
പാലക്കാട്: ടൗൺ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു പാലക്കാട് നഗരം ഇരുട്ടിലാണ് നഗരസഭ ഭരണാധികാരികൾ നഗരപരിധിയിലുള്ള ഹൈമാസ്, മിനിമാസ് ലൈറ്റുകൾ പരിപാലിക്കാതെ നഗരത്തെ ഇരുട്ടിലേക്ക് തള്ളിവിടുകയാണ് ഇരുപത്തിനാല് മണിക്കൂറും ജനങ്ങൾ വന്നിറിങ്ങുന്ന പ്രധാന റെയിൽവേ സ്റ്റേഷനായ ലെവക്കോട് ജംഗഷൻ ഇരുട്ടിലാണ് നിലവിൽ ഒലവക്കോട് ജംഗഷനിൽ ഹൈമാസ് ലൈറ്റ് ഉണ്ടെങ്കിലും വർഷങ്ങളായി ഇ പ്രദേശം ഇരുട്ടിലാണ് ഇതിനെതിരെ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ സമരം നടത്തിയത് സമരം പാലക്കാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് സി.വി സതീഷ് ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡൻ്റ് രമേശ് പുത്തൂർ അദ്ധ്യക്ഷത വഹിച്ചു, മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി രാധാ ശിവദാസ്, ഹരിദാസ് മച്ചിങ്ങൽ, സി. നിഖിൽ, കെ എൻ സഹീർ, ഷെരീഫ് റഹ്മാൻ, ജലാൽ തങ്ങൾ, , ആഷിഖ് ഒലവക്കോട്, മോഹൻ ,റിയാസ് കബീർ, എം.ഷിഹാബ് ,റിയാസ് ഒലവക്കോട്, എം.രാജകുമാരൻ, വി.അനിൽകുമാർ, നിവേദ് പുത്തൂർ, എസ്.സഞ്ചയ്, അജിത്ത് പാറക്കൽ, എന്നിവർ പങ്കെടുത്തു