palakkad express news

palakkad vision

ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ രണ്ട് കുട്ടികളെ ഫയര്‍ ഫോഴ്‌സ് രക്ഷിച്ചു

പോത്തനായ്ക്കന്‍ ചള്ള വണ്ടിത്താവളം സ്വദേശികളായ 13 വയസ്സുളള അഭിനവ് കൃഷ്ണ, 15 വയസുളള അജി എന്നിവര്‍ ആലാംകടവ് പാലത്തിനു സമീപം  ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് നീണ്ട ഒന്നര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിന് ശേഷം ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. കഴിഞ്ഞ ദിവസം ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മൈസൂര്‍ സ്വദേശികള്‍  കയറിനിന്ന അതേ പാറയില്‍ തന്നെയാണ് ഈ കുട്ടികളും കയറി നിന്നത്. കളിക്കുന്നതിനിടയില്‍ വെള്ളത്തില്‍ ഫുട്‌ബോള്‍ എടുക്കാന്‍ പോയതിനെ തുടര്‍ന്നാണ് പുഴയില്‍ കുടുങ്ങിയതെന്ന് കുട്ടികള്‍ അറിയിച്ചു.  ചിറ്റൂര്‍ ഫയര്‍ ഫോഴ്‌സും …

ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ രണ്ട് കുട്ടികളെ ഫയര്‍ ഫോഴ്‌സ് രക്ഷിച്ചു Read More »

24 ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം ചെയ്തു

ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സ്വതന്ത്രമായ സഞ്ചാരത്തിനുള്ള അവസരം ഉറപ്പാക്കുക, സുരക്ഷിതവും സുഖകരവുമായ യാത്രാനുഭവം ഉറപ്പുവരുത്തുക, ജോലിക്ക് പോകുന്നതും വ്യക്തിപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതും പരസഹായം കൂടാതെ എളുപ്പമാക്കുക  ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ‘സജീവ ചക്രങ്ങള്‍ പുതിയ വഴി പുതിയ പ്രയാണം’ പദ്ധതിയില്‍ 24 ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ ഇടപെടാന്‍ സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ വഴി സാധിക്കുമെന്നും …

24 ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം ചെയ്തു Read More »

24 മണിക്കൂറിനുളളില്‍ ജില്ലയില്‍ നാല് വീടുകള്‍ പൂര്‍ണ്ണമായും10 വീടുകള്‍ ഭാഗീകമായും തകര്‍ന്നു

  കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ നാല് വീടുകള്‍ പൂര്‍ണ്ണമായും 10 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. ആലത്തൂര്‍ താലൂക്കില്‍ ഏഴ്, മണ്ണാര്‍ക്കാട് ഒന്ന്, ഒറ്റപ്പാലം രണ്ട് എന്നിങ്ങനെയാണ് വീടുകള്‍ ഭാഗികമായി തകര്‍ന്നത്.ആലത്തൂര്‍ മൂന്നും മണ്ണാര്‍ക്കാട് ഒന്നും വീടുകളാണ് പൂര്‍ണ്ണമായി തകര്‍ന്നത്.ജൂണ്‍, ജൂലൈ മാസങ്ങളിലായി കനത്തമഴയില്‍ മൊത്തം 94 വീടുകള്‍ ഭാഗികമായും 12  വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ആലത്തൂരില്‍ 29, മണ്ണാര്‍ക്കാട് 14, ,ചിറ്റൂര്‍ 14 ,ഒറ്റപ്പാലം 22, …

24 മണിക്കൂറിനുളളില്‍ ജില്ലയില്‍ നാല് വീടുകള്‍ പൂര്‍ണ്ണമായും10 വീടുകള്‍ ഭാഗീകമായും തകര്‍ന്നു Read More »

മഴ; ജില്ലയില്‍ 11 ക്യാമ്പുകള്‍

തൃശൂർ:മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ അഞ്ച് താലൂക്കുകളിലായി നിലവില്‍ 11 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 54 കുടുംബങ്ങളാണുള്ളത്. ഇതില്‍ 72 പുരുഷന്മാരും 79 സ്ത്രീകളും 37 കുട്ടികളും ഉള്‍പ്പെടുന്നു. ചാലക്കുടി- ഒന്ന്, കൊടുങ്ങലൂര്‍- രണ്ട്, കുന്നംക്കുളം- ഒന്ന്, മുകുന്ദപുരം- ആറ്, തൃശൂര്‍- ഒന്ന് എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിലായി പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ 58.33 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 17 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. …

മഴ; ജില്ലയില്‍ 11 ക്യാമ്പുകള്‍ Read More »

നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു.

