palakkad express news

Local News

*ഹൈസ്കൂൾ അധ്യാപകർക്ക് ബാലാവകാശ കമ്മിഷൻ പരിശീലനം നൽകുന്നു*

സംസ്ഥാനത്തെ ഹൈസ്കൂൾ അധ്യാപകർക്ക് ബാലാവകാശ കമ്മിഷൻ ഏകദിന പരിശീലനം നൽകുന്നു. പരിശീലനത്തിന്റെ ഒന്നാം ഘട്ടം കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ ജില്ലകളിലാണ്. തൃശൂർ ജില്ലാതല ഉദ്ഘാടനം (ആഗസ്റ്റ് 20 ) കളക്ടറേറ്റ് പ്ലാനിങ് ഓഫീസ് ഹാളിൽ രാവിലെ 10 ന് കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ നിർവ്വഹിക്കും. കഴിഞ്ഞ 11 ന് കോഴിക്കോട് ആരംഭിച്ച പരിശീലനം ഇന്ന് തൃശൂരിൽ സമാപിക്കും. പരിശിലനത്തിൽ കുട്ടികളുടെ അവകാശങ്ങൾ, മാനസികാരോഗ്യം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ …

*ഹൈസ്കൂൾ അധ്യാപകർക്ക് ബാലാവകാശ കമ്മിഷൻ പരിശീലനം നൽകുന്നു* Read More »

ലക്കിടി അസാപ് സ്‌കിൽ പാർക്കിൽ വിജ്ഞാന കേരളം തൊഴിൽമേള

സംസ്ഥാനത്തെ തൊഴിലന്വേഷകരെയും തൊഴിൽദാതാക്കളെയും ഒരുമിപ്പിച്ച് ‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 23-ന് പാലക്കാട് ലക്കിടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിലാണ് സൗജന്യ തൊഴിൽ മേള നടത്തുന്നത്. തുടർന്ന് എല്ലാ മാസവും മൂന്നാം ശനിയാഴ്ചകളിൽ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിൽ തൊഴിൽ മേളകൾ നടത്തും.എസ്.എസ്.എൽ.സി., പ്ലസ്ടു, ഐ.ടി.ഐ., ഡിപ്ലോമ, ഡിഗ്രി, പി.ജി., എം.ബി.എ. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. താത്പല്പര്യമുള്ളവർ ബയോഡാറ്റ സഹിതം ഒറ്റപ്പാലം ലക്കിടി കിൻഫ്ര പാർക്കിനുള്ളിൽ പ്രവർത്തിക്കുന്ന അസാപ് കമ്മ്യൂണിറ്റി …

ലക്കിടി അസാപ് സ്‌കിൽ പാർക്കിൽ വിജ്ഞാന കേരളം തൊഴിൽമേള Read More »

ഗ്രാമീണ കാർഷിക മേഖലയെ ശക്തിപ്പെടുത്തി പഴയന്നൂർ ഉപജീവന സേവന കേന്ദ്രം

പഴയന്നൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ സംയോജിത കൃഷി ക്ലസ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ലൈവ്ലിഹുഡ് സർവീസ് സെൻ്ററിൻ്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു. ഇൻ്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്റർ ലൈവ്ലിഹുഡ് പ്രോഗ്രാമിൻ്റെ ഭാഗമായാണ് ലൈവ്ലിഹുഡ് സർവീസ് സെൻ്റർ ആരംഭിച്ചത്. ഉത്പാദനം, സംഭരണം, വിതരണം കാർഷിക സംസ്കൃതിയിലൂടെ എന്ന ആശയം നടപ്പാക്കുന്നതിന് വേണ്ടിയാണ് കുടുംബശ്രീ വഴി സെൻ്റർ ആരംഭിച്ചത്. കർഷകർക്ക് ആവശ്യമായ വിത്ത്, വളം,തൈകൾ, പരിശീലനങ്ങൾ എന്നിവയാണ് സെൻ്റർ വഴി നൽകുന്നത്. ഒന്നര ലക്ഷം രൂപയ്ക്ക് വാങ്ങിച്ചഡ്രയർ ഉപയോഗിച്ച് കർഷകരിൽ നിന്നും ശേഖരിക്കുന്ന മുരിങ്ങയില, കൂവ …

ഗ്രാമീണ കാർഷിക മേഖലയെ ശക്തിപ്പെടുത്തി പഴയന്നൂർ ഉപജീവന സേവന കേന്ദ്രം Read More »

