palakkad express news

Local News

ഗാർഹിക പീഡനക്കേസുകൾ വർധിക്കുന്നതിൽ ആശങ്ക : വി. ആർ. മഹിളാമണി*

ഗാർഹിക പീഡനക്കേസുകൾ വർധിക്കുന്നതിൽ  ആശങ്കയുണ്ടെന്ന് വനിതാ കമ്മിഷൻ അംഗം വി.ആർ. മഹിളാമണി പറഞ്ഞു. പാലക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിംഗിനു  ശേഷം  സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അംഗം.   അദാലത്തിൽ വന്ന പരാതികളിൽ അധികവും ഗർഹിക പീഡനവുമായി ബന്ധപ്പെട്ടതാണ്. ഗാർഹിക പീഡനത്തിനെതിരെ പരാതിപ്പെടാൻ സ്ത്രീകൾ മുന്നോട്ട് വരുന്നു എന്നത് ആശാവഹമാണ്. തുടർച്ചയായി നടത്തുന്ന നിയമബോധവത്കരണ ക്ലാസുകളുടെയും സെമിനാറുകളുടെയും ഫലമായാണിത്. വിവിധ സർക്കാർ വകുപ്പുകളെ യോജിപ്പിച്ചു കൊണ്ട് ഈ പ്രവർത്തനം ഊർജിതപ്പെടുത്തും.    കുടുംബപ്രശ്നങ്ങളിൽ  സ്ത്രീകൾ കാണിക്കുന്ന …

ഗാർഹിക പീഡനക്കേസുകൾ വർധിക്കുന്നതിൽ ആശങ്ക : വി. ആർ. മഹിളാമണി* Read More »

ജൂണ്‍ 4ന് വോട്ടെണ്ണല്‍, രാവിലെ 8ന് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തുടക്കമിടും

ഗവ.വിക്ടോറിയ കോളെജ് വോട്ടെണ്ണല്‍ കേന്ദ്രം 2024 ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഗവ.വിക്ടോറിയ കോളെജില്‍ നടക്കും. പാലക്കാട് ലോക്സഭാമണ്ഡലത്തിലുള്‍പ്പെട്ട പട്ടാമ്പി, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് നിയമസഭാമണ്ഡലങ്ങളിലുള്‍പ്പെട്ട 1329 വീതം പോളിംഗ് സ്റ്റേഷനുകളിലേത് വിക്ടോറിയ കോളെജിലെ പുതിയ ബ്ലോക്കിലും ആലത്തൂര്‍ ലോക്സഭാമണ്ഡലത്തിലെ ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍, ചേലക്കര, കുന്നംകുളം, വടക്കഞ്ചേരി നിയമസഭാമണ്ഡലങ്ങളിലെ 1156 പോളിംഗ്സ്റ്റേഷനുകളിലേത് പഴയ ബ്ലോക്കിലുമായി എണ്ണും. പാലക്കാട് 10 , ആലത്തൂര്‍ അഞ്ച് വീതം സ്ഥാനാര്‍ത്ഥികളാണ് ഉളളത്. ജൂണ്‍ നാലിന് രാവിലെ …

ജൂണ്‍ 4ന് വോട്ടെണ്ണല്‍, രാവിലെ 8ന് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തുടക്കമിടും Read More »

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള  മഴ സാധ്യത പ്രവചനം റെഡ് അലർട്ട് 22-05-2024 :പത്തനംതിട്ട,  ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ  204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഓറഞ്ച് അലർട്ട് 22-05-2024:  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, …

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. Read More »

വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

തൃശൂർ: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. തൃശൂർ ഇരിങ്ങാലക്കുട കാറളം സ്വദേശിനിയായ 27കാരിയാണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്.  ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ വീട്ടിൽ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.  ഉടൻ ബന്ധുകൾ കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ഉടൻ …

വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ Read More »

അനധികൃത മത്സ്യബന്ധനം;  ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ട് പിടിച്ചെടുത്തു

