കൊഴിഞ്ഞാമ്പാറ പൊതുമരാമത്ത് നിരത്തുകള്‍ സെക്ഷന് കീഴില്‍ അഞ്ചാംമൈല്‍ – മൂലക്കട – നഞ്ചാംതാവളം റോഡില്‍ ഇന്റര്‍ലോക്ക് പ്രവൃത്തി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ ഭാരവാഹനങ്ങളുടെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി അസി. എഞ്ചിനീയര്‍ അറിയിച്ചു. ചിറ്റൂര്‍, നല്ലേപ്പിള്ളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ വണ്ണാമട വഴിയും മീനാക്ഷിപുരം, നഞ്ചാംതാവളം വഴി വരുന്ന വാഹനങ്ങള്‍ ഗോപാലപുരം വഴിയും തിരിഞ്ഞുപോകേണ്ടതാണ്.