palakkad express news

Local News

പ്രിയങ്ക ഗാന്ധിക്ക് അഭിനന്ദനവുമായി രാഹുൽ ഗാന്ധി

കൽപ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പിൽ ഉജ്ജ്വലവിജയം നേടിയ പ്രിയങ്ക ഗാന്ധിക്കും വയനാട്ടിലെ ജനങ്ങൾക്കും അഭിനന്ദനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വയനാട്ടിലെ എൻ്റെ കുടുംബം പ്രിയങ്കയിൽ വിശ്വാസമർപ്പിച്ചതിൽ അഭിമാനം തോന്നുന്നുവെന്ന് രാഹുൽഗാന്ധി കുറിച്ചു. വയനാടിനെ പുരോഗതിയുടെയും സമൃദ്ധിയുടെയും വിളക്കുമാടമാക്കി മാറ്റാൻ പ്രിയങ്ക ഗാന്ധി ധൈര്യത്തോടെയും അനുകമ്പയോടെയും അചഞ്ചലമായ അർപ്പണബോധത്തോടെയും പ്രവർത്തിക്കുമെന്നത് തനിക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. മുക്കത്ത് യു.ഡി.എഫ് പ്രവർത്തകർ നടത്തിയ വിജയാഹ്ലാദ പ്രകടനംl

ഇത് രാഷ്ട്രീയ വിജയം; വോട്ടർമാർക്ക് നന്ദി, ജനകീയ ഇടപെടലുകളുമായി ജനങ്ങൾക്കൊപ്പം ഉണ്ടാകും: രാഹുൽ മാങ്കൂട്ടത്തിൽ*

പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് നേടിയത് രാഷ്ട്രീയ വിജയം. തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും കൃത്യമായ രാഷ്ട്രീയ നിലപാടുകളാണ് യുഡിഎഫ് ഉയർത്തിക്കാട്ടിയത്. മുൻപെങ്ങും നേരിടാത്ത പോലെയുള്ള വ്യക്തിഹത്യയും വ്യാജ ആരോപണങ്ങളും പ്രചാരണ രംഗത്ത് നേരിടേണ്ടിവന്നു. എന്നാൽ അതിനെയെല്ലാം അതിജീവിച്ചത് കൃത്യമായ രാഷ്ട്രീയം ഉയർത്തിക്കാട്ടിയാണ്. കള്ളപ്പണക്കാരനെന്ന പട്ടം പോലും ഒരു ഘട്ടത്തിൽ ചാർത്തിതന്നു. അപ്പോഴും ഈ ജനത അവരുടെ മനസ്സിലാണ് എനിക്ക് സ്ഥാനം നൽകിയത്. വളരെ മികച്ച വിജയമാണ് പാലക്കാട്ടെ ജനത സമ്മാനിച്ചിരിക്കുന്നത്. യുഡിഎഫിന്റെ സംഘടനാ സംവിധാനം ഉജ്ജ്വലമായി മണ്ഡലത്തിൽ …

ഇത് രാഷ്ട്രീയ വിജയം; വോട്ടർമാർക്ക് നന്ദി, ജനകീയ ഇടപെടലുകളുമായി ജനങ്ങൾക്കൊപ്പം ഉണ്ടാകും: രാഹുൽ മാങ്കൂട്ടത്തിൽ* Read More »

ചേലക്കര ഉപതിരഞ്ഞെടുപ്പിൽ യു.ആര്‍. പ്രദീപ് വിജയിച്ചു

ഭൂരിപക്ഷം – 12,201 വോട്ടുകള്‍ സ്ഥാനാര്‍ഥി (പാര്‍ട്ടി), ലഭിച്ച വോട്ട് എന്നിവ ക്രമത്തില്‍  യു.ആര്‍. പ്രദീപ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്-ചുറ്റിക അരിവാള്‍ നക്ഷത്രം) – 64,827 കെ. ബാലകൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി-താമര) – 33,609 രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കൈ) – 52,626 കെ.ബി ലിന്‍ഡേഷ്  (സ്വതന്ത്രന്‍-മോതിരം) – 240 എന്‍.കെ സുധീര്‍ (സ്വതന്ത്രന്‍-ഓട്ടോറിക്ഷ) – 3920 ഹരിദാസന്‍ (സ്വതന്ത്രന്‍-കുടം) – 170 നോട്ട – 1034 അസാധുവായ വോട്ട് – …

ചേലക്കര ഉപതിരഞ്ഞെടുപ്പിൽ യു.ആര്‍. പ്രദീപ് വിജയിച്ചു Read More »

ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചുഃ കെ.സുധാകരന്‍ എംപി

ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചെന്നും ഇനി ഈ പാര്‍ട്ടി കേരളത്തില്‍ തലപൊക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ബിജെപിയുടെ വര്‍ഗീയ പ്രചാരണത്തിനും പണക്കൊഴുപ്പിനും ഇതിലും വലിയ തിരിച്ചടി കിട്ടാനില്ല.പാലക്കാട് നിയമസഭാമണ്ഡലത്തില്‍ പതിനായിരത്തിലധികം വോട്ടാണ് ബിജെപിക്കു നഷ്ടപ്പെട്ടത്. നഗരസഭയിലാണ് ഏറ്റവുമധികം ഇടിവുണ്ടായത്. ചേലക്കരയിലും വയനാട്ടിലും ബിജെപിക്കു നേട്ടമുണ്ടാക്കാനായില്ല.വര്‍ഗീയത വാരിവിതറിയും സമുദായങ്ങളെ തമ്മിലടിപ്പിച്ചുമാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. ബിജെപിയുടെ സമുന്നതരായ നേതാക്കള്‍വരെ പ്രചാരണത്തിനു വന്നിട്ടും പ്രയോജനമുണ്ടായില്ല. വര്‍ഗീയതയിലൂന്നിയുള്ള പ്രചാരണം കൊണ്ട് മഹാരാഷ്ട്രയില്‍ ബിജെപി നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കിലും കേരളത്തിന്റേത് മതേതര മണ്ണാണെന്ന് …

ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചുഃ കെ.സുധാകരന്‍ എംപി Read More »

സ്വന്തം നിലപാടുകള്‍ മുന്നോട്ടുവയ്ക്കലല്ല മാധ്യമപ്രവര്‍ത്തനം: ശശികുമാര്‍

വാസ്തവത്തിനും വാര്‍ത്തകള്‍ക്കും അപ്പുറം സ്വന്തം നിലപാടുകള്‍ മുന്നോട്ടുവയ്ക്കാന്‍ ശ്രമിക്കുന്നതാണ് പുതിയ മാധ്യമപ്രവണതയെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍ അഭിപ്രായപ്പെട്ടു. പ്രമുഖ മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി മുന്‍ എഡിറ്ററും കേരള മീഡിയ അക്കാദമി ചെയര്‍മാനുമായിരുന്ന വി. പി രാമചന്ദ്രന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്ക് മുന്‍പില്‍ മുട്ടുമടക്കുന്ന മാധ്യമങ്ങളെയാണ് നാം ഇപ്പോള്‍ കാണുന്നത്. സ്വന്തം അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കാനും സ്ഥാപിക്കാനും ചില മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുന്നു. ഇന്ന് പത്രപ്രവര്‍ത്തനം തെറ്റായ കാരണങ്ങള്‍ കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നായി മാറി. …

സ്വന്തം നിലപാടുകള്‍ മുന്നോട്ടുവയ്ക്കലല്ല മാധ്യമപ്രവര്‍ത്തനം: ശശികുമാര്‍ Read More »

സ്ഥാപനങ്ങളില്‍ ഇൻ്റേണൽ കമ്മിറ്റികള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് വനിതാ കമീഷന്‍

തൊഴിലിടങ്ങളിലെ പീഡനങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ എല്ലാ സ്ഥാപനങ്ങളിലും ഇൻ്റേണൽ കമ്മിറ്റികള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് സംസ്ഥാന വനിത കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി നിര്‍ദേശിച്ചു. മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമീഷന്‍ അദാലത്തില്‍ പരാതികള്‍ പരിഗണിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍. സര്‍ക്കാര്‍ സ്‌കൂളുകളിലും പൊലീസുമായി ബന്ധപ്പെട്ട ഇടങ്ങളിലുമൊന്നും ഇൻ്റേണൽ കമ്മിറ്റികള്‍ കാര്യക്ഷമമല്ലെന്നും ഇതിനായി പരിശീലന പരിപാടികള്‍ ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സ്ത്രീകളുടെ സുരക്ഷക്ക് കോടതി ഉത്തരവുകള്‍ ലഭ്യമായതിന് ശേഷവും അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാവാത്ത സാഹചര്യമുണ്ട്. അക്കാര്യത്തില്‍ …

സ്ഥാപനങ്ങളില്‍ ഇൻ്റേണൽ കമ്മിറ്റികള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് വനിതാ കമീഷന്‍ Read More »