അഴീക്കോട് തീരത്തോട് ചേർന്ന് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് വകുപ്പ് പിടികൂടി.  എറണാകുളം മുനമ്പം പള്ളിപ്പുറം ദേശത്ത് നിധീഷിന്റെ ഉടമസ്ഥതയിലുള്ള ‘ശ്രീശാസ്താ’  പിടിച്ചെടുത്തത്. നിയമപരമായ അളവിൽ അല്ലാതെ കണ്ട (12 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള) 800 കിലോ കിളിമീൻ ഇനത്തിൽപ്പെട്ട മത്സ്യമാണ് ബോട്ടിലുണ്ടായിരുന്നത്. ജില്ലയിലെ തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാൻറിങ് സെന്ററുകളിലും നടത്തിയ പ്രത്യേക കോമ്പിങ് ഓപ്പറേഷൻ്റെ ഭാഗമായാണ് നടപടി.   ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ …

അനധികൃത മത്സ്യബന്ധനം;  ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ട് പിടിച്ചെടുത്തു Read More »

*ഇത്‌ തൃശൂരിന്റെ ഓര്‍മ്മകളിലെ വേദന* 

ഭ്രാന്തെടുത്ത്‌ കൂകി വിളിച്ച്‌ ഓടുന്ന മകനു പിന്നാലെ ശുഷ്‌കിച്ചുണങ്ങിയ അമ്മയും ഓടിനടന്നു. പ്രായം ഏറെയായിട്ടും, തളര്‍ച്ചകള്‍ മാറ്റിവച്ച്‌ മകന്റെ രക്ഷക്കായി ആ അമ്മ ഓടിനടന്നു, മകന്റെ ഒരു നിഴല്‍ പോലെ….തൃശൂരിന്റെ തെരുവുകളില്‍.. വിശാലമായി കിടക്കുന്ന തേക്കിന്‍കാടു മൈതാനം മുഴുവനും… ഒരു കാലത്ത്‌ തൃശൂരിന്റെ നീറുന്ന വേദനയായിരുന്നു, അനാഥരായ ഈ അമ്മയും മകനും. ലക്ഷ്‌മി അമ്മാളും മനോരോഗിയായ മകന്‍ രാജുവും. ഉയര്‍ന്ന ബ്രാഹ്മണ കുലത്തില്‍ ജനിച്ച്‌ തെരുവില്‍ കിടന്നു മരിക്കുകയായിരുന്നു അമ്മയും മകനും. അറുപത്തേഴുകാരനായ രാജുവാണ്‌ ആദ്യം മരിക്കുന്നത്‌. …

*ഇത്‌ തൃശൂരിന്റെ ഓര്‍മ്മകളിലെ വേദന*  Read More »

വാർത്ത: രാജ്യത്തെ ബഹിരാകാശ വ്യവസായത്തെ 2 ബില്യൺ ഡോളറിൽ നിന്ന് 10 ബില്യൺ ഡോളർ വ്യവസായമായി മാറ്റുകയാണ് ലക്ഷ്യമെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്

കൊച്ചി: ഇന്ത്യൻ ബഹിരാകാശ വ്യവസായം വളർച്ചയുടെയും വികസനത്തിൻ്റെയും ഒരു സുപ്രധാന കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. രാജ്യത്തെ സ്വകാര്യ സ്വകാര്യ മേഖലയ്ക്ക് മികച്ച അവസരമാണ് ഈ മാറ്റം നൽകുന്നതെന്ന് ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ബഹിരാകാശ കമ്മീഷനും ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഓർഗനൈസേഷൻ ചെയർമാനുമായ എസ് സോമനാഥ് പറഞ്ഞു. രാജ്യത്തെ ബഹിരാകാശ വ്യവസായം അടുത്ത 5-10 വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളറിൽ നിന്ന് 9-10 ബില്യൺ ഡോളർ വ്യവസായമായി മാറുമെന്നാണ് കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞ. കളമശേരിയിലെ …

വാർത്ത: രാജ്യത്തെ ബഹിരാകാശ വ്യവസായത്തെ 2 ബില്യൺ ഡോളറിൽ നിന്ന് 10 ബില്യൺ ഡോളർ വ്യവസായമായി മാറ്റുകയാണ് ലക്ഷ്യമെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ് Read More »

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്  ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാട്ടാന ആക്രമണം:ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അടിയന്തിരയോഗം ചേര്‍ന്നു

