palakkad express news

Local News

ഡീലിമിറ്റേഷൻ കമ്മീഷനെതിരായ ഹർജികളെല്ലാം തള്ളി

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായി സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ പുറപ്പെടുവിച്ച അന്തിമ വിജ്ഞാപനങ്ങൾക്കെതിരായ റിട്ട് ഹർജികളെല്ലാം ഹൈക്കോടതി തള്ളി.നിയമപരമായി നിലനിൽക്കുന്നതല്ലെന്ന കാരണത്താൽ 103 ഹർജികളാണ് കോടതി നിരസിച്ചത്. ഹർജികളിൽ ഉന്നയിച്ച പരാതികളെല്ലാം സമാനസ്വഭാവമുള്ളതാണെന്ന നിഗമനത്തിൽ കോടതി എല്ലാ ഹർജികളെയും ഒരുമിച്ചാണ് പരിഗണിച്ചത്. ഭരണഘടനയുടെ അനുഛേദം 243 O(a) ,243ZG പ്രകാരം ഡീലിമിറ്റേഷൻ കമ്മീഷന്റെ ഉത്തരവുകൾ കോടതിയിൽ ചോദ്യം ചെയ്യാൻ പാടില്ലാത്തതാണെന്നും കോടതി നിരീക്ഷിച്ചു.ഹർജികൾക്കെതിരായി ഡീലിമിറ്റേഷൻ കമ്മീഷൻ ഉന്നയിച്ച പ്രാഥമികമായ വാദങ്ങൾക്കെല്ലാം നിയമപരമായ സാധുത ഉണ്ടെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. …

ഡീലിമിറ്റേഷൻ കമ്മീഷനെതിരായ ഹർജികളെല്ലാം തള്ളി Read More »

ഉറവിട മാലിന്യ സംസ്‌കരണം നടത്തുന്ന വീടുകൾക്ക് കെട്ടിട നികുതിയിൽ ഇളവ്

സംസ്ഥാനത്ത് വീടുകളിൽ ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന വീട്ടുടമകൾക്ക് കെട്ടിട നികുതിയിൽ അഞ്ച് ശതമാനം ഇളവ് അനുവദിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി. ഉറവിട മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.’മാലിന്യമുക്തം നവകേരളം’ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.ശുചിത്വ മിഷൻ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഉറവിട മാലിന്യ സംസ്‌കരണ ഉപാധികൾ സ്ഥാപിച്ചിട്ടുള്ള വീടുകൾക്കാണ് ഇളവ് ലഭിക്കുക.വെർമി കമ്പോസ്റ്റിംഗ്, റിംഗ് കമ്പോസ്റ്റിംഗ്, മൺകല കംപോസ്റ്റിങ്, മോസ് പിറ്റ് കംപോസ്റ്റിങ് യൂണിറ്റ്, ബയോ-പെഡസ്റ്റൽ കമ്പോസ്റ്റിംഗ് യൂണിറ്റ്, …

ഉറവിട മാലിന്യ സംസ്‌കരണം നടത്തുന്ന വീടുകൾക്ക് കെട്ടിട നികുതിയിൽ ഇളവ് Read More »

ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വിൽക്കാൻ പാടില്ല

ഗുണനിലവാരം ഇല്ലാത്ത ഗുജറാത്ത് കമ്പനിയുടെ Respifresh TR മരുന്നിന്റെ വിൽപ്പന നിർത്തിവച്ചുതമിഴ്നാട് കാഞ്ചിപുരത്ത് പ്രവർത്തിക്കുന്ന Sresan ഫാർമസ്യൂട്ടിക്കൽസ് എന്ന സ്ഥാപനത്തിന്റെ ലൈസൻസ് ക്യാൻസൽ ചെയ്യുന്നതിനുള്ള നടപടികൾ തമിഴ്നാട് ഡ്രഗ്സ് കൺട്രോളർ എടുത്തിട്ടുള്ള സാഹചര്യത്തിൽ ആ കമ്പനിയുടെ എല്ലാ മരുന്നുകളും കേരളത്തിൽ വിതരണം നിർത്തിവയ്പ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.ഗുജറാത്തിലെ Rednex Pharmaceuticals Pvt. Ltd. Ahamdabad നിർമ്മിച്ച Respifresh TR, 60ml syrup, Batch. No. R01GL2523 എന്ന മരുന്ന് ഗുണനിലവാരം ഇല്ലെന്ന് ഗുജറാത്ത് ഡ്രഗ്സ് …

ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വിൽക്കാൻ പാടില്ല Read More »

വന്യജീവി വാരാഘോഷം സംഘടിപ്പിച്ചു

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി പാലക്കാട് സാമൂഹ്യ വനവത്ക്കരണ വിഭാഗംനാട്ടാനയും ക്ഷേമവും ശിൽപ്പശാല ഒലവക്കോട് ആരണ്യഭവനിൽ സംഘടിപ്പിച്ചു. പാലക്കാട് ഡെപ്യൂട്ടി കളക്ടർ ആൻഡ് എ.ഡി.എം സുനിൽ കുമാർ . കെ ഉദ്ഘാടനം ചെയ്തു . അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർ സുമു സ്കറിയ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വെറ്റിനറി ഓഫീസർ ഡോ എൻ രാധാകൃഷ്ണൻകേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ പരമേശ്വരൻ, കേരള ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി പാലക്കാട് ജില്ലാ സെക്രട്ടറി പി.ബാലഗോപാൽ, ആനപ്രേമി സംഘം …

വന്യജീവി വാരാഘോഷം സംഘടിപ്പിച്ചു Read More »

കൊണ്ടാഴി കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് തുറന്നു

കൊണ്ടാഴി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. വിവിധ തരത്തിലുള്ള 36 ഓളം ടെസ്റ്റുകൾ ഇനിമുതൽ ആശുപത്രിയിൽ തന്നെ സൗജന്യമായി ചെയ്യാൻ സാധിക്കും. മെഡിക്കൽ ഓഫീസർ ഡോ. സതീഷ് പരമേശ്വരൻ ലാബിന്റെ പ്രവർത്തന രീതി വിശദീകരിച്ചു. അസിസ്റ്റന്റ് എഞ്ചിനിയർ സി.പി. സിപിൻ റിപ്പോർട്ട് അവതരണം നടത്തി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം അനീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ …

കൊണ്ടാഴി കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് തുറന്നു Read More »

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്; സമഗ്ര അന്വേഷണം വേണം, കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം: വിമൻ ഇന്ത്യ മൂവ്മെൻ്റ്

പാലക്കാട്: ആശുപത്രിയിലെ ചികിത്സ പിഴവ് കാരണം ഒമ്പത് വയസ്സുകാരിക്ക് കൈ മുറിച്ചുമാറ്റേണ്ടി വന്ന ദാരുണമായ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് വിമൻ ഇന്ത്യ മൂവ്മെൻ്റ് (WIM) പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.കളിക്കുന്നതിനിടെ പരിക്കേറ്റ് ചികിത്സ തേടിയ കുട്ടിയുടെ കൈ അണുബാധയേറ്റ് ഗുരുതരാവസ്ഥയിലായതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മുറിച്ചുമാറ്റേണ്ടി വന്നത്. ഈ സംഭവത്തിൽ ജില്ലാ ആശുപത്രി അധികൃതർക്ക് സംഭവിച്ച ഗുരുതരമായ വീഴ്ചയാണ് ഒരു കുട്ടിയുടെ ഭാവി ജീവിതത്തെ ദുരിതത്തിലാക്കിയതെന്ന് വിമൻ …

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്; സമഗ്ര അന്വേഷണം വേണം, കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം: വിമൻ ഇന്ത്യ മൂവ്മെൻ്റ് Read More »

അഭിനയ യാത്രയിൽ മോഹൻലാൽ പകർത്തിയത് മലയാളിയുടെ ജീവിതം: മുഖ്യമന്ത്രി

ഫാൽക്കെ അവാർഡ് ജേതാവായ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിച്ചു1980 മുതൽ 2025 വരെയുള്ള കേരളത്തിന്റെ നാലരപ്പതിറ്റാണ്ടുകാലത്തെ സാമൂഹികവും സാംസ്‌കാരികവുമായ വികാസപരിണാമങ്ങൾ, ഈ കാലയളവിലെ മലയാളിയുടെ വൈകാരികജീവിതം, മൂല്യബോധങ്ങൾ, സംഘർഷങ്ങൾ എന്നിവയുടെ ദൃശ്യപരമായ അനുഭവരേഖ തന്നെയാണ് മോഹൻലാൽച്ചിത്രങ്ങൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവായ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരവ് അർപ്പിക്കുന്ന പരിപാടിയായ മലയാളം വാനോളം – ലാൽ സലാം പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.രാജ്യത്തെ പരമോന്നത …

