വോട്ട് രേഖപ്പെടുത്താന്‍ പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍ ഇനി പറയുന്ന ഏതെങ്കിലും അംഗീകൃതരേഖ കരുതണം.വോട്ടര്‍ ഐ.ഡി കാര്‍ഡ്ആധാര്‍ കാര്‍ഡ്പാന്‍ കാര്‍ഡ്യൂണിക് ഡിസെബിലിറ്റി ഐ.ഡി കാര്‍ഡ് (യു.ഡി.ഐ.ഡി)സര്‍വീസ് ഐഡന്റിറ്റി കാര്‍ഡ്ബാങ്കിന്റെയോ പോസ്റ്റ് ഓഫീസിന്റെയോ ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക്തൊഴില്‍മന്ത്രാലയത്തിന്റെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്ഡ്രൈവിങ് ലൈസന്‍സ്പാസ്‌പോര്‍ട്ട്എന്‍.പി.ആര്‍ സ്‌കീമിന് കീഴില്‍ ആര്‍.ജി.ഐ നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്പെന്‍ഷന്‍ രേഖദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്എം.പിക്കോ/എം.എല്‍.എക്കോ/എം.എല്‍.സിക്കോ നല്‍കിയ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലുമൊരു അംഗീകൃത തിരിച്ചറിയല്‍ രേഖ.ചേലക്കര മണ്ഡലത്തില്‍ ആറ് സ്ഥാനാര്‍ഥികള്‍ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ആറ് സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. യു.ആര്‍. പ്രദീപ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ്-ചുറ്റിക അരിവാള്‍ നക്ഷത്രം), കെ. ബാലകൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി-താമര), രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കൈ), കെ.ബി ലിന്‍ഡേഷ് (സ്വതന്ത്രന്‍-മോതിരം), എന്‍.കെ സുധീര്‍ (സ്വതന്ത്രന്‍-ഓട്ടോറിക്ഷ), ഹരിദാസന്‍ (സ്വതന്ത്രന്‍-കുടം) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. (ബ്രാക്കറ്റില്‍ പാര്‍ട്ടി-ചിഹ്നം എന്ന ക്രമത്തില്‍).