palakkad express news

Local News

പെരുമ്പിലാവ് – നിലമ്പൂര്‍ റോഡ് നവീകരണ കരാറുകാരനെ ഒഴിവാക്കി

പെരുമ്പിലാവ് – നിലമ്പൂര്‍ റോഡിന്റെ നവീകരണപ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്‍ പ്രവൃത്തിയില്‍ ഗുരുതരമായ വീഴ്ച വരുത്തിയ സാഹചര്യത്തില്‍  കരാറുകാരനെ ഒഴിവാക്കി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. കരാറുകാരന്റെ നഷ്ടോത്തരവാദിത്തത്തിലാണ് പ്രവൃത്തിയില്‍ നിന്നും നീക്കം ചെയ്തത്. നിരന്തരമായി ആവശ്യപ്പെട്ടിട്ടും പ്രവൃത്തിയില്‍ നിശ്ചയിച്ച പുരോഗതി കൈവരിക്കാത്ത സാഹചര്യത്തിലാണ് നടപടി. 150 കോടിയോളം രൂപ ചെലവഴിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നത്. എന്നാല്‍  50 ശതമാനം  പ്രവൃത്തി മാത്രമാണ് കരാറുകാരന്‍ പൂര്‍ത്തിയാക്കിയത്. മഴയ്ക്ക് മുമ്പ് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന നിര്‍ദ്ദേശവും …

പെരുമ്പിലാവ് – നിലമ്പൂര്‍ റോഡ് നവീകരണ കരാറുകാരനെ ഒഴിവാക്കി Read More »

ഗതാഗത നിയന്ത്രണം

കൊഴിഞ്ഞാമ്പാറ പൊതുമരാമത്ത് നിരത്തുകള്‍ സെക്ഷന് കീഴില്‍ അഞ്ചാംമൈല്‍ – മൂലക്കട – നഞ്ചാംതാവളം റോഡില്‍ ഇന്റര്‍ലോക്ക് പ്രവൃത്തി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ ഭാരവാഹനങ്ങളുടെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി അസി. എഞ്ചിനീയര്‍ അറിയിച്ചു. ചിറ്റൂര്‍, നല്ലേപ്പിള്ളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ വണ്ണാമട വഴിയും മീനാക്ഷിപുരം, നഞ്ചാംതാവളം വഴി വരുന്ന വാഹനങ്ങള്‍ ഗോപാലപുരം വഴിയും തിരിഞ്ഞുപോകേണ്ടതാണ്.

വകുപ്പുകള്‍ സംയോജിപ്പിച്ച് ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ കൊണ്ടുവരും: മന്ത്രി കെ.രാജന്‍ജില്ലയില്‍ 6 വില്ലേജ് ഓഫീസുകള്‍ക്ക് തറക്കല്ലിട്ടു

റവന്യു വകുപ്പ്, രജിസ്‌ട്രേഷന്‍ വകുപ്പ്, സര്‍വ്വേ വകുപ്പ് എന്നിവയുടെ പോര്‍ട്ടലുകള്‍ സംയോജിപ്പിച്ച് രാജ്യത്താദ്യമായി ഒരു ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ കൊണ്ടുവരുമെന്ന് റവന്യു മന്ത്രി കെ.രാജന്‍. ഇതോടെ രജിസ്‌ട്രേഷന്‍ സമയത്ത് തന്നെ ഭൂമിയുടെ സ്വഭാവവും ഇനവും സ്‌കെച്ചുമെല്ലാം അറിയാനാകും. ഇത് വിപ്ലവകരമായ മാറ്റത്തിനു വഴി വെക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 26 വില്ലേജോഫീസുകളുടെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ മുണ്ടൂര്‍ 1, എലവഞ്ചേരി, കിഴക്കഞ്ചേരി 1, പുതുക്കോട്, കരിമ്പ 2, അമ്പലപ്പാറ 2 വില്ലേജ് ഓഫിസുകള്‍ക്ക് …

വകുപ്പുകള്‍ സംയോജിപ്പിച്ച് ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ കൊണ്ടുവരും: മന്ത്രി കെ.രാജന്‍ജില്ലയില്‍ 6 വില്ലേജ് ഓഫീസുകള്‍ക്ക് തറക്കല്ലിട്ടു Read More »