അഭിനയ യാത്രയിൽ മോഹൻലാൽ പകർത്തിയത് മലയാളിയുടെ ജീവിതം: മുഖ്യമന്ത്രി Read More »

തദ്ദേശ സ്ഥാപന വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കാം

ഇരട്ടവോട്ടുണ്ടെങ്കില്‍ അറിയിക്കാം_ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in വെബ് സൈറ്റിലെ വോട്ടര്‍സെര്‍ച്ച് (Voter search) ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ തദ്ദേശസ്ഥാപന വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കാം. സംസ്ഥാനം, തദ്ദേശസ്ഥാപനം, വാര്‍ഡ് എന്നിങ്ങനെ മൂന്ന് തലങ്ങളില്‍ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് തിരയാന്‍ കഴിയുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍പട്ടികയിലേയ്ക്ക് അപേക്ഷിക്കുമ്പോള്‍ നല്‍കിയിട്ടുള്ള പേര്, കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ (ഇപിഐസി) എന്നിവ നല്‍കി പേര് തിരയാം. ഇപിഐസി കാര്‍ഡ് നമ്പര്‍ രണ്ട് തരത്തിലുണ്ട്, പഴയതും പുതിയതും. …

തദ്ദേശ സ്ഥാപന വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കാം Read More »

അഭിമാന നിമിഷം, ചടങ്ങിൽ നിൽക്കുന്നത് വൈകാരിക ഭാരത്തോടെ: മോഹൻലാൽ

ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷമാണ്. ഇന്ത്യൻ സിനിമാ ലോകത്തിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം സ്വന്തമാക്കിയപ്പോൾ, അതിന്റെ സന്തോഷം പങ്കുവെക്കാനായി സ്വന്തം നാട്ടിലെത്തിയപ്പോൾ, കേരള സർക്കാർ നൽകുന്ന ഈ ആദരം ഹൃദയം നിറഞ്ഞ നന്ദിയോടെ സ്വീകരിക്കുകയാണെന്ന് മോഹൻലാൽ പറഞ്ഞു. ‘ഇത് ഞാൻ ജനിച്ചുവളർന്ന് കൗമാരവും യൗവനവും ചെലവഴിച്ച മണ്ണാണ്. എന്റെ അമ്മയും അച്ഛനും ജ്യേഷ്ഠനും ജീവിച്ച ഇടമാണ്. ജീവിതത്തിന്റെ സങ്കീർണതകളൊന്നുമറിയാതെ അവർക്കൊപ്പം ഞാൻ കഴിഞ്ഞ നാടാണ്. ഇവിടത്തെ കാറ്റും മരങ്ങളും വഴികളും …

അഭിമാന നിമിഷം, ചടങ്ങിൽ നിൽക്കുന്നത് വൈകാരിക ഭാരത്തോടെ: മോഹൻലാൽ Read More »

ഗാന്ധിജി പകർന്ന മൂല്യങ്ങൾ എത്ര മാത്രം ജീവിതത്തിൽ പകർത്താൻ സാധിച്ചുവെന്ന് പുനർവിചിന്തനം ചെയ്യേണ്ട സമയമാണിത് – രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാൻഎം.പി

മഹാത്മാഗാന്ധി പകർന്ന് തന്ന മൂല്യങ്ങൾ എത്ര മാത്രം ജീവിതത്തിൽ പകർത്താൻ സാധിച്ചുവെന്ന് പുനർവിചിന്തനം ചെയ്യേണ്ട സമയമാണിതെന്ന് രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാൻ എം.പി. പറഞ്ഞു. ഗാന്ധി ജയന്തി വാരാഘോഷത്തിൻ്റെ ഭാഗമായി തിരുവാങ്കുളം നഗരസഭാ സോണൽ ഓഫീസ് ഹാളിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ സൗത്ത്, തിരുവാങ്കുളം റോട്ടറി കമ്മ്യൂണിറ്റി കോർപ്സ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂല്യങ്ങളുടെ കലവറ തന്നെ ഗാന്ധി …

ഗാന്ധിജി പകർന്ന മൂല്യങ്ങൾ എത്ര മാത്രം ജീവിതത്തിൽ പകർത്താൻ സാധിച്ചുവെന്ന് പുനർവിചിന്തനം ചെയ്യേണ്ട സമയമാണിത് – രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാൻഎം.പി Read More »

മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാൻ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് മുഖ്യമന്ത്രി

മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പ്രവർത്തനത്തിൽ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര മാധ്യമോത്സവം ടാഗോർ തിയേറ്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനാധിപത്യത്തിന്റെ നെടുംതൂണായി പ്രവർത്തിച്ച കാലത്ത് നിന്നും മാധ്യമ പ്രവർത്തനം വലിയതോതിൽ മാറി. രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളുടെയും നിയന്ത്രണം കോർപ്പറേറ്റുകളുടെ കയ്യിലാണ്. ഇത്തരം പ്രവണതകൾക്കെതിരെ പ്രവർത്തിക്കുന്ന മാധ്യമങ്ങൾ കടുത്ത ആക്രമണങ്ങൾക്ക് വിധേയരാവുകയാണ്. സ്വതന്ത്ര മാധ്യമ പ്രവർത്തനം നഷ്ടമാകുന്നിടത്ത് ജനാധിപത്യം അവസാനിക്കും. ഭരണഘടന വെല്ലുവിളി നേരിടും. വിമർശനാത്മക ചിന്ത അവസാനിക്കും. …

മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാൻ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് മുഖ്യമന്ത്രി Read More »

വനിതാ പ്രീമിയർ ലീഗിന്റെ അമരത്ത് മലയാളി; ജയേഷ് ജോർജ് പ്രഥമ ചെയർമാൻ

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ പുതിയ അധ്യായമായ വിമൻസ് പ്രീമിയർ ലീഗിന് (ഡബ്ല്യുപിഎൽ) ഇനി മലയാളി നേതൃത്വം. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പ്രസിഡന്റ് ജയേഷ് ജോർജിനെ വിമൻസ് പ്രീമിയർ ലീഗിന്റെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തു. ഇന്ന് മുംബൈയിൽ ചേർന്ന ബിസിസിഐ വാർഷിക പൊതുയോഗം ഐകകണ്ഠേനയാണ് ജയേഷ് ജോർജിനെ തിരഞ്ഞെടുത്തത്. ഡബ്ല്യുപിഎല്ലിന്റെ പ്രഥമ ചെയർമാൻ എന്ന ചരിത്രനേട്ടം കൂടിയാണ് ഈ നിയമനത്തിലൂടെ ജയേഷ് ജോർജ് സ്വന്തമാക്കുന്നത്.എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തുനിന്നാണ് ജയേഷ് ജോർജ് ക്രിക്കറ്റ് …

വനിതാ പ്രീമിയർ ലീഗിന്റെ അമരത്ത് മലയാളി; ജയേഷ് ജോർജ് പ്രഥമ ചെയർമാൻ Read More »

മുഖ്യമന്ത്രിയുണ്ട് ഒരു വിളിപ്പാടരികെ; ‘മുഖ്യമന്ത്രി എന്നോടൊപ്പം’ സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം നാളെ

പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും മുഖ്യമന്ത്രിയോട് പറയുന്നതിനായി ‘മുഖ്യമന്ത്രി എന്നോടൊപ്പം’ (CM with ME) സിറ്റിസൺ കണക്ട് സെന്റർ സെപ്റ്റംബർ 29ന് പ്രവർത്തനം ആരംഭിക്കും. 1800-425-6789 എന്ന ടോൾഫ്രീ നമ്പരിലൂടെയാണ് ജനങ്ങൾക്ക് മുഖ്യമന്ത്രിയോട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും പറയാൻ കഴിയുക.സംസ്ഥാന സർക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം. പ്രധാന സർക്കാർ പദ്ധതികൾ, ക്ഷേമ പദ്ധതികൾ, മേഖലാധിഷ്ഠിത സംരംഭങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി നിജസ്ഥിതി തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന വിവരങ്ങൾ നൽകുക,പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഉത്തരവാദിത്തം ഉറപ്പാക്കാനും …

മുഖ്യമന്ത്രിയുണ്ട് ഒരു വിളിപ്പാടരികെ; ‘മുഖ്യമന്ത്രി എന്നോടൊപ്പം’ സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം നാളെ Read More »

ഹൃദയപൂർവം: ഹൃദയാഘാത പ്രഥമ ശുശ്രൂഷാ പരിശീലന ക്യാമ്പയിൻ മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും

200-ലധികം കേന്ദ്രങ്ങളിൽ സിപിആർ വിദഗ്ധ പരിശീലനംസംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഹൃദയാഘാത പ്രഥമ ശുശ്രൂഷാ (സിപിആർ: കാർഡിയോ പൾമണറി റെസെസിറ്റേഷൻ) പരിശീലന ബോധവത്ക്കരണ ക്യാമ്പയിൻ ‘ഹൃദയപൂർവം’ സംസ്ഥാനതല ഉദ്ഘാടനം ലോക ഹൃദയ ദിനമായ സെപ്റ്റംബർ 29 തിങ്കളാഴ്ച രാവിലെ 8.30ന് നിയമസഭ ശങ്കര നാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പങ്കെടുക്കും. മന്ത്രിമാർ, എംഎൽഎമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടനത്തിന് …