ചേലക്കര ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ എട്ടരയോടെ ആദ്യഫലം

ചേലക്കര ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജനറല്‍ ഒബ്‌സര്‍വര്‍ മുജീബുര്‍ റഹ്മാന്‍ ഖാന്‍, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവര്‍ ചെറുതുരുത്തി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സന്ദര്‍ശിച്ചു. എല്ലാവിധ സജ്ജീകരണങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തി. കൗണ്ടിങ് കേന്ദ്രത്തിലെ സുരക്ഷാ ക്രമീകരണം തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയും പരിശോധിച്ചു.പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് 4 ടേബിളും ഇടിപിബിഎംഎസ് ന് ഒരു ടേബിളും ഇവിഎം വോട്ടുകള്‍ എണ്ണുന്നതിന് 14 ടേബിളും ഉള്‍പ്പെടെ ആകെ 19 …

ചേലക്കര ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ എട്ടരയോടെ ആദ്യഫലം Read More »

ആരോഗ്യകേരളം മലപ്പുറത്ത് നേഴ്‌സിങ് ബിരുദധാരികള്‍ക്ക് അവസരം

ദേശീയ ആരോഗ്യ ദൗത്യം 154 എംഎല്‍എച്ച്പി (മിഡ് ലെവല്‍ സര്‍വ്വീസ് പ്രൊവൈഡര്‍) തസ്തികയിലേക്ക് ബ്ലോക്ക് അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. പെരുവള്ളൂര്‍, മങ്കട, വേങ്ങര, പളളിക്കല്‍, മാറാക്കര, വളവന്നൂര്‍, എടപ്പാള്‍, മാറഞ്ചേരി, പൂക്കോട്ടൂര്‍, വെട്ടം എന്നീ ബ്ലോക്കുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അടിസ്ഥാന യോഗ്യത അംഗീകൃത കോളേജുകളില്‍ നിന്നും ബി.എസ്.സി നേഴ്‌സിങ് ബിരുദം, കെ.എന്‍.സി രജിസ്‌ട്രേഷന്‍, അംഗീകൃത കോളജുകളില്‍ നിന്നും ജി.എന്‍.എം കഴിഞ്ഞ് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം.ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 30 ന് വൈകീട്ട് 5 …

ആരോഗ്യകേരളം മലപ്പുറത്ത് നേഴ്‌സിങ് ബിരുദധാരികള്‍ക്ക് അവസരം Read More »

വോട്ടെണ്ണല്‍: ഫലമറിയാന്‍ ഏകീകൃത സംവിധാനം

ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ആരംഭിക്കുമ്പോള്‍പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തത്സമയം ഫലം അറിയാന്‍ഏകീകൃത സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും വോട്ടര്‍ഹെല്‍പ് ലൈന്‍ആപ്പിലും തത്സമയം ഫലം അറിയാനാവും. ഇലക്ഷന്‍കമ്മീഷന്റെ എന്‍കോര്‍സോഫ്റ്റ് വെയറില്‍നിന്ന് തിരഞ്ഞെടുപ്പ് ഫലം https://results.eci.gov.in എന്ന വെബ്സൈറ്റ് വഴിയാണ് തത്സമയം ലഭ്യമാവുക. ഓരോ റൗണ്ട് വോട്ടെണ്ണല്‍കഴിയുമ്പോഴും വോട്ടെണ്ണല്‍കേന്ദ്രങ്ങളില്‍നിന്ന് നേരിട്ട് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ തത്സമയം ലഭ്യമാക്കുന്ന ഫലമാണ് വെബ്സൈറ്റില്‍അതത് സമയം ലഭിക്കുക. ഇലക്ഷന്‍ കമ്മീഷന്റെ വോട്ടര്‍ഹെല്‍പ് ലൈന്‍( voter helpline) ആപ്പ് വഴിയും തത്സമയ വിവരം ലഭ്യമാക്കും. ഹോം പേജിലെ ഇലക്ഷന്‍ റിസള്‍ട്ട്സ് എന്ന …

വോട്ടെണ്ണല്‍: ഫലമറിയാന്‍ ഏകീകൃത സംവിധാനം Read More »

വോട്ടെണ്ണല്‍ ; രാവിലെ എട്ടു മണി മുതല്‍

2024 പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ (നവംബര്‍23) ഗവ. വിക്ടോറിയ കോളേജില്‍നടക്കും. രാവിടെ എട്ടുമണിക്ക് വോട്ടെണ്ണല്‍ആരംഭിക്കും. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ബാലറ്റുകളായിരിക്കും. ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക. കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍പ്രതിനിധികള്‍, നിരീക്ഷകര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാര്‍, കേന്ദ്ര തിരഞ്ഞെടുപ്പു് കമ്മീഷന്റെ അതോറിറ്റി ലെറ്റര്‍ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍എന്നിവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളത്. വോട്ടെണ്ണലിനായി വിക്ടോറിയ കോളേജില്‍ ഒരു ഹാളാണ് സജ്ജീകരിച്ചിട്ടുള്ളത്. വോട്ടിങ് യന്ത്രങ്ങളില്‍ നിന്നുള്ള …