വെള്ളിനേഴി ശ്രീ ചെങ്ങിണിക്കോട്ടുകാവിലെ നവരാത്രിയാഘോഷം

വെള്ളിനേഴി ശ്രീ ചെങ്ങിണിക്കോട്ടുകാവിലെ ഈ വർഷത്തെ നവരാത്രിയാഘോഷം 2024 ഒക്ടോബർ 3 വ്യാഴാഴ്ച ആരംഭിച്ച് ഒക്ടോബർ 13 ഞായറാഴ്ച അവസാനിക്കുന്നതാണ്.പടിഞ്ഞാറും കിഴക്കുമായി രണ്ടു ഭാവങ്ങളുള്ള സ്വയംഭൂവായ ദേവീപ്രതിഷ്ഠയാണ് ചെങ്ങിണിക്കോട്ടുകാവിലമ്മയുടേത്. അതിപുരാതനമായ ഈ ക്ഷേത്രത്തിൽ പടിഞ്ഞാറ് സൗമ്യ ഭാവത്തിലുള്ള ദുർഗ്ഗയും (മൂകാംബികാദേവിയും) കിഴക്ക് ശക്തി സ്വരൂപിണിയായ ദുർഗ്ഗയുമാണ്.മൂകാംബികാ സങ്കല്പമുള്ള ഈ ക്ഷേത്രത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്നത് അതിപ്രധാനമാണ് .ഒക്ടോബർ 3 വ്യാഴാഴ്ച  6.30 ന്നവരാത്രിയാഘോഷ പരിപാടികളുടെ ഉദ്ഘാടനം പാലക്കാട് ശിവാനന്ദാശ്രമം മഠാധിപതി സംപൂജ്യ സ്വാമി സ്വരൂപാനന്ദ സരസ്വതി നിർവ്വഹിക്കുന്നതാണ്.

താലൂക്ക്തല പട്ടയമേളകള്‍ മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ സംസ്ഥാന റവന്യൂ വകുപ്പിന്റെ കര്‍മ്മ പദ്ധതിയായ പട്ടയ മിഷന്റെ ഭാഗമായി താലൂക് തല പട്ടയമേളകള്‍ ജില്ലയില്‍ (സെപ്റ്റംബര്‍ 19ന്) റവന്യു മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും. മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്ക് തല പട്ടയമേള മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. അഡ്വ.എം.ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനാകും. മന്ത്രിമാരായ കെ.കൃഷ്ണന്‍കുട്ടി, എം.ബി.രാജേഷ്, വി.കെ.ശ്രീകണ്ഠന്‍ എം.പി, കെ.ശാന്തകുമാരി എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളാകും. …

താലൂക്ക്തല പട്ടയമേളകള്‍ മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും Read More »

താലൂക്ക് പട്ടയമേളയും എരിമയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവും 19ന് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും

ആലത്തൂര്‍ താലൂക്ക് തല പട്ടയമേളയുടെയും പുതുതായി നിര്‍മിച്ച എരിമയൂര്‍ 1 സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെയും ഉദ്ഘാടനം റവന്യു-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ സെപ്റ്റംബര്‍ 19ന് വൈകിട്ട് നാലിന് ആലത്തൂര്‍ ശ്രീപവിത്ര കല്യാണ മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്യും. കെ.ഡി.പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനാകും. കെ.രാധാകൃഷ്ണന്‍ എം.പി, പി.പി.സുമോദ് എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ചാമുണ്ണി, ജില്ലാ കളക്ടര്‍ ഡോ.എസ്.ചിത്ര തുടങ്ങിയവര്‍ പങ്കെടുക്കും.