ഹൃദയപൂർവം: ഹൃദയാഘാത പ്രഥമ ശുശ്രൂഷാ പരിശീലന ക്യാമ്പയിൻ മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും Read More »

സർക്കാർ മേഖലയിൽ വന്ധ്യതാ ചികിത്സയ്ക്ക് കരുത്തേകി തൃശ്ശൂർ മെഡിക്കൽ കോളേജ്

കുറഞ്ഞ നിരക്കിൽ ആധുനിക വന്ധ്യതാ ക്ലിനിക്ക്എല്ലാ ദമ്പതിമാരുടെയും സ്വപ്നമാണ് ഒരു കുഞ്ഞ്. വിവാഹശേഷം വർഷങ്ങൾ കാത്തിരുന്നിട്ടും കുഞ്ഞുങ്ങളുണ്ടാവാത്തവർക്ക് ആശ്രയകേന്ദ്രമായി മാറുകയാണ് തൃശ്ശൂർ മെഡിക്കൽ കോളേജിലെ വന്ധ്യതാ ക്ലിനിക്ക്. 2014 മുതൽ ഇവിടെ വന്ധ്യതാ ക്ലിനിക് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഐ.വി.എഫ്. സംവിധാനം ഉണ്ടായിരുന്നില്ല. എന്നാൽ, ഈ വർഷം ജൂലൈയിൽ ഐ.വി.എഫ്. സൗകര്യങ്ങളോടുകൂടിയ ആധുനിക വന്ധ്യതാ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചത് സർക്കാർ മേഖലയിലെ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമായി. കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകൾക്ക് പുറമെയാണ് തൃശ്ശൂരിലും ഈ സൗകര്യം ലഭ്യമായത്. …

സർക്കാർ മേഖലയിൽ വന്ധ്യതാ ചികിത്സയ്ക്ക് കരുത്തേകി തൃശ്ശൂർ മെഡിക്കൽ കോളേജ് Read More »

വിവാഹപൂർവ ബോധവത്കരണം അനിവാര്യം; വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ

യുവതലമുറയ്ക്ക് വിവാഹപൂർവ ബോധവത്കരണം അനിവാര്യമാണെന്ന് വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ അഭിപ്രായപ്പെട്ടു. തൃശ്ശൂർ ടൗൺഹാളിൽ നടന്ന വനിതാ കമ്മീഷൻ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു അവർ.സ്ത്രീധന നിരോധന നിയമം കർശനമായി നിലനിൽക്കുന്നുണ്ടെങ്കിലും സ്ത്രീധന പ്രശ്നങ്ങൾ സംബന്ധമായി ലഭിക്കുന്ന പരാതികൾ കുറയുന്നില്ല. സ്ത്രീധനത്തെ സമ്മാനമായി നിർവചിച്ച്‌ സമൂഹത്തിൽ ഇന്നും സ്ത്രീധനം നൽകിവരുന്നു. ഈ പ്രവണതയിൽ നിന്നും മാറ്റം വരുത്തുന്നതിനും വിവാഹ ജീവിതം ദുരിത പൂർണ്ണമാവേണ്ടതല്ലെന്ന് യുവതലമുറയെ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും വനിതാ കമ്മീഷൻ അംഗം പറഞ്ഞു .വനിതാ കമ്മീഷൻ …

വിവാഹപൂർവ ബോധവത്കരണം അനിവാര്യം; വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ Read More »

റോഡ് ഉദ്ഘാടനം നടത്തി.

