ചേലക്കര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നവം.11 വൈകിട്ട് ആറ് മണി മുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന നവം.13 വൈകിട്ട് 6 മണി വരെ ചേലക്കര നിയോജക മണ്ഡല പരിധിയിൽ 1951 ലെ ജനപ്രാതിനിധ്യ നിയമം 135 സി സെക്ഷൻ പ്രകാരം ഡ്രൈഡെ പ്രഖ്യാപിച്ചു. വോട്ടെണ്ണൽ ദിവസമായ നവം. 23 നും ഡ്രൈഡെ ആയിരിക്കും. റീ പോളിങ് ആവശ്യമായി വന്നാൽ അന്നേ ദിവസവും ഡ്രൈഡെയായിരിക്കും. പ്രസ്തുത കാലയളവിൽ പൊതുസ്ഥലങ്ങളിലോ ഭക്ഷണശാലകളിലോ ലഹരി വസ്തുക്കൾ വാങ്ങുകയോ ശേഖരിക്കുകയോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല. മദ്യശാലകൾ ഉൾപ്പെടെയുള്ള ക്ലബുകൾക്കും ഹോട്ടലുകൾക്കും നിരോധനം ബാധകമായിരിക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ഉപതെരഞ്ഞെടുപ്പ്; ചേലക്കര നിയോജകമണ്ഡലത്തില്‍ 13 ന് അവധി പ്രഖ്യാപിച്ചു
ചേലക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിവസമായ നവംബര്‍ 13 ന് ചേലക്കര നിയോജകമണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, ബാങ്കുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വേതനത്തോടുകൂടിയുള്ള പൊതുഅവധി പ്രഖ്യാപിച്ചു. ചേലക്കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചെറുതുരുത്തി, ചേലക്കര നിയമസഭാമണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളായി വിജ്ഞാപനം ചെയ്തിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പിന്റെ തലേ ദിവസമായ നവംബര്‍ 12 നും അവധി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.