palakkad express news

Local News

അന്ധതയോ മറ്റു ശാരീരിക അവശതകളോ ഉള്ളവര്‍ക്ക് സഹായിയെ അനുവദിക്കും

തദ്ദേശ തിരഞ്ഞെടുപ്പില്‍ അന്ധതയോ മറ്റു ശാരീരിക അവശതകളോ ഉള്ള സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യാനായി സഹായിയെ അനുവദിക്കും. അവരുടെ ആഗ്രഹപ്രകാരം 18 വയസിനു മുകളിലുള്ള ഒരു സഹായിയെയാണ് വോട്ട് രേഖപ്പെടുത്താനായി വോട്ടിങ് കമ്പാര്‍ട്‌മെന്റിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കുക. സമ്മതിദായകന് ബാലറ്റ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിയാനും ബട്ടണ്‍ അമര്‍ത്തി വോട്ട് ചെയ്യാനും സാധിക്കില്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ സഹായിയെ അനുവദിക്കൂ.വോട്ട് ചെയ്യുമ്പോള്‍ വോട്ടറുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിലും സഹായിയുടെ വലതു കൈയ്യിലെ ചൂണ്ടുവിരലിലും മായാത്ത മഷി പുരട്ടും. സ്ഥാനാര്‍ഥികളെയും പോളിങ് …

അന്ധതയോ മറ്റു ശാരീരിക അവശതകളോ ഉള്ളവര്‍ക്ക് സഹായിയെ അനുവദിക്കും Read More »

തദ്ദേശ തിരഞ്ഞെടുപ്പിന് ജില്ല സജ്ജം: കളക്ടർ

തൃശൂർ:ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുളള പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. കളക്ട്രേറ്റ് എക്സിക്യുട്ടീവ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ. എല്ലാ വോട്ടര്‍മാരും പോളിംഗ് സ്‌റ്റേഷനുകളിലെത്തി വോട്ട് രേഖപ്പെടുത്തണമെന്നും സമാധാനപരമായി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുന്നതിന് സഹകരിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. ജില്ലയിലെ 111 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 2204 വാര്‍ഡ്/ നിയോജകമണ്ഡലങ്ങളിലായി 7208 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 3395 പുരുഷന്‍മാരും 3813 വനിതകളും സ്ഥാനാര്‍ത്ഥികളായുണ്ട്.അന്തിമ വോട്ടര്‍പട്ടികയിലെ …

തദ്ദേശ തിരഞ്ഞെടുപ്പിന് ജില്ല സജ്ജം: കളക്ടർ Read More »

ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ . പോളിങ് സ്റ്റേഷനുകളിലേക്കുള്ള സാധനസാമഗ്രികള്‍ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും ഈ കേന്ദ്രങ്ങളിലാണ്. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തുകള്‍ക്കായി 13 കേന്ദ്രങ്ങളും മുനിസിപ്പാലിറ്റികള്‍ക്ക് ഏഴ് കേന്ദ്രങ്ങളുമാണ് അനുവദിച്ചിട്ടുള്ളത്.മുനിസിപ്പാലിറ്റി തലത്തില്‍ ഷൊര്‍ണ്ണൂര്‍ സെന്റ.് തെരാസസ് കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഒറ്റപ്പാലം എല്‍ എസ് എന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാലക്കാട് മുനിസിപ്പല്‍ ഹാള്‍ (പുതിയ കെട്ടിടം ഗ്രൗണ്ട് ഫ്ലോര്‍), ചിറ്റൂര്‍ അമ്പാട്ടുപാളയം തത്തമംഗലം …

ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ Read More »

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടർമാർ നടപടിക്രമങ്ങൾ പാലിക്കണം

