palakkad express news

Local News

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: ധനസഹായത്തിന് അപേക്ഷിക്കാം

മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്ളോറിങ്, ഫിനിഷിങ്, പ്ലമ്പിങ്, സാനിട്ടേഷന്‍, ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നത്. അപേക്ഷകയുടെ അല്ലെങ്കില്‍ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണം 1200 ചതുരശ്ര അടിയില്‍ കവിയരുത്. ബി.പി.എല്‍ കുടുംബം, അപേക്ഷകയോ അവരുടെ മക്കളോ …

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: ധനസഹായത്തിന് അപേക്ഷിക്കാം Read More »

ജൂലൈ മാസത്തെ റേഷന്‍ വിതരണം

തൃശൂര്‍ ജില്ലയിലെ എല്ലാ റേഷന്‍കടകളിലും 2024 ജൂലൈ മാസത്തെ വിതരണത്തിനുള്ള ഭക്ഷ്യധാന്യം എത്തിയിട്ടുള്ളതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അന്ത്യോദയ അന്ന യോജന (എഎവൈ – മഞ്ഞ) കാര്‍ഡിന് 30 കി.ഗ്രാം അരിയും, 3 കി.ഗ്രാം ഗോതമ്പും സൗജന്യമായും, 2പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും. മുന്‍ഗണനാ വിഭാഗം (പിഎച്ച്എച്ച് – പിങ്ക്) കാര്‍ഡിലെ ഓരോ അംഗത്തിനും 4 കി.ഗ്രാം അരിയും, 1 കി.ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. (കാര്‍ഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവില്‍ …

ജൂലൈ മാസത്തെ റേഷന്‍ വിതരണം Read More »

ഉപതെരഞ്ഞെടുപ്പ്: ഡ്രൈ ഡേ പ്രഖ്യാപിച്ചു

ജൂലൈ 30ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെ പാലത്തുള്ളി ഡിവിഷന്‍, തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ മുണ്ടമ്പലം വാര്‍ഡ്, ഷോളയൂര്‍ ഗ്രാമപഞ്ചായത്തിലെ കോട്ടത്തറ വാര്‍ഡ്, മങ്കര ഗ്രാമപഞ്ചായത്തിലെ കൂരാത്ത് വാര്‍ഡ്, പുതുനഗരം ഗ്രാമപഞ്ചായത്തിലെ തെക്കത്തിവട്ടാരം വാര്‍ഡുകളില്‍ 29, 30, 31 തിയ്യതികളില്‍ ജില്ലാ കലക്ടര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു.

ഗതാഗതം നിരോധിച്ചു

മഴക്കാലം ശക്തിപ്രാപിച്ചതോടെ വി.കെ കടവ് തൃത്താല കുമ്പിടി റോഡിലെ കൂമന്തോട് പാലത്തിന് സമീപമുള്ള റോഡിന് ബലക്ഷയം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇതുവഴിയുള്ള ബസ്സുകള്‍ ഒഴികെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം ജൂലൈ 31 വരെ പൂര്‍ണ്ണമായും നിരോധിച്ചതായി കെ.ആര്‍.എപ്.ബി – പി.എം.യു ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. തൃത്താല ഭാഗത്ത് നിന്ന് കുമ്പിടി ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങള്‍ തൃത്താല കുമ്പിടി തിരിവ് ജങ്ഷനില്‍ നിന്ന് എടപ്പാള്‍ ദിശയില്‍ പോകുകയും, നീലിയാട് സെന്ററില്‍ നിന്ന് വലതുതിരിഞ്ഞ് കുമ്പിടിയില്‍ എത്തേണ്ടതുമാണ്. കുമ്പിടിയില്‍ നിന്ന് തൃത്താല …

ഗതാഗതം നിരോധിച്ചു Read More »

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍

ജൂലൈ 30 ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. 2024 ഏപ്രിലില്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാരുടെ ഇടതു കൈയ്യിലെ ചൂണ്ട് വിരലില്‍ പുരട്ടിയ മഷി അടയാളം പൂര്‍ണമായും മാഞ്ഞുപോയിട്ടില്ലാത്തതിനാലാണീ തീരുമാനം. ഈ നിര്‍ദ്ദേശം ജൂലൈ 30 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുവേണ്ടി മാത്രമുള്ളതായിരിക്കും. സംസ്ഥാനത്തെ 49 തദ്ദേശസ്ഥാപന വാര്‍ഡുകളിലേയ്ക്കാണ് ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് ചട്ടങ്ങളിലെ …

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍ Read More »

ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ രണ്ട് കുട്ടികളെ ഫയര്‍ ഫോഴ്‌സ് രക്ഷിച്ചു

