palakkad express news

Local News

കാപ്പ’ കര്‍ശനമാക്കി പാലക്കാട് ജില്ലാ പൊലീസ്; 61 പേര്‍ കരുതല്‍ തടങ്കലില്‍

പാലക്കാട്: ജില്ലയിൽ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കേരളാ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (കാപ്പ) പ്രകാരമുള്ള നടപടികള്‍ ശക്തമാക്കിയതായി ജില്ലാ പൊലീസ് മേധാവി അജിത്കുമാര്‍ അറിയിച്ചു. 2007-ലെ കാപ്പ നിയമപ്രകാരം വിവിധ വകുപ്പുകളിലായി ആകെ 213 ശുപാര്‍ശകളാണ് ജില്ലയില്‍ നിന്ന് സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ പൊലീസ് മേധാവി നല്‍കിയ 98 ശുപാര്‍ശകളില്‍ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം 61 പ്രതികളെ 2025-ല്‍ കരുതല്‍ തടങ്കലിലാക്കി. ലഹരിക്കടത്ത്, ഹൈവേ കവര്‍ച്ച, കൊലപാതകശ്രമം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെയാണ് ഈ നടപടി.കരുതല്‍ …

കാപ്പ’ കര്‍ശനമാക്കി പാലക്കാട് ജില്ലാ പൊലീസ്; 61 പേര്‍ കരുതല്‍ തടങ്കലില്‍ Read More »

ഓരോ ഭിന്നശേഷി വ്യക്തിയും നാടിന്റെ അഭിമാനമെന്ന് മുഖ്യമന്ത്രി

ഓരോ ഭിന്നശേഷി വ്യക്തിയും നാടിന്റെ അഭിമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘നമ്മുടെ സമൂഹം ഭിന്നശേഷിക്കാരെ നല്ല മനോഭാവത്തോടെയാണ് ഇപ്പോൾ കാണുന്നത്. തുല്യത എന്ന ബോധം നാടിനുണ്ട്. അതുകൊണ്ടാണ് ഭിന്നശേഷി ക്ഷേമത്തിൽ നിന്ന് ഭിന്നശേഷി അവകാശത്തിലേക്ക് നാം ചുവടുമാറ്റിയത്. നിങ്ങൾ ഓരോരുത്തരും നാടിന്റെ അഭിമാനമാണ്,’ തിരുവനന്തപുരത്ത് മൂന്ന് ദിവസമായി നടന്നുവന്ന ഭിന്നശേഷിക്കാർക്കായുള്ള ‘സവിശേഷ’ സർഗോത്സവത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.ഞങ്ങൾക്ക് കഴിയാത്തത് ഒന്നുമില്ല എന്ന ഭിന്നശേഷി സമൂഹത്തിന്റെ ഉറച്ച പ്രഖ്യാപനമാണ് ‘സവിശേഷ’. കഴിവുകൾക്ക് അതിരുകളില്ല എന്ന് …

ഓരോ ഭിന്നശേഷി വ്യക്തിയും നാടിന്റെ അഭിമാനമെന്ന് മുഖ്യമന്ത്രി Read More »

സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി:

പാലക്കാട്: മത സൗഹാര്‍ദ്ദ യോഗംജില്ലയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷപരമായ പരാമര്‍ശങ്ങളോ, പോസ്റ്റുകളോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മത സൗഹാര്‍ദ്ദ യോഗം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ മാധവിക്കുട്ടി എം എസ് അധ്യക്ഷത വഹിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് നടന്നതു പോലെ നിയമസഭാ തിരഞ്ഞെടുപ്പും സമാധാനപരമായി നടത്തുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ നിര്‍മ്മിക്കുമ്പോള്‍ കരുതല്‍ വേണം. ജില്ലയില്‍ വേല, …

സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: Read More »

റേഷൻ വ്യാപാരികളുടെ വേതന പരിഷ്‌കരണം ജനുവരി മുതൽ:

