
വൈകീട്ട് മൂന്ന് മണിയോടെ പിരായിരി ചുങ്കത്ത് നിന്നാണ് സ്ഥാനാര്‍ത്ഥി പര്യടനത്തിന് തുടക്കം കുറിച്ചത്.രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയതോടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു.പി.സി വിഷ്ണു നാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.അധികാരത്തിന്റെ അഹന്തക്ക് പാലക്കാട്ടെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും,പാവങ്ങളുടെ പെന്‍ഷനു വേണ്ടി സമരം ചെയ്ത രാഹുല്‍മാങ്കൂട്ടത്തിലിനെ വെളുപ്പാന്‍ക്കാലത്ത് വീട് വളഞ്ഞു അറസ്റ്റ് ചെയ്ത പിണറായിയുടെ പോലീസാണ് സത്യസന്ധനായ എ.ഡി.എംന്റെ മരണത്തിന്റെ ഉത്തരവാദിയായ സി.പി.എം നേതാവിനെ സംരക്ഷിച്ചതും ഒടുവില്‍ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചപ്പോള്‍ അറസ്റ്റ് നാടകം നടത്തിയത് കവിത്രിമ വിവാദങ്ങള്‍ ഉണ്ടാക്കി ജനകീയ വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടാന്‍ ശ്രമിച്ചാലും വിലകയറ്റം ,അഴിമതി, പൂരം കലക്കല്‍ ,തൊഴിലിലായ്മ എന്നിവ ചര്‍ച്ച ആകുമെന്ന് പി.സി വിഷ്ണുനാഥ് ഉദ്ഘാടന പ്രസംഗത്തില്‍പറഞ്ഞു.യു.ഡി.എഫ് ചെയര്‍മാന്‍ എം.ഇസ്മെയില്‍,ഷാഫിപറമ്പില്‍ എം.പി,വി.കെ ശ്രീകണ്ഠന്‍ എം.പി,ഡീന്‍ കുര്യാക്കോസ് എം.പി ,നജീബ് കാന്തപുരം എം.എല്‍.എ,,അന്‍വര്‍ സാദത്ത് എം.എല്‍.എ, പി.കെ ഫിറോസ്,റിജില്‍ മാക്കുറ്റി,വി.സി കബീര്‍,പി.കെ ബഷീര്‍ എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുത്തു.വഴിയരുകില്‍ കാത്തു നിന്ന മുതിര്‍ന്നവരുടെയും,അമ്മമ്മാരുടെയും അനുഗ്രഹവും,ആശിര്‍വാദവും ഏറ്റുവാങ്ങികാത്തു നിന്നവരോട് പ്രത്യഭിവാദ്യം ചെയ്തുംകുട്ടികളുടെ സ്നേഹവായ്പുകള്‍ എറ്റുവാങ്ങിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പര്യടനം.