palakkad express news

Local News

പാലക്കാട് ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ചേർന്നു.

പാലക്കാട് ഇന്ന് ചേർന്ന് നേതൃയോഗം ഡി.സി.സി പ്രസിഡന്റ് എ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ജനുവരി മാസം മുപ്പതിനകം നഗരസഭയിലെ എല്ലാ വാർഡിലും വാർഡ് കമ്മിറ്റി രൂപീകരിക്കാനും ,എലപ്പുള്ളി മദ്യ നിർമ്മാണ ശാല തുടങ്ങാൻ അനുവദിക്കില്ലെന്നും സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ ജനകീയ പ്രതിഷേധ പരിപാടികൾ സംഘപ്പിക്കുമെന്നും ഒന്നാം ഘട്ടം എന്ന നിലയിൽ ജനുവരി ഇരുപത്തിയഞ്ചിന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ എലപ്പുള്ളിയിൽ ജനങ്ങളെ അണിനിരത്തി ജനകീയ പ്രക്ഷോഭം …

പാലക്കാട് ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ചേർന്നു. Read More »

പെട്രോൾ പമ്പ്, പാചകവാതകം മേഖലകളിലെ തൊഴിലാളികൾക്ക് മിനിമം വേതനം നിശ്ചയിച്ചിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

നിയമസഭയിൽ കെ.വി. സുമേഷ് എം.എൽ.എയുടെ സബ്മിഷന് മറുപടിപെട്രോൾ പമ്പ്, പാചകവാതകം മേഖലകളിലെ തൊഴിലാളികൾക്ക് മിനിമം വേതനം നിശ്ചയിച്ചിട്ടുണ്ടെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. പെട്രോൾ പമ്പ്, പാചകവാതക മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മിനിമം വേതനം, ഇ.എസ്.ഐ. തുടങ്ങിയ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തണമെന്ന കെ.വി. സുമേഷ് എം.എൽ.എയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. പാചകവാതക വിതരണ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം അവസാനമായി പുനർനിർണിച്ചത് 2021 ഫെബ്രുവരി 24ലെ മിനിമം വേതനം വിജ്ഞാപനത്തിലൂടെയാണ്. എന്നാൽ …

പെട്രോൾ പമ്പ്, പാചകവാതകം മേഖലകളിലെ തൊഴിലാളികൾക്ക് മിനിമം വേതനം നിശ്ചയിച്ചിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി Read More »

മാധ്യമ അവാർഡുകൾ ഫെബ്രുവരി 10 വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയുടെ 2024-ലെ മാധ്യമ അവാ൪ഡുകൾക്കുള്ള എ൯ട്രികൾ 2025 ഫെബ്രുവരി 10 വരെ സമ൪പ്പിക്കാം. 2024 ജനുവരി 1 മുതൽ ഡിസംബ൪ 31 വരെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോ൪ട്ടുകളാണ് പരിഗണിക്കുന്നത്. ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുള്ള വി.കരുണാകര൯ നമ്പ്യാ൪ അവാ൪ഡ്, മികച്ച അന്വേഷണാത്മക റിപ്പോ൪ട്ടിനുള്ള ചൊവ്വര പരമേശ്വര൯ അവാ൪ഡ്, മികച്ച പ്രാദേശിക ലേഖകനുള്ള ഡോ. മൂ൪ക്കന്നൂ൪ നാരായണ൯ അവാ൪ഡ്, മികച്ച ഹ്യൂമ൯ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എ൯.എ൯. സത്യവ്രത൯ അവാ൪ഡ്, മികച്ച ന്യൂസ് ഫോട്ടോഗ്രാഫ൪ക്കുള്ള മീഡിയ അക്കാദമി അവാ൪ഡ്, …

മാധ്യമ അവാർഡുകൾ ഫെബ്രുവരി 10 വരെ അപേക്ഷിക്കാം Read More »

ജനങ്ങളുടെ അന്നം മുട്ടിക്കുന്ന സമരപരിപാടികളിൽ നിന്നും റേഷൻ വ്യാപാരികൾ പിൻതിരിയണം; വീണ്ടും ചർച്ച നടത്താൻ തയ്യാറെന്ന് മന്ത്രി ജി ആർ അനിൽ

