palakkad express news

Local News

പുലിയുടെ സാന്നിധ്യം: മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിൽ പൊതുജനങ്ങൾ ഒത്തുകൂടുന്നത് നിരോധിച്ച് കലക്ടറുടെ ഉത്തരവ്

കണ്ണൂർ: ഇരിട്ടി താലൂക്കിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിൽ പുലിയുടെ സാന്നിധ്യം കണ്ടതിനാൽ ജനുവരി ആറ് തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണി വരെ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിൽ പൊതുജനങ്ങൾ ഒത്തുകൂടുന്നത് നിരോധിച്ച് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവ് പുറപ്പെടുവിച്ചു. ബിഎൻഎസ്എസ് സെക്ഷൻ 13 പ്രകാരമാണ് ഉത്തരവ്. ഈ ഉത്തരവ് ലംഘിക്കുന്ന സാഹചര്യത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന വ്യക്തികൾക്കെതിരെ ഭാരതീയ ന്യായസംഹിത പ്രകാരം ശിക്ഷണ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് …

പുലിയുടെ സാന്നിധ്യം: മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിൽ പൊതുജനങ്ങൾ ഒത്തുകൂടുന്നത് നിരോധിച്ച് കലക്ടറുടെ ഉത്തരവ് Read More »

അന്തരിച്ചു.

ഒറ്റപ്പാലം:ചുനങ്ങാട് മലപ്പുറം മലമുക്ക് തളിയൻ തൊടി പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ ബീവി (91) അന്തരിച്ചു.മക്കൾ: ഖദീജ, ഖദിയക്കുട്ടി,ഹൈദ്രു(ചുനങ്ങാട് മലപ്പുറം മഹല്ല് ട്രഷറർ),ഫാത്വിമ, ഇബ്രാഹിം, മരുമക്കൾ: പരേതനായ വീരാൻകുട്ടി, മൊയ്തീൻ,റസിയ, ഹുസൈൻ, ഹബീബ.കബറടക്കം ഇന്ന് രാവിലെ 10ന് ചുനങ്ങാട് മലപ്പുറം ബദരിയ ജുമാമസ്ജിദ് കബർസ്ഥാനിൽ.

സ്വയം വിശ്വാസമുണ്ടെങ്കിൽ ഒരാൾക്കും മാറ്റിനിർത്താനാകില്ല: മന്ത്രി വീണാ ജോർജ്

പ്രതിഭ 2024: ദശദിന നേതൃത്വ വികസന ക്യാമ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ചുസ്വയം വിശ്വാസമുണ്ടെങ്കിൽ ഒരാൾക്കും ആരേയും മാറ്റിനിർത്താനാകില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിശ്വാസമുണ്ടെങ്കിൽ ഒരാൾക്കും പിന്നോട്ട് നിർത്താനുമാകില്ല. മാറ്റം നിങ്ങളിൽ നിന്നുമുണ്ടാകണം. ലോകത്തെ മാറ്റാൻ ഓരോരുത്തർക്കും കഴിയും. പ്രതിഭ 2024 ക്യാമ്പിലൂടെ വനിതകൾക്ക് സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് സമൂഹത്തിൽ സജീവ പങ്കാളിത്തം വഹിക്കാൻ കഴിയും. അവർ ഭാവിയിലെ നേതാക്കളായി മാറുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്തെ ഭാവി വനിതാ നേതാക്കളെ വാർത്തെടുക്കുന്നതിനായി …

സ്വയം വിശ്വാസമുണ്ടെങ്കിൽ ഒരാൾക്കും മാറ്റിനിർത്താനാകില്ല: മന്ത്രി വീണാ ജോർജ് Read More »

പഴയന്നൂർ ജലനിധിയുടെ ജലധൂർത്ത്

പഴയന്നൂർ :പത്തിരിത്തറ പെരുവമ്പാറ ഭാഗത്ത് പാലത്തിനടിയിലെ ജലനിധിയുടെ പൈപ്പാണ് പൊട്ടി മാസങ്ങളോളം വെള്ളം പാഴാക്കുന്നത് എന്നിട്ടും ജലനിധിയുമായി ബന്ധപ്പെട്ട സമിതികൾ ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന് ആക്ഷേപവും ഉണ്ട്. ദിവസവും വെള്ളം പമ്പ് ചെയ്യുന്ന സമയത്ത് ഉപഭോക്താക്കൾക്ക് കിട്ടേണ്ട ജലം കൃത്യതയോടെ ലഭിക്കാത്ത അവസ്ഥയും വരും

ഫോറസ്റ്റ് അവാർഡുകൾ  പൊലീസിതര സേനക്കൊപ്പം : മുഖ്യമന്ത്രി പിണറായി വിജയൻ

വരും വർഷങ്ങളിൽ സ്വാതന്ത്ര്യ ദിനത്തിൽ തന്നെ പോലീസ് എക്സൈസ് ഫയർഫോഴ്സ് സേനകൾക്കൊപ്പം ഫോറസ്റ്റ് മെഡലുകളും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വനം ആസ്ഥാനത്ത് നടന്ന 2023 – 2024 വർഷത്തെ ഫോറസ്റ്റ് മെഡൽ വിതരണ ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. വനസംരക്ഷണം അതീവ പ്രാധാന്യമർഹിക്കുമ്പോൾ തന്നെ മുൻപ് കാടായിരുന്നു എന്ന കാരണത്താൽ മനുഷ്യർ വസിക്കുന്ന ഇടങ്ങൾ അവർക്ക് അന്യമാകാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ കണക്കുകൾ കേരളത്തിലെ വന സംരക്ഷണം ഫലപ്രദമാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. …

ഫോറസ്റ്റ് അവാർഡുകൾ  പൊലീസിതര സേനക്കൊപ്പം : മുഖ്യമന്ത്രി പിണറായി വിജയൻ Read More »

സംരംഭകരെ ഇതിലെ ഇതിലെ പിന്തുണയുമായി സർക്കാർ ഒപ്പമുണ്ടെന്ന് മന്ത്രി എം പി രാജേഷ്

ചെറുകിട സൂഷ്മ ഇടത്തരം വ്യവസായങ്ങള്‍ക്ക് (എം എസ് എം ഇ)വലിയ മുതല്‍ മുടക്ക് ആവശ്യമില്ലെങ്കിലും കൈത്താങ്ങ് ആവശ്യമാണെന്നും ഇവര്‍ക്ക് പിന്തുണയായും വഴികാട്ടിയായും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും തദ്ദേശ സ്വയം ഭരണ -എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. വ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി നടന്ന സംരംഭക സഭയുടെ ജില്ലാതല ഉദ്ഘാടനം കൂറ്റനാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ജോലി അല്ലാതെ മറ്റൊരു സാധ്യത ഇല്ലെന്ന സാഹചര്യത്തില്‍ നിന്ന് സംരംഭങ്ങള്‍ ആരംഭിക്കാമെന്ന സ്ഥിതി …

സംരംഭകരെ ഇതിലെ ഇതിലെ പിന്തുണയുമായി സർക്കാർ ഒപ്പമുണ്ടെന്ന് മന്ത്രി എം പി രാജേഷ് Read More »

പുറമ്പോക്ക് കയ്യേറ്റങ്ങള്‍ സ്വമേധയാ കണ്ടെത്തി അതത് വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ തന്നെ താലൂക്ക് സര്‍വേയുടെ സേവനം ഉപയോഗപ്പെടുത്തി സംയുക്ത പരിശോധന നടത്തി ഒഴിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആര്‍.ഡി.ഒ എസ്.ശ്രീജിത്ത് 

പാലക്കാട് താലൂക്ക് വികസന സമിതി യോഗത്തില്‍ ആര്‍.ഡി.ഒ നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ പുറമ്പോക്ക് കയ്യേറ്റങ്ങള്‍  ഒഴിപ്പിക്കുന്നതില്‍ വിവിധ വകുപ്പുകള്‍ അമാന്തം കാണിക്കുകയാണെന്ന് ആര്‍ എം പി ഐ പ്രതിനിധി  ജയന്‍ മമ്പറം യോഗത്തില്‍ ഉന്നയിച്ചു. എല്ലാമാസവും ആദ്യത്തെ ശനിയാഴ്ച നടത്തപ്പെടുന്ന താലൂക്ക് വികസന സമിതിയില്‍ പല വകുപ്പുകളുടെയും പ്രതിനിധികള്‍ പങ്കെടുക്കാത്തത് അംഗങ്ങള്‍ യോഗത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. നിരന്തരമായി യോഗത്തില്‍ പങ്കെടുക്കാത്തവരുടെ വിശദവിവരം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ആര്‍ ഡി ഒ നിര്‍ദ്ദേശിച്ചു കെഎസ്ആര്‍ടിസി ലിങ്ക് റോഡില്‍ …

പുറമ്പോക്ക് കയ്യേറ്റങ്ങള്‍ സ്വമേധയാ കണ്ടെത്തി അതത് വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ തന്നെ താലൂക്ക് സര്‍വേയുടെ സേവനം ഉപയോഗപ്പെടുത്തി സംയുക്ത പരിശോധന നടത്തി ഒഴിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആര്‍.ഡി.ഒ എസ്.ശ്രീജിത്ത്  Read More »

സംരംഭകര്‍ക്ക് പിന്തുണയായി സര്‍ക്കാര്‍ ഒപ്പമുണ്ട് : മന്ത്രി എം.ബി. രാജേഷ്

ചെറുകിട സൂഷ്മ ഇടത്തരം വ്യവസായങ്ങള്‍ക്ക് (എം എസ് എം ഇ)വലിയ മുതല്‍ മുടക്ക് ആവശ്യമില്ലെങ്കിലും കൈത്താങ്ങ് ആവശ്യമാണെന്നും ഇവര്‍ക്ക് പിന്തുണയായും വഴികാട്ടിയായും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും തദ്ദേശ സ്വയം ഭരണ -എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. വ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി നടന്ന സംരംഭക സഭയുടെ ജില്ലാതല ഉദ്ഘാടനം കൂറ്റനാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ജോലി അല്ലാതെ മറ്റൊരു സാധ്യത ഇല്ലെന്ന സാഹചര്യത്തില്‍ നിന്ന് സംരംഭങ്ങള്‍ ആരംഭിക്കാമെന്ന സ്ഥിതി …

സംരംഭകര്‍ക്ക് പിന്തുണയായി സര്‍ക്കാര്‍ ഒപ്പമുണ്ട് : മന്ത്രി എം.ബി. രാജേഷ് Read More »

മറുനാട്ടിൽ നിന്നും മാതൃകയായി ഒരു അവയവദാനം

എട്ട് പേർക്ക് പുതുജീവനേകി മലയാളി വിദ്യാർത്ഥി യാത്രയായിപുതുവർഷദിനം ബാംഗ്ലൂരിൽ നടന്ന റോഡ് അപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി വിദ്യാർത്ഥി അലൻ അനുരാജിന്റെ അവയവങ്ങൾ എട്ട് പേരിലൂടെ ജീവിക്കും. ആറ് പ്രധാന അവയവങ്ങളും 2 കണ്ണുകളുമാണ് ദാനം ചെയ്തത്. ഹൃദയം, രണ്ട് വൃക്കകൾ, പാൻക്രിയാസ്, ശ്വാസകോശം, കരൾ, നേത്ര പടലം എന്നിവയാണ് ദാനം ചെയ്തത്. അവയവങ്ങൾ കർണാടകയിലെ വിവിധ ആശുപത്രികൾക്ക് കൈമാറി. മരണാനന്തര അവയവദാനത്തിന് നേതൃത്വം നൽകുന്ന കർണാടക സർക്കാരിന്റെ ‘ജീവസാർത്ഥകത്തേ’യുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും …

മറുനാട്ടിൽ നിന്നും മാതൃകയായി ഒരു അവയവദാനം Read More »

കലോത്സവം വൻ വിജയമാക്കണം: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവം വൻ വിജയമാക്കണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു. പൊതുസമൂഹത്തിന്റെ പിന്തുണയാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കരുത്ത്. ജനുവരി നാലു മുതൽ 8 വരെയുള്ള ദിനരാത്രങ്ങളിൽ പൊതുജനം കലോത്സവത്തിന്റെ കൂടെയുണ്ടാകണം.ആരോഗ്യകരമായ മത്സരങ്ങളാണ് കലോത്സവത്തിൽ അരങ്ങേറേണ്ടത്. തെറ്റായ ഒരു പ്രവണതയും പ്രോത്സാഹിപ്പിക്കില്ല. മാന്വൽ അനുസരിച്ചു മാത്രമാണ് കലോത്സവം സംഘടിപ്പിക്കുക. വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും കലോത്സവത്തിന്റെ അന്തസ്സ് ഉൾക്കൊണ്ട് പെരുമാറണം.മികച്ച രീതിയിലുള്ള സംഘാടനമാണ് കലോത്സവവുമായി ബന്ധപ്പെട്ട് നടക്കുന്നത്. 19 സബ് …

കലോത്സവം വൻ വിജയമാക്കണം: മന്ത്രി വി ശിവൻകുട്ടി Read More »

വയോസാന്ത്വനം പദ്ധതി: അപേക്ഷ ക്ഷണിച്ചു

സംരക്ഷിക്കാനാരും ഇല്ലാത്തവരും കിടപ്പ് രോഗികളുമായ വയോജനങ്ങൾക്ക് സ്ഥാപനതല സംരക്ഷണം ഉറപ്പ് വരുത്തുന്നതിന് സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന ‘വയോസാന്ത്വനം’ പദ്ധതിയുടെ ഭാഗമായി കിടപ്പ് രോഗികളായ വയോജനങ്ങൾക്ക് സംരക്ഷണം നൽകാൻ തയ്യാറുള്ള സന്നദ്ധ സംഘടനകൾക്ക് ‘വയോസാന്ത്വനം’ പദ്ധതിയിലൂടെ സർക്കാർ ഗ്രാന്റ് അനുവദിക്കും. സംസ്ഥാന വ്യാപകമായി ഓരോ ജില്ലയിലും ഒരു സ്ഥാപനം വീതം ആരംഭിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. താമസക്കാരിൽ നിന്നോ ബന്ധുക്കളിൽ നിന്നോ യാതൊരു വിധ ഫീസും ഈടാക്കാതെ പദ്ധതി നടത്തണം. പദ്ധതി നടത്തിപ്പിലേക്ക് ആവശ്യമായ മനുഷ്യ വിഭവശേഷിയുടെയും, ദൈനംദിന ചെലവുകളുടേയും …

വയോസാന്ത്വനം പദ്ധതി: അപേക്ഷ ക്ഷണിച്ചു Read More »

പുതുവത്സരത്തിലും വില്പനക്കുതിപ്പുമായി ക്രിസ്തുമസ് – നവവത്സര ബമ്പർ

2025 ന്റെ തുടക്കത്തിലും വില്പനയിൽ കുതിപ്പു തുടർന്ന് ക്രിസ്തുമസ് – നവവത്സര ബമ്പർ ഭാഗ്യക്കുറി. മുപ്പത് ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ടത്തിൽ വിതരണത്തിനു നൽകിയിരുന്നത്. അതിൽ ജനുവരി 03 വരെ 20, 73 , 230 ടിക്കറ്റുകളും വിറ്റുപോയി. കഴിഞ്ഞ മാസം 17 നാണ് ബമ്പർ ടിക്കറ്റു വില്പന തുടങ്ങിയത്.സമ്മാനഘടനയിൽ വരുത്തിയ ആകർഷകമായ മാറ്റമാണ് വില്പന കുതിച്ചുയരാൻ കാരണമായത് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. 20 കോടി രൂപയാണ് ഒന്നാം സമ്മാനമായി നൽകുന്നത്. 20 പേർക്ക് ഒരു കോടി വീതം …

പുതുവത്സരത്തിലും വില്പനക്കുതിപ്പുമായി ക്രിസ്തുമസ് – നവവത്സര ബമ്പർ Read More »

