palakkad express news

Local News

ഷൊര്‍ണൂര്‍ ഒന്നാം ലെവല്‍ ക്രോസ് (ഒക്ടോബര്‍ 18 നും 19 നും) അടച്ചിടും

ഷൊര്‍ണൂര്‍ – ചേലക്കര റൂട്ടില്‍ ഷൊര്‍ണൂര്‍ – വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ 1/800-900 ലെവല്‍ ക്രോസ് ഇന്നും നാളെയും (ഒക്ടോബര്‍ 18 ന് രാവിലെ 9 മുതല്‍ ഒക്ടോബര്‍ 19 ന് വൈകീട്ട് 6 മണി വരെ) അറ്റകുറ്റപ്പണികള്‍ക്കായി അടയ്ക്കും. പ്രസ്തുത സമയത്ത് വാഹനങ്ങള്‍ പാഞ്ഞാള്‍ – വാഴക്കോട് റോഡ് വഴി തിരിഞ്ഞു പോകണമെന്ന് ഷൊര്‍ണൂര്‍ റെയില്‍വെ അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

ലക്കിടി റെയില്‍വെ ഗേറ്റ് 19 വരെ അടച്ചിടും

അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 15 മുതല്‍ അടച്ചിട്ട ലക്കിടി റെയില്‍വെ ഗേറ്റ് (ഗേറ്റ് നം. 164 എ) തുറന്നു കൊടുക്കുന്നത് രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. ശനിയാഴ്ച (ഒക്ടോബര്‍ 19) രാത്രി പത്തു മണിക്ക് ശേഷം മാത്രമേ ഗേറ്റ് ഗതാഗതത്തിനായി തുറന്നു നല്‍കൂ എന്ന് സതേണ്‍ റെയില്‍വെ പാലക്കാട് അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു. വാഹനയാത്രയ്ക്കായി ലക്കിടി- മായന്നൂര്‍- തിരുവില്വാമല, ലക്കിടി- മങ്കര- കോട്ടായി- പെരിങ്ങോട്ടുകുറിശ്ശി- തിരുവില്വാമല റൂട്ടുകള്‍ ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു.

മഞ്ഞ അലർട്ട്

16/10/2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കാസറഗോഡ് 17/10/2024: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഒറ്റപ്പാലം ഉപജില്ല സ്കൂൾ ശാസ്ത്രോൽസവത്തിന് തിരിതെളിഞ്ഞു

ഒറ്റപ്പാലം ഉപജില്ല സ്കൂൾ ശാസ്ത്രോൽസവത്തിന് തിരിതെളിഞ്ഞു. ഇന്നു മുതൽ നാലു നാളുകളിലായി ലക്കിടി ശ്രീശങ്കരാ ഓറിയൻ്റൽ ഹയർസെക്കൻ്ററി സ്കൂളിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനം ലക്കിടി – പേരൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുരേഷ് നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് നസ്രിൻ അധ്യക്ഷതയായി. ജനപ്രതിനിധികളായ വിജയകുമാർ, കെ.ഹരി, നാസർ, വാർഡ് അംഗം ബാലൻ, ഷിബു, അനിൽകുമാർ, സ്കൂൾ മാനേജർ പ്രതിനിധി പി.എം ദാമോദരൻ, പി.ടി എ പ്രസിഡൻ്റ് ടി വി തോമസ്, എ.ഇ.ഒ ഇൻ ചാർജ്ജ് ലത. വി, ഒറ്റപ്പാലം …

ഒറ്റപ്പാലം ഉപജില്ല സ്കൂൾ ശാസ്ത്രോൽസവത്തിന് തിരിതെളിഞ്ഞു Read More »

*കേരളത്തിലെ മദ്രസകള്‍ സ്വയം പര്യാപ്തമെന്ന് മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ്*