പോത്തനായ്ക്കന്‍ ചള്ള വണ്ടിത്താവളം സ്വദേശികളായ 13 വയസ്സുളള അഭിനവ് കൃഷ്ണ, 15 വയസുളള അജി എന്നിവര്‍ ആലാംകടവ് പാലത്തിനു സമീപം  ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് നീണ്ട ഒന്നര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിന് ശേഷം ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. കഴിഞ്ഞ ദിവസം ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മൈസൂര്‍ സ്വദേശികള്‍  കയറിനിന്ന അതേ പാറയില്‍ തന്നെയാണ് ഈ കുട്ടികളും കയറി നിന്നത്. കളിക്കുന്നതിനിടയില്‍ വെള്ളത്തില്‍ ഫുട്‌ബോള്‍ എടുക്കാന്‍ പോയതിനെ തുടര്‍ന്നാണ് പുഴയില്‍ കുടുങ്ങിയതെന്ന് കുട്ടികള്‍ അറിയിച്ചു.  ചിറ്റൂര്‍ ഫയര്‍ ഫോഴ്‌സും …

ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ രണ്ട് കുട്ടികളെ ഫയര്‍ ഫോഴ്‌സ് രക്ഷിച്ചു Read More »

24 ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം ചെയ്തു

ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സ്വതന്ത്രമായ സഞ്ചാരത്തിനുള്ള അവസരം ഉറപ്പാക്കുക, സുരക്ഷിതവും സുഖകരവുമായ യാത്രാനുഭവം ഉറപ്പുവരുത്തുക, ജോലിക്ക് പോകുന്നതും വ്യക്തിപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതും പരസഹായം കൂടാതെ എളുപ്പമാക്കുക  ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ‘സജീവ ചക്രങ്ങള്‍ പുതിയ വഴി പുതിയ പ്രയാണം’ പദ്ധതിയില്‍ 24 ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ ഇടപെടാന്‍ സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ വഴി സാധിക്കുമെന്നും …

24 ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം ചെയ്തു Read More »

24 മണിക്കൂറിനുളളില്‍ ജില്ലയില്‍ നാല് വീടുകള്‍ പൂര്‍ണ്ണമായും10 വീടുകള്‍ ഭാഗീകമായും തകര്‍ന്നു

  കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ നാല് വീടുകള്‍ പൂര്‍ണ്ണമായും 10 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. ആലത്തൂര്‍ താലൂക്കില്‍ ഏഴ്, മണ്ണാര്‍ക്കാട് ഒന്ന്, ഒറ്റപ്പാലം രണ്ട് എന്നിങ്ങനെയാണ് വീടുകള്‍ ഭാഗികമായി തകര്‍ന്നത്.ആലത്തൂര്‍ മൂന്നും മണ്ണാര്‍ക്കാട് ഒന്നും വീടുകളാണ് പൂര്‍ണ്ണമായി തകര്‍ന്നത്.ജൂണ്‍, ജൂലൈ മാസങ്ങളിലായി കനത്തമഴയില്‍ മൊത്തം 94 വീടുകള്‍ ഭാഗികമായും 12  വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ആലത്തൂരില്‍ 29, മണ്ണാര്‍ക്കാട് 14, ,ചിറ്റൂര്‍ 14 ,ഒറ്റപ്പാലം 22, …

24 മണിക്കൂറിനുളളില്‍ ജില്ലയില്‍ നാല് വീടുകള്‍ പൂര്‍ണ്ണമായും10 വീടുകള്‍ ഭാഗീകമായും തകര്‍ന്നു Read More »

മഴ; ജില്ലയില്‍ 11 ക്യാമ്പുകള്‍

തൃശൂർ:മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ അഞ്ച് താലൂക്കുകളിലായി നിലവില്‍ 11 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 54 കുടുംബങ്ങളാണുള്ളത്. ഇതില്‍ 72 പുരുഷന്മാരും 79 സ്ത്രീകളും 37 കുട്ടികളും ഉള്‍പ്പെടുന്നു. ചാലക്കുടി- ഒന്ന്, കൊടുങ്ങലൂര്‍- രണ്ട്, കുന്നംക്കുളം- ഒന്ന്, മുകുന്ദപുരം- ആറ്, തൃശൂര്‍- ഒന്ന് എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിലായി പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ 58.33 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 17 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. …

മഴ; ജില്ലയില്‍ 11 ക്യാമ്പുകള്‍ Read More »

നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു.