ട്രക്ക്‌ ഡ്രൈവര്‍മാരുടെ പെണ്‍മക്കള്‍ക്ക്‌ സ്‌കോളര്‍ഷിപ്പുമായി മഹീന്ദ്ര

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ മഹീന്ദ്ര ട്രക്ക്‌ ആന്‍ഡ്‌ ബസ്‌ ഡിവിഷന്‍ (എംടിബിഡി) ഡ്രൈവേഴ്‌സ്‌ ദിനത്തിന്റെ ഭാഗമായി മഹീന്ദ്ര സാരഥി അഭിയാന്‍ മുഖേന ട്രക്ക്‌ ഡ്രൈവര്‍മാരുടെ പെണ്‍കുട്ടികള്‍ക്കായി സ്‌കോളര്‍ഷിപ്പ്‌ പദ്ധതി പ്രഖ്യാപിച്ചു. ഈ പദ്ധതിയിലൂടെ ഉന്നതവിജയം നേടിയ ട്രക്ക്‌ ഡ്രൈവര്‍മാരുടെ പെണ്‍കുട്ടികളുടെ ജീവിതത്തെ പരിവര്‍ത്തനം ചെയ്യുകയാണ്‌ മഹീന്ദ്രയുടെ ലക്ഷ്യം. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥിക്ക്‌ 10,000 രൂപ സ്‌കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റും നല്‍കും. 2025 ഫെബ്രുവരി മുതല്‍ മാര്‍ച്ച്‌ വരെ തെരഞ്ഞെടുത്ത സ്‌ഥലങ്ങളില്‍ മഹീന്ദ്ര ട്രക്കിന്റെയും ബസ്സിന്റെയും നേതൃത്വത്തിലാണ്‌ ആദരം സംഘടിപ്പിക്കുന്നത്‌. അതില്‍ ട്രക്ക്‌ ഡ്രൈവര്‍മാരുടെ പെണ്‍മക്കള്‍ക്ക്‌ 1000 സ്‌കോളര്‍ഷിപ്പുകള്‍ സമ്മാനിക്കും. …

ട്രക്ക്‌ ഡ്രൈവര്‍മാരുടെ പെണ്‍മക്കള്‍ക്ക്‌ സ്‌കോളര്‍ഷിപ്പുമായി മഹീന്ദ്ര Read More »

വാഹനത്തിന്റെ ഇഷ്ട നമ്പറിനായി തിരുവല്ല സ്വദേശി മുടക്കിയത് 7.85 ലക്ഷം രൂപ; 7777 ഇനി നിരഞ്ജനയ്ക്ക് സ്വന്തം

തിരുവല്ല:   വാഹന പ്രേമികള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന 7777 ഫാന്‍സി നമ്പര്‍ 7.85 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്‌സ് (Naduvathra Traders)ഡയറക്ടറുമായ  അഡ്വ. നിരഞ്ജന നടുവത്ര. തന്റെ ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍ എച്ച്എസ്ഇയ്ക്ക് വേണ്ടിയാണ് കെഎല്‍ 27 എം 7777 എന്ന നമ്പര്‍ യുവ സംരംഭക കൂടിയായ നിരഞ്ജന ലേലത്തിലൂടെ നേടിയത്. തിരുവല്ല ആര്‍ടിഒയ്ക്ക് കീഴിലായിരുന്നു വാശിയേറിയ ലേലം അരങ്ങേറിയത്. കേരളത്തില്‍ നടന്ന ഫാന്‍സി നമ്പര്‍ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന വിലകളിലൊന്നാണിത്. മുമ്പ് കൊച്ചിയില്‍ രജിസ്റ്റര്‍ …

വാഹനത്തിന്റെ ഇഷ്ട നമ്പറിനായി തിരുവല്ല സ്വദേശി മുടക്കിയത് 7.85 ലക്ഷം രൂപ; 7777 ഇനി നിരഞ്ജനയ്ക്ക് സ്വന്തം Read More »

വനിതാരത്നം പുരസ്കാരത്തിന് നോമിനേഷൻ ക്ഷണിച്ചു

വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകളെ ആദരിക്കുന്നതിന് 2015 മുതൽ സംസ്ഥാന സർക്കാർ നൽകി വരുന്ന വനിതാരത്ന പുരസ്കാരത്തിന് നോമിനേഷൻ ക്ഷണിച്ചു. അർഹരായ വ്യക്തികളെ സംഘടനകൾ/സ്ഥാപനങ്ങൾ/മറ്റ് വ്യക്തികൾ എന്നിവർക്ക് നോമിനേറ്റ് ചെയ്യാം. നോമിനേഷൻ ഒക്ടോബർ 10നുള്ളിൽ ജില്ലാ വനിത ശിശു വികസന ഓഫീസർക്ക് സമർപ്പിക്കണം.         സാമൂഹ്യ സേവനം, കായികം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലകളിലും ശാസ്ത്ര സാങ്കേതിക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത, കലാ …

വനിതാരത്നം പുരസ്കാരത്തിന് നോമിനേഷൻ ക്ഷണിച്ചു Read More »

മലപ്പുറം ജില്ലയിൽ മരണമടഞ്ഞ 24 വയസുകാരന് നിപ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയിൽ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞ 24 വയസുകാരനാണ് നിപ വൈറസ് ബാധയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ ഓഫീസർ നടത്തിയ ഡെത്ത് ഇൻവെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടൻ തന്നെ ജില്ലാ മെഡിക്കൽ ഓഫീസർ വഴി ലഭ്യമായ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ അയച്ചു. ഈ പരിശോധനാ ഫലം …