കൊണ്ടാഴി ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിലെ മൂത്തേടത്ത് ശേഖരത്തിൽ പരിസരവാസികളുടെയും, ഭൂതാം കോളനി നിവാസികളുടെയും ഏറെ കാലത്തെ യാത്രാ ദുരിതം അവസാനിപ്പിച്ചു കൊണ്ട് പുതിയതായ് പണിത റോഡിന്റെ ഉദ്ഘാടനം കൊണ്ടാഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശശിധരൻ മാസ്റ്റർ നിർവഹിച്ചു ഗ്രാമ പഞ്ചായത്ത് മെമ്പർ കെസുദേവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പതിനാലാംവാർഡ് മെമ്പർ രാജേഷ്, പ്രദേശവാസികളായ സജി എം ഷിജു പാലാഴി എന്നിവർ സംസാരിച്ചു ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ വകയിരുത്തിയാണ് 140 …

റോഡ് ഉദ്ഘാടനം നടത്തി. Read More »

നേത്ര പരിശോധന ക്യാമ്പ് നടത്തി

പഴയന്നൂർ നവോദയ മെഡിക്കൽ സെന്ററും പഴയന്നൂർ ലയൺസ് ക്ലബ്ബും മലപ്പുറം ഐ ഫൗണ്ടേഷനും സംയുക്തമായി നടത്തിയ 83 മത നേത്ര ചികിത്സ ക്യാമ്പിൽ 52 പേർ പരിശോധനയ്ക്ക് വിധേയമായി ഇതിൽ 27 പേർക്ക് തിമിര ശസ്ത്രക്രിയ ആവശ്യമായി. ഇവരെ വെള്ളിയാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും കഴിഞ്ഞാഴ്ചയിൽ 100 വയസ്സായ പഴയന്നൂർ സ്വദേശിനി ശാരദയുടെ രണ്ട് കണ്ണുകളും തിമർശാസ്ത്രക്ക് വിധേയമാക്കിയിരുന്നു. ഇവർക്ക് കാഴ്ച ശക്തി പൂർണ്ണമായി തിരിച്ചു കിട്ടിയതായി ശാരദ പറഞ്ഞു.തൃശ്ശൂരിൽ നിന്ന് വരെ ആളുകൾ നേത്ര പരിശോധന ക്യാമ്പിൽ …

നേത്ര പരിശോധന ക്യാമ്പ് നടത്തി Read More »

നവരാത്രി നൃത്ത സംഗീതോത്സവം

പാലക്കാട് ജില്ലയിലെ ആയിരത്തി ഇരുന്നൂറോളം വർഷം പഴക്കമുള്ള കുഴൽമന്ദം കളപ്പെട്ടി ശ്രീ മുകാംബിക ക്ഷേത്രത്തിലെ നവരാത്രി നൃത്ത സംഗീതോത്സവം പ്രശസ്ത മൃദംഗ വിദ്വാനം ഗിന്നസ് ബുക്ക് അവാർഡ് ജേതാവും കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും അക്കാദമി അംഗവുമായ സർവ്വശ്രീ കുഴൽമന്ദം ജി.രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു, നവരാത്രി ആഘോഷസമിതി ചെയർമാൻ എം.പി പ്രസാദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു, കുഴൽമന്ദം പഞ്ചായത്ത് പ്രസിഡൻ്റ് മിനി നാരായണൻ, വാർഡ് മെമ്പർ സുരേഷ്, എക്സിക്യൂട്ടിവ് ഓഫീസർ ഇ.നാരായണൻകുട്ടി, സുധാകരൻ നെടിയേടത്ത് …

നവരാത്രി നൃത്ത സംഗീതോത്സവം Read More »

ശബരിമല ക്ഷേത്രം മതാതീത ആത്മീയതയുടെ ആരാധനാലയം: മുഖ്യമന്ത്രി പിണറായി വിജയൻ

മതാതീത ആത്മീയതയെ ഉദ്ഘോഷിക്കുന്ന, എല്ലാ മനുഷ്യർക്കും ഒരുപോലെ പ്രാപ്തമായ ആരാധനാലയമാണ് ശബരിമല ക്ഷേത്രമെന്നും ആ നിലയ്ക്ക് തന്നെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പമ്പാ മണപ്പുറത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ശബരിമലയുടെ മതാതീത ആത്മീയത അത്യപൂർവതയാണ്. അതു ലോകത്തിനുമുന്നിൽ കൊണ്ടുവരിക എന്നതു പ്രധാനമാണ്. അതിനുതകുന്ന വിധത്തിൽ ശബരിമലയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തണം. മധുര- തിരുപ്പതി മാതൃകയിൽ ശബരിമലയെ തീർത്ഥാടക ഭൂപടത്തിൽ ശ്രദ്ധേയ കേന്ദ്രമാക്കി ലോകത്തിനുമുമ്പിൽ അവതരിപ്പിക്കുക …

ശബരിമല ക്ഷേത്രം മതാതീത ആത്മീയതയുടെ ആരാധനാലയം: മുഖ്യമന്ത്രി പിണറായി വിജയൻ Read More »