കാട്ടാന ആക്രമണത്തില്‍ പാലക്കാട് വനം പരിധിയില്‍ ഉള്‍പ്പെട്ട മലമ്പുഴ പനമരക്കാട് മാധ്യമപ്രവര്‍ത്തകന്‍ മരണപ്പെട്ട സാഹചര്യത്തിലും  വാളയാര്‍ റെയ്ഞ്ചില്‍ കഞ്ചിക്കോട് റെയില്‍വേ ക്രോസിന് സമീപം തീവണ്ടി തട്ടി പിടിയാന ചെരിഞ്ഞതുമായി ബന്ധപ്പെട്ടും ജില്ല കലക്ടര്‍ ഡോ.എസ് ചിത്രയുടെ ആഭിമുഖ്യത്തില്‍ ചേബറില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം ചേര്‍ന്നു. കാട്ടാന ആക്രമണപ്രദേശങ്ങളില്‍ നിലവില്‍ രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ വാച്ചര്‍മാര്‍ സജീവമാണെന്ന് പാലക്കാട് ഡി.എഫ്.ഒ ജോസഫ് തോമസ് അറിയിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാന്‍ ജില്ല കലക്ടര്‍ നിര്‍ദ്ദേശിച്ചു.     മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ …

കാട്ടാന ആക്രമണം:ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അടിയന്തിരയോഗം ചേര്‍ന്നു Read More »

*വെസ്റ്റ് നൈല്‍ പനി, ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി: മന്ത്രി വീണാ ജോര്‍ജ്*

*കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനം* *വെസ്റ്റ് നൈല്‍ പനിയെപ്പറ്റി അറിയാം* തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ മെഡിക്കല്‍ …

*വെസ്റ്റ് നൈല്‍ പനി, ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി: മന്ത്രി വീണാ ജോര്‍ജ്* Read More »

പാലക്കാട് 39°C വരെ താപനില ഉയരും,മഞ്ഞ അലേര്‍ട്ട്:

പാലക്കാട് ജില്ലയില്‍ മെയ് 6 മുതല്‍ 8 വരെ ഉയര്‍ന്ന താപനില 39°C വരെ (സാധാരണയെക്കാള്‍ 2 – 4°C കൂടുതല്‍) ഉയരാന്‍ സാധ്യതയുളളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ മെയ് 8 വരെ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര അറിയിച്ചു.പ്രൊഫ്ണല്‍ കോളെജുകള്‍, മെഡിക്കല്‍ കോളെജുകള്‍  ഉള്‍പ്പടെയുളള വിദ്യഭ്യാസസ്ഥാപനങ്ങള്‍ ട്യൂട്ടോറിയല്‍സ്, അഡീഷണല്‍ ക്ലാസുകള്‍ , സമ്മര്‍ ക്ലാസുകള്‍ എന്നിവ …

പാലക്കാട് 39°C വരെ താപനില ഉയരും,മഞ്ഞ അലേര്‍ട്ട്: Read More »

ഇടിമിന്നൽ ജാഗ്രതാ നിർദേശം

2024 മെയ് 04, 07, 08 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; 2024 മെയ് 05, 06 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ …

ഇടിമിന്നൽ ജാഗ്രതാ നിർദേശം Read More »

പറക്കോട്ടുകാവ് താലപ്പൊലി; വെടിക്കെട്ട് പൊതുപ്രദര്‍ശനത്തിന് അനുമതി

തിരുവില്വാമല പറക്കോട്ടുകാവ് താലപ്പൊലിയോടനുബന്ധിച്ച് വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്തുന്നതിന് അനുമതി നല്‍കിക്കൊണ്ട് എ.ഡി.എം ടി. മുരളി ഉത്തരവിറക്കി. തലപ്പിള്ളി താലൂക്ക് കണിയാര്‍ക്കോട് വില്ലേജ് സര്‍വ്വെ നം. 845/1,840/1-2,851/1,851/2,854/2 എന്നിവയില്‍ ഉള്‍പ്പെട്ട സ്ഥലത്ത് മെയ് 5 ന് രാത്രി 7.30 മുതല്‍ 9.30 വരെയുള്ള സമയത്ത് വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്തുന്നതിനാണ് അനുമതി നല്‍കിയത്. ലൈസന്‍സി നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ അനുമതിയില്ലാത്ത വെടിക്കെട്ട് സാമഗ്രികള്‍ ഉപയോഗിച്ചാല്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. *ഹൈക്കോടതി നിര്‍ദ്ദേശിച്ചത് പ്രകാരം …

പറക്കോട്ടുകാവ് താലപ്പൊലി; വെടിക്കെട്ട് പൊതുപ്രദര്‍ശനത്തിന് അനുമതി Read More »