മഞ്ഞ അലർട്ട്: പത്തനംതിട്ട ജില്ലയിലെ മണിമല (കല്ലൂപ്പാറ സ്റ്റേഷൻ), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കരുവന്നൂർ (പാലകടവ് സ്റ്റേഷൻ), ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ), കോഴിക്കോട് ജില്ലയിലെ കുറ്റിയാടി (കുറ്റിയാടി സ്റ്റേഷൻ) എന്നീ നദികളിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ആയതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

കർക്കിടക വാവുബലിക്ക് ദേവസ്വം ബോർഡ് കൂടുതൽ സൗകര്യം ഒരുക്കും: മന്ത്രി വി.എൻ വാസവൻ

ഈ വർഷത്തെ കർക്കിടക വാവ് ബലിതർപ്പണത്തിന് ദേവസ്വം ബോർഡ് കൂടുതൽ വിപുലമായക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു. ദേവസ്വം ബോർഡിന് കീഴിലുള്ള ബലിതർപ്പണ ചടങ്ങുകൾ നടക്കുന്ന എല്ലാ പ്രധാനകേന്ദ്രങ്ങളിലും സൗകര്യങ്ങൾ ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി അവലോകനയോഗങ്ങൾ വിളിച്ചു.              തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ കർക്കിടക വാവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, മെമ്പർമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തിയുള്ള ആദ്യ ഘട്ട യോഗം ജൂലൈ ഒന്നിന് …

കർക്കിടക വാവുബലിക്ക് ദേവസ്വം ബോർഡ് കൂടുതൽ സൗകര്യം ഒരുക്കും: മന്ത്രി വി.എൻ വാസവൻ Read More »

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി സേവനങ്ങൾ സൗജന്യമായി എംപാനൽഡ് ആശുപത്രികളിൽ ലഭ്യമാണ്

നിയമവിരുദ്ധ എൻറോൾമെന്റിൽ പങ്കെടുക്കരുത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ എംപാനൽ ചെയ്ത ആശുപത്രികളിൽ സജ്ജമാക്കിയിട്ടുള്ള KASP കിയോസ്ക്കുകൾ മുഖേന മാത്രമാണ് പദ്ധതിയുടെ അനുബന്ധ സേവനങ്ങൾ ലഭ്യമാക്കുന്നതെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി അറിയിച്ചു. എന്നാൽ അനധികൃതമായി പ്രാദേശികമായി സംഘടിപ്പിക്കുന്ന ക്യാമ്പുകൾ മുഖേന പുതിയ അംഗങ്ങളെ ചേർക്കുന്നുവെന്നും കാർഡ് പുതുക്കി നൽകുന്നുവെന്നും തെറ്റായ സന്ദേശം പ്രചരിപ്പിച്ച് കാർഡ് പ്രിന്റ് ചെയ്ത് നൽകി പണം കൈപ്പറ്റുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ കാർഡുകൾ പ്രിന്റ് ചെയ്തു നൽകുന്നത് നിയമവിരുദ്ധമാണ്. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി നിയമ നടപടി …

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി സേവനങ്ങൾ സൗജന്യമായി എംപാനൽഡ് ആശുപത്രികളിൽ ലഭ്യമാണ് Read More »

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.

വയനാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (17-07-2024) റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഓറഞ്ച് അലർട്ട് 17-07-2024: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്18-07-2024: കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്19-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ …

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. Read More »

ജില്ലയില്‍ 16, 17, 18 തിയ്യതികളില്‍ മഞ്ഞ അലര്‍ട്ട്

ജില്ലയില്‍ ജൂലൈ 16, 17, 18 തിയ്യതികളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു

അതി തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് (ജൂലൈ 15) മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടും എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. കേരളം- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലായെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് കുട്ടികളുടേയും മുതിർന്നവരുടേയും കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം: മന്ത്രി വീണാ ജോർജ്

 സംസ്ഥാനത്ത് കുട്ടികളുടേയും മുതിർന്നവരുടേയും കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്തു. പ്രദേശത്ത് കോളറ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിലേയും മെഡിക്കൽ കോളേജിലേയും സംഘങ്ങൾ സ്ഥലം സന്ദർശിച്ച് തുടർനടപടികൾ സ്വീകരിച്ചു. ജില്ലാ റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. എല്ലാ ജല …

സംസ്ഥാനത്ത് കുട്ടികളുടേയും മുതിർന്നവരുടേയും കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം: മന്ത്രി വീണാ ജോർജ് Read More »

മഴക്കാല പകര്‍ച്ചവ്യാധികള്‍: അതീവശ്രദ്ധ വേണം

മഴക്കാലമായതിനാല്‍ വിവിധതരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ വരാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ അതീവ ശ്രദ്ധ ചെലുത്തണമെന്നും മസ്തിഷ്‌കജ്വരം, എലിപ്പനി, വൈറല്‍ പനി പോലുള്ള രോഗങ്ങളെ കരുതിയിരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അമീബിക് മെനിഞ്ചൈറ്റിസ്അപൂര്‍വ്വമായി ഉണ്ടാകുന്ന ഈ രോഗം ‘നിഗ്ലേറിയ ഫൌളേരി’ എന്ന ഏകകോശ ജീവിയാണ് പരത്തുന്നത്. മലിനമായ വെള്ളത്തിലൂടെയാണ് രോഗാണു മനുഷ്യരിലേക്ക് പടരുന്നത്. മലിനമായ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ‘തലച്ചോറ് തിന്നുന്ന അമീബ’ എന്ന് വിശേഷണമുള്ള ഈ രോഗാണുവിന്റെ സാന്നിധ്യം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. മൂക്ക്, കണ്ണ്, ചെവി, മറ്റു മുറിവുകള്‍ …

മഴക്കാല പകര്‍ച്ചവ്യാധികള്‍: അതീവശ്രദ്ധ വേണം Read More »

യാത്രനിരക്ക് ഇളവിനുളള കാര്‍ഡ് ആഗസ്റ്റ് ആദ്യവാരം ലഭിക്കുംകാര്‍ഡ് ലഭിക്കുന്നത് വരെ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് നല്‍കണം, ഇറക്കി വിടരുത്-ജില്ല കലക്ടര്‍

കോഴ്സ് പ്രവേശനത്തിന് ശേഷം ആര്‍.ടി.ഒയുടെ യാത്രനിരക്ക് ഇളവിനുളള കാര്‍ഡ് ലഭിക്കുന്നത് വരെയുളള കാലയളവില്‍ കാര്‍ഡില്ലായെന്ന കാരണത്താല്‍ വിദ്യാര്‍ത്ഥികളെ ബസില്‍ നിന്ന് ഇറക്കി വിടാന്‍ പാടില്ലെന്നും പ്രധാന അധ്യാപകന്റെ ഒപ്പും സീലും വെച്ചുളള അഡ്മിഷന്‍ കാര്‍ഡ് പരിഗണിച്ച് ഇളവ് അനുവദിക്കണമെന്നും ജില്ലകളക്ടര്‍ ഡോ.എസ.്ചിത്ര സ്വകാര്യബസ് ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിദ്യഭ്യാസ സ്ഥാപനത്തിലെ പ്രധാന അധ്യാപകന്റെ  ഒപ്പും സീലും വെച്ചുളള അഡ്മിഷന്‍ കാര്‍ഡ് കാണിച്ചിട്ടും വിദ്യാര്‍ത്ഥിയെ യാത്രാ ഇളവ് നല്‍കാതെ ഇറക്കി വിട്ടതായുളള അധ്യാപകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ്  ജില്ലകലക്ടറുടെ നിര്‍ദ്ദേശം. …