റേഷൻ വ്യാപാരികളുടെ വേതന പാക്കേജുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികളുമായി ഭക്ഷ്യ-ധനകാര്യ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ റേഷൻ വ്യാപാരികളുടെ വേതനം 2026 ജനുവരി 1 മുതൽ പരിഷ്‌കരിക്കാൻ ധാരണയായതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. പ്രതിമാസം 15 ക്വിന്റൽ വരെയുള്ള വിതരണത്തിന് കമ്മീഷൻ 6800 രൂപയും 15 ക്വിന്റലിനു മുകളിൽ 45 ക്വിന്റൽ വരെയുള്ള വിതരണത്തിന് അടിസ്ഥാന കമ്മീഷൻ 9000 രൂപയും വിതരണം നടത്തുന്ന ഓരോ ക്വിന്റലിനും 270 രൂപ നിരക്കിലും 45 ക്വിന്റലിനു …

റേഷൻ വ്യാപാരികളുടെ വേതന പരിഷ്‌കരണം ജനുവരി മുതൽ: Read More »

ആശുപത്രികളിൽ കൃത്യമായ നിരക്ക് വിവരങ്ങളും പരാതി പരിഹാര സംവിധാനവും നിർബന്ധം

കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമ വ്യവസ്ഥകൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ്കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമ വ്യവസ്ഥകൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ്.ഒരു അത്യാഹിതം സംഭവിച്ച് വരുന്ന രോഗിയെ പ്രാഥമിക ചികിത്സ നൽകി അടിയന്തര സാഹചര്യം തരണം ചെയ്യാൻ സഹായിക്കേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്. മുൻകൂർ തുകയടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാൽ ചികിത്സ നിഷേധിക്കരുത്. കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെങ്കിൽ അതിനുള്ള യാത്രാസൗകര്യമൊരുക്കണം. ചികിത്സാ വിവരങ്ങളും കൈമാറണം. ഡിസ്ചാർജ് ചെയ്താലുടൻ …

ആശുപത്രികളിൽ കൃത്യമായ നിരക്ക് വിവരങ്ങളും പരാതി പരിഹാര സംവിധാനവും നിർബന്ധം Read More »

തെരഞ്ഞെടുപ്പ് പൊതുയോഗം നടത്തി

ഒറ്റപ്പാലം എൻ എസ് എസ് യൂണിയനിൽ ഉൾപ്പെട്ട 4285 ചെറുകാട്ടുപുലം എൻ എസ് എസ് കരയോഗത്തിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം യൂണിയൻ സെക്രട്ടറി ജയചന്ദ്രൻ.കെ.ബി ഉദ് ഘാ ടനം ചെയ്തു.കരയോഗം പ്രസിഡന്റ്‌ വിജയൻ കുലുക്കല്ലൂർ യോഗത്തിന് അദ്ധ്യക്ഷതവഹിച്ചു. കരയോഗം സെക്രട്ടറി കെ.മോഹൻദാസ്, വനിതാ സമാജം പ്രസിഡന്റ്‌ എന്നിവർ യോഗത്തിൽ സംസാരിച്ചു.തെരഞ്ഞെടുക്കപ്പെട്ടവർ:-വിജയൻ കുലുക്കല്ലൂർ(പ്രസിഡന്റ്‌), സുന്ദരഗണപതി (വൈസ് പ്രസിഡന്റ്‌),മോഹന ദാസൻ(സെക്രട്ടറി) വിജയ രാഘവൻ (ജോ.സെക്രട്ടറി), ശ്രീജ (ഖജാൻജി) കമ്മറ്റി അംഗങ്ങൾ:-സേതുമാധവൻ, സത്യപാലൻ, വിജയൻ,രാധിക,

ലൈഫിൽ കുടുങ്ങിയവർ ബ്ലോക്ക് പഞ്ചായത്ത് വ്യക്തമായ മറുപടി നൽകണം.