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ജനുവരി 27 മുതൽ അനിശ്ചിതകാല പണിമുടക്കത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്റേഷൻ വ്യാപാരികൾ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതിന് ധനമന്ത്രിയുടെ സമയം കൂടി കണ്ടെത്തി വീണ്ടും ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്നും ഈ സാഹചര്യത്തിൽ ജനങ്ങളുടെ അന്നം മുട്ടിക്കുന്ന സമരപരിപാടികളിൽ നിന്നും റേഷൻ വ്യാപാരികൾ പിൻതിരിയണമെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അഭ്യർത്ഥിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ജനുവരി 27 മുതൽ അനിശ്ചിതകാല പണിമുടക്കം നടത്താനിരിക്കുന്ന സാഹചര്യത്തിൽ വിളിച്ചു …

ജനങ്ങളുടെ അന്നം മുട്ടിക്കുന്ന സമരപരിപാടികളിൽ നിന്നും റേഷൻ വ്യാപാരികൾ പിൻതിരിയണം; വീണ്ടും ചർച്ച നടത്താൻ തയ്യാറെന്ന് മന്ത്രി ജി ആർ അനിൽ Read More »

പ്രീ-മാരിറ്റൽ കൗൺസിലിങ്ങ് പ്രോഗ്രാം ആരംഭിച്ചു 

അകലൂർ : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പും മൗണ്ട് സീന കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നുദിവസത്തെ പ്രീ-മാരിറ്റൽ കൗൺസിലിംഗ് പ്രോഗ്രാം ആരംഭിച്ചു. ഒറ്റപ്പാലം മജിസ്‌ട്രേറ്റ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എം.എ മുഹമ്മദ് സാജിദ് ഉദ്‌ഘാനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ .സർഫ്രാസ് നവാസ് അധ്യക്ഷത വഹിച്ചു . പാലക്കാട് മൈനോറിറ്റി കോച്ചിങ് സെന്റ്ർ പ്രിൻസിപ്പാൾ ഡോ .കെ വാസുദേവൻ പിള്ള മുഖ്യപ്രഭാഷണം നടത്തി . മൗണ്ട് സീന മാനേജിങ് കമ്മിറ്റി യംഗം ശംസുദ്ധീൻ പത്തിരിപ്പാല, കോളേജ് …

പ്രീ-മാരിറ്റൽ കൗൺസിലിങ്ങ് പ്രോഗ്രാം ആരംഭിച്ചു  Read More »

പന്തം കൊളുത്തി പ്രകടനം നടത്തി “

പാലക്കാട്: എലപ്പുള്ളി മദ്യ പ്ലാൻ്റ് അനുമതിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി നിയമസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് പാലക്കാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി ഡി.സി.സി ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ഡി.സി.സി ജനറൽ സെക്രട്ടറി വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു കുടിവെള്ള ക്ഷാമം രൂക്ഷമായ പാലക്കാട് ജില്ലയിൽ മലമ്പുഴ ഡാമിലെ വെള്ളം മദ്യകമ്പനിക്ക് നല്കാനുള്ള ശ്രമം ഇവിടം …

പന്തം കൊളുത്തി പ്രകടനം നടത്തി “ Read More »

കേരളത്തിലെ വിവിധ സ്വകാര്യസ്ഥാപനങ്ങളിൽ ഒഴിവുകൾ

നോർക്ക നെയിം പദ്ധതിയിലൂടെ തിരിച്ചെത്തിയ പ്രവാസികൾക്ക് അപേക്ഷിക്കാംകേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളിൽ ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സ് മുഖേന അപേക്ഷ ക്ഷണിക്കുന്നു. ഓട്ടോമൊബൈൽ, എം.എസ്.എം.ഇ, ധനകാര്യം, ഫാർമർ പ്രൊഡ്യൂസർ കമ്പനി, മാൻപവർ സ്ഥാപനം എന്നിവയിൽ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലാണ് ഒഴിവുകൾ. തിരിച്ചെത്തിയ പ്രവാസികേരളീയർക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് മുഖേന നടപ്പിലാക്കുന്ന പുതിയ പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്കാ അസിസ്റ്റഡ്& …

കേരളത്തിലെ വിവിധ സ്വകാര്യസ്ഥാപനങ്ങളിൽ ഒഴിവുകൾ Read More »

ഉത്സവത്തിന് ആനയെഴുന്നള്ളിപ്പ് : മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

മലപ്പുറം,:ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകള്‍ ഇടയുന്നതു മൂലമുള്ള അപകടങ്ങള്‍ കുറയ്ക്കാനായി നാട്ടാന പരിപാലന ചട്ടം – ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആർ വിനോദ് അധ്യക്ഷത വഹിച്ചു.ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകളും ജനങ്ങളും തമ്മില്‍ സുരക്ഷിത അകലമുണ്ടായിരിക്കണമെന്ന് കമ്മിറ്റി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് വരെ ജില്ലയിലെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കുന്ന ആനകളും ജനങ്ങളും തമ്മിലുള്ള അകലം സംബന്ധിച്ച് …

