
പാലക്കാട് : സാമൂഹ്യ പുരോഗതിയിൽ പ്രമുഖ പങ്ക് വഹിക്കുന്ന വിദ്യാഭ്യാസ മേഖലയിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി യോജിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്ന് വി.കെ.ശ്രീകണ്ഠൻ എം.പി. പറഞ്ഞു.കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ)59-ാം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘർഷഭരിതമായ സാഹചര്യങ്ങളെ നേരിട്ടുകൊണ്ട്, കുട്ടികളുടെ വിദ്യാഭ്യാസ പ്രക്രിയയിൽ പ്രധാനാധ്യാപകർ വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണ്. സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.എഫ്. റോബിൻ അധ്യക്ഷത വഹിച്ചു.രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉപഹാരസമർപ്പണം നടത്തി.സംസ്ഥാന അസി.സെക്രട്ടറി പി.എസ്.ശിവശ്രീ,മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.ടി.ആൻ്റണി,ജില്ലാ പ്രസിഡൻ്റ് സി.നന്ദിനി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.പി. വേണുഗോപാലൻ, ടി.വി.നാസർ, കെ.കെ.മനോജൻ, ജേക്കബ് ജോൺ,ടി.എം. ജലീൽ,എം. സെയ്തലവിഎന്നിവർ പ്രസംഗിച്ചു.