തൃശ്ശൂരിൽ ഓണാഘോഷം വിപുലമായി സംഘടിപ്പിക്കും

ഓണം വിപുലമായി ആഘോഷിക്കാൻ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ തീരുമാനമായി. കളക്ടറേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ ചേർന്ന യോഗം റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.ആഘോഷങ്ങൾ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാകണം ഇത്തവണത്തെ ഓണാഘോഷമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ, നഗരത്തെ ദീപലാങ്കൃതമാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണം. വീട്ടമ്മമാരെയും കൂടി ഉൾപ്പെടുത്തി വേണം കലാപരിപാടികൾ ആസൂത്രണം ചെയ്യുവാനെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ യോഗത്തിൽ …

തൃശ്ശൂരിൽ ഓണാഘോഷം വിപുലമായി സംഘടിപ്പിക്കും Read More »

ടൂറിസം വകുപ്പിന്റെ ‘കഫേ തിരുവില്വാമല’ ശ്രദ്ധയാകർഷിക്കുന്നു

തിരുവില്വാമലയിൽ ടൂറിസം വകുപ്പിനു കീഴിൽ 28 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ‘കഫെ തിരുവില്വാമല’ എന്ന വഴിയോര വിശ്രമകേന്ദ്രം യാത്രികർക്ക് പുത്തൻ അനുഭവം നൽകുന്നു. നെയ്ത്തുഗ്രാമമായ കുത്താമ്പുള്ളി, പുനർജ്ജനി നൂഴൽ നടക്കുന്ന വില്വാദ്രീനാഥ ക്ഷേത്രം, വിവിധ ഭാഷകൾ സംസാരിക്കുന്ന ഗ്രാമങ്ങൾ, തോണിയാത്ര എന്നിങ്ങനെയുള്ള ടൂറിസം സവിശേഷതകൾ കൊണ്ട് സമ്പന്നമാണ് തിരുവില്വാമല.തിരുവില്വാമല വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് സമീപത്തായി സംസ്ഥാന പാതയോരത്താണ് ടൂറിസം വകുപ്പിൻ്റെ വിശ്രമകേന്ദ്രം. കഫെറ്റീരിയ, ശുചിമുറി, ഭിന്നശേഷി സൗഹൃദ റാമ്പ് തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. …

ടൂറിസം വകുപ്പിന്റെ ‘കഫേ തിരുവില്വാമല’ ശ്രദ്ധയാകർഷിക്കുന്നു Read More »

നെല്ല് സംഭരണവില – കേന്ദ്ര വിഹിതം ഓണത്തിന് മുൻപ് നൽകണമെന്ന് മന്ത്രി ജി ആർ അനിൽ

സംസ്ഥാനത്ത് കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നതിനായി കേന്ദ്രം നൽകേണ്ട സംഭരണ വില വിഹിതം ലഭിക്കുന്നില്ലെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2017-18 മുതൽ കേന്ദ്രവിഹിതം ലഭിക്കാത്തതിനാൽ സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടി വരുന്നത്. കർഷകർക്ക് നെല്ലിന്റെ വിലകൊടുക്കാൻ പൂർണ്ണമായും പണം സംസ്ഥാന സർക്കാർ നൽകുകയാണെന്നും ഓണത്തിന് മുൻപ് കേന്ദ്ര വിഹിതം പൂർണ്ണമായും നൽകണമെന്നും മന്ത്രി പറഞ്ഞു .2017 -18 സാമ്പത്തിക വർഷം മുതൽ 1259 കോടി രൂപ കേന്ദ്രത്തിൽ നിന്നും ലഭിക്കാനുണ്ട്. …

നെല്ല് സംഭരണവില – കേന്ദ്ര വിഹിതം ഓണത്തിന് മുൻപ് നൽകണമെന്ന് മന്ത്രി ജി ആർ അനിൽ Read More »

സ്വാതന്ത്ര്യ ദിനാഘോഷം: മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തും

സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ രാവിലെ 9 ന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് വിഭാഗങ്ങളുടെയും പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. പരേഡ് കമാൻഡർ അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ മലബാർ സ്പെഷ്യൽ പോലീസ്, സ്പെഷ്യൽ ആംഡ് പോലീസ്, കെ എ പി, കേരള ആംഡ് വുമൺ പോലീസ് ബറ്റാലിയൻ, ഇന്ത്യ റിസർവ് ബറ്റാലിയൻ, റാപിഡ് റെസ്‌പോൺസ് ആൻഡ് റെസ്‌ക്യു ഫോഴ്സ്, ജയിൽ, എക്സൈസ്, …

