ഇറാൻ-ഇസ്രയേൽ സംഘർഷം: മടങ്ങിയെത്തുന്ന കേരളീയർക്ക് ഡൽഹി കേരള ഹൗസിൽ താമസസൗകര്യവും കേരളത്തിലേക്കുള്ള യാത്രാസൗകര്യവും ഒരുക്കും: മുഖ്യമന്ത്രി
ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മടങ്ങിയെത്തുന്ന കേരളീയർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ഡൽഹി കേരള ഹൗസിലെ റസിഡന്റ് കമ്മിഷണർക്ക് നിർദേശം നൽകിയാതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡൽഹിയിലെത്തുന്ന കേരളീയർക്ക് കേരളഹൗസിൽ താമസസൗകര്യം ഒരുക്കും. ഇതിനു ശേഷം വിമാനം ലഭ്യമാകുന്ന മുറയ്ക്ക് മലയാളികളെ കേരളത്തിലേക്ക് അയയ്ക്കും.ഇറാനിലേയും ഇസ്രയേലിലേയും സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. ഈ പശ്ചാത്തലത്തിൽ തിരികെ കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്ന മലയാളികൾ നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ഹെൽപ്പ്‌ലൈൻ നമ്പരിൽ പേര് രജിസ്റ്റർ ചെയ്യണം. നോർക്ക …