വോട്ടെണ്ണല്‍ ; രാവിലെ എട്ടു മണി മുതല്‍ Read More »

യുഡിഎഫ് വൻഭൂരിപക്ഷത്തിൽ വിജയിക്കും; പുറത്തുവന്ന പോളിംഗ് കണക്കുകൾ വ്യത്യസ്തം

യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വൻഭൂരിപക്ഷത്തിൽ വിജയിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും മാധ്യമങ്ങൾ പുറത്തു വിട്ടതിലുമുള്ള പോളിംഗ് കണക്കുകളിൽ വ്യത്യാസങ്ങളുണ്ട്. വ്യത്യസ്തമായ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. 70.51 ആണ് പോളിംഗ് ശതമാനം. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിനേക്കാൾ ഒരു ശതമാനം പോളിംഗ് മാത്രമാണ് കുറഞ്ഞിരിക്കുന്നത്. പാലക്കാട് നഗരസഭയിൽ 67% ആണ് പോളിംഗ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പോളിങ്ങിനെക്കാൾ 8% ആണ് കുറവ് വന്നിരിക്കുന്നത്. എന്നാൽ പിരായിരിയിൽ 71% പോളിംഗ് ഉണ്ട്. കഴിഞ്ഞ ലോക്സഭയെ വെച്ചുനോക്കുമ്പോൾ ഒരു ശതമാനത്തിന്റെ മാത്രം കുറവാണ് …

യുഡിഎഫ് വൻഭൂരിപക്ഷത്തിൽ വിജയിക്കും; പുറത്തുവന്ന പോളിംഗ് കണക്കുകൾ വ്യത്യസ്തം Read More »

ചെറുതുരുത്തി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന് നാളെ (നവംബര്‍ 23) അവധി

ചേലക്കര നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെണ്ണല്‍ കേന്ദ്രമായ ചെറുതുരുത്തി ഗവ. ഹയര്‍ സെക്കണ്ടറി സകൂളിന് നാളെ (നവംബര്‍ 23) ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷ ഉറപ്പാക്കുന്നതിനായി വോട്ടെണ്ണലിന് നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥര്‍ക്കും വോട്ടെണ്ണലിന് അനുമതി ലഭ്യമായ സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും സുരക്ഷാ സേനയടക്കമുള്ള പോലീസ് സംവിധാനത്തിനുമല്ലാതെ മറ്റാര്‍ക്കും നവംബര്‍ 23 ന് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ലെന്നും ഉത്തരവില്‍ പറയുന്നു.

ബാഡ്മിന്റണ്‍ താരമായ ബാലികയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം

ബാഡ്മിന്റണ്‍ കളിക്കാരിയായ ബാലികയ്ക്ക് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം. പാലക്കാട് കോങ്ങാട് സ്വദേശിനിയായ 12 വയസുള്ള ബാലികയാണ്, തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ശിശു ശസ്ത്രക്രിയ വിഭാഗത്തില്‍ അടിയന്തിര ശസ്ത്രക്രിയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. മികച്ച പരിചരണം നല്‍കി കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച മെഡിക്കല്‍ കോളേജിലെ ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.ജന്മനാ കേള്‍വിക്കുറവുള്ള ബാലിക രണ്ടാഴ്ച മുന്‍പ് നടന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത് സമ്മാനം നേടിയിരുന്നു. ടൂര്‍ണമെന്റിന്റെ പിറ്റേന്ന് കുട്ടിക്ക് കലശലായ വയറുവേദനയും വയറില്‍ …

ബാഡ്മിന്റണ്‍ താരമായ ബാലികയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം Read More »

ചേലക്കര ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ കേന്ദ്രമായ ചെറുതുരുത്തി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സജ്ജമായി