കേരളത്തിലെ മദ്രസ്സകള്‍ സ്വയം പര്യാപ്തമാണെന്നും ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ സഹായത്താലല്ല ഇവ പ്രവര്‍ത്തിക്കുന്നതെന്നും കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ്. കേന്ദ്ര ബാലാവകാശ കമ്മിഷന്റെ ഭാഗത്തുനിന്നും എന്തുകൊണ്ടാണ് മദ്രസ്സകളുടെ പ്രവര്‍ത്തനത്തിന് വിഘാതമാകുന്ന നിര്‍ദ്ദേശങ്ങള്‍ ഉണ്ടായതെന്ന്  വ്യക്തമല്ലെന്നും ക്ഷേമനിധി ബോര്‍ഡ് യോഗം വിലയിരുത്തി. കേരളത്തില്‍ ഇരുപത്തി ഏഴായിരത്തോളം മദ്രസ്സകളിലായി രണ്ടു ലക്ഷത്തില്‍ പരം അധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്. ഇരുപത് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ മദ്രസ്സകളിലൂടെ വിദ്യ അഭ്യസിക്കുന്നുണ്ട്. മതപഠനത്തോടൊപ്പം സാമൂഹ്യ പാഠങ്ങളിലും വിദ്യാര്‍ത്ഥികള്‍ അറിവ് നേടുന്നുണ്ട്. മദ്രസ്സ ബോര്‍ഡുകളുടെ സിലബസും പാഠ …

*കേരളത്തിലെ മദ്രസകള്‍ സ്വയം പര്യാപ്തമെന്ന് മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ്* Read More »

ഉപതിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

പാലക്കാട് നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്‌റുടെ ചേംബറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ഉപതിരഞ്ഞെടുപ്പ് വരണാധികാരി പാലക്കാട് ആര്‍.ഡി.ഒ എസ്.ശ്രീജിത്ത്, ഉപവരണാധികാരി ആര്‍.ഡി.ഒ ഓഫീസ് സീനിയര്‍ സൂപ്രണ്ട് ബിന്ദു ജബ്ബാര്‍ എന്നിവര്‍ ആയിരിക്കുമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.എസ്.ചിത്ര യോഗത്തില്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വകുപ്പ്തല പരിപാടികളില്‍ പങ്കെടുക്കുന്നതിന്  ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും പെരുമാറ്റചട്ടം പ്രകാരം നിയന്ത്രണങ്ങളുണ്ടെന്നും പെരുമാറ്റചട്ടം ജില്ലയൊട്ടാകെ ബാധകമാണെന്നും ജില്ലാ കളക്ടര്‍ …

ഉപതിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു Read More »

പാലക്കാട് ജില്ല ഒട്ടാകെ മാതൃകപെരുമാറ്റ ചട്ടം നിലവിൽ വന്നു- ജില്ലാ കളക്ടർ

ഭാരതീയ തിരഞ്ഞെടുപ്പ് കമ്മീഷൻ പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയിട്ടുള്ള സാഹചര്യത്തിൽ ഇന്നലെ (ഒക്ടോബർ 15) മുതൽ പാലക്കാട് ജില്ലയില്‍ മാതൃകപെരുമാറ്റ ചട്ടം നിലവിൽ വന്നതായും ജനപ്രതിനിധികൾ വകുപ്പുതല പരിപാടികളിൽ പങ്കെടുക്കുന്നതിന് പെരുമാറ്റ ചട്ടം പ്രകാരം നിയന്ത്രണങ്ങൾ ഉള്ളതായും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

ഉയർന്ന തിരമാല- കള്ളക്കടൽ ജാഗ്രതാ നിർദേശം

റെഡ് അലർട്ട്: കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത.കേരള തീരത്ത് ഇന്ന് (15/10/2024) ഉച്ചയ്ക്ക് 02.30 മുതൽ 16/10/2024 രാത്രി 11.30 വരെ 1.0 മീറ്റർ മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും (INCOIS) മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നു. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.തമിഴ്‌നാട്ടിലെ തൂത്തുക്കുടി, കന്യാകുമാരി, തിരുനെൽവേലി …

ഉയർന്ന തിരമാല- കള്ളക്കടൽ ജാഗ്രതാ നിർദേശം Read More »