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർമാർ വോട്ടിങ് നടപടിക്രമങ്ങൾ കൃത്യമായി പാലിച്ച് വോട്ടവകാശം വിനിയോഗിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അഭ്യർത്ഥിച്ചു.വോട്ടർ പോളിംഗ് ബൂത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അവരുടെ തിരിച്ചറിയൽ രേഖയും വോട്ടർപട്ടികയിലെ പേരും വിവരങ്ങളും പോളിംഗ് ഉദ്യോഗസ്ഥൻ പരിശോധിക്കും. തുടർന്ന് രണ്ടാമത്തെ പോളിംഗ് ഓഫീസറുടെ അടുത്ത് ചെല്ലുമ്പോൾ വോട്ടറുടെ കൈവിരലിൽ മഷി പുരട്ടി, വോട്ട് രജിസ്റ്ററിൽ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തി വോട്ടിങ് സ്ലിപ്പ് നൽകും. സ്ലിപ്പുമായി വോട്ടിംഗ് യന്ത്രത്തിന്റെ ചുമതലയുള്ള ഓഫീസറുടെ മുൻപിലെത്തി സ്ലിപ്പ് ഏൽപ്പിക്കണം. ഉദ്യോഗസ്ഥൻ …

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടർമാർ നടപടിക്രമങ്ങൾ പാലിക്കണം Read More »

ഒന്നിലധികം വോട്ട് ചെയ്യുന്നതും, ആൾമാറാട്ടം നടത്തുന്നതും ശിക്ഷാർഹം – തിരഞ്ഞെടുപ്പ് കമ്മീഷൻ

ഏതെങ്കിലും കാരണവശാൽ ഒരാളുടെ പേര് ഒന്നിലധികം വോട്ടർപട്ടികകളിലോ, ഒരു വോട്ടർപട്ടികയിൽ തന്നെ ഒന്നിലധികം പ്രാവശ്യമോ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഒരു വോട്ട് മാത്രമേ ചെയ്യാൻ പാടുള്ളൂ. ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും അയാൾ ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരമാണ്. അവർക്കെതിരെ കർശനനിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.അതുപോലെ വോട്ടു ചെയ്യാൻ ഹാജരാകാത്തവരുടെയും മരണപ്പെട്ടവരുടെയും സ്ഥലത്തില്ലാത്തവരുടെയും വോട്ട് ആൾമാറാട്ടത്തിലൂടെ രേഖപ്പെടുത്തുന്നവർ ക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കുന്നതാണ്. അത്തരം കുറ്റക്കാരെ പോലീസിന് കൈമാറുന്നതാണ്. കുറ്റക്കാരൻ ഭാരതീയ …

ഒന്നിലധികം വോട്ട് ചെയ്യുന്നതും, ആൾമാറാട്ടം നടത്തുന്നതും ശിക്ഷാർഹം – തിരഞ്ഞെടുപ്പ് കമ്മീഷൻ Read More »

സായുധസേന പതാകദിനം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

സായുധസേന പതാകദിനം ജില്ലാതല ഉദ്ഘാടനവും, പതാകദിന ഫണ്ട് സമാഹരണവും ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി നിര്‍വഹിച്ചു. രാഷ്ട്രത്തിനുവേണ്ടി ജീവന്‍ ത്യജിച്ച ധീര രക്ത സാക്ഷികളോടുള്ള ആദരസൂചകമായിട്ടാണ് എല്ലാ വര്‍ഷവും ഡിസംബര്‍ ഏഴിന് സായുധസേന പതാകദിനം ആചരിക്കുന്നത്. പതാക ദിനത്തോടനുബന്ധിച്ച്, കാര്‍ ഫ്ലാഗുകളുടെയും ടോക്കണ്‍ ഫ്ലാഗുകളുടെയും വില്‍പ്പനയിലൂടെ പതാകദിന ഫണ്ട് സമാഹരിക്കും. വിമുക്തഭടന്മാര്‍ക്കും സൈനികരുടെ വിധവകള്‍ക്കും മക്കള്‍ക്കും സാമ്പത്തിക സഹായം നല്‍കാനാണ് ഈ ഫണ്ട് വിനിയോഗിക്കുക. പതാകദിന നിധിയുടെ സമാഹരണത്തില്‍ ജില്ലകള്‍ തമ്മില്‍ ആരോഗ്യപരമായ മത്സരം ഉറപ്പാക്കാന്‍ പതാകദിന …

