palakkad express news

Local News

ലക്ഷ്മി നാരായണ ആർട്ട്സ് ആൻഡ് സയൻസ് കോളേജ്, മായന്നൂർ കോളേജ്‌ ഡേആഘോഷിച്ചു

മായന്നൂർ:കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറും വടക്കാഞ്ചേരി വ്യാസ എൻ.എസ്.എസ്. കോളേജ് അധ്യാപകനുമായ ഡോ: കെ. പ്രദീപ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ശ്രീ കേരളവർമ്മ കോളേജിലെ ഇക്കണേ മിക്സ് വിഭാഗം അസിസ്റ്റൻസ് പ്രൊഫ ഡോ .പി പ്രദീപ് മുഖ്യാതിഥിയായി മാനേജർ കെ. ആർ. സന്ദീപ് നാരായ ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ ശ്രീ.കെ. രാമകൃഷ്ണൻ അധ്യക്ഷനായ കോളേജ് പ്രിൻസിപ്പൽ പ്രൊഫ കെ.ഗോപാലക്യ ഷ്ണൻ വാർഷിക റിപ്പോർട്ട് അവതരി പ്പിച്ചു. സ്റ്റാഫ് സെക്രട്ടറി .എം. സുജാത, പി.ടി.എ വൈസ് …

ലക്ഷ്മി നാരായണ ആർട്ട്സ് ആൻഡ് സയൻസ് കോളേജ്, മായന്നൂർ കോളേജ്‌ ഡേആഘോഷിച്ചു Read More »

വാഴാലിക്കാവ് വേല സുഗമമായ നടത്തിപ്പ് ക്രമീകരണം – എം.എൽ.എ.യുടെ നേതൃത്വത്തിൽ യോഗം

വാഴാലിക്കാവ്: ഈ മാസം 22-ന് ആഘോഷിക്കുന്ന പ്രസിദ്ധമായ വാഴാലിക്കാവ് വേല മഹോത്സവം സുഗമമായും ഭംഗിയായും നടത്തുന്നതിനും, ഭക്തർക്കും വേലപ്രേമികൾക്കും കാണുന്നതിനും ആസ്വദിക്കുന്നതിനും, ആവശ്യമായ ക്രമീകരണങ്ങളും നടപടികളും സ്വീകരിക്കുന്നതിന് യു.ആർ പ്രദീപ് എം.എൽ.എ.യുടെ നേതൃത്വത്തിൽ റവന്യൂ, പോലീസ്, പഞ്ചായത്ത്,ആരോഗ്യം, തുടങ്ങിയ വകുപ്പു തല ഉദ്ധ്യോഗസ്ഥരുടേയും ദേവസ്വം കമ്മിറ്റി ഭാരവാഹികളുടെയും യോഗം ക്ഷേത്രം ഹാളിൽ വിളിച്ചു ചേർത്തു. ക്ഷേത്ര സമീപ പ്രദേശങ്ങളിലെ കിണറുകൾ ആരോഗ്യ വിഭാഗം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധ ജല ലഭ്യത ഉറപ്പുവരുത്തും, വേല ദിവസം മെഡിക്കൽ ഓഫീസറുടെ …

വാഴാലിക്കാവ് വേല സുഗമമായ നടത്തിപ്പ് ക്രമീകരണം – എം.എൽ.എ.യുടെ നേതൃത്വത്തിൽ യോഗം Read More »

2026ലെ സ്വരാജ് മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് നൽകുന്ന 2026ലെ സ്വരാജ് മാധ്യമ പുരസ്‌കാരങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ നടന്ന വാർത്താസമ്മേളത്തിൽ പ്രഖ്യാപിച്ചു.അച്ചടി, ദൃശ്യ, ഓൺലൈൻ മാധ്യമ മേഖലകളിൽ നിന്നുള്ള മികച്ച വാർത്തകൾക്കും വാർത്താചിത്രങ്ങൾക്കും വീഡിയോഗ്രാഫിക്കുമാണ് പുരസ്‌കാരം നൽകുന്നത്. 25,000 രൂപയും പ്രശസ്തി പത്രവും മൊമെന്റോയും അടങ്ങുന്നതാണ് അവാർഡ്.അച്ചടി മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർക്കുള്ള (മലയാളം) പുരസ്‌കാരത്തിന് ദീപിക/ രാഷ്ട്രദീപിക പാലക്കാട് ബ്യൂറോ ചീഫ് എം.വി. വസന്ത് …

