palakkad express news

Local News

അങ്കണവാടി ജീവനക്കാരുടെയും ആശമാരുടെയും വേതനം ഉയർത്തണം – പ്രധാനമന്ത്രിയോട് പ്രിയങ്ക ഗാന്ധി എം.പി.

കല്പറ്റ: രാജ്യത്ത് അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ആശാ വർക്കർമാരുടെയും ഓണറേറിയം കേന്ദ്രസർക്കാർ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പ്രിയങ്ക ഗാന്ധി എം.പി. കത്തെഴുതി. അവർ പ്രതിരോധ കുത്തിവയ്പ്പ് ഉൾപ്പടെ പോഷകാഹാരം ലഭ്യമാക്കുന്നതിനും ആരോഗ്യ വിവരശേഖരണത്തിനും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ സഹായിക്കുന്നതിനും കൗൺസലിംഗ് നല്കുന്നതിനുമുൾപ്പടെ സർക്കാരിന്റെ വിവിധ പദ്ധതികൾക്ക് വേണ്ടി പകരം വയ്ക്കാനാവാത്ത സേവനം ചെയ്യുന്നവരാണ്. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉച്ചഭക്ഷണ പദ്ധതിക്കും ആരോഗ്യ സേവനങ്ങളുടെയും നെടുംതൂണായി പ്രവർത്തിക്കുന്നതും ഇവരാണ് എന്ന് പ്രിയങ്ക ഗാന്ധി എം.പി. കത്തിൽ ചൂണ്ടിക്കാണിച്ചു. ഏറ്റവും ദുർഘട …

അങ്കണവാടി ജീവനക്കാരുടെയും ആശമാരുടെയും വേതനം ഉയർത്തണം – പ്രധാനമന്ത്രിയോട് പ്രിയങ്ക ഗാന്ധി എം.പി. Read More »

മലയാള സിനിമയുടെ ‘ശ്രീ’ മാഞ്ഞു; പ്രിയപ്പെട്ട ശ്രീനിവാസന് ആദരാഞ്ജലികൾ

മലയാള സിനിമയുടെ എക്കാലത്തെയും വലിയ നഷ്ടങ്ങളിലൊന്നാണ് പ്രിയപ്പെട്ട ശ്രീനിവാസന്റെ വിയോഗം. നടനായും തിരക്കഥാകൃത്തായും സംവിധായകനായും പതിറ്റാണ്ടുകളോളം നമ്മുടെ സിനിമാലോകത്തെ സമ്പന്നമാക്കിയ അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം.വിമർശനങ്ങൾ നിലനിന്നിരുന്നുവെങ്കിലും സാധാരണക്കാരന്റെ ജീവിതവും പ്രശ്നങ്ങളും ഇത്രയേറെ തനിമയോടെയും, അതേസമയം നർമ്മത്തിന്റെ മേമ്പൊടിയോടെയും അവതരിപ്പിച്ച മറ്റൊരു കലാകാരൻ മലയാളത്തിൽ ഉണ്ടോ എന്ന് സംശയമാണ്. ചിരിപ്പിച്ചു കൊണ്ട് ചിന്തിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. അദ്ദേഹം രചിച്ച തിരക്കഥകൾ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലുകളാണ്. വടക്കുനോക്കിയന്ത്രം,വരവേൽപ്പ്, നാടോടിക്കാറ്റ്, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ ചിത്രങ്ങൾ മലയാളി …

മലയാള സിനിമയുടെ ‘ശ്രീ’ മാഞ്ഞു; പ്രിയപ്പെട്ട ശ്രീനിവാസന് ആദരാഞ്ജലികൾ Read More »

കഞ്ചിക്കോട് അതിഥി തൊഴിലാളിയുടെ മരണം

പാലക്കാട് കഞ്ചിക്കോട് അട്ടപ്പള്ളം പ്രദേശത്ത് വെച്ച് ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണൻ ബാഗേൽ (40) എന്ന അതിഥി തൊഴിലാളി ദാരുണമായി മരണപ്പെട്ട സംഭവം അങ്ങേയറ്റം വേദനാജനകവും ഗൗരവകരവുമാണ് . ഈ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.സംഭവത്തിൽ ഉൾപ്പെട്ടവരെ പ്രതിചേർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് . കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ കർശന നിയമനടപടി സ്വീകരിക്കും. മരിച്ച രാം നാരായണൻ ഒരാഴ്ച മുൻപ് മാത്രമാണ് തൊഴിൽ തേടി കഞ്ചിക്കോട് എത്തിയത് എന്ന് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. …

