palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

കേരളത്തിൽ നടക്കുന്നത് വഖ്ഫ് ബോർഡിൻ്റെ ലാൻ്റ് ജിഹാദ്: തേജസ്വിസൂര്യ*

പാലക്കാട് ധോണിയിലും നൂറണിയിലും കൽപ്പാത്തിയിലും വഖ്ഫ് ബോർഡ് സ്ഥലം കയ്യേറുന്നുവെന്ന് ഭാരതീയ ജനതാ യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ. കേരളത്തിൽ നടക്കുന്നത് വഖ്ഫ് ബോർഡിൻ്റെ ലാൻഡ് ജിഹാദാണെന്നും അദ്ദേഹം പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ക്ഷേത്രങ്ങളുടെ സ്ഥലം ഉൾപെടെ കേരളത്തിൽ കയ്യേറുന്നുണ്ട്.യുഡിഎഫും എൽഡിഎഫും വഖ്ഫ് കയ്യേറ്റങ്ങൾക്ക് കൂട്ട് നിൽക്കുകയാണ്. സംസ്ഥാനത്ത് 28 സ്ഥലങ്ങൾ ഇങ്ങനെ വഖ്ഫ് അധിനിവേശം നടക്കുകയാണ്.പാലക്കാട്ടെ ജനങ്ങൾ ഈ വിഷയത്തെ ഗൗരവത്തിൽ കാണണം. അടുത്ത പാർലമെൻറ് സമ്മേളനത്തിൻ മോദി സർക്കാർ വഖ്ഫ് ബോർഡ് ആക്ടിൽ ഭേദഗതി കൊണ്ടുവരുമെന്നും തേജസ്വി പറഞ്ഞു. കേരളത്തിലെ ക്രിസ്ത്യൻ, ഹിന്ദു സമൂഹങ്ങൾക്ക് ആശങ്ക വേണ്ട നരേന്ദ്രമോദി ഭരിക്കുന്ന കാലത്തോളം വഖ്ഫ് നിങ്ങളുടെ ഭൂമി തട്ടിയെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.പാലക്കാട് ബിജെപി വിജയം ഉറപ്പാണ്. കേരളം മാറ്റത്തിന്റെ പാതയിലാണ്. തൃശ്ശൂരിലെ വിജയം പാലക്കാടും ആവർത്തിക്കും. സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ നാട്ടുകാരനാണ്.പൊതുപ്രവർത്തനരംഗത്ത് മികച്ച കാര്യങ്ങൾ ചെയ്ത് കഴിവ് തെളിയിച്ച വ്യക്തിയായ അദ്ദേഹത്തെ പാലക്കാട്ടുകാർ നിയമസഭയിലേക്ക് അയക്കുമെന്നും തേജസ്വി സൂര്യ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *