palakkad express news

വായനാദിനം-വായന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം (്ജൂണ്‍ 19ന്) ബ്രയില്‍ സാക്ഷരത പുസ്തക പ്രകാശനം നടക്കും

പി.എന്‍ പണിക്കര്‍ അനുസ്മരണാര്‍ത്ഥം പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ,ജില്ലാ പഞ്ചായത്ത് ,ജില്ലാ സാക്ഷരത മിഷന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവരുടെ സഹകരണത്തോടെ ഇന്ന്‌ (്ജൂണ്‍ 19ന്) വായന പക്ഷാചരണവും വായന ദിനാചരണവും സംഘടിപ്പിക്കുന്നു. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10-ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനാകും. കാഴ്ച പരിമിതര്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് രചിച്ച ബ്രയില്‍ സാക്ഷരത പുസ്തക പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനു മോളും അസിസ്റ്റന്റ് കളക്ടര്‍ ഡോ.എസ് മോഹനപ്രിയയും ചേര്‍ന്ന്  കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ജില്ലാ പ്രസിഡന്റും മോയന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ മലയാള വിഭാഗം അധ്യാപകനുമായ വി.എന്‍ ചന്ദ്രമോഹന് നല്‍കി നിര്‍വഹിക്കും. തുടര്‍ന്ന് ബ്രയില്‍ സാക്ഷരത പുസ്തകത്തില്‍ നിന്ന് ഒരു ഭാഗം കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് അംഗങ്ങളും സാക്ഷരത ഇന്‍സ്ട്രക്ടര്‍മാരും ചേര്‍ന്ന് വായിക്കും. ഗ്രന്ഥശാല സംഘം ജില്ല പ്രസിഡന്റ് ടി. കെ നാരായണദാസ് വായനാദിന സന്ദേശം നല്‍കും. തുടര്‍ന്ന് നടക്കുന്ന സെമിനാറില്‍ സാക്ഷരത പഠിതാക്കള്‍ക്കായി ‘തുടര്‍ പഠനവും ഉന്നത വിദ്യാഭ്യാസവും’ എന്ന വിഷയത്തില്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂനിവേഴ്സിറ്റി അസിസ്റ്റന്റ പ്രൊഫസര്‍പി. ദീപയും ‘വായനയും പഠനവും ജീവിത വിജയത്തിന്’ എന്ന വിഷയത്തില്‍ സാക്ഷരത മിഷന്‍ മോണിറ്ററിംഗ് കോഡിനേറ്റര്‍ ഡോ.വി.വി മാത്യു, ‘പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാം’ എന്ന വിഷയത്തില്‍ ജില്ല സാക്ഷരതാ സമിതി അംഗം ഡോ.പി.സി ഏലിയാമ്മ തുടങ്ങിയവര്‍ ക്ലാസെടുക്കും.  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രീയ കെ. ഉണ്ണികൃഷ്ണന്‍ വായന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉഷ മനാട്ട് ,ജില്ലാ സാക്ഷരതാ സമിതി അംഗം ഒ. വിജയന്‍ മാസ്റ്റര്‍, കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ജില്ലാ പ്രസിഡന്റ് വി. എന്‍ ചന്ദ്രമോഹന്‍ മാസ്റ്റര്‍, തദ്ദേശ സ്വയംഭരണം ജോയിന്റ് ഡയറക്ടര്‍ എം.കെ ഉഷ, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി മാന്നാര്‍ ജി രാധാകൃഷ്ണന്‍  എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍ സ്വാഗതവും ജില്ലാ സാക്ഷരതാമിഷന്‍ അസി. കോര്‍ഡിനേറ്റര്‍ പാര്‍വ്വതി പി. വി. നന്ദിയും പറയും.

Leave a Comment

Your email address will not be published. Required fields are marked *