കഞ്ചിക്കോട് അതിഥി തൊഴിലാളിയുടെ മരണം Read More »

സപ്ലൈകോ ക്രിസ്മസ്-പുതുവത്സര ഫെയർ ഉദ്ഘാടനം 22ന്

സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആർ. അനിൽ ഡിസംബർ 22 ന് രാവിലെ 10ന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ നിർവഹിക്കും. ഡിസംബർ 31 വരെയാണ് ഫെയറുകൾ പ്രവർത്തിക്കുക. ആറ് ജില്ലകളിൽ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലങ്ങളിലാണ് ഫെയറുകൾ നടത്തുക. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈൻഡ്രൈവ്, തൃശ്ശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണ് പ്രത്യേക ഫെയറുകൾ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ …

സപ്ലൈകോ ക്രിസ്മസ്-പുതുവത്സര ഫെയർ ഉദ്ഘാടനം 22ന് Read More »

ഷമീറിന്റെ വക തിരുവില്ലാമല വില്വാദ്രി നാഥാ ക്ഷേത്രത്തിൽ ചുറ്റുവിളക്കും ഹനുമാൻ വടമാലയും

തിരുവില്ലാമല,:പതിമൂന്നാം വാർഡിൽ നിന്നും വിജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥി ഷമീർ അലിയുടെ വക ഇരുപത്തിയൊന്നാം തീയതി വൈകിട്ട് തിരുവില്ലാമല വില്വാദ്രി നാഥാക്ഷേത്രത്തിൽ ചുറ്റിവിളക്ക് നടക്കും. കഴിഞ്ഞദിവസം ഹനുമാന് വടമാല വഴിപാട് നടത്തിയിരുന്നു.

കെഎസ്ഇബി അറിയിപ്പ്

മീറ്റർ റീഡിങ്ങിനു ശേഷം ബിൽ നൽകുമ്പോൾ തന്നെ ഉപഭോക്താക്കൾക്ക് ഓൺലൈനായി റീഡിങ് മിഷ്യൻ ഉപയോഗിച്ച് വൈദ്യുതി ചാർജ് അടയ്ക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. ഈ സേവനം എല്ലാ ഉപഭോക്താക്കളും പരമാവധി പ്രയോജനപ്പെടുത്തണമെന്നും കെഎസ്ഇബി അറിയിച്ചു

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് – ഡിസം. 26, 27 തീയതികളിൽ

2025 ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം ഡിസം. 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് തീയതിയും സമയവും സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായി.മുൻസിപ്പൽ കൗൺസിലുകളിലെയും കോർപ്പറേഷനുകളിലെയും ചെയർപേഴ്‌സൺ, മേയർ തിരഞ്ഞെടുപ്പ് ഡിസം. 26 ന് രാവിലെ 10.30നും ഡെപ്യൂട്ടി ചെയർപേഴ്‌സൺ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 2.30നും നടത്തും.ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡിസം. 27ന് രാവിലെ 10.30നും വൈസ് …

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് – ഡിസം. 26, 27 തീയതികളിൽ Read More »

തിരഞ്ഞെടുപ്പ് സുതാര്യവും നിഷ്പക്ഷവും സമാധാനപരവുമായി നടത്താൻ കഴിഞ്ഞു; ഏവർക്കും നന്ദി – തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് സുതാരവ്യം നിഷ്പക്ഷവും സമാധാനപരവുമായി നടത്താൻ സഹകരിച്ച എല്ലാവർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നന്ദി അറിയിച്ചു. ഏകദേശം ഒന്നര വർഷം മുൻപ് ആരംഭിച്ച വാർഡ് പുനർവിഭജനവും, രണ്ടുഘട്ടമായി നടത്തിയ വോട്ടെടുപ്പും, വോട്ടെണ്ണലും ഉൾപ്പെടെയുള്ള സമഗ്രമായ തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും സുഗമവും പ്രശ്‌നരഹിതവുമായി പൂർത്തിയാക്കാനായി. സമാധാനപരമായ രീതിയിൽ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാൻ സഹകരിച്ച മുഴുവൻ സമ്മതിദായകർക്കും, സ്ഥാനാർത്ഥികൾക്കും, രാഷ്ട്രീയ പാർട്ടികൾക്കും, പൊതുജനങ്ങൾക്കും, ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും കമ്മീഷണർ നന്ദി അറിയിച്ചു.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ …

തിരഞ്ഞെടുപ്പ് സുതാര്യവും നിഷ്പക്ഷവും സമാധാനപരവുമായി നടത്താൻ കഴിഞ്ഞു; ഏവർക്കും നന്ദി – തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ Read More »

അംഗങ്ങളുടെ സത്യപ്രതിജ്ഞ 21 ന് : മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

സത്യപ്രതിജ്ഞ 21 ന് : മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഡിസംബർ 21 ന് സത്യപ്രതിജ്ഞ/ ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ഇത് സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്.തിരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗം / കൗൺസിലർ വേണം ആദ്യം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യേണ്ടത്. സർക്കാർ ഇതിലേയ്ക്ക് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർ മുൻപാകെ വേണം ആദ്യ അംഗം പ്രതിജ്ഞയെടുക്കേണ്ടത്. കോർപ്പറേഷനുകളിലും ജില്ലാപഞ്ചായത്തുകളിലും ജില്ലാകളക്ടർമാരും, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ അതത് …

അംഗങ്ങളുടെ സത്യപ്രതിജ്ഞ 21 ന് : മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു Read More »

വോട്ടെണ്ണൽ നാളെ ആഹ്ലാദപ്രകടനങ്ങളിൽ മിതത്വം പാലിക്കണം

തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ (ഡിസംബർ 13) സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിൽ നടക്കും. ഇതു കൂടാതെ 14 ജില്ലാ പഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റൽ ബാലറ്റുകൾ അതത് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ട്രേറ്റുകളിലും എണ്ണും. വോട്ടെണ്ണൽ രാവിലെ എട്ടിനു ആരംഭിക്കും. കൗണ്ടിങ് ടേബിളിൾ വയ്ക്കുന്ന കൺട്രോൾ യൂണിറ്റിൽ സീലുകൾ, സ്‌പെഷ്യൽ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് സ്ഥാനാർഥികളുടെയോ കൗണ്ടിങ്, ഇലക്ഷൻ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും വോട്ടെണ്ണൽ ആരംഭിക്കുക.വരണാധികാരിയുടെ ടേബിളിൽ ആദ്യം പോസ്റ്റൽ ബാലറ്റുകളും തുടർന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ …

വോട്ടെണ്ണൽ നാളെ ആഹ്ലാദപ്രകടനങ്ങളിൽ മിതത്വം പാലിക്കണം Read More »

തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ

വിവിധ കേന്ദ്രങ്ങളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ വച്ച് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ഇതു കൂടാതെ 14 ജില്ലാപഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നത് അതത് ജില്ലാകളക്ടറുടെ നേതൃത്വത്തിൽ കളക്ട്രേറ്റുകളിലായിരിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റൽ ബാലറ്റുകൾ അതത് വരണാധികാരികളുടെ ടേബിളിൽ എണ്ണും. വോട്ടെണ്ണൽ ശനിയാഴ്ച …

തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ Read More »

പ്രചാരണത്തിനുപയോഗിച്ച സാധനങ്ങൾ മാറ്റണം

തദ്ദേശതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ചതിനാൽ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ഉപയോഗിച്ച പ്രചാരണസാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഉദ്യോഗസ്ഥരും മറ്റുള്ളവരും ഹരിതചട്ടം പാലിക്കാൻ ശ്രദ്ധിക്കണം. റോഡിലും പൊതുസ്ഥലങ്ങളിലുമുള്ള പ്രചാരണ ബോർഡുകൾ, ബാനറുകൾ എന്നിവ ഉടൻ നീക്കം ചെയ്യാൻ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും മുൻകൈയെടുക്കണം. നീക്കം ചെയ്യാത്ത പക്ഷം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അവ നീക്കം ചെയ്യുകയും അതിനുള്ള ചെലവ് അതത് സ്ഥാനാർത്ഥികളിൽ നിന്നും ഈടാക്കുന്നതും അവരുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തുന്നതുമാണ്.