സ്വാതന്ത്ര്യ ദിനാഘോഷം: മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തും Read More »

മന്നത്ത് ആചാര്യന്റെ അർദ്ധകായ വെങ്കല പ്രതിമയ്ക്ക് സ്വീകരണം നൽകും

ഒറ്റപ്പാലം എൻ.എസ്.എസ് താലൂക്ക് യൂണിയൻ സപ്തതി വർഷത്തോടനുബന്ധച്ച് താലൂക്ക് യൂണിയനിൽ സ്ഥാപിക്കുന്ന മന്നത്ത് ആചാര്യന്റെ അർദ്ധ കായ വെങ്കല പ്രതിമക്ക്‌ യൂണിയന് കീഴിലെ വിവിധ കരയോഗങ്ങളിൽ സ്വീകരണം നൽകുന്നു. നാളെ രാവിലെ 10ന് എൻഎസ്എസ് ഡയറക്ടർ ബോർഡ് മെമ്പറും യൂണിയൻ പ്രസിഡന്റുമായ പി. നാരായണന്റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന ആദ്യ സ്വീകരണ യോഗം കുമരനെല്ലൂർ കരയോഗത്തിൽ ആരംഭിക്കും.തുടർന്ന് വെങ്കല പ്രതിമ പ്രയാണത്തിന് രാവിലെ 11 മണിക്ക് വല്ലപ്പുഴയിലും ഉച്ചക്ക് ശേഷം 2ന് ചെറുപ്പളശ്ശേരിയിലും സ്വീകരണം നൽകും.ഓഗസ്റ്റ് 16ന് കുളപ്പുള്ളി,ഒറ്റപ്പാലം, …

മന്നത്ത് ആചാര്യന്റെ അർദ്ധകായ വെങ്കല പ്രതിമയ്ക്ക് സ്വീകരണം നൽകും Read More »

ഹജ്ജ് 2026: നറുക്കെടുപ്പ് പൂർത്തിയായി; കേരളത്തിൽ നിന്ന് 8,530 പേർക്ക് അവസരം

ഹജ്ജിന് അപേക്ഷ സമർപ്പിച്ചവരിൽ ഈ വർഷത്തെ ഹജ്ജ് യാത്രക്ക് അർഹരായവരെ തിരഞ്ഞടുക്കുന്നതിനുള്ള നറുക്കെടുപ്പ് മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ നടന്നു. സൗദി അറേബ്യ ഔദ്യോഗികമായി ഹജ്ജ് ക്വാട്ട നിശ്ചയിട്ടില്ലാത്ത സാഹചര്യത്തിൽ ഇന്ത്യയിലൊട്ടാകെ ഒരു ലക്ഷം സീറ്റുകൾ കണക്കാക്കിയാണ് നറുക്കെടുപ്പ് നടത്തിയിരിക്കുന്നത്.കേരളത്തിന് 8,530 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഹജ്ജ് പോളിസി പ്രകാരം പ്രഥമ പരിഗണന ലഭിക്കുന്ന കാറ്റഗറിയായ 65 വയസ്സോ അതിന് മുകളിലോ പ്രായമായവരുടെ വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച എല്ലാവരെയും തിരഞ്ഞെടുത്തു. സ്ത്രീകൾ മാത്രമുള്ള വിഭാഗത്തിലെ രണ്ടാമത്തെ കാറ്റഗറിയായ …

ഹജ്ജ് 2026: നറുക്കെടുപ്പ് പൂർത്തിയായി; കേരളത്തിൽ നിന്ന് 8,530 പേർക്ക് അവസരം Read More »

വന്യജീവി സംഘര്‍ഷം നേരിടാന്‍ പ്രൈമറി റെസ്പോണ്‍സ് ടീമിന് പരിശീലനവുമായി വനം വകുപ്പ്

വന്യജീവികളില്‍നിന്നുള്ള ഭീഷണി നേരിടുന്നതിനായി രൂപം നല്‍കിയ സന്നദ്ധ പ്രാഥമിക പ്രതികരണ സേനകള്‍ക്ക് (പി.ആര്‍.ടി) വനം വകുപ്പ് ഏകദിന പരിശീലനം നല്‍കി. മിഷന്‍ പി.ആര്‍.ടി എന്ന പേരില്‍ മച്ചാട് വനം റെയിഞ്ചിന് കീഴിലുള്ള 13 വാര്‍ഡുകളിലെ സേനാംഗങ്ങള്‍ക്കാണ് ചേലക്കര ഗ്രാമപഞ്ചായത്തില്‍ പരിശീലനം സംഘടിപ്പിച്ചത്. യു.ആര്‍. പ്രദീപ് എം.എല്‍.എ പരിശീലനം ഉദ്ഘാടനം ചെയ്തു.വന്യജീവി സംഘര്‍ഷം ഒഴിവാക്കുന്നതിനായി സോളാര്‍ വേലി നിര്‍മ്മാണം നടക്കുകയാണെന്ന് എം.എല്‍.എ പറഞ്ഞു. വന്യജീവി സാന്നിധ്യമുണ്ടായാല്‍ സേനയുമായി ബന്ധപ്പെടുന്ന രീതിയിലുള്ള സാഹചര്യങ്ങളും, എ.ഐ സാങ്കേതികവിദ്യയും ഒരുക്കണമെന്നും കൂട്ടായ ഇടപെടല്‍ …

വന്യജീവി സംഘര്‍ഷം നേരിടാന്‍ പ്രൈമറി റെസ്പോണ്‍സ് ടീമിന് പരിശീലനവുമായി വനം വകുപ്പ് Read More »

ബി.എസ്. സി നഴ്‌സിംഗ് & അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സ് പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

*കോളേജ് പ്രവേശനം ആഗസറ്റ് 13 മുതൽ 20 വരെ2025 ലെ പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് ആൻഡ് അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി ആഗസ്റ്റ് 16 നകം നിർദ്ദിഷ്ട ഫീസ് അടയ്ക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. അലോട്ട്‌മെന്റ് ലഭിച്ചവർ ഫീസ് അടച്ചശേഷം വെബ്‌സൈറ്റിൽ നിന്നും …

ബി.എസ്. സി നഴ്‌സിംഗ് & അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സ് പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു Read More »

ഓപ്പറേഷൻ ലൈഫ്: 7 ജില്ലകളിലായി 16,565 ലിറ്റർ വെളിച്ചെണ്ണ പിടികൂടി

വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധനഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നൽ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 7 ജില്ലകളിൽ നിന്നായി ആകെ 16,565 ലിറ്റർ സംശയാസ്പദമായ വെളിച്ചെണ്ണ പിടികൂടി. വെളിച്ചെണ്ണയുടെ വില വർധിച്ചുവരുന്ന സാഹചര്യത്തിൽ ഗുണനിലവാരം സംബന്ധിച്ച പരാതികൾ വകുപ്പിന് ലഭിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹസ്യ പരിശോധനകൾ നടത്തിയത്. പരിശോധനകൾ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.വിവിധ …

ഓപ്പറേഷൻ ലൈഫ്: 7 ജില്ലകളിലായി 16,565 ലിറ്റർ വെളിച്ചെണ്ണ പിടികൂടി Read More »

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ആഗസ്റ്റ് 27 ന് പാലക്കാട്

നാട്ടില്‍തിരിച്ചെത്തിയ പ്രവാസികൾക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായപദ്ധതിയുടെ അദാലത്ത് ആഗസ്റ്റ് 27 ന് പാലക്കാട്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെ നടക്കുന്ന അദാലത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. താല്പര്യമുളളവര്‍ www.norkaroots.org വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച് ആഗസ്റ്റ് 25 ന് മുൻപായി അപേക്ഷ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91-8281004908, 0491 2505606 എന്നീ നമ്പറുകളില്‍ (പ്രവൃത്തി ദിനങ്ങളില്‍, …

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ആഗസ്റ്റ് 27 ന് പാലക്കാട് Read More »