സായുധസേന പതാകദിനം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു Read More »

തദ്ദേശ തിരഞ്ഞെടുപ്പ്; പാലക്കാട് ജില്ലയില്‍ 24.3 ലക്ഷം വോട്ടര്‍മാര്‍

പാലക്കാട്: തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പിലേക്ക് പുതുക്കി പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ ജില്ലയിലുള്ളത് 24.3 ലക്ഷം വോട്ടര്‍മാര്‍. 11,51,562 പുരുഷന്മാരും, 12,81,805 സ്ത്രീകളും, 23 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പടെ 24,33,390 വോട്ടര്‍മാരാണുള്ളത്. ഇതിനു പുറമെ, പ്രവാസി വോട്ടര്‍പട്ടികയില്‍ ജില്ലയില്‍ 87 വോട്ടര്‍മാരുമുണ്ട്. ഡിസംബര്‍ നാല് വരെയുള്ള കണക്ക് പ്രകാരമാണിത്.ജില്ലയില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലാണ്. 46096 വോട്ടര്‍മാരാണുള്ളത്. കുറവ് വോട്ടര്‍മാരുള്ളത് നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലാണ്. 4018 പേരാണുള്ളത്. മുന്‍സിപ്പാലിറ്റികളില്‍ 118759 വോട്ടര്‍മാരുമായി പാലക്കാട് മുന്‍സിപ്പാലിറ്റിയാണ് മുന്നിലുള്ളത്. പട്ടാമ്പി മുന്‍സിപ്പാലിറ്റിയിലാണ് …

തദ്ദേശ തിരഞ്ഞെടുപ്പ്; പാലക്കാട് ജില്ലയില്‍ 24.3 ലക്ഷം വോട്ടര്‍മാര്‍ Read More »

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ:Rabeprazole Sodium Tablets IP 20mg, …

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു Read More »

തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ

ഡിസംബർ 9, 11 തീയതികളിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന സർക്കാർ രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു.ഡിസംബർ 9, 11 തീയതികളിൽ ദിവസങ്ങളിൽ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും. സ്വകാര്യ മേഖലയിലെ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്കും ഈ ദിവസങ്ങൾ ശമ്പളത്തോടെയുള്ള അവധിയായിരിക്കും.ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ പൊതു അവധിയായിരിക്കും. ഡിസംബർ 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അവധിയായിരിക്കും.വോട്ടെടുപ്പ് നടക്കുന്ന …

തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: റീൽസ്, വാട്‌സ്ആപ്പ് ഗ്രുപ്പ് നിരീക്ഷണം കർശനമാക്കി

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഊർജിതമായ സാഹചര്യത്തിൽ സമൂഹ മാധ്യമങ്ങളിലൂടെയുള്ള റീൽസുകളും മറ്റ് ഉള്ളടക്കവും നിരീക്ഷിക്കുന്നത് കർശനമാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദ്ദേശിച്ചു. സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും സംഘടനകളും അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ നൽകുന്ന റീൽസുകളും വാട്‌സ്ആപ്പ് ഗ്രുപ്പുകളിലെ ഉള്ളടക്കവും ചർച്ചകളും നിരീക്ഷിക്കാൻ പോലീസ് സൈബർ വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചരിപ്പിക്കുന്ന പാരഡി ഗാനങ്ങൾ, വോയിസ് ക്ലിപ്പുകൾ, വീഡിയോകൾ, അനിമേഷനുകൾ, ഇമേജ് കാർഡുകൾ എന്നിവ പ്രത്യേകമായി …

തദ്ദേശ തിരഞ്ഞെടുപ്പ്: റീൽസ്, വാട്‌സ്ആപ്പ് ഗ്രുപ്പ് നിരീക്ഷണം കർശനമാക്കി Read More »

ആശമാർ സന്നദ്ധ പ്രവർത്തകർ മാത്രമെന്ന് കേന്ദ്ര സർക്കാർ*തൊഴിലാളികളായി അംഗീകരിക്കണമെന്ന് പ്രിയങ്ക ഗാന്ധി എം. പി.

