
അമ്പലപ്പാറ:വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിലെ അറുപത്തിമൂന്നാം വാർഷികവും(കാഴ്ച 2025) ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന കെ.കെ രത്നകുമാരി ടീച്ചർക്കുള്ള യാത്രയയപ്പും എൻഡോവ്മെൻ്റ് വിതരണവും,സ്ക്കൂൾ പത്രപ്രകാശനവും (നേർമൊഴി 2025) 2025 ഏപ്രിൽ രണ്ടാം തിയ്യതി വൈകുന്നേരം 5.30 ന് എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവും ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡൻ്റുമായ പി.നാരായണൻ നിർവ്വഹിക്കും.പി ടി എ പ്രസിഡൻ്റ് കെ ഷിജി അദ്ധ്യക്ഷത വഹിക്കും. എൻ എസ് എസ് സ്ക്കൂൾസ് ജനറൽ മാനേജർ & ഇൻസ്പെക്ടർ അഡ്വ. ടി ജി ജയകുമാർ മുഖ്യാതിഥിയായി പങ്കെടുക്കും. കലാപരിപാടികളുടെ ഉദ്ഘാടനം അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി വിജയലക്ഷ്മി ടീച്ചർ നിർവ്വഹിക്കും. ഒറ്റപ്പാലം എൻ എസ് എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് എം മോഹനൻ മാസ്റ്റർ, ഒറ്റപ്പാലം എൻ എസ് എസ് താലൂക്ക് യൂണിയൻ സെക്രട്ടറി കെ ബി ജയചന്ദ്രൻ, വേങ്ങശ്ശേരി വി കെ എം യു പി സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് ടി ശ്രീലത ,ചെറുമുണ്ടശ്ശേരി എ യു പി സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് കെ മഞ്ജു ,വേങ്ങശ്ശേരി എ എൽ പി സ്ക്കൂൾ ഹെഡ്മാസ്റ്റർ പി ശശികുമാർ, പുലാപറ്റശ്ശേരി എ എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ വി സതീഷ്, കണ്ണമംഗലം എ എൽ പി സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് പി കൃഷ്ണവേണി ,എം പി ടി എ പ്രസിഡൻറ് എൻ സുജിത എന്നിവർ ആശംസകൾ നേരും. ഹെഡ്മാസ്റ്റർ എം ശശികുമാർ സ്വാഗതം പറയുന്ന ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി കെ അജിത് തമ്പാൻ റിപ്പോർട്ട് അവതരിപ്പിയ്ക്കും.വിരമിയ്ക്കുന്ന അദ്ധ്യാപിക കെ കെ രത്നകുമാരി മറുപടി പ്രസംഗം നടത്തും.സ്ക്കൂൾ ലീഡർ പി അഭിനവ് കൃഷ്ണ നന്ദി പ്രകാശിപ്പിയ്ക്കും.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും SCARS മ്യൂസിക് ബാൻ്റ് അവതരിപ്പിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കുന്നതാണ്