നിർധന രോഗികൾക്ക് ആർസിസിയിൽ സൗജന്യ റോബോട്ടിക് സർജറി; എൽ.ഐ.സി യുമായി ധാരണയായി

നിർധനരായ രോഗികൾക്ക് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അത്യാധുനിക റോബോട്ടിക് സർജറി സൗജന്യമായി നൽകുമെന്ന് ആർ സി സി ഡയറക്ടർ ഡോ. രേഖ എ നായർ അറിയിച്ചു. സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ രോഗികൾക്ക് എൽഐസി ഇന്ത്യയുമായി ചേർന്നാണ് സൗജന്യ ശസ്ത്രക്രിയയ്ക്ക് സൗകര്യം നൽകുന്നത്. 2025 – 26 വർഷത്തിൽ 100 രോഗികൾക്ക് സൗജന്യ ശസത്രക്രിയ നൽകും. ഇതിനായി 1.25 കോടി രൂപ എൽഐസിയുടെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ടിൽ നിന്നും ആർസിസിക്ക് കൈമാറുന്നതിന് ധാരണയായി. കഴിഞ്ഞ സാമ്പത്തിക …

നിർധന രോഗികൾക്ക് ആർസിസിയിൽ സൗജന്യ റോബോട്ടിക് സർജറി; എൽ.ഐ.സി യുമായി ധാരണയായി Read More »

വോട്ടർ പട്ടികയിൽ പേര് ചേർക്കാനും തിരുത്താനുമുള്ള തിയ്യതി നീട്ടി 12-08-2025, ഇന്ന് വൈകുന്നേരം 05.00 മണി വരെ….

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടർപട്ടികയുടെ കരട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധികരിച്ചിട്ടുണ്ട്.അന്തിമ വോട്ടർപട്ടിക ഓഗസ്റ്റ് 30-ന് പ്രസിദ്ധീകരിക്കും.*പാർലമെന്റ്/ നിയമസഭ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തിട്ടുണ്ട് എന്നത് തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശമാകുന്നില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള കരട് വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തുക… പേരുണ്ടോ എന്ന് പരിശോധിക്കുന്നതിന് ചുവടെ കൊടുത്ത ലിങ്ക് പ്രയോജനപ്പെടുത്തുക…*https://www.sec.kerala.gov.in/public/search/voterhttps://www.sec.kerala.gov.in/public/voters/list*2025 ജനുവരി ഒന്നിനോ അതിനുമുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് (01-01-2007 നോ അതിന് മുൻപോ ജനിച്ചവരാവണം) വോട്ടർ …

വോട്ടർ പട്ടികയിൽ പേര് ചേർക്കാനും തിരുത്താനുമുള്ള തിയ്യതി നീട്ടി 12-08-2025, ഇന്ന് വൈകുന്നേരം 05.00 മണി വരെ…. Read More »

ചരിത്ര മുന്നേറ്റം: ആകെ 251 ആശുപത്രികൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം

*11 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി എൻ.ക്യു.എ.എസ്., 2 ലക്ഷ്യ, 1 മുസ്‌കാൻ അംഗീകാരങ്ങൾ കൂടിസംസ്ഥാനത്തെ 11 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങൾ ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതോടെ സംസ്ഥാനത്ത് ആകെ 251 ആരോഗ്യ സ്ഥാപനങ്ങൾക്കാണ് നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്‌സ് (എൻ.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചത്. സംസ്ഥാനത്തെ 8 ജില്ലാ ആശുപത്രികൾ, 6 താലൂക്ക് ആശുപത്രികൾ, 13 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 46 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 162 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 16 ജനകീയ …

ചരിത്ര മുന്നേറ്റം: ആകെ 251 ആശുപത്രികൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം Read More »

ജനങ്ങൾ ഭരിക്കപ്പെടേണ്ടവരല്ല,സേവിക്കപ്പെടേണ്ടവരാണ്: മുഖ്യമന്ത്രി

ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളാണ് യജമാനൻമാർ എന്ന കാഴ്ചപ്പാട് പൂർണ്ണമായും ഉൾക്കൊള്ളേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ഭരിക്കപ്പെടേണ്ടവരും ഉദ്യോഗസ്ഥർ ഭരിക്കേണ്ടവരുമാണ് എന്ന ചിന്ത ഉണ്ടായിക്കൂടെന്നും ഭരിക്കപ്പെടേണ്ടവരല്ല മറിച്ച്, സേവിക്കപ്പെടേണ്ടവരാണു ജനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി മാസ്‌കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച സിവിൽ സർവീസ് പരീക്ഷാ വിജയികൾക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനാധിപത്യ ഭരണസംവിധാനമാണു നമ്മുടേത്. അതുകൊണ്ടുതന്നെ ജനാധിപത്യത്തോട് ഉയർന്ന ആദരവു പുലർത്തുംവിധം തന്നെയാവണം ഭരണനിർവ്വഹണം. ജനാധിപത്യം നിലനിന്നാൽ മാത്രമേ കാര്യക്ഷമവും …