മലപ്പുറം ജില്ലയിൽ മരണമടഞ്ഞ 24 വയസുകാരന് നിപ സ്ഥിരീകരിച്ചു Read More »

ഇത് സപ്ലോകോയുടെ തിരിച്ചുവരവ്: മന്ത്രി ജി ആർ അനിൽ

സപ്ലൈക്കോ നിലനിൽക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് പഠിപ്പിച്ച ഓണക്കാലമാണ് ഇതെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ.  ഫലപ്രദമായ വിപണി ഇടപെടൽ നടത്തി വിലക്കയറ്റം പിടിച്ചു നിർത്താൻ സപ്ലൈകോയ്ക്ക് സാധിച്ചു. സപ്ലൈകോയുടെ തിരിച്ചുവരവിനാണ് നാം സാക്ഷ്യം വഹിച്ചത്. ഈ ഓണക്കാലത്തു സാധാരണക്കാർക്ക് ആശ്വാസകരമായ നടപടികൾ സ്വീകരിക്കാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു. സർക്കാരിന്റെ പ്രവർത്തനങ്ങളെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. അതിന്റെ തെളിവാണ് സപ്ലൈക്കോ സ്റ്റോറുകളിലെയും, ഓണം ഫെയറുകളിലെയും ജനത്തിരക്ക്. ഉത്രാടദിനത്തിന് മുൻപുള്ള ദിവസങ്ങളിൽ 16 കോടി രൂപയുടെ വില്പനയാണ് ജില്ലാ ഫെയറുകളിലും  സപ്ലൈകോ …

ഇത് സപ്ലോകോയുടെ തിരിച്ചുവരവ്: മന്ത്രി ജി ആർ അനിൽ Read More »

കണ്‍സിലിയേഷന്‍ ഉദ്യോഗസ്ഥരുടെ പാനല്‍ തയ്യാറാക്കുന്നു

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം 2007 പ്രകാരം മെയിന്റനന്‍സ് ട്രിബ്യൂണലില്‍ കണ്‍സീലിയേഷന്‍ (അനുരഞ്ജന) ഉദ്യോഗസ്ഥരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തൃശൂര്‍ ആര്‍.ഡി.ഒ ഓഫീസിലാണ് നിയമനം. മുതിര്‍ന്ന പൗരന്മാരുടെയും ദുര്‍ബല വിഭാഗങ്ങളുടെയും ക്ഷേമ പ്രവര്‍ത്തങ്ങളിലോ വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യനിര്‍മാര്‍ജനം, സ്ത്രീശാക്തീകരണം, സാമൂഹിക ക്ഷേമം, ഗ്രാമവികസനം തുടങ്ങിയ മേഖകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയിലോ കുറഞ്ഞത് രണ്ടു വര്‍ഷത്തെ സേവനമുള്ളവരായിരിക്കണം. ഈ സംഘടനയുടെ മുതിര്‍ന്ന ഭാരവാഹിയുമാകണം. താല്‍പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍ സഹിതം ചെമ്പൂക്കാവ് …

കണ്‍സിലിയേഷന്‍ ഉദ്യോഗസ്ഥരുടെ പാനല്‍ തയ്യാറാക്കുന്നു Read More »

അധ്യാപക നിയമനം

ചേലക്കര, വടക്കാഞ്ചേരി ആണ്‍കുട്ടികളുടെ മോഡല്‍ റെസിഡന്‍ഷന്‍ സ്‌കൂളുകളിലേക്ക് കരാറടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ചേലക്കരയില്‍ എച്ച്.എസ്.ടി ഹിന്ദി, ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഗണിതം, എം.സി.ആര്‍.ടി (മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍) തസ്തികകളിലും വടക്കാഞ്ചേരിയില്‍ ഫിസിക്കല്‍ സയന്‍സ്, മലയാളം, എം.സി.ആര്‍.ടി (മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍) തസ്തികളിളുമാണ് ഒഴിവുകള്‍. സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യത ഉണ്ടായിരിക്കണം. ഉയര്‍ന്ന യോഗ്യതയും പ്രവര്‍ത്തിപരിചയവും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മുന്‍ഗണന ലഭിക്കും. ഹോസ്റ്റലില്‍ താമസിച്ച് പഠിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. പേര്, ഫോണ്‍ …

അധ്യാപക നിയമനം Read More »

ബോട്ട് സര്‍വ്വീസ് നടത്തുന്നവര്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം

ഓണം അവധി പ്രമാണിച്ച് കുട്ടികള്‍ അടക്കമുള്ള വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബോട്ട് സര്‍വ്വീസ് നടത്തുന്നവര്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങളോ സാധുവായ രജിസ്‌ട്രേഷനോ സര്‍വ്വേ സര്‍ട്ടിഫിക്കറ്റോ ഇന്‍ഷുറന്‍സോ മറ്റ് നിയമാനുസൃത രേഖകളോ കൂടാതെ ബോട്ടുകള്‍ സര്‍വ്വീസ് നടത്താന്‍ പാടില്ലെന്ന് ബേപ്പൂര്‍ സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. എല്ലാ സഞ്ചാരികളും നിയമം അനുശാസിക്കുന്ന ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകള്‍ ധരിക്കുന്നുണ്ടോ എന്നുള്ളത് ബോട്ട് ജീവനക്കാരും ബോട്ട് ഉടമസ്ഥനും കര്‍ശനമായും ഉറപ്പാക്കണം.

ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷ സ്‌ക്വാഡ് പരിശോധന ഊര്‍ജ്ജിതം

വാളയാര്‍ ചെക്ക് പോസ്റ്റ് വഴി വരുന്ന പാല്‍, പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഭക്ഷ്യസുരക്ഷ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ഷണ്മുഖന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ സ്‌ക്വാഡ് പരിശോധന ഊര്‍ജ്ജിതമായി തുടരുന്നു. സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍, സര്‍വലൈന്‍സ് സാമ്പിളുകള്‍ എന്നിവ ശേഖരിച്ച് എറണാകുളം അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചുവരുന്നുണ്ടെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

അവധി ദിനങ്ങളിലെ കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും തടയും; ജില്ലാഭരണകൂടം

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി അവധിയിലാകുന്ന സാഹചര്യം മുതലെടുക്കുന്നത് തടയാന്‍ തയ്യാറായി ജില്ലാ ഭരണകൂടം. ഭൂമി കയ്യേറ്റം, മണ്ണ്, മണല്‍, കല്ല് ,പാറ എന്നിവയുടെ അനധികൃത ഖനനം , ,കടത്തല്‍ എന്നിവ തടയുന്നതിന് ജില്ലാ തലത്തിലും താലൂക്ക് തലത്തിലും സ്‌ക്വാഡുകള്‍ രൂപീകരിക്കാന്‍ ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി നിര്‍ദേശം നല്‍കി. അവധി ദിവസങ്ങളില്‍ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ കര്‍ശന നിരീക്ഷണം ഉണ്ടാകും . അനധികൃത കയ്യേറ്റമോ ഖനനമോ മറ്റ് അനധികൃത പ്രവര്‍ത്തനങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങൾക്ക് ജില്ലാ താലൂക്ക് …

അവധി ദിനങ്ങളിലെ കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും തടയും; ജില്ലാഭരണകൂടം Read More »

മുനിസിപ്പാലിറ്റി,കോർപ്പറേഷൻ വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് വിജ്ഞാപനമായി

135 പുതിയ വാർഡുകൾ സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലെയും വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. മുനിസിപ്പാലിറ്റികളിൽ 128 വാർഡുകളും, കോർപ്പറേഷനുകളിൽ ഏഴ് വാർഡുകളും കൂടി. പുതുക്കിയ കണക്കനുസരിച്ച് തിരുവനന്തപുരം കോർപ്പറേഷനിൽ 101 ഉം,കൊല്ലത്ത് 56 ഉം, കൊച്ചിയിൽ 76 ഉം, തൃശൂരിൽ 56 ഉം, കോഴിക്കോട് 76 ഉം, കണ്ണൂരിൽ 56 ഉം വാർഡുകളുണ്ടാകും. 87 മുനിസിപ്പാലിറ്റികളിലെ നിലവിലുള്ള 3113 വാർഡുകളുടെ എണ്ണം 3241 ആയി വർദ്ധിക്കും.   പുതുക്കിയ വാർഡുകളുടെ എണ്ണം നിലവിലുള്ള വാർഡുകളുടെ …

മുനിസിപ്പാലിറ്റി,കോർപ്പറേഷൻ വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് വിജ്ഞാപനമായി Read More »

