പാലക്കാട്: കൽപ്പാത്തി വിശ്വനാഥ ക്ഷേത്രത്തിലെ രഥോൽസവ ചടങ്ങിൽ പങ്കെടുത്ത് സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനൊപ്പമാണ് സ്ഥാനാർത്ഥി ചടങ്ങിൽ പങ്കെടുത്തത്. രഥം വലിച്ച ശേഷമാണ് സ്ഥാനാർത്ഥി മടങ്ങിയത്. ബാല്യകാലം മുതൽ ജീവിതത്തിൻ്റെ ഭാഗമാണ് കൽപ്പാത്തി ക്ഷേത്രവും രഥോത്സവവുമെന്ന് സ്ഥാനാർത്ഥി പറഞ്ഞു.അതേ സമയം ആചാരം പാലിക്കാതെ പാദരക്ഷകൾ ധരിച്ച് രഥം വലിച്ച കോൺഗ്രസ്സ് നേതാക്കളുടെ നടപടി അപലപനീയമാണെന്നും ഹൈന്ദവ വിശ്വാസങ്ങളോടും ആചാരങ്ങളോടും കോൺഗ്രസ്സിനുള്ള സമീപനത്തിന് തെളിവാണ് ഇതെന്നും സ്ഥാനാർത്ഥി പറഞ്ഞു. രാഹുൽ മാങ്കുട്ടത്തിലും, വി.കെ. ശ്രീകണ്ഠനും വിശ്വാസി സമൂഹത്തോട് മാപ്പ് പറയണമെന്നും സ്ഥാനാർത്ഥി ആവശ്യപ്പെട്ടു.