2026ലെ സ്വരാജ് മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു Read More »

ഈ മാസത്തെ ക്ഷേമ പെൻഷൻ 1,050 കോടി രൂപ അനുവദിച്ചു

ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം തുടങ്ങും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 2,000 രൂപവീതം പെൻഷൻ ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യും.8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ …

ഈ മാസത്തെ ക്ഷേമ പെൻഷൻ 1,050 കോടി രൂപ അനുവദിച്ചു Read More »

വയോജനങ്ങളുടെ അന്തസ്സും ക്ഷേമവും ഉറപ്പാക്കും: മന്ത്രി ഡോ. ആർ ബിന്ദു

കേരളത്തിലെ മുതിർന്ന പൗരന്മാരുടെ അന്തസ്സും ക്ഷേമവും സജീവ പങ്കാളിത്തവും ഉറപ്പാക്കുമെന്നും ഇതിനായി വയോജനസൗഹൃദ സമൂഹത്തെ വളർത്തിയെടുക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. മുതിർന്ന പൗരന്മാർക്കു വേണ്ടിയുള്ള പരിഷ്‌കരിച്ച നയം സംസ്ഥാന മന്ത്രിസഭായോഗം അംഗീകരിച്ചതായും സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി അറിയിച്ചു.’ആരോഗ്യപൂർണ്ണവും സന്തോഷകരവുമായ വാർദ്ധക്യം’ (Healthy and Happy Aging) എന്ന ആശയമാണ് നയം മുന്നോട്ട് വയ്ക്കുന്നത്. ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകിക്കൊണ്ട്, ശയാവലംബികളായ …

വയോജനങ്ങളുടെ അന്തസ്സും ക്ഷേമവും ഉറപ്പാക്കും: മന്ത്രി ഡോ. ആർ ബിന്ദു Read More »

സ്ത്രീസുരക്ഷാ പദ്ധതി സാമൂഹിക മാറ്റത്തിന്റെ തുടർച്ച; സ്ത്രീകളുടെ ആത്മവിശ്വാസം കുടുംബത്തിന്റെയും സമൂഹത്തിന്റെയും കരുത്തായി മാറും: മുഖ്യമന്ത്രി

സ്ത്രീ സുരക്ഷാ പദ്ധതിക്ക് തുടക്കമായി സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയും ആത്മാഭിമാനവും ഉറപ്പാക്കുന്നതാണ് വികസിത സമൂഹത്തിന്റെ അടയാളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയിൻകീഴ് ശാന്തംമൂല മൈതാനത്ത് നടന്ന ‘സ്ത്രീസുരക്ഷാ പദ്ധതി’യുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ ഉൾപ്പെടാത്ത 35 മുതൽ 60 വയസ് വരെയുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിനുമാണ് പ്രതിമാസം ആയിരം രൂപ നൽകുന്ന പദ്ധതി ആരംഭിച്ചത്. 10 ലക്ഷത്തിലധികം സ്ത്രീകൾക്കും ട്രാൻസ് വുമണുകൾക്കും ഈ ആനുകൂല്യം ലഭിക്കും.ഒന്നാം …

സ്ത്രീസുരക്ഷാ പദ്ധതി സാമൂഹിക മാറ്റത്തിന്റെ തുടർച്ച; സ്ത്രീകളുടെ ആത്മവിശ്വാസം കുടുംബത്തിന്റെയും സമൂഹത്തിന്റെയും കരുത്തായി മാറും: മുഖ്യമന്ത്രി Read More »

മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്തു

നവകേരളം കര്‍മ്മപദ്ധതി – ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ആലത്തൂര്‍ മണ്ഡലത്തില്‍ തുടക്കമായി. പദ്ധതിയുടെ വിതരണോദ്ഘാടനം കെ.ഡി. പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. ആലത്തൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ തിരഞ്ഞെടുത്ത 200 വിദ്യാര്‍ത്ഥികള്‍ക്കുള്ള മെന്‍സ്ട്രുവല്‍ കപ്പുകളാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്തത്. സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥിനികള്‍, നെറ്റ് സീറോ പഞ്ചായത്തുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ പി.സൈതലവി വിഷയാവതരണം നടത്തി. …

മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്തു Read More »

പ്രാദേശിക അവധി

പാലക്കാട്: ജില്ലയിൽ വിശേഷ ദിവസങ്ങള്‍/ ഉത്സവങ്ങള്‍ എന്നിവയോടനുബന്ധിച്ച് പ്രാദേശിക അവധി നല്‍കി ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി ഉത്തരവിറക്കി.പാലക്കാട് കിഴക്കേ യാക്കര ശ്രീ മണപ്പുള്ളി ഭഗവതി വേല ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 26 ന് പാലക്കാട് താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. ചിറ്റൂര്‍ ദേശ കൊങ്ങന്‍പട ആയതിനാല്‍ ചിറ്റൂര്‍ തത്തമംഗലം നഗരസഭാ പരിധിയിലും, ചിനക്കത്തൂര്‍ പൂരം പ്രമാണിച്ച് ഒറ്റപ്പാലം താലൂക്കിലെ ഒറ്റപ്പാലം ലക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലേയും എല്ലാ സര്‍ക്കാര്‍, നഗരസഭാ …

പ്രാദേശിക അവധി Read More »

ഉപയോഗിച്ച വാഹനങ്ങൾ അംഗീകൃത ഡീലർമാരിൽ നിന്നും വാങ്ങാനും വിൽക്കാനും ശ്രദ്ധിക്കണം: ട്രാൻസ്പോർട്ട് കമ്മീഷണർ

ഉപയോഗിച്ച വാഹനങ്ങൾ വാങ്ങാനോ വിൽക്കാനോ ആഗ്രഹിക്കുന്നവർ അംഗീകൃത യൂസ്ഡ് കാർ ഡീലർമാർ വഴി മാത്രമേ ഇടപാടുകൾ നടത്താൻ പാടുള്ളൂവെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം അറിയിച്ചു. നിലവിൽ വിപണിയിൽ ലൈസൻസില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി സെക്കൻഡ് ഹാൻഡ് വാഹന ഡീലർമാർ സജീവമാണ്. ഇത്തരത്തിലുള്ള ഡീലർമാരിൽ നിന്നും വാഹനങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നത് തട്ടിപ്പുകളിലേക്ക് നയിക്കാൻ ഇടയാക്കും.ഒരു വാഹനം വിൽക്കുമ്പോൾ പഴയ ഉടമയിൽ നിന്ന് അംഗീകൃത യൂസ്ഡ് വാഹന ഡീലറിലേക്കും തുടർന്ന് വാങ്ങുന്ന പുതിയ ഉടമയിലേക്കും ഉടമസ്ഥാവകാശം …

ഉപയോഗിച്ച വാഹനങ്ങൾ അംഗീകൃത ഡീലർമാരിൽ നിന്നും വാങ്ങാനും വിൽക്കാനും ശ്രദ്ധിക്കണം: ട്രാൻസ്പോർട്ട് കമ്മീഷണർ Read More »

ലോകോത്തര കാൻസർ ചികിത്സാ സൗകര്യങ്ങൾ ഒരു കുടക്കീഴിൽ

*തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുംകേരളത്തിന്റെ കാൻസർ ചികിത്സാ രംഗത്ത് ലോകോത്തര സൗകര്യങ്ങളുമായി കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ. ഉപകരണങ്ങൾ ഉൾപ്പെടെ 450 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 9ന് വൈകുന്നേരം 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ആമുഖ പ്രഭാഷണം നടത്തും.കാൻസർ ചികിത്സാ, ഗവേഷണ രംഗത്തെ ഒരു പുതിയ മുന്നേറ്റമായിരിക്കും കൊച്ചിൻ കാൻസർ …

ലോകോത്തര കാൻസർ ചികിത്സാ സൗകര്യങ്ങൾ ഒരു കുടക്കീഴിൽ Read More »