ഉത്സവത്തിന് ആനയെഴുന്നള്ളിപ്പ് : മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു Read More »

ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് : ഡയസ് നോൺ പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 22ന് സംസ്ഥാന വ്യാപകമായി സൂചനാപണിമുടക്ക് നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ് നോൺ ആയി കണക്കാക്കുമെന്ന് സർക്കാർ അറിയിച്ചു. ഇത് സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

കിള്ളിക്കുറുശ്ശിമംഗലത്ത് നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു.

ലക്കിടി പേരൂർ പഞ്ചായത്തിലെ കിള്ളിക്കുറുശ്ശിമംഗലത്ത് ശ്രീശങ്കരാ ഓറിയെൻ്റൽ ഹയർ സെക്കൻ്ററി സ്കൂളിനു പിറകിലൂടെ പോകുന്ന ടാറിംങ്ങ് നടത്തി നവീകരിച്ച റോഡിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുരേഷ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ കെ.ഹരി, വാർഡ് അംഗം എ പി ബാലൻ, കെ. വേണുഗോപാൽ എന്നിവർ സംസാരിച്ചു. കെ.ജി.എസ് നമ്പൂതിരി, കുസുമം വേണുഗോപാൽ, ജയശ്രീ, പി.എം. ദാമോദരൻ, എം. രാജേഷ്, കെ. മധുസൂദനൻ,ശോഭ, വാസുദേവൻനമ്പൂതിരി പി.കെ …

കിള്ളിക്കുറുശ്ശിമംഗലത്ത് നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു. Read More »

പട്ടാമ്പി,അട്ടപ്പാടി താലൂക്ക്തല അദാലത്തുകള്‍27,28 തിയതികളില്‍

പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍  സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ പട്ടാമ്പി ,അട്ടപ്പാടി താലൂക്ക് തല അദാലത്തുകള്‍ ക്രമേണ ജനുവരി 27 നും 28 നും രാവിലെ പത്ത് മുതല്‍ നടക്കും.ജനുവരി 27 ന് പട്ടാമ്പി എസ്.എന്‍.ജി.എസ് ഓഡിറ്റോറിയത്തിലും, 28 ന് അഗളി കില ഓഡിറ്റോറിയത്തിലുമായി നടക്കുന്ന അദാലത്തുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും പരാതി നല്‍കാന്‍ അവസരമുണ്ടാകും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെയും തദ്ദേശ സ്വയം ഭരണ-എക്സൈസ് വകുപ്പ് മന്ത്രിയായ എം.ബി രാജേഷിന്റെയും നേതൃത്വത്തിലാണ് അദാലത്തുകള്‍ …

പട്ടാമ്പി,അട്ടപ്പാടി താലൂക്ക്തല അദാലത്തുകള്‍27,28 തിയതികളില്‍ Read More »

പതിനാറാമത് ആദിവാസി യുവജന സാംസ്കാരിക വിനിമയ പരിപാടി ജനുവരി 20 മുതൽ എറണാകുളത്ത്

കേന്ദ്ര ആഭ്യന്തര മന്ത്രാലയം, യുവജനകാര്യ കായിക മന്ത്രാലയം, നെഹ്റു യുവ കേന്ദ്ര സംഘാടൻ എന്നിവ സംയുക്തമായി മേരാ യുവ ഭാരതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പതിനാറാമത് ആദിവാസി യുവജന സാംസ്കാരിക വിനിമയ പരിപാടി ജനുവരി 20 മുതൽ 26 വരെ എറണാകുളം ഗവണ്മെന്റ് യൂത്ത് ഹോസ്റ്റലിൽ സംഘടിപ്പിക്കും. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ 20 ന് വൈകീട്ട് 05.30 ന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ, ജില്ലാ കളക്ടർ എൻ …

പതിനാറാമത് ആദിവാസി യുവജന സാംസ്കാരിക വിനിമയ പരിപാടി ജനുവരി 20 മുതൽ എറണാകുളത്ത് Read More »

പാരമ്പര്യ വൈദ്യ ചികിത്സാനുമതി കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ളവർക്ക് മാത്രം

