വെള്ളിനേഴി ശ്രീ ചെങ്ങിണിക്കോട്ടുകാവിലെ ഈ വർഷത്തെ നവരാത്രിയാഘോഷം 2024 ഒക്ടോബർ 3 വ്യാഴാഴ്ച ആരംഭിച്ച് ഒക്ടോബർ 13 ഞായറാഴ്ച അവസാനിക്കുന്നതാണ്.പടിഞ്ഞാറും കിഴക്കുമായി രണ്ടു ഭാവങ്ങളുള്ള സ്വയംഭൂവായ ദേവീപ്രതിഷ്ഠയാണ് ചെങ്ങിണിക്കോട്ടുകാവിലമ്മയുടേത്. അതിപുരാതനമായ ഈ ക്ഷേത്രത്തിൽ പടിഞ്ഞാറ് സൗമ്യ ഭാവത്തിലുള്ള ദുർഗ്ഗയും (മൂകാംബികാദേവിയും) കിഴക്ക് ശക്തി സ്വരൂപിണിയായ ദുർഗ്ഗയുമാണ്.മൂകാംബികാ സങ്കല്പമുള്ള ഈ ക്ഷേത്രത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്നത് അതിപ്രധാനമാണ് .ഒക്ടോബർ 3 വ്യാഴാഴ്ച 6.30 ന്
നവരാത്രിയാഘോഷ പരിപാടികളുടെ ഉദ്ഘാടനം പാലക്കാട് ശിവാനന്ദാശ്രമം മഠാധിപതി സംപൂജ്യ സ്വാമി സ്വരൂപാനന്ദ സരസ്വതി നിർവ്വഹിക്കുന്നതാണ്.