മഞ്ഞ അലർട്ട്: പത്തനംതിട്ട ജില്ലയിലെ മണിമല (കല്ലൂപ്പാറ സ്റ്റേഷൻ), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കരുവന്നൂർ (പാലകടവ് സ്റ്റേഷൻ), ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ), കോഴിക്കോട് ജില്ലയിലെ കുറ്റിയാടി (കുറ്റിയാടി സ്റ്റേഷൻ) എന്നീ നദികളിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ആയതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

കർക്കിടക വാവുബലിക്ക് ദേവസ്വം ബോർഡ് കൂടുതൽ സൗകര്യം ഒരുക്കും: മന്ത്രി വി.എൻ വാസവൻ

ഈ വർഷത്തെ കർക്കിടക വാവ് ബലിതർപ്പണത്തിന് ദേവസ്വം ബോർഡ് കൂടുതൽ വിപുലമായക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു. ദേവസ്വം ബോർഡിന് കീഴിലുള്ള ബലിതർപ്പണ ചടങ്ങുകൾ നടക്കുന്ന എല്ലാ പ്രധാനകേന്ദ്രങ്ങളിലും സൗകര്യങ്ങൾ ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി അവലോകനയോഗങ്ങൾ വിളിച്ചു.              തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ കർക്കിടക വാവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, മെമ്പർമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തിയുള്ള ആദ്യ ഘട്ട യോഗം ജൂലൈ ഒന്നിന് …

കർക്കിടക വാവുബലിക്ക് ദേവസ്വം ബോർഡ് കൂടുതൽ സൗകര്യം ഒരുക്കും: മന്ത്രി വി.എൻ വാസവൻ Read More »

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി സേവനങ്ങൾ സൗജന്യമായി എംപാനൽഡ് ആശുപത്രികളിൽ ലഭ്യമാണ്

നിയമവിരുദ്ധ എൻറോൾമെന്റിൽ പങ്കെടുക്കരുത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ എംപാനൽ ചെയ്ത ആശുപത്രികളിൽ സജ്ജമാക്കിയിട്ടുള്ള KASP കിയോസ്ക്കുകൾ മുഖേന മാത്രമാണ് പദ്ധതിയുടെ അനുബന്ധ സേവനങ്ങൾ ലഭ്യമാക്കുന്നതെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി അറിയിച്ചു. എന്നാൽ അനധികൃതമായി പ്രാദേശികമായി സംഘടിപ്പിക്കുന്ന ക്യാമ്പുകൾ മുഖേന പുതിയ അംഗങ്ങളെ ചേർക്കുന്നുവെന്നും കാർഡ് പുതുക്കി നൽകുന്നുവെന്നും തെറ്റായ സന്ദേശം പ്രചരിപ്പിച്ച് കാർഡ് പ്രിന്റ് ചെയ്ത് നൽകി പണം കൈപ്പറ്റുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ കാർഡുകൾ പ്രിന്റ് ചെയ്തു നൽകുന്നത് നിയമവിരുദ്ധമാണ്. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി നിയമ നടപടി …

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി സേവനങ്ങൾ സൗജന്യമായി എംപാനൽഡ് ആശുപത്രികളിൽ ലഭ്യമാണ് Read More »

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.

വയനാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (17-07-2024) റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഓറഞ്ച് അലർട്ട് 17-07-2024: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്18-07-2024: കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്19-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ …

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. Read More »

ജില്ലയില്‍ 16, 17, 18 തിയ്യതികളില്‍ മഞ്ഞ അലര്‍ട്ട്

ജില്ലയില്‍ ജൂലൈ 16, 17, 18 തിയ്യതികളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു

അതി തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് (ജൂലൈ 15) മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടും എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. കേരളം- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലായെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് കുട്ടികളുടേയും മുതിർന്നവരുടേയും കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം: മന്ത്രി വീണാ ജോർജ്

 സംസ്ഥാനത്ത് കുട്ടികളുടേയും മുതിർന്നവരുടേയും കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്തു. പ്രദേശത്ത് കോളറ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിലേയും മെഡിക്കൽ കോളേജിലേയും സംഘങ്ങൾ സ്ഥലം സന്ദർശിച്ച് തുടർനടപടികൾ സ്വീകരിച്ചു. ജില്ലാ റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. എല്ലാ ജല …

സംസ്ഥാനത്ത് കുട്ടികളുടേയും മുതിർന്നവരുടേയും കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം: മന്ത്രി വീണാ ജോർജ് Read More »

മഴക്കാല പകര്‍ച്ചവ്യാധികള്‍: അതീവശ്രദ്ധ വേണം

മഴക്കാലമായതിനാല്‍ വിവിധതരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ വരാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ അതീവ ശ്രദ്ധ ചെലുത്തണമെന്നും മസ്തിഷ്‌കജ്വരം, എലിപ്പനി, വൈറല്‍ പനി പോലുള്ള രോഗങ്ങളെ കരുതിയിരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അമീബിക് മെനിഞ്ചൈറ്റിസ്അപൂര്‍വ്വമായി ഉണ്ടാകുന്ന ഈ രോഗം ‘നിഗ്ലേറിയ ഫൌളേരി’ എന്ന ഏകകോശ ജീവിയാണ് പരത്തുന്നത്. മലിനമായ വെള്ളത്തിലൂടെയാണ് രോഗാണു മനുഷ്യരിലേക്ക് പടരുന്നത്. മലിനമായ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ‘തലച്ചോറ് തിന്നുന്ന അമീബ’ എന്ന് വിശേഷണമുള്ള ഈ രോഗാണുവിന്റെ സാന്നിധ്യം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. മൂക്ക്, കണ്ണ്, ചെവി, മറ്റു മുറിവുകള്‍ …

