വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ഒറ്റപ്പാലം വെൽഫെയർ ട്രസ്റ്റിൻ്റെയും സൗഹൃദകൂട്ടായ്മ വേങ്ങശ്ശേരിയുടെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി.സൗഹൃദ കൂട്ടായ്മ വേങ്ങശ്ശേരിയുടെ പ്രസിഡൻ്റ് ടി.വിജയനുണ്ണി ഉദ്ഘാടനം ചെയ്തു.പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.സൗഹൃദ കൂട്ടായ്മ സെക്രട്ടറി പി.പി രാജഗോപാൽ, പി.ഹർഷ,കെ.ദയാനനന്ദൻ എന്നിവർ ആശംസകൾ നേർന്നു.പി.വർഷ സ്വാഗതം പറഞ്ഞു. ഒറ്റപ്പാലം വെൽഫെയർ ട്രസ്റ്റ് പ്രോജക്റ്റ് കോർഡിനേറ്റർ ധാര സി.വി വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസെടുത്തു.കെ.ആര്യ പ്രകാശ് നന്ദി പ്രകാശിപ്പിച്ചു.