മച്ചാട് മാമാങ്കം വേല ആഘോഷത്തോടനുബന്ധിച്ച് ഫെബ്രുവരി 16, 18 തിയതികളിലെ വെടിക്കെട്ട് പൊതുപ്രദര്‍ശനത്തിന്റെ അനുമതിക്കായി ക്ഷേത്ര ഭാരവാഹികള്‍ സമര്‍പ്പിച്ച അപേക്ഷ പോലീസ്, ഫയര്‍, റവന്യു വകുപ്പുകളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി നിരസിച്ചുകൊണ്ട് ഉത്തരവിറക്കി. സ്പോടക വസ്തു ചട്ടങ്ങളിലെ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാലാണ് അപേക്ഷ നിരസിച്ചത്. തൃശ്ശൂര്‍, എറണാകുളം കാസര്‍ഗോഡ് ജില്ലകളിലുണ്ടായ വെടിക്കെട്ടപകടങ്ങളുടെ പശ്ചാതലത്തില്‍ ചട്ടവും നിയമവും അനുശാസിക്കുന്ന രേഖകളുടെ അഭാവത്തില്‍ വെടിക്കെട്ട് പൊതുപ്രദര്‍ശനത്തിന് ലൈസന്‍സ് അനുവദിക്കുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും ഉത്തരവില്‍ പറയുന്നു.