സ്റ്റേറ്റ് ആയുർവേദ അവാർഡിന് അപേക്ഷിക്കാം

കേരള സർക്കാർ ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2024-25 വർഷത്തെ മികച്ച ആയുർവേദ ഡോക്ടർമാരേയും, അദ്ധ്യാപകരേയും, ആയുർവേദ രംഗത്ത് സമഗ്ര സംഭാവനകൾ നൽകി വരുന്ന വ്യക്തികളേയും തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറത്തിന്റെ മാതൃക, മാർഗ്ഗ നിർദ്ദേശങ്ങൾ, അവാർഡ് നിർണ്ണയത്തിനുള്ള രൂപരേഖ, മാനദണ്ഡം എന്നിവ www.ism.kerala.gov.in, www.nam.kerala.gov.in വെബ്‌സൈറ്റുകളിൽ ലഭിക്കും. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ അപേക്ഷകൾ/നോമിനേഷനുകൾ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പാൾ വഴി ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും, ഭാരതീയ ചികിത്സാ വകുപ്പിലേയും, സ്വകാര്യ മേഖലയിലേയും അപേക്ഷകൾ/നോമിനേഷനുകൾ അതത് …

സ്റ്റേറ്റ് ആയുർവേദ അവാർഡിന് അപേക്ഷിക്കാം Read More »

ജിമ്മുകളിൽ പരിശോധനയ്ക്ക് നിർദ്ദേശം ഉത്തേജകമരുന്നുകൾ കണ്ടെത്താൻ പ്രത്യേക പരിശോധന

50 ജിമ്മുകളിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തുജിമ്മുകളിലെ അനധികൃത മരുന്നുകൾ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന നടത്തുകയും ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തു. ശരീര സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായി ഡിസംബർ മാസത്തിൽ ജിമ്മുകൾ കേന്ദ്രീകരിച്ച് ഉത്തേജക മരുന്നുകൾ അനധികൃതമായി ഉപഭോക്താക്കൾക്ക് നൽകി വരുന്നതായി രഹസ്യ …

ജിമ്മുകളിൽ പരിശോധനയ്ക്ക് നിർദ്ദേശം ഉത്തേജകമരുന്നുകൾ കണ്ടെത്താൻ പ്രത്യേക പരിശോധന Read More »

പത്രപ്രവർത്തനം സമൂഹത്തെ പുനർനിർമ്മിക്കാനുള്ള ഉപാധിയാണെന്ന് വിശ്വസിച്ചിരുന്ന പാരമ്പര്യത്തിൽ നിന്ന് മാധ്യമങ്ങൾ അകലുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

പത്രപ്രവർത്തനം സമൂഹത്തെ പുനർനിർമ്മിക്കാനുള്ള ഉപാധിയാണെന്ന് വിശ്വസിച്ചിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും കേസരി ബാലകൃഷ്ണപിള്ളയുടെയും പാരമ്പര്യത്തിൽ നിന്ന് ഇന്നത്തെ മാധ്യമങ്ങൾ അകലുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2024-ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരവും സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും 2021, 2022 വർഷങ്ങളിലെ ഫോട്ടോഗ്രോഫി പുരസ്കാരങ്ങളും സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം മാധ്യമ സംവിധാനത്തിൽ വലിയ മാറ്റങ്ങളുണ്ടായി, പത്രമുടമ പത്ര മുതലാളിയായി. മുതലാളിക്ക് ലാഭത്തിലാണ് കണ്ണ്. ലാഭമുണ്ടാക്കാനുള്ള തത്രപ്പാടിൽ മൂല്യവിചാരങ്ങൾക്ക് …

പത്രപ്രവർത്തനം സമൂഹത്തെ പുനർനിർമ്മിക്കാനുള്ള ഉപാധിയാണെന്ന് വിശ്വസിച്ചിരുന്ന പാരമ്പര്യത്തിൽ നിന്ന് മാധ്യമങ്ങൾ അകലുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ Read More »