പഴയന്നൂർ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ വീടിന് അപേക്ഷ സമർപ്പിച്ചു കാത്തിരിക്കുന്നവരുടെ എണ്ണം അസംഖ്യം. വീട് പണിക്കുള്ള സംഖ്യ പെട്ടെന്ന് ലഭ്യമാക്കുമെന്ന് വാർഡ് മെമ്പറുടെയും ഉദ്യോഗസ്ഥരുടെയും വാക്ക് വിശ്വസിച്ച് വീട് പൊളിച്ചു മാറ്റി വാടകയ്ക്ക് പോയവരും താൽക്കാലിക ഷെഡ്ഡിൽ താമസമാക്കിയവരും ഇപ്പോൾ പെരുവഴിയിലായി. ബ്ലോക്ക് പഞ്ചായത്തിൽ എത്തി വീടിനെ കുറിച്ച് അന്വേഷിക്കുമ്പോൾ കേന്ദ്ര വിഹിതം ലഭിക്കാത്തതുകൊണ്ടാണ് സംസ്ഥാനം വിഹിതവും ലഭിക്കാൻ തടസ്സം എന്നാണ് പറയുന്നത് ആദ്യഘട്ടം കേന്ദ്ര വിഹിതം ലഭിച്ചാൽ മാത്രമേ തുടർന്നുള്ള പണിക്ക് സംഖ്യ അനുവദിക്കാൻ …

ലൈഫിൽ കുടുങ്ങിയവർ ബ്ലോക്ക് പഞ്ചായത്ത് വ്യക്തമായ മറുപടി നൽകണം. Read More »

കലാകാരൻമാരുടെ മതം കലയാകണം: മുഖ്യമന്ത്രി പിണറായി വിജയൻ* *64 മത് കേരള സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

കലാകാരൻമാരെ മതത്തിൻ്റെ കണ്ണിലൂടെ കാണരുതെന്നും കലയാണ് അവരുടെ മതമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ തേക്കിൻകാട് മൈതാനത്ത് 64 മത് കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ല കലയുടെ ഉദ്ദേശ്യം, വർഗീയതയ്ക്കും വിഭജനത്തിനുമെതിരെയുള്ള ശക്തമായ പോരാട്ടവീര്യം നൽകുകയുമാണ്. രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെ പോലും ആക്രമണം നടക്കുന്ന സാഹചര്യത്തിൽ, കലകളെയും കലാകാരന്മാരെയും മതത്തിന്റെ കണ്ണിലൂടെ കാണുന്നവർക്കെതിരെ ജാഗ്രത പാലിക്കണം. വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ സമാധാനവും സന്തോഷവും ഉയർത്തിപ്പിടിക്കാനുള്ള ആയുധമായി കലയെ ഉപയോഗിക്കാൻ …

കലാകാരൻമാരുടെ മതം കലയാകണം: മുഖ്യമന്ത്രി പിണറായി വിജയൻ* *64 മത് കേരള സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു Read More »

ശബരിമല സംരക്ഷണ ജ്യോതി

കൊണ്ടാഴി:ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയ സിപിഎം നേതാക്കൾക്ക് സംരക്ഷണം ഒരുക്കുന്ന പിണറായി സർക്കാരിനെതിരെ മകരവിളക്ക് ദിനത്തിൽ *ശബരിമല സംരക്ഷണ ജ്യോതി* *പാറമേൽപ്പടി സെന്ററിൽ* വെച്ച് യൂത്ത് കോൺഗ്രസ് കൊണ്ടാഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എ.യു.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ച പരിപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മോഹനൻ പാറത്തോടി ഉദ്ഘാടനം ചെയ്തു.ഡി സി സി എക്സിക്യൂട്ടീവ് മെമ്പർ ടി.സി. വിനോദ് മുഖ്യപ്രഭാഷണം നടത്തി. എം അയ്യാവു,രാഹുൽ .ആർ, കെ.സുദേവൻ, ബിജു തടത്തി വിള,ഉണ്ണികടമ്പാട്ട്, …

ശബരിമല സംരക്ഷണ ജ്യോതി Read More »