2024 ലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നവംബര്‍ 23 ന് വോട്ടെണ്ണല്‍ നടക്കുന്ന ചേലക്കര നിയമസഭാമണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായ ചെറുതുരുത്തി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എല്ലാവിധ സജ്ജീകരണങ്ങളും സുരക്ഷാ സംവിധാനവും ചേലക്കര നിയമസഭാ മണ്ഡലത്തിന്റെ വരണാധികാരിയായ സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടറും, പോലീസ് മേധാവിയും ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട വകുപ്പ് മേധാവികളും സംയുക്തമായി പരിശോധിച്ച് ഉറപ്പുവരുത്തി. ചേലക്കര നിയമസഭാ മണ്ഡലത്തിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഒരു നിരീക്ഷകനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുണ്ട്. നവംബര്‍ 23 ന് രാവിലെ 8 ന് …

ചേലക്കര ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ കേന്ദ്രമായ ചെറുതുരുത്തി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സജ്ജമായി Read More »

ബാലാവകാശ കമ്മിഷന്റെ ഇടപെടൽ വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്

ബാലാവകാശ കമ്മിഷന്റെ ഇടപെടലിനെതുടർന്ന് ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് നോട്ട്‌സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ വാട്ട്‌സാപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെ നല്കുന്നത് വിലക്കി. കോവിഡ് കാലത്ത് ഓൺലൈൻ പഠനമായിരുന്നുവെങ്കിലും നിലവിൽ സ്‌കൂളുകളിൽ നേരിട്ടാണ് ക്ലാസുകൾ നടക്കുന്നത്. കുട്ടികൾക്ക് അവരുടെ പഠനകാര്യങ്ങൾ ഓർത്തിരിക്കാനും ശരിയായി മനസിലാക്കാനും നോട്ട്‌സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നല്കുന്നരീതി ഗുണകരമല്ല. കുട്ടികൾക്ക് നേരിട്ട് ക്ലാസിൽ ലഭിക്കേണ്ട പഠനാനുഭവങ്ങൾ നഷ്ടമാക്കുന്നത് പൂർണമായി ഒഴിവാക്കണം. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ സ്‌കൂളുകളിൽ ഇടവിട്ട് സന്ദർശനം നടത്തി നിരീക്ഷണം ശക്തമാക്കേണ്ടതും വിദ്യാർഥികളുടെയും …

ബാലാവകാശ കമ്മിഷന്റെ ഇടപെടൽ വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ് Read More »

തദ്ദേശ റോഡ് പുനരുദ്ധാരണം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

തദ്ദേശ റോഡ് പുനരുദ്ധാരണം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പൊതുമാനദണ്ഡം അനുസരിച്ച് എം.എൽ.എമാർ നിർദ്ദേശിക്കുന്ന പ്രവൃത്തികൾ സർക്കാരിൽ സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ധനകാര്യ വകുപ്പ് ഇവ മുൻഗണന ക്രമത്തിൽ ക്രമീകരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറും. ഇതനുസരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഭരണാനുമതി പുറപ്പെടുവിക്കണം. പ്രധാന റോഡുകൾ, സ്‌കൂൾ, കോളേജ്, ആശുപത്രി, ടൂറിസം മേഖലകൾ മുതലായവയെ ബന്ധിപ്പിക്കുന്ന തദ്ദേശ റോഡുകൾ, ജൽജീവൻ മിഷൻ പ്രവൃത്തികളുടെ ഭാഗമായി കുഴിക്കേണ്ടി വന്നതും പൂർവ്വസ്ഥിതിയിലാക്കാൻ സാധിക്കാത്തതുമായ റോഡുകൾ എന്നിവയ്ക്ക് മുൻഗണന നൽകും. നേരത്തെ …

തദ്ദേശ റോഡ് പുനരുദ്ധാരണം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു Read More »

വാര്‍ഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനം: ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം

പാലക്കാട് ജില്ലയിലെ 87 ഗ്രാമപഞ്ചായത്തുകള്‍, ആറ് മുനിസിപ്പാലിറ്റികള്‍ (തൃക്കടീരി ഗ്രാമപഞ്ചായത്ത്, ചെര്‍പ്പുളശ്ശേരി നഗരസഭ എന്നിവ ഒഴികെ) എന്നിവ പുനര്‍വിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. അതിര്‍ത്തി പുനര്‍ നിര്‍ണ്ണയവും വാര്‍ഡു വിഭജനവും നടത്തിയത് പ്രകാരമുള്ള കരട് വാര്‍ഡ് വിഭജന റിപ്പോര്‍ട്ട് സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭാ നോട്ടീസ് ബോര്‍ഡിലും, വെബ്‌സൈറ്റിലും, അക്ഷയ കേന്ദ്രങ്ങള്‍, വില്ലേജ് ഓഫീസുകള്‍, …

വാര്‍ഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനം: ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം Read More »