തിരുവനന്തപുരം:ക്വാളിറ്റി കൗൺസിൽ ഓപ് ഇന്ത്യയുടെ നോഡൽ ഏജൻസിയായ സെന്റർ ഫോർ ട്രേഡ് ടെസ്റ്റിങ് ആൻഡ് സർട്ടിഫിക്കേഷൻ ഓഫ് സ്കിൽഡ് വർക്കേഴ്സ് (CCTC) എന്ന സംഘടന പാരമ്പര്യ വൈദ്യൻമാർക്ക് ചികിത്സാനുമതി നൽകി കൊണ്ട് സർട്ടിഫിക്കറ്റുകൾ നൽകുന്നതായിട്ടുള്ള പത്രവാർത്ത കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിലെ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ കൗൺസിലിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ആക്ട്, 2021, പ്രകാരം കേരളത്തിൽ ചികിത്സ നടത്തുന്നതിനുള്ള അനുമതി അംഗീകൃത യോഗ്യതയും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും ഉളളവർക്ക് …

പാരമ്പര്യ വൈദ്യ ചികിത്സാനുമതി കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ളവർക്ക് മാത്രം Read More »

പ്രൊപ്പോസൽ പരിശോധിച്ച് നിലവിലുള്ള ചട്ടങ്ങൾ പ്രകാരമാണ് എഥനോൾ നിർമ്മാണ പ്ലാന്റ് ആരംഭിക്കാൻ മന്ത്രിസഭ അനുമതി നൽകിയത്: മന്ത്രി എം ബി രാജേഷ്

പാലക്കാട്: കഞ്ചിക്കോട് പുതിയതായി എഥനോൾ നിർമ്മാണ പ്ലാന്റ് ആരംഭിക്കാൻ മന്ത്രിസഭ അനുമതി നൽകിയതിനെതിരെ ഉയർന്ന വിമർശനങ്ങളിൽ കഴമ്പില്ലെന്നും സർക്കാരിന്റെ മുൻപിൽ സമർപ്പിക്കപ്പെട്ട ഒരു ഇൻവെസ്റ്റ്മെന്റ് പ്രൊപ്പോസലിൽ നിയമാനുസൃതമായ നടപടികളാണ് സ്വീകരിച്ചതെന്നും എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.പ്രൊപ്പോസൽ പരിശോധിച്ച് നിലവിലുള്ള ചട്ടങ്ങൾ പ്രകാരമാണ് അനുമതി നൽകിയത്. ഇപ്പോൾ ഒരു കമ്പനിയാണ് പ്രൊപ്പോസൽ സമർപ്പിച്ചിട്ടുള്ളത്. അവർക്ക് എല്ലാ പരിശോധനകളുടെയും അടിസ്ഥാനത്തിൽ നിലവിലുള്ള നിയമങ്ങളെല്ലാം പാലിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി നൽകിയത്. മറ്റാരെങ്കിലും പ്രൊപ്പോസൽ സമർപ്പിച്ചാൽ അതിനും …

പ്രൊപ്പോസൽ പരിശോധിച്ച് നിലവിലുള്ള ചട്ടങ്ങൾ പ്രകാരമാണ് എഥനോൾ നിർമ്മാണ പ്ലാന്റ് ആരംഭിക്കാൻ മന്ത്രിസഭ അനുമതി നൽകിയത്: മന്ത്രി എം ബി രാജേഷ് Read More »

നിര്യാതയായി

പഴയന്നൂർ കല്ലംപറമ്പ് കറുകയിൽ വീട്ടിൽ സരോജിനി രവീന്ദ്ര ഹോട്ടൽ (75)വയസ്സ് നിര്യാതയായി സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് പാമ്പാടി ഐവർ മഠം സ്മശാനത്തിൽ നടക്കും മക്കൾ രവീന്ദ്രൻ ഗോകുൽദാസ് ശിവദാസൻ മരുമക്കൾ സ്മിത പ്രീതി.

നഗരസഭയുടെ പദ്ധതികൾക്ക് അവഗണന.