വിസ്മയ വീടൊരുക്കി ഡിഫറന്റ് ആര്‍ട് സെന്റര്‍; പുതുജീവിതത്തിലേയ്ക്ക് റഫലും റിഫാനയും

ഒറ്റപ്പാലം: കേള്‍വി പരിമിതരായ സഹോദരങ്ങള്‍ റഫലും റിഫാനയും ഒരിന്ദ്രജാലം കണ്ട സന്തോഷത്തിലാണ്. ഉപ്പയുടെയും ഉമ്മയുടെയും കഷ്ടപ്പാടുകള്‍ക്ക് ആശ്വാസമായി ഒരു മനോഹര വീട് സൃഷ്ടിച്ചു നല്‍കിയിരിക്കുകയാണ് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള ഡിഫറന്റ് ആര്‍ട് സെന്റര്‍. ഇന്നലെ വരെ പൊട്ടിപ്പൊളിഞ്ഞ ഒരു വീട്ടില്‍ അസൗകര്യങ്ങളുടെ നടുവില്‍ കഴിഞ്ഞവര്‍ക്ക് ഇനിമുതല്‍ ഈ മക്കള്‍ക്കൊപ്പം സുരക്ഷിതമായി അന്തിയുറങ്ങാം. തിരുവനന്തപുരത്തെ ഡി.എ.സിയുടെ നേതൃത്വത്തില്‍ സൗജന്യമായി ഭിന്നശേഷി സൗഹൃദ വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന മാജിക്ക് ഹോം പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വരോട് നിര്‍മിച്ചു …

വിസ്മയ വീടൊരുക്കി ഡിഫറന്റ് ആര്‍ട് സെന്റര്‍; പുതുജീവിതത്തിലേയ്ക്ക് റഫലും റിഫാനയും Read More »

നിക്ഷേപകര്‍ക്ക് ഏറ്റവും വേഗത്തില്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന സംസ്ഥാനമായി കേരളം മാറി: മന്ത്രി പി രാജീവ്

പാലക്കാട്: കേരളം വ്യവസായ സൗഹൃദമല്ലെന്ന പഴയ ചിന്താഗതി പൂര്‍ണ്ണമായും മാറിയെന്നും നിക്ഷേപകര്‍ക്ക് ഏറ്റവും വേഗത്തില്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പാലക്കാട് വ്യാവസായിക ഇടനാഴിയുടെ പ്രോജക്ട് ഓഫീസ് ഇരട്ടയാല്‍ കൊടുമ്പില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ നിക്ഷേപകര്‍ മടിച്ചിരുന്ന സാഹചര്യം മാറി ഇന്ന് ഇവിടെയെല്ലാം സാധ്യമാണെന്ന നിലയിലേക്ക് നാട് വളര്‍ന്നു. ഭാരത് ബയോടെക് പോലുള്ള പ്രമുഖ കമ്പനികള്‍ക്ക് വെറും ഏഴു ദിവസം …

നിക്ഷേപകര്‍ക്ക് ഏറ്റവും വേഗത്തില്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന സംസ്ഥാനമായി കേരളം മാറി: മന്ത്രി പി രാജീവ് Read More »

കെയർ ഹോം സിഗ്നേച്ചേഴ്സ് ന്റെ ശിലാസ്ഥാപനം നടത്തി

പാലക്കാട് : നെഹ്റു ഗ്രൂപ്പിന്റെ വാണിയംകുളം കോതയൂരിൽ നിർമ്മാണം ആരംഭിക്കുന്ന കെയര്‍ ഹോം സിഗ്നേച്ചർസ് വില്ലകളുടെ നിർമ്മാണ ഉദ്ഘാടനം നെഹ്റു ഗ്രൂപ്പ് ചെയർമാൻ അഡ്വക്കേറ്റ് ഡോക്ടർ പി കൃഷ്ണദാസ് നിർവഹിച്ചു, ഡോക്ടർ കൃഷ്ണകുമാർ ഡയറക്ടർ ഓപ്പറേഷൻ, സുരേഷ് കുമാർ സീ ഓ പബ്ലിക് റിലേഷൻ ആൻഡ് കമ്മ്യൂണിക്കേഷന് നെഹ്റു ഗ്രൂപ്പ്, പ്രിൻസിപ്പൽമാരായ ഡോക്ടർ ഗുണശേഖരൻ, ഡോക്ടർ പ്രഭാകരൻ, സജീഷ് വാര്യർ,രാജേഷ്, പ്രദീപ് നമ്പ്യാർ, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 6 സെന്റിൽ 2300 സ്ക്വയർ ഫീറ്റ് വരുന്ന പ്രീമിയം …