യാത്രനിരക്ക് ഇളവിനുളള കാര്‍ഡ് ആഗസ്റ്റ് ആദ്യവാരം ലഭിക്കുംകാര്‍ഡ് ലഭിക്കുന്നത് വരെ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് നല്‍കണം, ഇറക്കി വിടരുത്-ജില്ല കലക്ടര്‍ Read More »

ജോലി ഉപേക്ഷിക്കേണ്ടി വന്ന വനിതകള്‍ക്ക് അവസരമൊരുക്കി ഫെഡറല്‍ ബാങ്ക്

കൊച്ചി: പല കാരണങ്ങളാല്‍ ജോലി ഉപേക്ഷിക്കേണ്ടി വന്ന വനിതാ പ്രൊഫഷനലുകള്‍ക്കായി ഫെഡറല്‍ ബാങ്ക് നടത്തിയ റിക്രൂട്ട്‌മെന്റ് പദ്ധതിക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് മികച്ച പ്രതികരണം. വിവാഹം, പ്രസവം തുടങ്ങി വ്യക്തിപരവും അല്ലാത്തതുമായ കാരണങ്ങളാല്‍  ജോലിയില്‍ നിന്ന് ഇടവേള എടുക്കേണ്ടി വന്നവരെ ലക്ഷ്യമിട്ടായിരുന്നു ഈ പദ്ധതി. ജോലിയില്‍ നിന്ന് വിട്ട് അഞ്ചുവര്‍ഷം തികയാത്ത, ബാങ്കിംഗ് / ഐടി മേഖലകളില്‍ നിന്നുള്ള വനിതകള്‍ക്കാണ് നിലവില്‍ അവസരം ലഭിച്ചത്. വൈവിധ്യമാര്‍ന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു തൊഴിലിടത്തിന് ഫെഡറല്‍ ബാങ്ക് പ്രതിജ്ഞാബദ്ധമാണ്. കരിയര്‍ ബ്രേക്ക് എടുത്ത …

ജോലി ഉപേക്ഷിക്കേണ്ടി വന്ന വനിതകള്‍ക്ക് അവസരമൊരുക്കി ഫെഡറല്‍ ബാങ്ക് Read More »

വട്ടലക്കിയില്‍ കണ്ടെത്തിയ പുള്ളിപുലിയെ പറമ്പിക്കുളം ടൈഗര്‍ റിസര്‍വ്വിലേക്ക് തുറന്നുവിട്ടു

വട്ടലക്കി ഭാഗത്ത് അവശനിലയില്‍ കണ്ടെത്തിയ പുള്ളിപുലിയുടെ ആരോഗ്യനില മികച്ച ചികിത്സ നല്‍കിയതിനെ തുടര്‍ന്ന് തൃപ്തികരമായതിനാല്‍ നിയമാനുസൃത മാനദണ്ഡങ്ങള്‍ പാലിച്ച് പറമ്പിക്കുളം ടൈഗര്‍ റിസര്‍വ്വിലേയ്ക്ക് തുറന്നുവിട്ടതായി പാലക്കാട് ഡി.എഫ്.ഒ അറിയിച്ചു. മണ്ണാര്‍ക്കാട് വനം ഡിവിഷന്‍ അഗളി റേഞ്ചില്‍ ഷോളയൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ വട്ടലക്കി ഭാഗത്ത് ജൂണ്‍ പത്തിനാണ് പുലിയെ കണ്ടെത്തിയത്. കഴുത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പുലിയെ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ.ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പരിശോധിച്ചു. തുടര്‍ന്ന് മണ്ണുത്തി വെറ്റിനറി സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടര്‍മാരുടെ …

