പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള വോട്ടെടുപ്പ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നവംബര്‍ 20 ലേക്ക് പുനഃക്രമീകരിച്ച സാഹചര്യത്തില്‍ നിര്‍ദ്ദിഷ്ട പോളിങ്സ്റ്റേഷനുകള്‍ക്ക് നവംബര്‍ 18, 19 തിയതികളിലും വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണവിതരണ കേന്ദ്രമായി നിശ്ചയിച്ചിരിക്കുന്ന ഗവഃവിക്ടോറിയ കോളേജിന് നവംബര്‍ 19 ന് മാത്രമായും അവധി പ്രഖ്യാപിച്ച് ജില്ലതിരഞ്ഞെടുപ്പ ്ഉദ്യോഗസ്ഥകൂടിയായ ജില്ലാകളക്ടര്‍ ഉത്തരവിട്ടു. നവംബര്‍ 20ന് പാലക്കാട് നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്ന പാലക്കാട് നഗരസഭ, പിരായിരി, മാത്തൂര്‍, കണ്ണാടി ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സ്വകാര്യവ്യാപാര – വ്യവസായസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌റ്‌സ്ആക്ട് 1881 പ്രകാരം വേതനത്തോടു കൂടിയ പൊതു അവധി അനുവദിച്ച് പൊതുഭരണ (ഏകോപന) വകുപ്പ് ഉത്തരവ് നിലവിലുണ്ട്.