കെയർ ഹോം സിഗ്നേച്ചേഴ്സ് ന്റെ ശിലാസ്ഥാപനം നടത്തി Read More »

ഓപ്പറേഷൻ ക്രൂക്ക്ഷാങ്ക്സ്” – കാറ്ററിംഗ് സ്ഥാപനങ്ങളിൽ വ്യാപക പരിശോധന

ഓപ്പറേഷൻ ക്രൂക്ക്ഷാങ്ക്സ്’ എന്ന പേരിൽ സംസ്ഥാന ജി.എസ്.ടി വകുപ്പ് ഇന്റലിജൻസ് ആന്റ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം സംയുക്തമായി സംസ്ഥാന വ്യാപകമായി കാറ്ററിംഗ് സർവീസ് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 80.14 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പും 4.42 കോടിയുടെ നികുതി വെട്ടിപ്പും കണ്ടെത്തി. പരിശോധനയുടെ ഭാഗമായി 1.25 കോടി രൂപ നികുതി/പിഴ ഇനത്തിൽ ഈടാക്കി. സംസ്ഥാനത്തെ വിവിധ കാറ്ററിംഗ് സ്ഥാപനങ്ങളിലും, അവയുടെ ബ്രാഞ്ചുകളിലും, ഉടമസ്ഥരുടെ വസതികളിലും ഉൾപ്പെടെ ആകെ 62 സ്ഥലങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തിയത്.

കേരള യാത്രയുടെ ജില്ലയിലെ സ്വീകരണം ഒറ്റപ്പാലത്ത് നടക്കും.

ഒറ്റപ്പാലം: കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ കാന്തപുരം എ.പി അബുബക്കർ മുസ്‌ലിയാർ നയിക്കുന്ന കേരള യാത്രയുടെ ജില്ലയിലെ സ്വീകരണം ഒറ്റപ്പാലത്ത് നടക്കും. വെള്ളിയാഴ്ച നഗരസഭ ബസ് സ്റ്റാൻഡ് പരിസരത്താണ് സ്വീകരണ സമ്മേളനം ഒരുക്കിയിരിക്കുന്നതെന്ന് സ്വാഗത സംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.മന്ത്രി എം.ബി രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ സെൻ്റിനറിയുടെ ഭാഗമായാണ് മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ യാത്ര സംഘടിപ്പിച്ചിട്ടുള്ളത്. വെള്ളിയാഴ്‌ച രാവിലെ ഒമ്പതിന് ജില്ലയിൽ പ്രവേശിക്കുന്ന യാത്രയെ പുലാമന്തോളിൽ വെച്ച് മുഴുവൻ സംഘടനകളുടെയും …

കേരള യാത്രയുടെ ജില്ലയിലെ സ്വീകരണം ഒറ്റപ്പാലത്ത് നടക്കും. Read More »

ഡയാലിസിസ് ചികിത്സയിൽ മാതൃകയായി കേരളം; പ്രതിമാസം നടക്കുന്നത് അറുപത്തിനാലായിരത്തിലധികം ഡയാലിസിസുകൾ