അജ്ഞാതാവാഹനം തട്ടി ദാരുണ അന്ത്യം

ഇന്ന് പുലർച്ചെ 4. 35നാണ് സംഭവം കോതക്കുറുശ്ശി സ്വദേശി  കക്കാട്ടിന്മേൽ മുഹമ്മദ് ബഷീറിനെയാണ് അനങ്ങനടി പഞ്ചായത്ത് ഓഫീസിന് സമീപത്ത് വച്ച് അജ്ഞാത വാഹനം ഇടിച്ചത് ഒരു മണിക്കൂറിനു ശേഷം ഇതുവഴി വന്ന ആളുകളാണ് റോഡിൽ പരിക്കേറ്റ് കടന്നിരുന്ന മുഹമ്മദ് ബഷീറിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് രാത്രി 10:30ന് പാലക്കോട് പള്ളിയിൽ കബറെടുക്കും . ഭാര്യ ലൈല മക്കൾ സ്വാലിഹ്- ഖത്തർ ഷംല , ജസീല, സുഹൈല,മരുമക്കൾ …

അജ്ഞാതാവാഹനം തട്ടി ദാരുണ അന്ത്യം Read More »

തൊഴില്‍ മേള 19 ന്

പാലക്കാട് ജില്ലാ എംപ്ലോയ്‍മെന്റ് എക്സ്‌ചേഞ്ചിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനായി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 19 ന് രാവിലെ 10 മണിക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ വെച്ചാണ് മേള നടക്കുക . മൂന്നു സ്വകാര്യ സ്ഥാപനങ്ങളിലായി പ്രൊഡക്‍ഷന്‍ മാനേജര്‍, എക്സിക്യുട്ടീവ്, ക്യു.സി എക്സിക്യുട്ടീവ്, ക്യു.എ എക്സിക്യുട്ടീവ്, പര്‍ചേസ് എക്സിക്യുട്ടീവ്, ഐ.ടി.ഐ- വെല്‍ഡര്‍, ടര്‍നെര്‍, ഫിറ്റര്‍, മെക്കാനിക്, ഇ.ഇ.ഇ, സെയില്‍സ് ഓഫീസര്‍ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. ഐ.ടി.ഐ ഡിപ്ലോമ, …

തൊഴില്‍ മേള 19 ന് Read More »

ഇൻ്റർവ്യൂ മാറ്റി വെച്ചു

ഒൿടോബർ 17, 18  തീയതികളിൽ ചിറ്റൂർ താലൂക്ക് ആസ്ഥാന ആശുപത്രിയിൽ വെച്ച് നടത്താനിരുന്ന ലാബ് ടെക്നീഷ്യൻ, നഴ്സിങ് ഓഫീസർ  തസ്തികകളിലേക്കുള്ള ഇൻ്റർവ്യൂ ചേലക്കര, പാലക്കാട് അസംബ്ലി നിയോജക മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിൽ മാറ്റിവെച്ചതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. 

ഉപതിരഞ്ഞെടുപ്പ്; മാതൃക പെരുമാറ്റച്ചട്ടം നിലവില്‍വന്നു

തൃശ്ശൂര്‍ ജില്ലയില്‍ ഉള്‍പ്പെട്ട 061 ചേലക്കര അസംബ്ലി നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള തീയതിയും വിജ്ഞാപനവും ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പുറപ്പെടുവിച്ചിട്ടുളള സാഹചര്യത്തില്‍ മാതൃക പെരുമാറ്റച്ചട്ടവും ജനപ്രാതിനിധ്യനിയമവും ജില്ലയില്‍ നിലവില്‍ വന്നിട്ടുള്ളതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

അങ്കണവാടി ടീച്ചർമാരുടെ ഇന്റർവ്യൂ മാറ്റിവെച്ചു

ചേലക്കര നിയോജകമണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതുകൊണ്ട് പഴയന്നൂർ ഗ്രാമപഞ്ചായത്തിൽ ഒക്ടോബർ 16 17 18 19 22 23 തീയതികളിൽ നടത്താനിരുന്ന അംഗനവാടി ടീച്ചർമാരുടെ ഇന്റർവ്യൂ മാറ്റിവെച്ചതായി ചൈൽഡ് ഡെവലപ്മെന്റ് പ്രൊജക്റ്റ് ഓഫീസർ അറിയിച്ചു പുതുക്കിയ തീയതി പിന്നീട് അറിയിക്കും

കടകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം

ജില്ലയില്‍ പൊതുവിപണിയിലെ എല്ലാ കടകളിലും വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. മണികണ്ഠന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  അവശ്യ സാധനങ്ങളുടെ വിലവര്‍ധനവുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് പൊതുവിപണി പരിശോധനകള്‍ കാര്യക്ഷമമായി നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പൊതുവിപണിയിലെ അവശ്യ സാധനങ്ങളുടെ വില വര്‍ധനവ് സംബന്ധിച്ച്  കളക്ടറേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍, സപ്ലൈകോ റീജിയണല്‍ മാനേജര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി …

കടകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം Read More »

റെയില്‍വെ ഗേറ്റ് അടച്ചിടും

പറളി – ലക്കിടി റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലക്കിടി റെയില്‍വെ ഗേറ്റ് (ഗേറ്റ് നം. 164 എ)  ഇന്ന് (ഒക്ടോബര്‍ 15) രാവിലെ ആറു മണി മുതല്‍ ഒക്ടോബര്‍ 17 രാത്രി പത്തു മണി വരെ അറ്റുകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനയാത്രയ്ക്കായി ലക്കിടി- മായന്നൂര്‍- തിരുവില്വാമല, ലക്കിടി- മങ്കര- കോട്ടായി- പെരിങ്ങോട്ടുകുറിശ്ശി- തിരുവില്വാമല റൂട്ടുകള്‍ ഉപയോഗപ്പെടുത്തണമെന്ന് സതേണ്‍ റെയില്‍വെ പാലക്കാട് അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

കോതകുറിശ്ശി ശ്രീ ചേറമ്പറ്റ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി

 നവരാത്രി ആഘോഷത്തിൻ്റെ പത്താം ദിനമായ ഇന്ന് വൈകീട്ട് 4 ന് സർവ്വൈശ്യര്യ പൂജ നടന്നു ,നവരാത്രി സമാപന സമ്മേളനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് MR മുരളി ഉദ്ഘാനം ചെയ്തു തുടർന്ന് ഈ വർഷത്തെ ചേറമ്പറ്റദേവീ പുരസ്ക്കാരം സോപാന സംഗീതജ്ഞൻ സോപാന രത്നം അമ്പലപ്പുഴ വിജയകുമാറിന് നൽകി ആദരിച്ചു. ശേഷം സോപാന സംഗീതം അരങ്ങേറി, നാളെ വിജയദശമി നാളിൽ രാവിലെ പുസ്തകപൂജ,വാഹന പൂജ ,മേളം എന്നിവ ഉണ്ടായിരിക്കുന്നതാണ്

ചെറുപ്പക്കാരെ ശരിയായ ദിശയിൽ കൊണ്ടുവരിക കായിക പദ്ധതികളുടെ ലക്ഷ്യം-മന്ത്രി എം.ബി രാജേഷ്

കായിക താരങ്ങളെ വളർത്തിയെടുക്കുക കായിക പരിശീലനം നൽകുക എന്നതിലുപരി ചെറുപ്പക്കാരെ ശരിയായ ദിശയിൽ കൊണ്ടുവരിക എന്നതാണ് സ്റ്റേഡിയം, ഓപ്പൺ ജിം തുടങ്ങിയ പദ്ധതികൾ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് തദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. നല്ല കായിക സൗകര്യങ്ങൾ ഉണ്ടാവുക എന്നത് മദ്യത്തിനും മയക്കുമരുന്നിനും എതിരായിട്ടുള്ള നല്ല പ്രവർത്തനമാണ്. എല്ലാ മേഖലയെയും സ്പർശിച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് തൃത്താല നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന പദ്ധതിയുടെ ഭാഗമായി തൃത്താല പട്ടിത്തറ പഞ്ചായത്തിലെ …

ചെറുപ്പക്കാരെ ശരിയായ ദിശയിൽ കൊണ്ടുവരിക കായിക പദ്ധതികളുടെ ലക്ഷ്യം-മന്ത്രി എം.ബി രാജേഷ് Read More »

കോട്ടൂർ ആന പുനരധിവാസ കേന്ദ്രംസഞ്ചാരികൾക്കായി തുറന്നു; മനുഷ്യനെയും പ്രകൃതിയെയുംഉൾക്കൊള്ളുന്നവികസനമാണ് വേണ്ടതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