ഒറ്റപ്പാലം നഗരസഭയുടെ കീഴിൽ വരുന്ന ഈസ്റ്റ് ഒറ്റപ്പാലം സ്കൂൾ നഗരസഭ നൽകുന്ന പദ്ധതികൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ലെന്ന് നഗരസഭ ചെയർപേഴ്സൺ ജാനകി ദേവി. ഇന്നലെ സ്കൂൾ വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് ആരുടെയും പേര് പരാമർശിക്കാതെ ചെയർപേഴ്സൺ വിമർശനം ഉന്നയിച്ചത്. കുറച്ചു മാസങ്ങളായി നഗരസഭയും സ്കൂൾ പിടിഎയും ചില വിഷയങ്ങളിൽ അഭിപ്രായ ഭിന്നതയിലാണ്…

മുതിർന്ന പൗരന്മാരോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട കേസുകളിൽ ശക്തമായ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രായമായ മാതാപിതാക്കളെ ഉപേക്ഷിച്ചു പോകുക, അവരെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക തുടങ്ങിയ പ്രവർത്തികൾ ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും കാട്ടേണ്ടതില്ല എന്നതാണ് സർക്കാരിന്റെ നിലപാടെന്നും മുതിർന്ന പൗരന്മാരോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട കേസുകളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം നഗരസഭ മുതിർന്ന പൗരന്മാർക്കായി സംഘടിപ്പിച്ച മധുരം ജീവിതം സീനേജർ ഫെസ്റ്റിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.വയോജനങ്ങളുടെ പരിചരണത്തിനും ക്ഷേമത്തിനും ശ്രദ്ധ നൽകേണ്ടതുണ്ട്. സംസ്ഥാന സർക്കാർ ഈ കാര്യത്തിൽ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. …

മുതിർന്ന പൗരന്മാരോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട കേസുകളിൽ ശക്തമായ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി Read More »

മലമ്പുഴ പുഷ്പമേള ‘പൂക്കാലം 2025’ ന് തുടക്കമായിമലമ്പുഴ ഉദ്യാനത്തിന്റെ പ്രതാപം വീണ്ടെടുക്കും: എ. പ്രഭാകരന്‍ എം.എല്‍.എ

മലമ്പുഴ ഉദ്യാനത്തില്‍ ഒരുക്കിയിരിക്കുന്ന ‘പൂക്കാലം -2025’ പുഷ്പമേളയുടെ രണ്ടാം പതിപ്പിന് തുടക്കമായി. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ജലസേചന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മേളയുടെ ഉദ്ഘാടനം എ.പ്രഭാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. മലമ്പുഴ ഉദ്യാനത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും എം.എല്‍.എ ഫണ്ടില്‍ നിന്നും നാലു കോടി രൂപ ഉദ്യാനത്തിന്റെ ഇലക്ട്രിഫിക്കേഷന്‍ ജോലികള്‍ക്കായി മാറ്റി വച്ചിട്ടുണ്ടെന്നും ഇത് എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഇവിടെ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള …

മലമ്പുഴ പുഷ്പമേള ‘പൂക്കാലം 2025’ ന് തുടക്കമായിമലമ്പുഴ ഉദ്യാനത്തിന്റെ പ്രതാപം വീണ്ടെടുക്കും: എ. പ്രഭാകരന്‍ എം.എല്‍.എ Read More »

വര്‍ണ്ണ വിസ്മയത്തില്‍ മലമ്പുഴ ഉദ്യാനം; മലമ്പുഴ പുഷ്‌പോത്സവം നാളെ മുതൽ

മലമ്പുഴ ഉദ്യാനത്തില്‍ ജലസേചന വകുപ്പും ഡി.ടി.പി.സിയും സംയുക്തമായാണ് പൂക്കളുടെ വിസ്മയ ലോകം സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനം നാളെ (ജനുവരി 16) രാവിലെ 11 മണിക്ക് എ. പ്രഭാകരന്‍ എം.എല്‍.എ നിര്‍വഹിക്കും.ആഫ്രിക്കന്‍ ഫ്രഞ്ച്മേരി, ഗോള്‍ഡ് എന്നീ ഇനങ്ങളിലുള്ള വിവിധ ഇനം ചെണ്ടുമല്ലികള്‍ ഷോ യുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഓര്‍ക്കിഡ്, സൂര്യകാന്തി, കോസ്മോസ്, പെറ്റിയൂണിയ, മേരിഗോള്‍ഡ് തുടങ്ങി നിരവധി ഇനങ്ങളിലും നിറങ്ങളിലുമുള്ള പൂഷ്പങ്ങള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്.പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച മൃഗങ്ങളുടേയും, പക്ഷികളുടേയും മാതൃകകള്‍ കൗതുകം ഉണര്‍ത്തുന്നതാണ്. കഴിഞ്ഞ …

വര്‍ണ്ണ വിസ്മയത്തില്‍ മലമ്പുഴ ഉദ്യാനം; മലമ്പുഴ പുഷ്‌പോത്സവം നാളെ മുതൽ Read More »