വട്ടലക്കിയില്‍ കണ്ടെത്തിയ പുള്ളിപുലിയെ പറമ്പിക്കുളം ടൈഗര്‍ റിസര്‍വ്വിലേക്ക് തുറന്നുവിട്ടു Read More »

ആന്റിവെനം നൽകുന്ന ആശുപത്രികളുടെ പേരുകൾ പ്രസിദ്ധീകരിക്കണം : മന്ത്രി വീണാ ജോർജ്

പാമ്പ് കടിയേറ്റവരുടെ ചികിത്സയ്ക്കായുള്ള ആന്റി സ്നേക്ക് വെനം നൽകുന്ന ആശുപത്രികളുടെ പേരുകൾ പ്രസിദ്ധീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ആശുപത്രികളുടെ പേരുകൾ പ്രസിദ്ധീകരിക്കണം. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. പാമ്പ് കടിയേറ്റാൽ വളരെപ്പെട്ടെന്ന് ആന്റിവെനം ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്. അതിനാൽ പാമ്പ് കടിയേറ്റ് വരുന്നവർക്ക് അധികദൂരം യാത്ര ചെയ്യാതെ ആന്റിവെനം ലഭ്യമാക്കേണ്ടതുണ്ട്. താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിലാണ് ആന്റിവെനം ലഭ്യമാക്കിയിട്ടുള്ളത്. …

ആന്റിവെനം നൽകുന്ന ആശുപത്രികളുടെ പേരുകൾ പ്രസിദ്ധീകരിക്കണം : മന്ത്രി വീണാ ജോർജ് Read More »

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജൂൺ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.  ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, നിർമാണ തീയതി, കാലാവധി എന്ന ക്രമത്തിൽ. Paracetamol Tablets IP 500 mg,         M/s. Geno …

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു Read More »

കാണ്മാനില്ല

കരിപ്പോട് പ്രിയദര്‍ശിനി കോളനിയിലെ ചാത്തു മകന്‍ പ്രതീഷിനെ (34) 2023 ഒക്ടോബര്‍ അഞ്ചിന് രാവിലെ 5.30 മുതല്‍ താമസസ്ഥലത്തുനിന്നും കാണാതായതായി പുതുനഗരം പോലീസ് അറിയിച്ചു. പോലീസ് കേസെടുത്ത് അന്വേഷിക്കുന്ന ഇദ്ദേഹത്തെപറ്റി എന്തെങ്കിലും വിവരം അറിയുന്നവര്‍ 04923 252255 എന്ന പുതുഗരം പോലീസ് സ്റ്റേഷന്‍ ഫോണ്‍ നമ്പറിലോ 9497933950 എന്ന മൊബൈല്‍ നമ്പറിലോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

വയറിളക്ക രോഗങ്ങള്‍: അതീവ ശ്രദ്ധ വേണമെന്ന് ഡി.എം.ഒ

ജില്ലയില്‍ വയറിളക്ക രോഗങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഭക്ഷ്യവിഷബാധ, സൂക്ഷ്മജീവികളായ വൈറസ്, ബാക്ടീരിയ, ഫംഗസ് മുതലായവ കാരണവും മറ്റു രോഗങ്ങളുടെ ലക്ഷണമായും വയറിളക്കം ഉണ്ടാകാം. കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, ഷിഗല്ല, നോറോ, റോട്ടോ തുടങ്ങിയ അനേകം രോഗാണുക്കള്‍ ഉണ്ടാക്കുന്ന രോഗങ്ങളുടെ പ്രധാന ലക്ഷണമാണ് വയറിളക്കം. വയറിളക്ക രോഗമുണ്ടാകുമ്പോള്‍ മലത്തില്‍ രക്തം ഉണ്ടെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ലക്ഷണങ്ങള്‍ മൂര്‍ച്ചിക്കാതെ തുടക്കത്തില്‍ തന്നെ ചികിത്സ ആരംഭിക്കണം. വയറിളക്കം …

വയറിളക്ക രോഗങ്ങള്‍: അതീവ ശ്രദ്ധ വേണമെന്ന് ഡി.എം.ഒ Read More »