ് താൻ. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു താങ്ങല്‍ നമ്മള്‍ പ്രവര്‍ത്തിക്കുന്ന സംഘടനയില്‍നിന്നും പ്രതീക്ഷിക്കും. എല്ലാ ദിവസവും വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി നിലകൊള്ളുന്ന ഒരു സ്ഥലത്തുനിന്നും ഏറെ കാലം സ്‌നേഹവും കരുതലും പ്രതീക്ഷിച്ചതാണ് താൻ ചെയ്ത തെറ്റ്. ഒരു സംഘടനയില്‍പ്പെട്ട …

കോൺഗ്രസിന്റെ ആശയം ഇന്ത്യയുടെ ആശയമാണ്: സന്ദീപ് വാര്യർ Read More »

നെല്ല് സംഭരണത്തിൽ പ്രതിവർഷം 500 കോടി രൂപയുടെ അഴിമതി*; *അഴിമതിക്ക് പിന്നിൽ ഭരണകക്ഷി നേതാവിന്റെ മകൻ*

പാലക്കാട് : നെല്ല് സംഭരണത്തിൽ പ്രതി വർഷം 500 കോടിയിൽപരം രൂപയുടെ അഴിമതി നടക്കുന്നുവെന്ന് പാലക്കാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ. അഴിമതിക്ക് പിന്നിൽ ഭരണകക്ഷിയിൽപെട്ട പ്രധാന ഘടകകക്ഷി നേതാവിന്റെ മകനാണെന്നും,സംഭരിക്കാത്തതും, കൃഷി ചെയ്യാത്തതുമായ നെല്ലിന്റെ പേരിലാണ് കോടികൾ വെട്ടിച്ചെടുക്കുന്നതെന്നും കൃഷ്ണ കുമാർ ആരോപിച്ചു നെല്ല് സംഭരിക്കാൻ കർഷകർ രജിസ്റ്റർ ചെയ്തിരിക്കുന്ന നെല്ലിന്റെയും, ഭൂമിയുടെയും അളവിൽ കൃത്രിമത്വം കാണിച്ചാണ് തട്ടിപ്പെന്നും കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി. 2023- 24 ൽ നെല്ല് സംഭരിക്കാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത് 148833 ഹെക്ടർ …

നെല്ല് സംഭരണത്തിൽ പ്രതിവർഷം 500 കോടി രൂപയുടെ അഴിമതി*; *അഴിമതിക്ക് പിന്നിൽ ഭരണകക്ഷി നേതാവിന്റെ മകൻ* Read More »

പാലക്കാട് ഇടത് സ്ഥാനാർത്ഥിയുടേതടക്കം ഇരുപതിനായിരത്തിലധികം കള്ളവോട്ടുകൾ; കള്ളവോട്ട് തടയാൻ കോടതിയെ സമീപിക്കും*; *സി. കൃഷ്ണകുമാർ*

പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തിൽ ഇരുപതിനായിരത്തിലധികം കള്ളവോട്ടുകൾ ചേർത്തിട്ടുണ്ടെന്നും, തിരഞ്ഞെടുപ്പിൽ ഇവരിൽ ആരെങ്കിലും വോട്ട് രേഖപ്പെടുത്തിയാൽ കോടതിയെ സമീപിക്കുമെന്നും, ഇത് സംബന്ധിച്ച മുഴുവൻ രേഖകളും കൈവശമുണ്ടെന്നും പാലക്കാട് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ. പാലക്കാട് ജില്ലയിലെ മറ്റ് നിയോജക മണ്ഡലങ്ങളിലുള്ള വോട്ടുകളാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ അധികമായി ചേർത്തതെന്നും,തിരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ കളക്ടറുടെ ഒത്താശയോടെയാണ് വോട്ടുകൾ ചേർത്തതെന്നും കൃഷ്ണ കുമാർ ആരോപിച്ചു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തി അറുപത്തിഎണ്ണായിരം കള്ള വോട്ടുകൾ കണ്ടെത്തി, …

പാലക്കാട് ഇടത് സ്ഥാനാർത്ഥിയുടേതടക്കം ഇരുപതിനായിരത്തിലധികം കള്ളവോട്ടുകൾ; കള്ളവോട്ട് തടയാൻ കോടതിയെ സമീപിക്കും*; *സി. കൃഷ്ണകുമാർ* Read More »

വയനാട് പുനരധിവാസ പാക്കേജിന് തുരങ്കം വെച്ചത് സംസ്ഥാന സർക്കാർ: കെ.സുരേന്ദ്രൻ*

വയനാട് പുനരധിവാസ പാക്കേജിന് തുരങ്കം വെച്ചത് സംസ്ഥാന സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരിൻ്റെ അലംഭാവത്തെ കുറ്റകരമായ മൗനത്തിലൂടെ പ്രതിപക്ഷം സഹായിക്കുകയാണ്. ദുരന്തമുണ്ടായ ശേഷം നാലുമാസം കഴിഞ്ഞിട്ടും ഒരു സർവ്വകക്ഷി യോഗം പോലും വിളിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചില്ല. 2013ൽ യുപിഎ സർക്കാരാണ് ദേശീയ ദുരന്തം എന്ന പദം എടുത്തു കളഞ്ഞത്. അതിൻ്റെ പേരിൽ വിഡി സതീശനും സംഘവും മോദി സർക്കാരിനെതിരെ തിരിഞ്ഞിട്ട് കാര്യമില്ല. കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ മന്ത്രിമാരായ മൻമോഹൻ സിംഗ് സർക്കാരിനെതിരെയാണ് …

വയനാട് പുനരധിവാസ പാക്കേജിന് തുരങ്കം വെച്ചത് സംസ്ഥാന സർക്കാർ: കെ.സുരേന്ദ്രൻ* Read More »