932 രൂപ മുതലുള്ള ടിക്കറ്റ്‌ നിരക്കുമായി

എയര്‍ ഇന്ത്യ എക്‌സ്‌പ്രസില്‍ ഫ്‌ളാഷ്‌ സെയില്‍കൊച്ചി: 932 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ഫ്‌ളാഷ്‌ സെയില്‍ ആരംഭിച്ചു. 2025 മാര്‍ച്ച്‌ 31 വരെയുള്ള യാത്രകള്‍ക്കായി സെപ്‌റ്റംബര്‍ 16 വരെ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വെബ്‌സൈറ്റിലൂടെയും (airindiaexpress.com) മൊബൈല്‍ ആപ്പിലൂടെയും ബുക്ക്‌ ചെയ്യുന്ന ടിക്കറ്റുകളാണ്‌ 932 രൂപ മുതലുള്ള എക്‌സ്‌പ്രസ്‌ ലൈറ്റ്‌ നിരക്കില്‍ ലഭിക്കുക. മറ്റ്‌ ബുക്കിംഗ്‌ ചാനലുകളിലൂടെ ബുക്ക്‌ ചെയ്യുന്ന ടിക്കറ്റുകള്‍ 1088 രൂപ മുതലുള്ള എക്‌സ്‌പ്രസ്‌ വാല്യൂ നിരക്കിലും ലഭിക്കും. ഓണക്കാലത്ത്‌ മലയാളികള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന കൊച്ചി- ബാംഗ്ലൂര്‍, ബാംഗ്ലൂര്‍- ചെന്നൈ മുതല്‍ ഡെല്‍ഹി-ഗ്വാളിയര്‍, ഗുവാഹത്തി- അഗര്‍ത്തല തുടങ്ങി നിരവധി റൂട്ടുകളില്‍ …

932 രൂപ മുതലുള്ള ടിക്കറ്റ്‌ നിരക്കുമായി Read More »

മലയാള സിനിമാ, സീരിയൽ രംഗം പൂർണമായും സ്ത്രീ സൗഹൃദമാകും: മന്ത്രി സജി ചെറിയാൻ

സഖി ഡോർമെറ്ററി ഉദ്ഘാടനം ചെയ്തു കൃത്യമായ നിയമ, നയ രൂപീകരണത്തിലൂടെ മലയാള സീരിയൽ, സിനിമ രംഗത്തെ പൂർണമായും സ്ത്രീ സൗഹൃദമാക്കുമെന്ന് സാംസ്‌കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സ്ത്രീകൾക്ക് സുരക്ഷിതവും സുഖപ്രദവുമായ താമസസൗകര്യം പ്രദാനം ചെയ്യാൻ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്റർ കോംപ്ലക്‌സിൽ തുടക്കമിടുന്ന  സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ സംരംഭമായ സഖി – ഡോർമെറ്ററിയുടെ ഉദ്ഘാടനം തിരുവനന്തപുരം ശ്രീ തിയേറ്ററററിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. എല്ലാ മേഖലയിലെയും സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളില്ലാതാക്കുന്ന ഇടപെടലുകളാണ് സംസ്ഥാന ഗവൺമെന്റ് നടത്തുന്നത്. …

മലയാള സിനിമാ, സീരിയൽ രംഗം പൂർണമായും സ്ത്രീ സൗഹൃദമാകും: മന്ത്രി സജി ചെറിയാൻ Read More »

ഇനി മുതൽ ആന്റിബയോട്ടിക്കുകൾ നീല കവറിൽ: മന്ത്രി വീണാ ജോർജ്

ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി ഇനിമുതൽ നീല നിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡ്രഗ്സ് കൺട്രോൾ വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകൾ തയ്യാറാക്കി സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾക്ക് നൽകുന്നതാണ്. പിന്നീട് അതേ മാതൃകയിൽ അതത് മെഡിക്കൽ സ്റ്റോറുകൾ കവറുകൾ തയ്യാറാക്കി അതിൽ ആന്റിബയോട്ടിക് നൽകേണ്ടതാണ്. സർക്കാർ തലത്തിലെ ഫാർമസികൾക്കും ഇതേ പോലെ നീല കവറുകൾ നൽകുന്നതാണ്. അവരും നീല കവർ തയ്യാറാക്കി അതിൽ ആന്റിബയോട്ടിക് നൽകേണ്ടതാണ്. മരുന്നുകൾ കഴിക്കേണ്ട വിധത്തിന് പുറമേ നീല …

ഇനി മുതൽ ആന്റിബയോട്ടിക്കുകൾ നീല കവറിൽ: മന്ത്രി വീണാ ജോർജ് Read More »