പഴയന്നൂർ പഞ്ചായത്തിൽ വോട്ടിംഗ് ആരംഭിച്ചു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടിംഗ് രാവിലെ 7 മണിക്ക് തന്നെ ആരംഭിച്ചു മിക്ക സ്ഥലങ്ങളിലും വലിയ തിരക്ക് അനുഭവപ്പെടുന്നില്ല. ഭിന്നശേഷിക്കാർക്ക് വോട്ട് ചെയ്യാൻ ചില സ്ഥലങ്ങളിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല എന്ന പരാതി. പകരം കൂടെ വന്ന ആൾക്ക് വോട്ട് രേഖപ്പെടുത്താൻ അവസരമുണ്ടെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ

പോളിംഗ് ബൂത്തിലെത്തിയാല്‍ സംശയം വേണ്ട; വോട്ടുകള്‍ കൃത്യമായി രേഖപ്പെടുത്താം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സമ്മതിദായകര്‍ക്ക് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലേക്ക് ഓരോ വോട്ട് വീതം ആകെ മൂന്ന് വോട്ടുകളാണ് രേഖപ്പെടുത്തേണ്ടത്. നഗരസഭ, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലേക്കുള്ള വോട്ടര്‍മാര്‍ക്ക് ഒരു വോട്ടും. പോളിങ് ബൂത്തില്‍ എത്തിയാല്‍ ഒന്നാം പോളിങ് ഉദ്യോഗസ്ഥന്‍ വോട്ടറുടെ തിരിച്ചറിയല്‍ രേഖയും വോട്ടര്‍ പട്ടികയിലെ വിവരങ്ങളും പരിശോധിച്ച് ഉറപ്പാക്കും. തുടര്‍ന്ന് രണ്ടാം പോളിങ് ഉദ്യോഗസ്ഥന്‍ കൈവിരലില്‍ മഷി പുരട്ടി, വോട്ട് രജിസ്റ്ററില്‍ സമ്മതിദായകന്റെ ഒപ്പ് രേഖപ്പെടുത്തി വോട്ട് ചെയ്യാന്‍ സ്ലിപ് കൈമാറും. വോട്ടിങ് യന്ത്രത്തിന്റെ ചുമതലയുള്ള പോളിങ് …

പോളിംഗ് ബൂത്തിലെത്തിയാല്‍ സംശയം വേണ്ട; വോട്ടുകള്‍ കൃത്യമായി രേഖപ്പെടുത്താം Read More »

ജില്ലയില്‍ 54,204 കന്നി വോട്ടര്‍മാര്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 111 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി ജനവിധിയെഴുതാന്‍ തയ്യാറെടുക്കുന്നത് 54,204 കന്നി വോട്ടര്‍മാര്‍. അന്തിമ വോട്ടര്‍ പട്ടിക കണക്കനുസരിച്ച് ജില്ലയില്‍ 27,36,817 വോട്ടര്‍മാരാണുള്ളത്. ആകെ വോട്ടര്‍മാരില്‍ 14,59,670 സ്ത്രീകളും, 12,77,120 പുരുഷന്മാരും 27 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നു.

വിധിയെഴുതാന്‍ 27,36,817 വോട്ടര്‍മാര്‍; മത്സര രംഗത്ത് 7208 സ്ഥാനാര്‍ത്ഥികള്‍

തൃശ്ശൂർ 86 ഗ്രാമപഞ്ചായത്തുകള്‍, 16 ബ്ലോക്ക് പഞ്ചായത്തുകള്‍, 7 നഗരസഭകള്‍, കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത് എന്നിവയിലേക്ക് ഭരണസാരഥികളെ കണ്ടെത്തുന്നതിനായി നടത്തുന്ന തിരഞ്ഞെടുപ്പില്‍ 7208 സ്ഥാനാര്‍ത്ഥികളാണ് ജില്ലയില്‍ മത്സരിക്കുന്നത്.