പാലക്കാട്: പാലക്കാട് നിയമ സഭാ ഉപ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ്റെ വിജയം മതേതര ജനാധിപത്യ ചേരിയുടെ നിലനിൽപ്പിന് അനിവാര്യമാണെന്ന് ഐ എൻ എൽ പാലക്കാട് ജില്ലാ പ്രവർത്തക സമിതി യോഗം വിലയിരുത്തി. ഒളിഞ്ഞും തെളിഞ്ഞും വർഗീയതയോട് സമരസപ്പെടുന്ന നേതൃത്വത്തിനെതിയുള്ള പൊട്ടിത്തെറികളാണ് പാലക്കാട്ടെ കോൺഗ്രസിൽ നിന്ന് പുറത്തു വരുന്നത്. എക്കാലവും ബി ജെ പി പ്രതിനിധിയെ നിയമ സഭയിലും, പാർലമെൻ്റിലും എത്തിക്കാൻ ശ്രമിച്ചതാണ് കേരളത്തിലെ യു ഡി എഫിൻ്റെ പാരമ്പര്യം. വടകരയും ബേപ്പൂരും അതിൻ്റെ മികച്ച ഉദാഹരണങ്ങളായിരുന്നു.മുൻപ്കോണ്ഗ്രസ് ബിജെപി രഹസ്യ ധാരണയുടെ അടിസ്ഥാനത്തിൽ നേമത്ത് ബിജെപി പ്രതിനിധിയെ യുഡിഎഫ് വിജയിപ്പിച്ചപ്പോൾ ആ അക്കൗണ്ട് പൂട്ടിച്ചതാണ് എൽഡിഎഫ് ന്റെ പാരമ്പര്യം.പാലക്കാട് ഉപതെരഞ്ഞെടുപ്പിലും. യൂ ഡി എഫ് ബി ജെ പി രഹസ്യ ബാന്ധവം വോട്ടർമാർ തള്ളിക്കളയും. ഐ എൻ എൽ ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന സെക്രട്ടറി അഷ്‌റഫലി വല്ലപ്പുഴ ഉൽഘാടനം ചെയ്തു. ജില്ലാ വർക്കിങ്ങ് പ്രസിഡണ്ട് റസാക്ക് മാനു അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം അസീസ് പരുത്തിപ്ര, ജില്ലാ നേതാക്കളായ ബഷീർ പി വി, കെ വി അമീർ, മമ്മിക്കുട്ടി മാസ്റ്റർ,അബ്ദുൽ റഫീഖ്, അബ്ദു മാസ്റ്റർ അച്ചിപ്ര, അബ്ദുൽ റഹീം, കമറുദ്ദീൻ കെ, കുഞ്ഞീരുമ്മ, എന്നിവർ സംസാരിച്ചു.