നിര്യാതയായി 

 പഴയന്നൂർ ചെറുകര തൃത്താല വീട്ടിൽ ശോഭ കേശവൻ നിര്യാതയായി.ഭർത്താവ് കേശവൻ നായർ മക്കൾ ശ്രീജ സുശീൽ – ശ്രീജിത് കേശവൻ – മരുമക്കൾ സുശീൽ കുമാർ, ദിവ്യശ്രീജിത്- സഹോദരങ്ങൾ,ഹരിദാസ് – രാജൻ – ദാസൻ – സംസ്കാരം ഞായറാഴ്ച കാലത്ത് 10 മണിക്ക് തിരുവില്വാമല ഐവർ മഠം.

സ്‌കൂൾ കലോത്സവം : ഭക്ഷണപ്പുര പാലുകാച്ചൽ നടന്നു

സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കിയിട്ടുള്ള ഭക്ഷണപ്പുരയുടെ പാലുകാച്ചൽ ചടങ്ങ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മനസ്സും വയറും നിറയ്ക്കുന്ന രീതിയിൽ ഭക്ഷണ രുചികൾ ഒരുക്കും. കേരള സ്‌കൂൾ ടീച്ചേർസ് അസോസിയേഷനാണ് ഭക്ഷണ കമ്മിറ്റിയുടെ പൊതു ചുമതല. തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിൽനിന്ന് സമാഹരിച്ച ഭക്ഷ്യസാധനങ്ങൾ ഭക്ഷണപ്പുരയിൽ എത്തിച്ചിട്ടുണ്ട്. രാത്രിയിലെ അത്താഴം മുതൽ ഭക്ഷണശാല പ്രവർത്തനസജ്ജമാകുമെന്നും മികച്ച രീതിയിൽ ഭക്ഷണപ്പുര സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ഭക്ഷണ കമ്മിറ്റി കൺവീനർ കടകംപള്ളി …

സ്‌കൂൾ കലോത്സവം : ഭക്ഷണപ്പുര പാലുകാച്ചൽ നടന്നു Read More »

കലോത്സവ സ്വാഗതഗാനത്തിന് സാംസ്‌കാരിക തനിമയോടെ നൃത്താവിഷ്‌ക്കാരം

അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗതഗാനത്തിന് കേരളത്തിന്റെ സാംസ്‌കാരിക തനിമയോടെ നൃത്താവിഷ്‌ക്കാരം ഒരുങ്ങി. ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ അവതരണ ഗാനം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ വിദ്യാർത്ഥികളും ചേർന്ന് നാളെ (ജനുവരി 4) കലോത്സവ ഉദ്ഘാടന വേദിയിൽ അവതരിപ്പിക്കും. ടാഗോർ തിയേറ്ററിൽ നൃത്തപരിശീലനം നടത്തിയ കലാമണ്ഡലം ടീമിനെ സന്ദർശിച്ച് പൊവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അനുമോദനം അറിയിച്ചു.കേരളത്തിൻറെ നവോത്ഥാനം, സാമൂഹിക കലാ മേഖലകളെക്കുറിച്ചാണ് ഗാനത്തിൽ വ്യക്തമാക്കുന്നത്. അതിനാൽ നൃത്താവിഷ്‌ക്കാരത്തിലും ആ സമ്പൂർണ്ണതയുണ്ട്. …

കലോത്സവ സ്വാഗതഗാനത്തിന് സാംസ്‌കാരിക തനിമയോടെ നൃത്താവിഷ്‌ക്കാരം Read More »

എസ് ജയചന്ദ്രൻ നായരുടെ വിയോഗത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം

സാഹിത്യത്തിനും ചലച്ചിത്രത്തിനും സാഹിത്യ പത്രപ്രവർത്തനത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ് എസ് ജയചന്ദ്രൻ നായർ. കേരളകൗമുദിയിലും കലാകൗമുദിയിലും സമകാലിക മലയാളത്തിലുമായി പടർന്നു നിന്നതാണ് അദ്ദേഹത്തിന്റെ പതിറ്റാണ്ടുകൾ വ്യാപ്തിയുള്ള ജീവിതം. സാഹിത്യകൃതികളെ മുൻനിർത്തിയുള്ള ജയചന്ദ്രൻ നായരുടെ പഠനങ്ങൾ ശ്രദ്ധേമായിരുന്നു. പിറവി എന്ന ചിത്രവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സംഭാവന ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായി. ലിറ്റററി മാഗസിൻ രംഗത്ത് പല പുതുമകളും ആവിഷ്‌കരിച്ച പത്രാധിപർ കൂടിയായിരുന്നു എസ് ജയചന്ദ്രൻ നായർ. പത്രലോകത്തിനും സാഹിത്യലോകത്തിനും വലിയ നഷ്ടമാണ് ജയചന്ദ്രൻനായരുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി …

എസ് ജയചന്ദ്രൻ നായരുടെ വിയോഗത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം Read More »

മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

2023 ഒക്ടോബറിൽ തൃശ്ശൂരിൽ നടത്തിയ അറുപത്തി അഞ്ചാമത് സംസ്ഥാന സ്‌കൂൾ കായികോത്സവുമായി ബന്ധപ്പെട്ട മാധ്യമ അവാർഡുകളും കൊല്ലത്ത് നടന്ന 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ മാധ്യമ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി വി ശിവൻകുട്ടിയാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. അച്ചടി മാധ്യമത്തിലെ സമഗ്ര കവറേജിനുള്ള പുരസ്‌കാരം മലയാള മനോരമ ദിനപ്പത്രവും ദൃശ്യമാധ്യമത്തിലെ മികച്ച കവറേജിനുള്ള പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസും നേടി. സമഗ്ര ശ്രവ്യ കവറേജ് വിഭാഗത്തിൽ എൻട്രികൾ ഇല്ലായിരുന്നു. മാതൃഭൂമി ന്യൂസിലെ ആദിത്യൻ. ഒ മികച്ച …

മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു Read More »

രണ്ട് സ്‌കൂളുകൾക്ക് വിലക്ക്

കേരള സ്‌കൂൾ കായികമേളയുടെ സമാപന ചടങ്ങ് അലങ്കോലപ്പെടുത്തുന്ന രീതിയിൽ പ്രതിഷേധം നടത്തിയ രണ്ട് സ്‌കൂളുകൾക്ക് വിലക്ക് ഏർപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. മലപ്പുറം ജില്ലയിലെ തിരുനാവായ എൻ.എം.എച്ച്.എസ്.എസ്, എറണാകുളം ജില്ലയിലെ കോതമംഗലം മാർ ബേസിൽ  എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളെയാണ് വിലക്കിയത്. അടുത്ത വർഷത്തെ സംസ്ഥാന സ്‌കൂൾ കായികമേള മത്സരങ്ങളിൽ പങ്കെടുക്കുന്നതിനാണ് വിലക്ക്. 2024 നവംബർ 04 മുതൽ 11 വരെ എറണാകുളം ജില്ലയിൽ സംഘടിപ്പിച്ച  സ്‌കൂൾ കായികമേളയുടെ സമാപന ചടങ്ങിൽ ഉണ്ടായ പ്രശ്നങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ …

രണ്ട് സ്‌കൂളുകൾക്ക് വിലക്ക് Read More »

63 ാ മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരുവനന്തപുരം ഒരുങ്ങി

*ഉദ്ഘാടനം ജനുവരി നാലിന് മുഖ്യമന്ത്രി നിർവഹിക്കും *ഉദ്ഘാടന ചടങ്ങിൽ പരിപാടി അവതരിപ്പിക്കാൻ വയനാട് വെള്ളാർമല സ്‌കൂളിലെ കുട്ടികളും 63 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് മറ്റന്നാൾ (ജനുവരി 4) തിരി തെളിയും. രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക.  സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എം. ടി. – നിളയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. പൊതുവിദ്യാഭ്യാസ …

63 ാ മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരുവനന്തപുരം ഒരുങ്ങി Read More »