ഡൽഹി: ആശ പ്രവർത്തകരെ തൊഴിലാളികളായി അംഗീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. ആശ വർക്കർമാരെ സ്ഥിരം തൊഴിലാളികളായി അംഗീകരിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയുണ്ടോ എന്ന് പാർലമെന്റിൽ പ്രിയങ്ക ഗാന്ധി എം. പി. ഉന്നയിച്ച ചോദ്യത്തിന് ആശ പ്രവർത്തനം സന്നദ്ധ പ്രവർത്തനം മാത്രമാണെന്ന കേന്ദ്രസർക്കാരിന്റെ മറുപടിയോട് പ്രതികരിക്കുകയായിരുന്നു അവർ. ആശമാർ ഗ്രാമീണ ആരോഗ്യ വ്യവസ്ഥയുടെ നട്ടെല്ലാണെന്നും കോടിക്കണക്കിനു ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് മുന്നിൽ നിന്ന് പ്രവർത്തിക്കുന്നവരാണെന്നും അവർ പറഞ്ഞു. വിപുലമായ ഉത്തരവാദിത്വങ്ങളും …

ആശമാർ സന്നദ്ധ പ്രവർത്തകർ മാത്രമെന്ന് കേന്ദ്ര സർക്കാർ*തൊഴിലാളികളായി അംഗീകരിക്കണമെന്ന് പ്രിയങ്ക ഗാന്ധി എം. പി. Read More »

തദ്ദേശതിരഞ്ഞെടുപ്പ്: സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുള്ളതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.ത്രിതല പഞ്ചായത്തുകൾക്ക്‌ ബ്ലോക്ക് പഞ്ചായത്ത് തലത്തിലും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയ്ക്ക് അതത് സ്ഥാപനതലത്തിലുമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. വോട്ടെടുപ്പിന്റെ തലേദിവസം പോളിംഗ്‌ സാധനങ്ങൾ വിതരണം ചെയ്യുന്നതും വോട്ടെടുപ്പിന്‌ ശേഷം അവ തിരികെ വാങ്ങി സ്‌ട്രോംഗ്‌ റൂമിൽ സൂക്ഷിക്കുന്നതും ഇതേ കേന്ദ്രങ്ങളിലാണ്.ജില്ലകളിലെ വോട്ടെടുപ്പ്, വോട്ടെണ്ണൽ നടത്തുന്നത് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലാണ്. വോട്ടെടുപ്പിന് വേണ്ട സാധനങ്ങൾ വിതരണം ചെയ്യുന്നതും വോട്ടെടുപ്പിന്‌ …

തദ്ദേശതിരഞ്ഞെടുപ്പ്: സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ Read More »

എയ്ഡ്സ് ദിനാചരണം

പാലക്കാട്: ദീപങ്ങൾ തെളിയിച്ചുലോക എയ്‌ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് എച്ച്.ഐ.വി. ബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പാലക്കാട് കോട്ടമൈതാനത്ത് റെഡ് റിബൺ രൂപത്തിൽ ദീപങ്ങൾ തെളിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, എൻ.എസ്.എസ്. യൂണിറ്റുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്ന ഈ പരിപാടി സംഘടിപ്പിച്ചത്.​ദീപം തെളിയിക്കൽ ചടങ്ങിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. റോഷ് ടി.വി. നിർവഹിച്ചു. ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫീസർ ഡോ. കാവ്യ കരുണാകരൻ, ആർദ്രം നോഡൽ ഓഫീസർ …

എയ്ഡ്സ് ദിനാചരണം Read More »

തിരുവില്ലാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ പുനർജനി നൂഴൽ നാളെ നടക്കും.