റെയില്‍വെ ഗേറ്റ് അടച്ചിടും

പറളി – ലക്കിടി റെയല്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലക്കിടി റെയില്‍വെ ഗേറ്റ് ( നം 164 എ) ഫെബ്രുവരി ഏഴിന് രാവിലെ ആറ് മുതല്‍ രാവിലെ പത്ത് വരെയും ഫെബ്രുവരി എട്ടിന് രാവിലെ എട്ട് മുതല്‍ ഫെബ്രുവരി പത്തിന് വൈകീട്ട് ആറു വരെ അടച്ചിടും. ഈ ദിവസങ്ങളില്‍ വാഹനങ്ങള്‍ ലക്കിടി- മായന്നൂര്‍- തിരുവില്വാമല വഴിയോ ലക്കിടി – മങ്കര- കോട്ടായി- പെരിങ്ങോട്ടുകുറിശ്ശി- തിരുവില്വാമല വഴിയോ പോകേണ്ടതാണെന്ന് അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

കുട്ടികൾക്കെതിരായുള്ള അതിക്രമങ്ങളെ പ്രതിരോധിക്കാൻ സമൂഹത്തെ വാർത്തെടുക്കണം ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ

കുട്ടികൾക്കെതിരായി ഉണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കാനും പ്രതിരോധിക്കാനും കഴിവുള്ള സമൂഹത്തെ വാർത്തെടുക്കണമെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ. വി. മനോജ്കുമാർ. കമ്മിഷന്റെ ആഭിമുഖ്യത്തിൽ ബാലസംരക്ഷണ നിയമങ്ങളെക്കുറിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ത്രിദിന കോൺക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മനോജ്കുമാർ.വിവേകപൂർവ്വം പ്രവർത്തിക്കുന്ന ഒരു സമൂഹമായി കേരളീയ ജനത മാറേണ്ടത് അനിവാര്യമാണ്. കുട്ടികളിൽ ഭയം നിറച്ചാൽ അവർക്ക് സ്വതന്ത്രമായി വളരാൻ സാധിക്കില്ല. ക്ലാസ്‌റൂമുകൾ നല്ല സംവാദങ്ങളുടെയും ചിന്തകളുടെയും സന്തോഷത്തിന്റെയും ഇടങ്ങളാകണം. നല്ല ശാസ്ത്രബോധമുളള കുട്ടികളെയാണ് നാം സൃഷ്ടിക്കേണ്ടത്. കുട്ടികൾക്ക് ചെറു പ്രായത്തിൽതന്നെ പഞ്ചശുദ്ധികൾ …

കുട്ടികൾക്കെതിരായുള്ള അതിക്രമങ്ങളെ പ്രതിരോധിക്കാൻ സമൂഹത്തെ വാർത്തെടുക്കണം ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ Read More »

തെരുവുനായ ആക്രമണം: പരാതികള്‍ അറിയിക്കാം

പാലക്കാട്:ജില്ലയില്‍ 2019 മുതല്‍ തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റവരുടെ കേസുകള്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പരിഗണിക്കും. പുതിയ അപേക്ഷകര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ചെയര്‍പേഴ്‌സണ്‍, സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ കമ്മിറ്റി ( SDVCRC), ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസസ് അതോറിറ്റി, പാലക്കാട് എന്ന വിലാസത്തില്‍ നല്‍കണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491 2505665.

ചിറ്റൂരില്‍ പുതിയ എക്‌സൈസ് കോംപ്ലക്‌സ് നിര്‍മ്മാണം പൂര്‍ത്തിയായി

ചിറ്റൂർ: കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച ചിറ്റൂരിലെ എക്‌സൈസ് റേഞ്ച് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി പുതിയ എക്‌സൈസ് കോംപ്ലക്‌സ് നിര്‍മ്മാണം പൂര്‍ത്തിയായി. വിവിധ എക്‌സൈസ് ഓഫീസുകള്‍ ഒരുമിച്ച് പ്രവൃത്തിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത കെട്ടിടം, 2015-16 കേരള ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയുടെ തുടര്‍ച്ചയായാണ് യാഥാര്‍ഥ്യമായത്.പുതിയ കെട്ടിടം ഗ്രൗണ്ട് ഫ്‌ലോര്‍ കൂടാതെ രണ്ട് നിലകളിലായി 1018 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ആധുനിക സൗകര്യങ്ങളോടെയാണ് നിര്‍മിച്ചത്. 3.76 കോടി രൂപ വകയിരുത്തിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.താഴത്തെ നിലയില്‍ 326 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ വാഹന പാര്‍ക്കിങ്, …