കള്ളക്കടല്‍ പ്രതിഭാസം; കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും റെഡ് അലര്‍ട്ട്

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്നുള്ള 03/05/2024 ലെ നിര്‍ദ്ദേശം. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ (മെയ് 4) പുലര്‍ച്ചെ 2.30 മുതല്‍ മെയ് 5 രാത്രി 11.30 വരെ അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ …

കള്ളക്കടല്‍ പ്രതിഭാസം; കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും റെഡ് അലര്‍ട്ട് Read More »

പുത്തരിത്തറ – കൊണ്ടാഴി ഗതാഗത നിയന്ത്രണം

പുത്തരിത്തറ – കൊണ്ടാഴി റോഡില്‍ കി.മീ 1/930 മുതല്‍ 3/670 വരെ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ (മെയ് 3) മുതല്‍ ഈ വഴിയുള്ള ഗതാഗതം ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെടുമെന്ന് ചേലക്കര പി.ഡബ്ല്യു.ഡി റോഡ്‌സ് സെക്ഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു.

വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്), ചപ്പ് ചവറുകളും, ഉണങ്ങിയ പുല്ലും ഉള്ള ഇടങ്ങളിൽ എന്നിവടങ്ങളിൽ തീപിടുത്ത സാധ്യത കൂടുതലാണ്. ഇവിടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക. -തൊഴിലുറപ്പ് പ്രവർത്തകരും, മാധ്യമപ്രവർത്തകരും, പുറം തൊഴിലിൽ ഏർപ്പെടുന്നവരും, പോലീസ് ഉദ്യോഗസ്ഥരും 11 am to 3 pm വരെ കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ …

വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക. Read More »

ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ  അലർട്ട്

ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ 2024  02, 03 തീയതികളിൽ ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 2024 മെയ് 02 മുതൽ മെയ് 06 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°C വരെയും, കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും,  ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ …

ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ  അലർട്ട് Read More »

അജ്ഞാതനെ മരിച്ചനിലയില്‍ കണ്ടെത്തി

പാലക്കാട് പുത്തന്‍പാടം നാഗൂര്‍ചള്ളയില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി. ഏപ്രില്‍ 27ന് രാവിലെ 8:30 നാണ് 60 വയസ്സിനോടടുത്ത പ്രായമുള്ളയാളെ മരത്തിനു മുകളില്‍ കയറി തൂങ്ങിമരിക്കാന്‍ ശ്രമിച്ച് കഴുത്തില്‍ കയറുമായി ചുവട്ടില്‍ വീണ് മരിച്ച നിലയില്‍ കാണപ്പെട്ടതെന്ന് വാളയാര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. 157 സെന്റിമീറ്റര്‍ ഉയരം. ഇരുനിറം, മെലിഞ്ഞ ശരീരം. വിവരം ലഭിക്കുന്നവര്‍ 9497962929 എന്ന ഫോണ്‍ നമ്പറിലോ വാളയാര്‍ പോലീസ് സ്റ്റേഷനിലോ അറിയിക്കണം.

കുഞ്ചന്‍ അവാര്‍ഡ് സി. ബാലകൃഷന് 

 കേരള സര്‍ക്കാര്‍ സാംസ്‌ക്കാരിക വകുപ്പിന് കീഴിലുള്ള പാലക്കാട് ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിലെ 2024 വര്‍ഷത്തെ കുഞ്ചന്‍ അവാര്‍ഡിന് തുള്ളല്‍ കലാകാരനായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കുരുവിക്കാട് വിശ്വകലാകേന്ദ്രം സി.ബാലകൃഷണനെ  തെരഞ്ഞെടുത്തു. തുള്ളല്‍ കലാരംഗത്തെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ്. 10001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.  

ഉയര്‍ന്ന താപനില:മെയ് രണ്ട് വരെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം

ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഏപ്രില്‍ 29ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാദ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം ഓണ്‍ലൈനായി ചേര്‍ന്നു. അവധിക്കാല ക്യാമ്പുകള്‍, ട്യൂട്ടോറിയലുകള്‍, ട്യൂഷന്‍ ക്ലാസുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം നിര്‍ദ്ദേശം ബാധകമാണ്. തീരുമാനം നടപ്പാകുന്നുവെന്ന് ഉറപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും തദ്ദേശ സ്വയംഭരണ …

ഉയര്‍ന്ന താപനില:മെയ് രണ്ട് വരെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം Read More »