തിരുവില്ലാമല:പുലർച്ചെ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നിന്നും വാദ്യ ആഘോഷങ്ങളുടെ വനാന്തരത്തിലൂടെ യാത്ര ചെയ്താണ് ഗുഹാമുഖത്ത് എത്തുക. തുടർന്ന് ക്ഷേത്രം മേൽശാന്തി പൂജകൾ നടത്തി നെല്ലിക്ക ഉരുട്ടുന്നതോടെയാണ് ചടങ്ങുകൾക്ക് ആരംഭം. പുനർജനി നൂഴാൻ എത്തുന്നവർക്കുള്ള ടോക്കൺ വിതരണം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ദേവസ്വം ഓഫീസിൽ നടക്കും. പുനർജനി നൂഴാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായും എല്ലാവിധ സൗകര്യങ്ങൾ ഒരുക്കിയതായി ദേവസ്വം മാനേജർ വിജയകുമാർ പറഞ്ഞു.

നിയമലംഘനം നടത്തുന്ന ബസ്സുകള്‍ക്കെതിരെ കര്‍ശ്ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി

ജില്ലയിലെ വിവിധ റൂട്ടുകളില്‍ ഓടുന്ന സ്വകാര്യ ബസ്സുകള്‍ നിയമലംഘനം നടത്തിയാല്‍ തക്കതായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. നിയമനടപടി സ്വീകരിക്കുന്നതിനായി തൃശ്ശൂര്‍ സിറ്റി, റൂറല്‍ പോലീസ് മേധാവിമാര്‍ക്കും റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, റീജിയണല്‍ ട്രാന്‍പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) എന്നിവര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.ജില്ലയിലെ സ്വകാര്യ ബസ്സുകളുടെ അമിതവേഗം, മത്സരയോട്ടം, ബസ് ജീവനക്കാര്‍ക്കിടയിലെ ലഹരി ഉപയോഗം, സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍, അമിത ശബ്ദത്തില്‍ ഹോണ്‍ മുഴക്കി മറ്റു യാത്രക്കാരെ ഭീഷണിപ്പെടുത്തി സര്‍വ്വീസ് നടത്തുക …

നിയമലംഘനം നടത്തുന്ന ബസ്സുകള്‍ക്കെതിരെ കര്‍ശ്ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി Read More »

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 284 പ്രശ്നബാധിത ബൂത്തുകള്‍

പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ 3,054 ബൂത്തുകളില്‍ 284 എണ്ണം പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തി. പാലക്കാട്, ചിറ്റൂര്‍-തത്തമംഗലം, ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റികളിലും അറുപതോളം ഗ്രാമപഞ്ചായത്തുകളിലുമാണ് ബൂത്തുകള്‍ ഉള്ളത്. രാഷ്ട്രീയകക്ഷികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, സാമുദായിക സംഘര്‍ഷങ്ങള്‍, അനധികൃത പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യം, ഒരു പോളിങ് ബൂത്തില്‍ അമിതമായി വോട്ടര്‍മാര്‍ ഉള്‍പ്പെടുന്നത് തുടങ്ങിയ കാരണങ്ങളാലാണ് ഇത്തരം ബൂത്തുകളെ പ്രശ്നബാധിത ബൂത്തുകളായി രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍കാല വോട്ടിങ് പെരുമാറ്റരീതികള്‍ (ഉയര്‍ന്ന / കുറഞ്ഞ പോളിങ് ശതമാനം), ക്രമക്കേടുകളോ ഗുരുതരമായ ലംഘനങ്ങളോ ആരോപിച്ച് …

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 284 പ്രശ്നബാധിത ബൂത്തുകള്‍ Read More »

വ്യാജ സ്വര്‍ണം പണയം വെച്ച് തട്ടിപ്പ്: യുവാവിന് രണ്ടു വര്‍ഷം കഠിനതടവും പിഴയും

പാലക്കാട്: വ്യാജ സ്വര്‍ണം അസ്സല്‍ സ്വര്‍ണ്ണമാണെന്ന് വിശ്വസിപ്പിച്ച് ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ച് പണം തട്ടിയ കേസില്‍ യുവാവിന് രണ്ടുവര്‍ഷം കഠിനതടവും പിഴയും ശിക്ഷ. പാലക്കാട് മേപ്പറമ്പ് ബംഗ്ലാംപറമ്പ് ഓടക്കല്‍ ഹൗസില്‍ മുഹമ്മദാലിയെ (30) ആണ് പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.എസ് വരുണ്‍ ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 420 (വഞ്ചന) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് രണ്ടുവര്‍ഷം കഠിനതടവിനും 55,000 രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടത്. പിഴ തുക ഒടുക്കിയില്ലെങ്കില്‍ പ്രതി അഞ്ച് മാസം കൂടി …