ചിറ്റൂരില്‍ പുതിയ എക്‌സൈസ് കോംപ്ലക്‌സ് നിര്‍മ്മാണം പൂര്‍ത്തിയായി Read More »

പത്തനാപുരം പാലം: പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു

തരൂര്‍ നിയോജക മണ്ഡലത്തില്‍ വടക്കനാട് പത്തനാപുരം റോഡിലെ പത്തനാപുരം പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു.8.82 കോടി രൂപയുടെ ഭരണാനുമതിയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 78 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന പാലത്തിന് 26.00 മീറ്റര്‍ നീളമുള്ള മൂന്ന് സ്പാനുകള്‍, രണ്ട് പിയറുകള്‍, രണ്ട് അബട്ട്മെന്റുകള്‍, പ്രീ-ലെസിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഗര്‍ഡറുകളും ഉള്‍പ്പെടുന്ന ശാസ്ത്രീയമായ നിര്‍മ്മാണരീതിയാണ് നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്.യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് പാലത്തിന്റെ രൂപകല്പന. 7.50 മീറ്റര്‍ വീതിയുള്ള കാരിയേജ് വേയും ഒന്നര മീറ്റര്‍ വീതിയുള്ള …

പത്തനാപുരം പാലം: പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു Read More »

കൊടിയേറ്റ ചടങ്ങ് നടത്തി

വെന്നുർ പരദേവത മുണ്ടിയൻ കാവ് വേല കുറയിട്ടു’ വെള്ളാം പ്പെട്ടിയിൽ നിന്നു ആരംഭിച്ച ചടങ്ങ് ക്ഷേത്ര കുറക്കാലിൽ എത്തി സമാപിച്ചു മേൽശാന്തി, ക്ഷേത്രം പ്രസിഡൻ്റ് പ്രഭാകരൻ മാഞ്ചാടി,സെക്രട്ടറി മുരളിധരൻ.കെ.ട്രഷറ്റർ മനോജ് കെ.കെ പമ്പ്ളിസിറ്റി കൺവിനർ എസ് അരുൺ കുമാർ മാതൃസമിതി അംഗങ്ങൾഎന്നിവർ നേതൃത്വം നൽകി. ഫെബ്രുവരി എട്ടാം തീയതി ഞായറാഴ്ചയാണ് താലപ്പൊലി മഹോത്സവം ആഘോഷിക്കുന്നത്

ജീവിതത്തിൽ തളർന്ന് പോകുന്നവർക്ക് പ്രചോദനമാണ് എസ്‌കലേറ: മന്ത്രി വീണാ ജോർജ്

എസ്‌കലേറ വനിതോത്സവം 26 ഫെബ്രുവരി 3 മുതൽ 9 വരെ കനകക്കുന്നിൽ*കരുത്താർന്ന പെൺ ചുവടുകൾ കരുതലോടെ കേരളം മുന്നോട്ട്ജിവിതത്തിൽ തളർന്ന് പോകുന്നവർക്ക് പ്രചോദനമാകാനാണ് എസ്‌കലേറ വനിതോത്സവം സംഘടിപ്പിക്കുന്നതെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ രണ്ട് വർഷവും വിജയകരമായി നടത്തിയ പരിപാടിയാണിത്. സ്ത്രീ സംരംഭകത്വം, സ്ത്രീകളുടെ സൃഷ്ടിപരത, നേതൃശേഷി എന്നിവയെ പിന്തുണക്കുന്നതിനും ശക്തി പകരുന്നതിനും വേണ്ടിയാണ് സംസ്ഥാന വനിതാ ശിശു വികസന വകുപ്പും വനിതാ വികസന കോർപ്പറേഷനും ചേർന്ന് ഈ പരിപാടി സംഘടിപ്പിക്കുന്നത്. …

ജീവിതത്തിൽ തളർന്ന് പോകുന്നവർക്ക് പ്രചോദനമാണ് എസ്‌കലേറ: മന്ത്രി വീണാ ജോർജ് Read More »