
പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില ദൃശ്യമാധ്യമങ്ങൾ ബിജെപി സ്ഥാനാർഥി ശ്രീ.കൃഷ്ണകുമാറിന്റെ റോഡ് ഷോയിൽ നിന്ന് പാലക്കാട് നഗരസഭ വൈസ് ചെയർമാൻ ഇ.കൃഷ്ണദാസ് മാറിനിന്നു എന്ന് വാർത്ത കാണുവാൻ ഇടയായി. ആയത് തികച്ചും കളവാണെന്ന് മാത്രമല്ല ദുരുദ്ദേശപരവുമാണ്. ഇരുപത്തിയൊന്നാം തീയതി ഡൽഹിയിൽ വെച്ച് പാർട്ടിയുടെ സജീവ അംഗത്വ ക്യാമ്പയിനിന്റെ യോഗത്തിൽ സംസ്ഥാന കൺവീനർ എന്ന നിലയ്ക്ക് സംസ്ഥാന അധ്യക്ഷന്റെ നിർദ്ദേശപ്രകാരം പങ്കെടുത്തിട്ടുള്ളതാണ്. ഈ യോഗത്തിൽ പങ്കെടുക്കാനായി ഇരുപതാം തീയതി ഉച്ചയ്ക്ക് 12.30 മണിക്ക് പാലക്കാട് നിന്ന് ഡൽഹിയിലേക്ക് പുറപ്പെടുകയും യോഗത്തിൽ പങ്കെടുത്ത ശേഷം സംസ്ഥാന അധ്യക്ഷന്റെ കൂടെ ഇന്ന് കാലത്ത് 11 മണിക്ക് പാലക്കാട് തിരിച്ചെത്തിയിട്ടുള്ളതുമാണ്. എന്നാൽ എൻറെ അസാന്നിധ്യം എന്ത് കാരണം കൊണ്ടാണെന്ന് അന്വേഷിക്കാതെ എന്നെയും ഭാരതീയ ജനതാ പാർട്ടിയെയും കരിവാരി തേക്കാൻ വേണ്ടി മാത്രം മീഡിയ വൺ ടെലിവിഷൻ എൻറെ പേര് ഉദ്ധരിച്ചുകൊണ്ട് വ്യാജവാർത്ത ചമച്ചിട്ടുള്ളതാണ്. മേൽപ്പറഞ്ഞ വ്യാജ വാർത്ത തിരുത്താത്ത പക്ഷം മീഡിയ വൺ ചാനലിനെതിരെയും വ്യാജവാർത്ത ചമച്ചവർക്കെതിരെയും ക്രിമിനൽ നടപടി പ്രകാരം നിയമ നടപടികൾ കൈക്കൊള്ളും എന്നും അദ്ദേഹം അറിയിച്ചു