വ്യാജ സ്വര്‍ണം പണയം വെച്ച് തട്ടിപ്പ്: യുവാവിന് രണ്ടു വര്‍ഷം കഠിനതടവും പിഴയും Read More »

ഭരണഘടന നൽകുന്ന പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തം: തിരഞ്ഞെടുപ്പ് കമ്മീഷണർ

രാജ്യത്തിന്റെ പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമാണെന്നും അത് ഭരണഘടന നൽകുന്ന ഉറപ്പും സംരക്ഷണവുമാണെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ പറഞ്ഞു. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ സാധിക്കുന്ന ദീർഘവീക്ഷണവും കൃത്യതയുമുള്ള ഭരണഘടനയാണ് നമ്മുടെ രാജ്യത്തിന്റെ ശക്തി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് നടന്ന ഭരണഘടന ദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കമ്മീഷണർ.രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ സുപ്രധാന പ്രക്രിയയായ തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾക്ക് പൂർണ്ണമായ അധികാരം ഭരണഘടന ഉറപ്പാക്കുന്നു. തിരഞ്ഞെടുപ്പുകൾ സുതാര്യവും നീതിയുക്തവുമായി നടത്തുന്നതിന് രൂപീകരിച്ചിട്ടുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തിരഞ്ഞെടുപ്പ് …

ഭരണഘടന നൽകുന്ന പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തം: തിരഞ്ഞെടുപ്പ് കമ്മീഷണർ Read More »

ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളിലേക്ക് വോട്ട് രേഖപ്പെടുത്തുന്ന വിധം.

വോട്ടിങ് കംപാര്‍ട്ട്‌മെന്റില്‍ വച്ചിട്ടുള്ള മൂന്ന് ബാലറ്റ് യൂണിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ആദ്യത്തെ ബാലറ്റ് യൂണിറ്റില്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേരും അവരുടെ ചിഹ്നവും അടങ്ങുന്ന വെള്ളനിറത്തിലുള്ള ലേബല്‍ ആയിരിക്കും പതിച്ചിരിക്കുന്നത്. ആദ്യത്തെ ബാലറ്റ് യൂണിറ്റില്‍ വോട്ട് രേഖപ്പെടുത്തിയ അതേ രീതിയില്‍ തന്നെ മറ്റ് രണ്ട് തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റുകളിലും വോട്ട് രേഖപ്പെടുത്തേണ്ടതാണ്. ബ്ലോക്ക് തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റില്‍ പിങ്ക് നിറത്തിലുള്ള ലേബലും ജില്ലാ തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റില്‍ …

ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളിലേക്ക് വോട്ട് രേഖപ്പെടുത്തുന്ന വിധം. Read More »

തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ 2,56,934 ഉദ്യോഗസ്ഥർ

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വിവിധ തിരഞ്ഞെടുപ്പ് ജോലികൾക്കായി 2,56,934 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്ത് 14 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരും 28 അസിസ്റ്റന്റ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുമാണുള്ളത്. 1249 റിട്ടേണിംഗ് ഓഫീസർമാർ, 1321 അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ, 1034 ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ എന്നിവരും തിരഞ്ഞെടുപ്പ് നടത്തിപ്പ് ചുമതലയുമായുണ്ട്.വോട്ടെടുപ്പ്, പോളിംഗ് സാമഗ്രികളുടെ വിതരണം, വോട്ടെണ്ണൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷത്തിഎൺപതിനായിരത്തോളം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങൾക്കായി 70,000 പൊലീസുകാരെ വിന്യസിക്കും. തിരഞ്ഞെടുപ്പ് നടപടികൾ നിരീക്ഷിക്കാൻ …

തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ 2,56,934 ഉദ്യോഗസ്ഥർ Read More »