സംസ്ഥാനത്ത് വൃക്കരോഗികളുടെ ചികിത്സാ ആവശ്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി ഡയാലിസിസ്, വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വിപുലീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം സംസ്ഥാനത്തെ രോഗികൾക്ക് ആശ്വാസമായി എല്ലാ തലത്തിലുമുള്ള ആശുപത്രികളിൽ ഈ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജുകൾക്ക് പുറമേ സംസ്ഥാനത്തെ 112 സർക്കാർ ആശുപത്രികളിൽ നിലവിൽ ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. ആകെ 1,287 ഡയാലിസിസ് മെഷീനുകളാണ് വിവിധ സർക്കാർ ആശുപത്രികളിലായി സജ്ജീകരിച്ചിട്ടുള്ളത്. ഇതുവഴി പ്രതിമാസം 64,000 ൽ അധികം ഡയാലിസിസ് ചികിത്സകൾ ആരോഗ്യവകുപ്പിന് കീഴിലുള്ള …

ഡയാലിസിസ് ചികിത്സയിൽ മാതൃകയായി കേരളം; പ്രതിമാസം നടക്കുന്നത് അറുപത്തിനാലായിരത്തിലധികം ഡയാലിസിസുകൾ Read More »

ജില്ലാ പഞ്ചായത്ത് വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുത്തു

ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി* ടി കെ സുധീഷ്ക്ഷേ* ഡാർളി പോൾ* സലിജ ടീച്ചർ* കാവ്യ രഞ്ജിത്ത് * അമ്പിളി വേണു* ശ്രീഷ്മ ബാബുരാജ് വികസന സ്റ്റാൻഡിങ് കമ്മിറ്റി* മീന സാജൻ* ലീല രാമകൃഷ്ണൻ * അഡ്വ. ഷോൺ പെല്ലിശ്ശേരി * ജോസ് ജെ ചിറ്റിലപ്പിള്ളി* കെ.എസ്. ജയ* പി.ഐ. സജിത ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി* ഷീല * എം വി. പ്രശാന്ത് * ബുഷറ ടീച്ചർ * പ്രസാദ് പി കെ* സി ബി ഷക്കീല …

ജില്ലാ പഞ്ചായത്ത് വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുത്തു Read More »

ജനഹിതമറിയാൻ സർക്കാർ വീട്ടുപടിക്കൽ: നവകേരളം സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം സജീവം

കേരളത്തിന്റെ ഭാവിവികസനത്തിനുള്ള നിർദ്ദേശങ്ങളും ആശയങ്ങളും പൊതുജനങ്ങളിൽ നിന്നും നേരിട്ട് സ്വരൂപിക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച ‘നവകേരളം സിറ്റിസൺസ് റെസ്‌പോൺസ്’ പ്രോഗ്രാം സംസ്ഥാനത്തുടനീളം പുരോഗമിക്കുന്നു. ഓരോ പ്രദേശത്തിൻറെയും വികസന ആവശ്യങ്ങൾ മനസ്സിലാക്കി അവിടങ്ങളിൽ അനുയോജ്യമായ വികസനം എത്തിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ, പദ്ധതികൾ എന്നിവയിൽ ജനകീയ അഭിപ്രായം രൂപീകരിക്കുന്നതിനും ക്ഷേമ പ്രവർത്തനങ്ങൾ എല്ലാ പ്രദേശങ്ങളിലും ആവശ്യകതയ്ക്കനുസരിച്ച് ലഭ്യമായോ എന്ന കാര്യത്തിൽ അഭിപ്രായം തേടുന്നതിനുമാണ് പദ്ധതി കൊണ്ട് ലക്ഷ്യംവയ്ക്കുന്നത്. ഇടുക്കി ജില്ലയിൽ സന്നദ്ധ പ്രവർത്തകർക്കൊപ്പം ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടും …

ജനഹിതമറിയാൻ സർക്കാർ വീട്ടുപടിക്കൽ: നവകേരളം സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം സജീവം Read More »

അതിശയ പത്തിരി കയ്ച്ചിനാ, സരസിന് പോന്നോളീ…’