മഴക്കാല പകര്‍ച്ചവ്യാധികള്‍: അതീവശ്രദ്ധ വേണം Read More »

യാത്രനിരക്ക് ഇളവിനുളള കാര്‍ഡ് ആഗസ്റ്റ് ആദ്യവാരം ലഭിക്കുംകാര്‍ഡ് ലഭിക്കുന്നത് വരെ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് നല്‍കണം, ഇറക്കി വിടരുത്-ജില്ല കലക്ടര്‍

കോഴ്സ് പ്രവേശനത്തിന് ശേഷം ആര്‍.ടി.ഒയുടെ യാത്രനിരക്ക് ഇളവിനുളള കാര്‍ഡ് ലഭിക്കുന്നത് വരെയുളള കാലയളവില്‍ കാര്‍ഡില്ലായെന്ന കാരണത്താല്‍ വിദ്യാര്‍ത്ഥികളെ ബസില്‍ നിന്ന് ഇറക്കി വിടാന്‍ പാടില്ലെന്നും പ്രധാന അധ്യാപകന്റെ ഒപ്പും സീലും വെച്ചുളള അഡ്മിഷന്‍ കാര്‍ഡ് പരിഗണിച്ച് ഇളവ് അനുവദിക്കണമെന്നും ജില്ലകളക്ടര്‍ ഡോ.എസ.്ചിത്ര സ്വകാര്യബസ് ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിദ്യഭ്യാസ സ്ഥാപനത്തിലെ പ്രധാന അധ്യാപകന്റെ  ഒപ്പും സീലും വെച്ചുളള അഡ്മിഷന്‍ കാര്‍ഡ് കാണിച്ചിട്ടും വിദ്യാര്‍ത്ഥിയെ യാത്രാ ഇളവ് നല്‍കാതെ ഇറക്കി വിട്ടതായുളള അധ്യാപകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ്  ജില്ലകലക്ടറുടെ നിര്‍ദ്ദേശം. …

യാത്രനിരക്ക് ഇളവിനുളള കാര്‍ഡ് ആഗസ്റ്റ് ആദ്യവാരം ലഭിക്കുംകാര്‍ഡ് ലഭിക്കുന്നത് വരെ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് നല്‍കണം, ഇറക്കി വിടരുത്-ജില്ല കലക്ടര്‍ Read More »

ജോലി ഉപേക്ഷിക്കേണ്ടി വന്ന വനിതകള്‍ക്ക് അവസരമൊരുക്കി ഫെഡറല്‍ ബാങ്ക്

കൊച്ചി: പല കാരണങ്ങളാല്‍ ജോലി ഉപേക്ഷിക്കേണ്ടി വന്ന വനിതാ പ്രൊഫഷനലുകള്‍ക്കായി ഫെഡറല്‍ ബാങ്ക് നടത്തിയ റിക്രൂട്ട്‌മെന്റ് പദ്ധതിക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് മികച്ച പ്രതികരണം. വിവാഹം, പ്രസവം തുടങ്ങി വ്യക്തിപരവും അല്ലാത്തതുമായ കാരണങ്ങളാല്‍  ജോലിയില്‍ നിന്ന് ഇടവേള എടുക്കേണ്ടി വന്നവരെ ലക്ഷ്യമിട്ടായിരുന്നു ഈ പദ്ധതി. ജോലിയില്‍ നിന്ന് വിട്ട് അഞ്ചുവര്‍ഷം തികയാത്ത, ബാങ്കിംഗ് / ഐടി മേഖലകളില്‍ നിന്നുള്ള വനിതകള്‍ക്കാണ് നിലവില്‍ അവസരം ലഭിച്ചത്. വൈവിധ്യമാര്‍ന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു തൊഴിലിടത്തിന് ഫെഡറല്‍ ബാങ്ക് പ്രതിജ്ഞാബദ്ധമാണ്. കരിയര്‍ ബ്രേക്ക് എടുത്ത …

ജോലി ഉപേക്ഷിക്കേണ്ടി വന്ന വനിതകള്‍ക്ക് അവസരമൊരുക്കി ഫെഡറല്‍ ബാങ്ക് Read More »