പഴയന്നൂർ :മാലിന്യ മുക്ത ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിൽ വിജയിച്ച വിവിധ സ്ഥാപനങ്ങളെ ചടങ്ങിൻ്റെ ഭാഗമായി ആദരിക്കുകയുണ്ടായി.മികച്ച ഗ്രാമ പഞ്ചായത്തായി പാഞ്ഞാൾ ഗ്രാമ പഞ്ചായത്തിനെ തിരഞ്ഞെടുത്തു. മികച്ചസര്ക്കാര് സ്ഥാപനമായി പഞ്ചകർമ്മ ആയുർവേദ ഗവേഷണ കേന്ദ്രം, മികച്ച സ്വകാര്യ സ്ഥനമായി ജ്യോതി എഞ്ചിനീയറിംഗ് കോളേജ്, മികച്ച സി ഡി എസ് ആയി പാഞ്ഞാൾ കുടുംബശ്രീ,മികച്ച വ്യാപാര സ്ഥാപനമായി സേവ് മാർട്ട് ചേലക്കര,ഹരിത വായനശാല ആയി പാഞ്ഞാൾ ഗ്രാമീണ വായനശാല, മികച്ച ഹരിത ടൗൺ ആയി ചെറുതുരുത്തി, മികച്ച ഹരിത ഇടം ആയി കായമ്പൂവം(കൊണ്ടാഴി പഞ്ചായത്ത്) , റസിഡൻ്റ്സ് അസോസിയേഷൻ ആയി അനശ്വര തിരുവില്വാമല എന്നിവ തിരഞ്ഞെടുക്കപ്പെട്ടു.മികച്ച ഹരിതകർമ്മ സേന പുരസ്കാരം ചേലക്കര ഗ്രാമ പഞ്ചായത്ത് ഹരിതകർമ്മസേന കൺസോർഷ്യം ഏറ്റുവാങ്ങി.