ജനങ്ങൾ ഭരിക്കപ്പെടേണ്ടവരല്ല,സേവിക്കപ്പെടേണ്ടവരാണ്: മുഖ്യമന്ത്രി Read More »

അകമലയിൽ താത്ക്കാലികമായി ആർ.ആർ.ടി പ്രവർത്തനമാരംഭിക്കും: കെ. രാധാകൃഷ്ണൻ എം.പി

തൃശ്ശൂർ ജില്ലയിലെ ചേലക്കര – വടക്കാഞ്ചേരി പ്രദേശങ്ങളിൽ കുറച്ചു ദിവസങ്ങളായി തുടരുന്ന കാട്ടാന ഉൾപ്പെടെയുള്ള വന്യജീവി ആക്രമണത്തിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിനായി കെ. രാധാകൃഷ്ണൻ എം.പി യുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. താത്ക്കാലിക റാപ്പിഡ് റെസ്പോൺസ് ടീമിനെ അകമല കേന്ദ്രീകരിച്ച് തിങ്കളാഴ്ച്ച തന്നെ പ്രവർത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് എം.പി അറിയിച്ചു. മേഖലയിലെ ഫോറസ്റ്റ് ഓഫീസുകളിലെ ജീവനക്കാരുടെ അപര്യാപ്തത പരിഹരിക്കുന്നതിനായി ജീവനക്കാരെ മറ്റു മേഖലകളിൽ നിന്ന് പുനർവിന്യസിക്കും. ചേലക്കര, വാഴാനി പ്രദേശങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന സോളാർ ഫെൻസിങ് …

അകമലയിൽ താത്ക്കാലികമായി ആർ.ആർ.ടി പ്രവർത്തനമാരംഭിക്കും: കെ. രാധാകൃഷ്ണൻ എം.പി Read More »

2050 ഓടെ കേരളത്തെ കാർബൺ ന്യൂട്രലാക്കുക ലക്ഷ്യം: മുഖ്യമന്ത്രി

ഗ്രീൻ ബജറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു* സീഡ് ബോൾ നിർമാണം വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക്2050 ഓടെ കേരളത്തെ കാർബൺ ന്യൂട്രലാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുസ്ഥിര വികസന പദ്ധതികളുടെ ഭാഗമായി തിരുവനന്തപുരം നഗരസഭ നടപ്പിലാക്കുന്ന സീഡ് ബോൾ നിർമ്മാണത്തിന്റെ ഉദ്ഘാടനവും ഗ്രീൻ ബജറ്റ് 2025 ന്റെ പ്രകാശനവും പുത്തരിക്കണ്ടം മൈതാനത്തു നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കേരളത്തിൽ ആദ്യമായി ഗ്രീൻ ബജറ്റ് നടപ്പാക്കുന്ന നഗരം എന്ന സ്ഥാനം തിരുവനന്തപുരം സ്വന്തമാക്കുകയാണ്. കാർബൺ ബഹിർഗമനത്തെ പരിമിതപ്പെടുത്താനായി നഗരത്തിൽ നടപ്പിലാക്കുന്ന …

2050 ഓടെ കേരളത്തെ കാർബൺ ന്യൂട്രലാക്കുക ലക്ഷ്യം: മുഖ്യമന്ത്രി Read More »

ഷവർമ പ്രത്യേക പരിശോധന: 45 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് 1557 പ്രത്യേക പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കഴിഞ്ഞ 5, 6 തീയതികളിലായി രാത്രികാലങ്ങളിലാണ് പരിശോധന നടത്തിയത്. 59 സ്‌ക്വാഡുകളാണ് പരിശോധനകൾ നടത്തിയത്. 256 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 263 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. വീഴ്ചകൾ കണ്ടെത്തിയ 45 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ സർക്കാർ നിർദേശം കർശനമായി പാലിക്കണം. അല്ലാത്തവർക്കെതിരെ കർശന …

ഷവർമ പ്രത്യേക പരിശോധന: 45 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു Read More »