ഇങ്ങള് കോയ്ക്കോട്ടെ അതിശയ പത്തിരി കയ്ച്ചിനാ…! ഇല്ലെങ്കില്‍ പോന്നോളീ പള്ള നിറയെ കയ്ക്കാം’മേളയിലെ ഫുഡ് കോര്‍ട്ടിലെത്തിയാല്‍ കേള്‍ക്കാം കോഴിക്കോടന്‍ ശൈലിയിലെ സ്നേഹത്തോടെയുള്ള ആ വിളി. വിളി മാത്രമല്ല പറഞ്ഞത് പോലെ വയറ് നിറയെ മലബാര്‍ സ്പെഷ്യല്‍ വിഭവങ്ങളും ഫുഡ് കോര്‍ട്ടിലെ കോഴിക്കോട് സ്റ്റാളിലുണ്ട്. കോഴിക്കോട് ‘തനിമ’കുടുംബശ്രീ അംഗങ്ങായ ഇരട്ട സഹോദരിമാരാണ് സ്റ്റാളില്‍ ആവേശത്തോടെ കച്ചവടം നടത്തുന്നത്. ഫിദ പിജി സൈക്കോളജിയും നിദ ബിഇഎഡ് വിദ്യാര്‍ഥിനിയുമാണ്.ലയറുകളിലാക്കിയ ചപ്പാത്തിയില്‍ കോഴിയും മസാലയും പ്രത്യേകം ചേര്‍ത്തുണ്ടാക്കുന്ന അതിശയ പത്തിരിയുടെ രുചി അതിശയിപ്പിക്കുന്നതു …

അതിശയ പത്തിരി കയ്ച്ചിനാ, സരസിന് പോന്നോളീ…’ Read More »

കാടിറങ്ങി വന്ന വനസുന്ദരിക്ക് വന്‍ തിരക്ക്

പാലക്കാട് : സരസമേളയിലെ കുടുബശ്രീ മെഗാ ഭക്ഷ്യമേളയില്‍ കാടിറങ്ങി വന്ന അടപ്പാടിയിലെ വനസുന്ദരിക്ക് ആവശ്യക്കാര്‍ ഏറെയാണ്. അട്ടപ്പാടി കൂക്കം പാളയം ആദിവാസി ഉന്നതിയിലെ രുചി പൂരം കുടുംബശ്രീ അംഗങ്ങളായ അമല അഭയ കുമാര്‍, സരോജിനി, വിജികി എന്നിവരാണ് വനസുന്ദരി തയ്യാറാക്കുന്നത്.പച്ചക്കുരുമുളകും കാന്താരിയും പാലക്കിലയും മല്ലിയും പുതിനയും കാട്ടുജീരകവും ചില പച്ചിലകളും ചേര്‍ത്തരച്ച കൂട്ടിലേക്ക് വേവിച്ച ചിക്കന്‍ ചേര്‍ത്ത് കല്ലില്‍ വച്ച് പൊള്ളിച്ച് ചതച്ചെടുത്താല്‍ വനസുന്ദരി റെഡി. അട്ടപ്പാടി ഊരുകളില്‍ കൃഷി ചെയ്യുന്ന കോഴി ജീരകമാണ് വനസുന്ദരി ചിക്കന്റെ …

കാടിറങ്ങി വന്ന വനസുന്ദരിക്ക് വന്‍ തിരക്ക് Read More »

വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതി: അവലോകനയോഗം ചേർന്നു

തൃശ്ശൂർ:ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 ന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് വഴി തൃശൂർ ജില്ലയിലെ ഉച്ചഭക്ഷണ പദ്ധതി നിർവഹണ പ്രവർത്തനങ്ങൾ വിലയിരുത്തു ന്നതിനായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം ഷീല വിജയകുമാറിന്റെ നേതൃത്വത്തിൽ തൃശൂർ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസിൽ അവലോകന യോഗം നടന്നു. ജില്ലാ നൂൺ മീൽ സൂപ്പർവൈസർ പ്രിയ അധ്യക്ഷത വഹിച്ചയോഗത്തിൽ ജില്ലയിലെ വിവിധ സബ് ജില്ലകളിലെ എ ഇ ഒ മാർ, നൂൺ മീൽ ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്ത് പദ്ധതി …

വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതി: അവലോകനയോഗം ചേർന്നു Read More »