പ്രകൃതി ദുരന്തങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രകൃതിയെയും മനുഷ്യരെയും ഒരുപോലെ ചേർത്തു നിർത്തുന്ന തരം വികസനപ്രവർത്തനങ്ങളാണ് നാടിന് ആവശ്യം എന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. നിർമാണം പൂർത്തിയാക്കിയ കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനകളുടെ പുനരധിവാസത്തിന് ഇത്തരത്തിൽ ഒരു ആശയം മറ്റെവിടെയും നടപ്പാക്കപ്പെട്ടിട്ടില്ല. പ്രകൃതി സംരക്ഷണത്തിന്റെ ദ്വിമുഖ ദൗത്യമാണ് കാപ്പുകാട് പദ്ധതിയിലൂടെ നടപ്പാവുന്നത്. ഇവിടത്തെ വനാശ്രിത സമൂഹമാണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ എന്ന് മന്ത്രി …

കോട്ടൂർ ആന പുനരധിവാസ കേന്ദ്രംസഞ്ചാരികൾക്കായി തുറന്നു; മനുഷ്യനെയും പ്രകൃതിയെയുംഉൾക്കൊള്ളുന്നവികസനമാണ് വേണ്ടതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ Read More »

വിദ്യാർഥിനയെ സാങ്കൽപ്പിക കസേരയിൽ ഇരുത്തിയ സംഭവം ; ബാലാവകാശ കമ്മീഷൻ സ്കൂൾ സന്ദർശിച്ചു

വിദ്യാർഥിനിയെ സാങ്കൽപ്പിക കസേരയിൽ ഇരുത്തിയ സംഭവം ബാലാവകാശ കമ്മീഷൻ സ്കൂൾ സന്ദർശിച്ചു. കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ അംഗം എഫ്. വിൽസൺ എന്നിവരാണ് വെള്ളായണി അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ സന്ദർശിച്ചത്. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ വിദ്യാർഥിനിക്ക് സ്കൂളിൽ ശിക്ഷ നൽകിയതിന്റെ നിജസ്ഥിതി പരിശോധിക്കാൻ കമ്മീഷൻ നേരിട്ട് സന്ദർശനം നടത്തുകയായിരുന്നു. സംഭവം സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, ജില്ലാ സ്പോർട്സ് കൗൺസിൽ, എസ്.സി/ എസ്.ടി ജില്ലാ ഓഫീസർ, സ്കൂൾ എച്ച്.എം എന്നിവരോട് കമ്മീഷൻ മുമ്പാകെ …

വിദ്യാർഥിനയെ സാങ്കൽപ്പിക കസേരയിൽ ഇരുത്തിയ സംഭവം ; ബാലാവകാശ കമ്മീഷൻ സ്കൂൾ സന്ദർശിച്ചു Read More »

വികസന വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വികാസത്തിന് അങ്കണവാടി പ്രവേശനം

വികസന വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ ചികിത്സയോടൊപ്പം അങ്കണവാടികളിൽ പ്രവേശിപ്പിക്കുന്നതിന് വനിതശിശുവികസന വകുപ്പ് അനുമതി നൽകി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2 വയസിനും 3 വയസിനും ഇടയിലുള്ള വികസന വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ ചികിത്സയോടൊപ്പം അങ്കണവാടികളിൽ പ്രവശിപ്പിക്കുന്നത് അവരുടെ സാമൂഹിക മാനസിക വികസനം സാധ്യമാകാൻ വളരെ പ്രയോജനകരമാകുമെന്ന് ചൈൽഡ് ഡെവലപ്മെന്റ് സെന്റർ ഉൾപ്പെടെ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഓട്ടിസം, സംസാര-ഭാഷാ വികസന പ്രശ്നങ്ങൾ മുതലായവ പോലുള്ള വികസന വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ നേരത്തെ കണ്ടെത്തി വേണ്ട ഇടപെടലുകൾ നടത്തുന്നത് അവരുടെ വികസനത്തിന് …

വികസന വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വികാസത്തിന് അങ്കണവാടി പ്രവേശനം Read More »